Healthy Food

പുരുഷന്മാര്‍ ഉണങ്ങിയ ഈന്തപ്പഴം ആട്ടിന്‍പാലില്‍ ഇട്ട് കുതിര്‍ത്ത് കഴിച്ചാല്‍

ഈന്തപ്പഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്. അവ ഉണങ്ങിയതാണെങ്കില്‍ ഗുണം കൂടും. ഇരുമ്പിന്റെയും നാരുകളുടെയും സാന്നിധ്യം ഇതില്‍ ധാരാളം ഉണ്ട്. ആരോഗ്യം വര്‍ധിക്കുന്നതൊടൊപ്പം ചര്‍മ്മ സംരക്ഷണവും മുടിയുടെ സംരക്ഷണവും ഇതുകൊണ്ടു സാധിക്കും. പുരുഷന്മാര്‍ ദിവസവും ഉണങ്ങിയ ഈന്തപ്പഴം കഴിച്ചാല്‍ എന്തുഗുണമാണു ലഭിക്കുക എന്ന് നോക്കു.

ഉണങ്ങിയ ഈന്തപ്പഴത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലുണ്ട്. ഇതു വിളര്‍ച്ചമാറ്റാനും രക്തം ഉണ്ടാകാനും സഹായിക്കും.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വര്‍ധിപ്പിക്കുന്ന കാത്സ്യത്തിന്റെ അളവ് ഇതില്‍ ഏറെ ഉണ്ട്. ഇതു പുരുഷന്മാര്‍ക്കു ഗുണം ചെയ്യും.

ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ഈ ഈന്തപ്പഴം സഹായിക്കുന്നു.

പുരുഷന്മാരുടെ മസിലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഇതു നല്ലതാണ്.

ശരീരത്തിനാവശ്യമായ പൊട്ടാസ്യം, സെലേനിയം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ചെറുക്കാന്‍ സാധിക്കും.

ദിവസം മുഴുവനുള്ള ഊര്‍ജം നിലനിര്‍ത്താന്‍ രാവിലെ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്.

ഉണങ്ങിയ ഈന്തപ്പഴം ആട്ടിന്‍പാലില്‍ ഇട്ട് കുതിര്‍ത്തു കഴിക്കുന്നതു പുരുഷന്മാരുടെ ലൈംഗികജീവിതം വളരെയധികം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ചര്‍മ്മത്തിലെ ചുളിവുകള്‍ മാറാനും യുവത്വം നിലനിര്‍ത്താനും ഇതു നല്ലതാണ്.

മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന വൈറ്റമിന്‍ ബി 5 ഈന്തപ്പഴത്തില്‍ ധാരാളം ഉണ്ട്. ഇത് മുടിയുടെ ആരോഗ്യവും ഭംഗിയും വര്‍ധിപ്പിക്കും.