ഉപയോക്താക്കള്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്ന ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ആണ് വാട്സ്ആപ്പ് (Whatsapp). ജനങ്ങള്‍ക്കിടയില്‍ ഇത്രയധികം സ്വാധീനം ഉള്ളതിനാല്‍ തന്നെ ചിലര്‍ വാട്സ്ആപ്പിനെ തെറ്റായ രീതിയിലും മറ്റും ഉപയോഗിക്കുന്നുമുണ്ട്. ഇത് തടയാന്‍ വാട്സ്ആപ്പ് മുന്‍കൈയെടുക്കാറുമുണ്ട്.
അത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ ഫീച്ചറിന്റെ ബീറ്റ വേര്‍ഷന്‍ ഇപ്പോള്‍ വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നു. വാട്സ്ആപ്പിലൂടെ എത്തുന്ന ചിത്രങ്ങളുടെ ആധികാരികത വാട്സ്ആപ്പിലെ ഓപ്ഷന്‍ ഉപയോഗിച്ച് തന്നെ വെബ്ബില്‍ പരിശോധിക്കാന്‍ സാധിക്കും എന്നാണ് ഈ പുതിയ ഫീച്ചറിന്റെ നേട്ടം.
ഈ പുതിയ വാട്സ്ആപ്പ് ഫീച്ചര്‍ വെബ് അധിഷ്ഠിത ഇമേജ് സെര്‍ച്ച് ആപ്പിനുള്ളില്‍ നേരിട്ട് നടത്തുന്നു. നിലവില്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. ഇപ്പോള്‍ ഈ ഫീച്ചറിന്റെ പ്രാരംഭ ഘട്ടം മാത്രമാണ് സജ്ജമായിരിക്കുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഇമേജ് സെര്‍ച്ച് ഫീച്ചര്‍ എത്തുന്നതോടെ, വാട്സ്ആപ്പില്‍ ഒരു ചിത്രം കണ്ടാല്‍ ആപ്പിന്റെ ഓപ്ഷന്‍ മെനുവിലൂടെ ഫീച്ചര്‍ ആക്‌സസ് ചെയ്യാം.
തെറ്റായ വിവരങ്ങള്‍ ആണോ തങ്ങള്‍ കാണുന്നത് എന്ന് പരിശോധിക്കാന്‍ ഈ ഫീച്ചര്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. വാട്സ്ആപ്പില്‍ ഇമേജ് സെര്‍ച്ച് ഫീച്ചര്‍ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കള്‍ അവരുടെ വാട്സ്ആപ്പ് ചാറ്റില്‍ ഒരു ഇമേജ് അഥവാ ചിത്രം തുറക്കേണ്ടതുണ്ട്, തുടര്‍ന്ന് ത്രീ-ഡോട്ട് മെനു ഐക്കണില്‍ ടാപ്പ് ചെയ്യുക.
തുടര്‍ന്ന് ഓവര്‍ഫ്ലോ മെനുവില്‍ നിന്ന് ‘സെര്‍ച്ച് ഓണ്‍ വെബ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അതോടെ റിവേഴ്സ് ഇമേജ് സെര്‍ച്ച് ആരംഭിക്കുന്നു. പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള പശ്ചാത്തലം വേഗത്തില്‍ ആക്സസ് ചെയ്യാന്‍ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. എപ്പോഴാണ് ഈ ചിത്രം ആദ്യമായി നെറ്റില്‍ എത്തിയത്, അതിന്റെ യഥാര്‍ത്ഥ ഉറവിടം എവിടെയാണ്, ഇത് എഡിറ്റ് ചെയ്ത ചിത്രമാണോ, അതോ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സൃഷ്ടിച്ചതാണോ എന്നൊക്കെ ഈ സെര്‍ച്ചിലൂടെ അറിയാനാകും.
ഈ ഫീച്ചര്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്ന ചിത്രങ്ങള്‍ സെര്‍ച്ച് ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കപ്പെടൂ എന്ന് വാട്സ്ആപ്പ് ഉറപ്പാക്കിയിട്ടുണ്ട്. ഈ ചിത്രം ഗൂഗിള്‍ സൂക്ഷിച്ച് വയ്ക്കുകയോ പരിശോധിക്കുകയോ ചെയ്യില്ല. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. വരും ആഴ്ചകളില്‍ കൂടുതല്‍ പേരിലേക്ക് ഈ ഫീച്ചര്‍ എത്തും