Crime

‘പാകിസ്താന്‍കാരനെ പരിണയം ചെയ്യാന്‍ ആഗ്രഹം’; ചാരവനിതയുടെ വാട്സ്ആപ് ചാറ്റ് എൻ.ഐ.എക്ക്

ചാ​ര​വൃ​ത്തി​ക്ക് അ​റ​സ്റ്റി​ലാ​യ യൂ​ട്യൂ​ബ​ർ ജ്യോ​തി മ​ൽ​ഹോ​ത്രയും പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ.​എ​സ്.​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ലി ഹ​സ​നു​മാ​യി ന​ട​ത്തി​യ വാ​ട്സ്ആ​പ് ചാ​റ്റു​ക​ൾ പു​റ​ത്ത്. പാ​കി​സ്താ​നെ പ്ര​ശം​സി​ച്ച​തി​നൊ​പ്പം അവിടെനിന്ന് വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അലി ഹസന് അയച്ച സന്ദേശത്തില്‍ ജ്യോതി പറയുന്നു. ഇരുവരും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിനുള്ള തെളിവുകളും എന്‍.ഐ.എക്കു ലഭിച്ചു. പാ​ക് ഹൈ​ക്ക​മീ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡാ​നി​ഷി​നെ വി​വാ​ഹം ക​ഴി​ച്ചെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കി​ടെ​യാ​ണ് ചാ​റ്റു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

ജോ(ജ്യോതി), നീ എപ്പോഴും സന്തോഷവതി ആയിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നീ പുഞ്ചിരിച്ചു കൊണ്ടിരിക്കട്ടെ, ജീവിതത്തില്‍ ഒരിക്കലും നിരാശകള്‍ നേരിടേണ്ടി വരില്ല”- ജ്യോതിക്ക് അലി ഹസന്‍ ഹിന്ദിയില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. കോഡ് ഭാഷ ഉപയോഗിച്ചും ഇരുവരും വാട്ട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ഇത്തരത്തിലാണു കൈമാറിയിരുന്നതെന്നാണു വിവരം.

ഓ​പ്പ​റേ​ഷ​ന്‍ സിന്ദൂ​റി​ന്റെ സ​മ​യ​ത്ത് ഇ​ന്ത്യ​യി​ല്‍ ബ്ലാ​ക്ക് ഔ​ട്ട് ഏ​ര്‍പ്പെ​ടു​ത്തി​യ വി​വ​ര​വും ജ്യോ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്റെ നീ​ക്ക​ങ്ങ​ളെ​കു​റി​ച്ചു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ര്‍ശി​ക്കാ​ൻ ജ്യോ​തി പ​ദ്ധ​തി​യി​ട്ട​തി​ന്റെ രേ​ഖ​ക​ൾ ക​ണ്ടെ​ത്തി. വി​സ​ക്ക് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കി​ട്ടി​യ​ത്.

അന്വേഷണത്തിനിടെ ജ്യോതിയുടെ നാല് ബാങ്ക് അക്കൗണ്ടുകള്‍ എന്‍.ഐ.എ. കണ്ടെത്തി. ഇതില്‍ ഒരു ബാങ്ക് അക്കൗണ്ടിലേക്കു ദുബായിയില്‍നിന്നുള്ള പണമിടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. എവിടെനിന്നൊക്കെ ജ്യോതിക്കു പണം ലഭിച്ചെന്നുള്ള വിവരങ്ങളാണ് എന്‍.ഐ.എ. ഇപ്പോള്‍ അന്വേഷിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ജ്യോതി രണ്ടു തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ പാക് ഹൈമ്മിഷനിലെ ഉദ്യോഗസ്ഥനായ റഹീമുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നു. ഇയാളാണു ജ്യോതിയെ പാക് ചാരസംഘടനയിലെ ഉദ്യോഗസ്ഥര്‍ക്കു പരിചയപ്പെടുത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഇന്ത്യയുടെ സൈനിക നീക്കങ്ങള്‍ ഉള്‍പ്പെടെ ജ്യോതി പാക് ചാരന്‍മാരുമായി പങ്കുവച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.

ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയായ ജ്യോതി മല്‍ഹോത്രയെ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ജ്യോതി ഡാനിഷുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡാനിഷുമായി നടത്തിയ ചാറ്റുകള്‍ ജ്യോതി ഡിലീറ്റ് ചെയ്തിട്ടുണ്ട്.

33കാ​രി​യാ​യ ജ്യോ​തി ഹി​സാ​ര്‍ സ്വ​ദേ​ശി​നി​യാ​ണ്. ഇ​വ​രു​ടെ ‘ട്രാ​വ​ല്‍ വി​ത്ത് ജോ’ ​എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ന് നാ​ല് ല​ക്ഷ​ത്തോ​ളം വ​രി​ക്കാ​രു​ണ്ട്. അ​വ​രു​ടെ യൂ​ട്യൂ​ബ് ചാ​ന​ലി​ലു​ള്ള 450ല​ധി​കം വി​ഡി​യോ​ക​ളി​ല്‍ ചി​ല​ത് പാ​ക് സ​ന്ദ​ര്‍ശ​നം സം​ബ​ന്ധി​ച്ചാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *