മിക്ക സ്ത്രീകളേയും ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് ക്രമമല്ലാത്ത ആര്‍ത്തവം. സമ്മര്‍ദ്ദം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മോശം ഭക്ഷണശീലം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ആര്‍ത്തവത്തെ മോശമായി ബാധിക്കാം. ക്രമമല്ലാത്ത ആര്‍ത്തവം സ്ത്രീകളെ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്. ശരിയായ ഭക്ഷണക്രമത്തിലൂടെ ക്രമമല്ലാത്ത ആര്‍ത്തവത്തെ ക്രമീകരിയ്ക്കാന്‍ സാധിയ്ക്കും….
* വൈറ്റമിന്‍ സി സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ – ഹോര്‍മോണ്‍ ഉത്പാദനത്തിനും അയണ്‍ ആഗിരണത്തിനും വൈറ്റമിന്‍ സിയുടെ പങ്ക് വലുതാണ്. അത് ആര്‍ത്തവചക്രത്തെ ക്രമപ്പെടുത്താന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ, ഗ്രേപ്ഫ്രൂട്ട് പോലുള്ള സിട്രസ് പഴങ്ങളും സ്‌ട്രോബറി, പപ്പായ, കിവി എന്നിവയും കഴിയ്ക്കാവുന്നതാണ്.
* അയണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ – ക്രമമല്ലാത്തതോ, ഹെവി പിരിയഡ്‌സോ അയണിന്റെ അഭാവം ഉണ്ടാക്കാം. ശരീരത്തിന്റെ ആരോഗ്യത്തെ അത് ബാധിക്കാം. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ രക്തക്കുഴലുകള്‍ നിറയ്ക്കാനും ആരോഗ്യകരമായ രക്ത ഉല്‍പാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഇലയാഹാരങ്ങള്‍ (ചീര, കെയ്ല്‍), മത്തന്‍ വിത്ത്, ഫോര്‍ട്ടിഫൈഡ് സിറിയലുകള്‍, ചെറിയ അളവില്‍ റെഡ് മീറ്റ്, പയര്‍ എന്നിവ അയണിനു വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങളാണ്.
* ഹെര്‍ബല്‍ ചായ – ഹോര്‍മോണുകളെ നിയന്ത്രിക്കുകയും ആര്‍ത്തവ അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും. ഇഞ്ചി ചായ: വേദനയും വീക്കവും കുറയ്ക്കും, കറുകപ്പട്ട ചായ: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ക്രമരഹിതമായ ആര്‍ത്തവത്തെ ശരിയാക്കുകയും ചെയ്യും.
* സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ – ഹോര്‍മോണ്‍ അളവിനെ ത്വരിതപ്പെടുത്തുകയും, പ്രജനന വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യും. ഇതിനായി കടല, എള്ള്, മത്തന്‍ വിത്തുകള്‍, മുട്ട, പാലുത്പന്നങ്ങള്‍, ഓയ്‌സ്റ്റേസ് എന്നിവ കഴിയ്ക്കാം.
* കോംപ്‌ളക്‌സ് കാര്‍ബോഹൈഡ്രേറ്റ് – രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക വഴി ആര്‍ത്തവ പ്രശ്‌നങ്ങളെ വരുതിയിലാക്കാന്‍ കഴിയും. ഓട്‌സ്, ബ്രൗണ്‍ റൈസ്, ക്വിനോവ പോലുള്ള മുഴുധാന്യങ്ങള്‍, മധുരക്കിഴങ്ങ്, കടല പോലുള്ള പയര്‍വര്‍ഗങ്ങള്‍, ബ്രോക്കലി, കാരറ്റ് പോലുള്ള പച്ചക്കറികള്‍ കഴിയ്ക്കാം.
* മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ – ആര്‍ത്തവം ക്രമമല്ലാത്തതിന്റെ കാരണങ്ങളില്‍ ഒന്നാണ് സമ്മര്‍ദ്ദം. അത് കുറയുന്നതും മസില്‍ റിലാക്‌സേഷനും വഴി ആര്‍ത്തവ വേദന കുറയ്ക്കാന്‍ സാധിക്കും. ഡാര്‍ക് ചോക്ലേറ്റ്, ബദാം, അണ്ടിപ്പരിപ്പ്, കപ്പലണ്ടി, പഴം, ചീര, മത്തന്‍ വിത്തുകള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
* ജീവിതശൈലിയിലെ മാറ്റങ്ങള്‍ – പോഷകസമ്പുഷ്ടമായ ഭക്ഷണവും, കൃത്യമായ വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെയുള്ള സമ്മര്‍ദ്ദ നിയന്ത്രണം, ഉറക്കംൃഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യാം. എന്നാല്‍ മാറ്റം അനുഭവപ്പെട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഒരു ആരോഗ്യ വിദഗ്ധനെ കാണാം.