Health

മറവി രോഗമുണ്ടെന്ന തോന്നലുണ്ടോ ? ഈ തോന്നല്‍തന്നെ ഓര്‍മ്മയെ ബാധിക്കുമെന്ന് പഠനം

പ്രായമാകുമ്പോള്‍ നമുക്ക് മറവിപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മെമ്മറി പ്രശ്‌നങ്ങള്‍ പ്രായമാകുന്നതിന് മുന്നോടിയാണെന്നും നാം അംഗീകരിക്കാറുണ്ട് . എന്നാല്‍ ഈ വിശ്വാസം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതായി പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. നിക്കി എല്‍. ഹില്ലിന്റെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു.

വാര്‍ദ്ധക്യത്തില്‍ പോസിറ്റീവ് സമീപനം പുലര്‍ത്തുന്ന പ്രായമായ മുതിര്‍ന്നവര്‍ക്ക് മികച്ച ഓര്‍മ്മയും കുറഞ്ഞ ബുദ്ധിമുട്ടികളും മാത്രമേ ഉണ്ടാകുന്നുള്ളു എന്നും പഠനം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, നമ്മുടെ വാര്‍ദ്ധക്യം നമ്മുടെ മാനസികാവസ്ഥയുമായും തലച്ചോറിന്റെ പ്രവര്‍ത്തനവുമായും വളരെയധികം ബന്ധമുണ്ടെന്ന് സാരം .

65-90 വയസ് വരെ പ്രായമുള്ള 581 മുതിര്‍ന്നവരിലാണ് ഇത്തരമൊരു പഠനം നടത്തിയത്. പ്രായമായ ആളുകളില്‍ അവരുടെ അറിവുമായി ബന്ധപ്പെട്ട കഴിവുകളോട് അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ വിശകലനം ചെയ്തത്.

ലളിതമായി പറഞ്ഞാല്‍, വാര്‍ദ്ധക്യത്തിന്റെ ഒരു പ്രധാന ഭാഗമായി ഒരു വ്യക്തി ഓര്‍മ്മക്കുറവിനെ കാണുന്നുവെങ്കില്‍, മറവി അവരെ പിടികൂടാനുള്ള സാധ്യത ഏറെയാണ്. മറുവശത്ത്, ഒരു വ്യക്തി കൂടുതല്‍ പോസിറ്റീവ് സമീപനം പുലര്‍ത്തുന്നുവെങ്കില്‍, അവര്‍ക്ക് ഓര്‍മ്മയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വീഴ്ചകള്‍ സാധാരണ അനുഭവങ്ങളായി കാണാന്‍ കഴിയും.

പഠന ഫലങ്ങള്‍:

പഠനം, വാര്‍ദ്ധക്യം, ശാരീരിക ആരോഗ്യം, മാനസികാരോഗ്യം, വൈജ്ഞാനിക പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള കാര്യങ്ങള്‍ വിശകലനം ചെയ്തു. ഈ മൂന്ന് വിഭാഗങ്ങളും പ്രായമായവരുടെ സ്വന്തം ധാരണയുമായി ബന്ധപ്പെട്ട ഫലങ്ങള്‍ കാണിക്കുന്നുവെന്ന് പഠനം തെളിയിച്ചു.

വാര്‍ദ്ധക്യം നമ്മെ ബാധിക്കുന്ന രീതി ഒറ്റപ്പെട്ട് സംഭവിക്കുന്നത് മാത്രമല്ല മറിച്ച് വാര്‍ദ്ധക്യത്തെക്കുറിച്ച് നാം ചിന്തിക്കുന്ന രീതിയുമായി ഇത് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു .

വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള അവബോധം, പോസിറ്റീവ് ഏജിംഗ് റോള്‍ മോഡലുകളുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെ ഈ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു .