Health

ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്, രക്താർബുദമാകാം

എല്ലുകള്‍ക്കുള്ളിലെ മജ്ജയില്‍ ആരംഭിച്ച്‌ രക്തകോശങ്ങളെ ബാധിക്കുന്ന കാൻസറാണ് രക്താര്‍ബുദം. രോഗികളിൽ രക്തകോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങൾ കുറയുകയും ശരീരത്തിൽ അണുബാധക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു.

മിക്ക രക്താർബുദങ്ങളും ഹെമറ്റോളജിക് മാലിഗ്നൻസി എന്നാണ് അറിയപ്പെടുന്നത് . രക്തകോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത് അസ്ഥിമജ്ജയിൽ നിന്നാണ്. ഹോഡ്ജ്കിൻ, നോൺ-ഹോഡ്ജ്കിൻ ലിംഫോമ, മൾട്ടിപ്പിൾ മൈലോമ, മൈലോപ്രോലിഫെറേറ്റീവ് നിയോപ്ലാസങ്ങൾ, മൈലോഡിസ്പ്ലാസ്റ്റിക് സിൻഡ്രോം എന്നിവ വിവിധ ബ്ലഡ് ക്യാൻസറുകളാണ്. ഇവയുടെ ലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയേണ്ടത്‌ രോഗചികിത്സയില്‍ നിര്‍ണായകമാണ്‌.

ബ്ലഡ് ക്യാൻസർ ലക്ഷണങ്ങൾ

  • മോണയിൽ നിന്നോ മൂക്കിൽ നിന്നോ മൂത്രത്തിൽ നിന്നോ മലത്തിൽ നിന്നോ കാരണങ്ങളില്ലാതെയുള്ള രക്തസ്രാവം
  • ശരീരത്തിൽ തിണർപ്പുകൾ
  • ചെറിയ ചുവന്ന പാടുകൾ (പെറ്റീഷ്യ) അല്ലെങ്കിൽ വലിയ പാടുകൾ (പർപ്പുര) എന്നിങ്ങനെ ത്വക്കിൽ തിണർപ്പുകൾ പ്രത്യക്ഷപ്പെടുന്നു.
  • പെട്ടെന്നുണ്ടാകുന്ന ഭാരക്കുറവ്
  • കഴുത്ത്, കക്ഷം, ഞരമ്പ് തുടങ്ങിയ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മുഴകൾ, വീക്കം എന്നിവ
  • വിട്ടുമാറാത്ത ക്ഷീണം
  • ശ്വാസം മുട്ടൽ
  • രാത്രിയിലുള്ള വിയർപ്പ്
  • സ്ഥിരമായ, അല്ലെങ്കിൽ ആവർത്തിച്ചുള്ള അണുബാധകൾ
  • ആവർത്തിച്ചുള്ള പനി (100.4°F അല്ലെങ്കിൽ അതിനുമുകളിൽ)
  • ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക
  • എല്ലുകളിലോ സന്ധികളിലോ വയറിലോ വേദന
  • വിളർച്ച

ലക്ഷണങ്ങൾക്കുള്ള കാരണം

.
രക്തസ്രാവം , പെട്ടെന്നുണ്ടാകുന്ന ചതവ്, പെറ്റീഷ് എന്നിവ പ്ലേറ്റ്ലെറ്റുകളുടെ കുറവ് മൂലമാണ് സംഭവിക്കുന്നത്.

ഹീമോഗ്ലോബിന്റെ അളവിലെ വ്യതിയാനം മൂലം വിളർച്ച, ക്ഷീണം, ശ്വാസതടസ്സം എന്നിവയുണ്ടാകുന്നു .

വെളുത്ത രക്താണുക്കളുടെ അളവ് കുറയുന്നതോ അല്ലെങ്കിൽ അവ പ്രവർത്തനരഹിതമാകുന്നതോ നിമിത്തമാണ് പനിയും അണുബാധയും ഉണ്ടാകുന്നത്.

നിങ്ങളുടെ ലിംഫ് ഗ്രന്ഥികളിൽ അസാധാരണമായി വെളുത്ത രക്താണുക്കൾ അടിഞ്ഞുകൂടുന്നത് മൂലമാണ് മുഴകളും വീക്കവും സംഭവിക്കുന്നത് .

വയറുവേദനയ്ക്ക് കാരണം പ്ലീഹയിൽ അസാധാരണമായ രക്തകോശങ്ങൾ അടിഞ്ഞു കൂടുന്നതാണ് .

രക്താർബുദം ഒരു ഗുരുതരമായ രോഗമാണ്. അതിനാൽ ഇതിൻ്റെ ലക്ഷണങ്ങൾ അവഗണിക്കരുത്. ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറേ സമീപിക്കുക . ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ (CLL) എന്നത് പാശ്ചാത്യ ലോകത്തെ മുതിർന്നവരിൽ ഏറ്റവും സാധാരണമായി കാണുന്ന ഒരു തരം രക്താർബുദമാണ്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഇത് 25 മുതൽ 30% വരെ കാണപ്പെടുന്നു . ഇന്ത്യയിൽ, ജനസംഖ്യയുടെ പ്രായത്തിനനുസരിച്ച് ഈ രോഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.