ലോകത്തില്‍ പ്രമേഹ രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നു. നേരത്തെ തന്നെ കണ്ടെത്തി വേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ പ്രമേഹം കൊണ്ടുള്ള രോഗസങ്കീര്‍ണ്ണതകള്‍ ഒരു പരിധി വരെ ഒഴിവാക്കാനായി സാധിക്കും. എന്നാല്‍ ശരീരത്തിലേക്ക് സൂചി കുത്തി രക്തമെടുക്കണമെന്ന ചിന്ത പല വ്യക്തികളെയും പ്രമേഹ പരിശോധനയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. എന്നാല്‍ സൂചി ഉപയോഗിക്കാതെ തന്നെ പ്രമേഹം പരിശോധിക്കാനുള്ള മാര്‍ഗങ്ങളുണ്ട്.
കൺടിന്യുവസ് ഗ്ലുക്കോസ് മീറ്റർ
ചര്‍മത്തിന്റെ അടിയില്‍ ഒരുചെറിയ സെന്‍സര്‍ ഘടിപ്പിച്ചതിന് ശേഷം മിനിട്ടുകള്‍ തേറും രക്തത്തിലെ പഞ്ചസാരയുടെ തോത് അളക്കുന്ന യന്ത്രമാണ് കണ്‍ടിന്യുവസ് ഗ്ലൂക്കോസ് മീറ്റര്‍. വയറിന്റെ ഭാഗത്താണ് പലപ്പോഴും സെന്‍സര്‍ വെക്കുന്നത്. ഫോണിന്റെ ഒരു ആപ്പിലേക്കാണ് യന്ത്രം റീഡിങ്ങുകള്‍ അയക്കുക. രക്തത്തിലെ പഞ്ചസാരയുടെ തോത് കൂടുതലോ കുറവോ ആകുമ്പോള്‍ മുന്നറിയിപ്പുകള്‍ നല്‍കും. ഈ യാന്ത്രവും കാലിബറേറ്റ് ചെയ്യുന്നതിന് ദിവസവും ഒരു തവണ വിരലില്‍ കുത്തി രക്തമെടുക്കേണ്ടതായി വരാറുണ്ട്.
ഫ്രീസ് റ്റൈൽ ലിബർ
ചര്‍മ്മത്തിനടിയില്‍ വച്ച സെന്‍സറിലൂടെയാണ് ഫ്രീസ് റ്റൈല്‍ ലിബറും പ്രമേഹം അളക്കുക. നിരന്തരമായി റിഡിങ്ങ് ഇത് നല്‍കില്ല. അതിന് പകരമായി പ്രമേഹം അളക്കേണ്ട സമയത്ത് സെന്‍സറിലൂടെ സ്‌കാനിങ്ങ് നടത്തി പഞ്ചസാരയുടെ തോത് പറഞ്ഞുതരുന്നു.
മൂത്ര പരിശോധന
മൂത്രത്തില്‍ ഒരു ടെസ്റ്റ് സ്ട്രിപ്പ് വച്ചും പഞ്ചസാരയുടെ തോത് അളക്കാറുണ്ട്. ഇത് മൂത്രത്തിലെ പഞ്ചസാരമാത്രമാണ് അളക്കുക. രക്തത്തിലെ പഞ്ചസാരയുടെ കൃത്യം അളവ് ഇതിലൂടെ അറിയാനായി സാധിക്കില്ല. വിരലിന്റെ തുമ്പത്ത് കുത്തി ചെറു തുള്ളി രക്തമെടുത്ത് പ്രമേഹ പരിശോധന നടത്താറുണ്ട്. ഈ സമയത്തെ വേദന ലഘുകരിക്കാനായി പല മാര്‍ഗങ്ങളുണ്ട്.
വിരല്‍തുമ്പിന്റെ വശത്ത് കുത്തുന്നത് വേദന കുറയ്ക്കുന്നു. കുത്തുന്നതിന് മുമ്പായി ആല്‍ക്കഹോള്‍ വൈപ്പ് വച്ച് തുടയ്ക്കുക. ചര്‍മ്മത്തിന്റെ സംവേദനത്വം കുറയ്ക്കുന്നു. കൈ സോപ്പും വെള്ളവും വെച്ച് വൃത്തിയാക്കണം. കുത്തുന്നതിന് മുമ്പ് കൈകള്‍ കൂട്ടി തിരുമി അത് ചൂടാക്കണം. ഒരോ സമയവും കുത്തുമ്പോഴും പല വിരലുകളിൽ നിന്ന് രക്തമെടുക്കുന്നതും നല്ലതായിരിക്കും.