Lifestyle

തേങ്ങ വെള്ളം അത്ര നിസാരക്കാരനല്ല! കക്ഷത്തിലെ കറുപ്പകറ്റാന്‍ ഇത് മതി

സ്ലീവ് ലെസ് വസ്ത്രങ്ങള്‍ ധരിക്കാനായി ഇഷ്ടപ്പെടുന്നവരായിരിക്കും പല പെണ്‍കുട്ടികളും. എന്നാല്‍ കക്ഷത്തിലെ കറുപ്പ് ഇവര്‍ക്ക് ഒരു വില്ലനാകാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനവും ചര്‍മത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ ഇനി അതിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ട. നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി സാധിക്കും. ഇവിടുത്തെ മെയിന്‍ താരം തേങ്ങ വെള്ളമാണ്.

അമിതവണ്ണം , ടൈപ്പ് 2 പ്രമേഹം എന്നിവ ഉള്ളവരില്‍ കൂടുതലായും കക്ഷത്തില്‍ കറുപ്പ് കാണപ്പെടാറുണ്ട്. ഇത്തരക്കാരില്‍ കക്ഷത്തില്‍ മാത്രമല്ല കഴുത്തിലും തുടകള്‍ക്കിടയിലും ഒക്കെ ഈ കറുപ്പ് നിറം കാണാനായി സാധിക്കും. ഇതിന് പുറമേ അമിതമായി പെര്‍ഫ്യൂം ഉപയോഗിക്കുക, ലോഷനുകള്‍ പുരട്ടുക, ഉരച്ച് കുളിക്കുക എന്നതെല്ലാം ചര്‍മ്മത്തിലെ നിറം മങ്ങുന്നതിന് കാരണമാണ്.

വസ്ത്രങ്ങളാണ് മറ്റൊരു പ്രധാനപ്പെട്ട കാരണം ഇറുകിയ വസ്ത്രിങ്ങളിടുമ്പോള്‍ കക്ഷത്തിലെ തൊലിയുമായി തുണി ഉരയുമ്പോള്‍ ചെറിയ വീക്കം ഉണ്ടാകും. ഇത് കാലങ്ങള്‍ കഴിയുമ്പോള്‍ മെലനോസൈറ്റുകളെ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ നശിപ്പിക്കുകയും പിഗ്മെന്റ് പുറത്തുവിടുകയും ചെയ്യുന്നു.അത് അലര്‍ജി ഉണ്ടാകാന്‍ കാരണമാകുന്നു. ചിലപ്പോള്‍ അനുഭവപ്പെടുന്ന നേരിയ ചൊറിച്ചില്‍ കക്ഷത്തില്‍ കറുപ്പിന് കാരണമാകും.

ഇത് അകറ്റാനായി ഒരു മാസ്‌ക് തയ്യാറാക്കാം. അതിനായി 3 ടീസ്പൂണ്‍ തേങ്ങാവെള്ളം 1ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 1 ടീസ്പൂണ്‍ മഞ്ഞള്‍, 1 ടീസ്പൂണ്‍ – കടലമാവ് എന്നിവയെല്ലാം നന്നായി മിക്സ് ചെയ്യണം. ക്രീം പരുവത്തിലാക്കിയ ശേഷം കക്ഷത്തില്‍ നല്ല കട്ടിയില്‍ പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്താല്‍ കക്ഷത്തിലെ കറുപ്പ് നിറം അകറ്റാം.