ചൂടുള്ള ഭക്ഷണം കഴിച്ച് വായ പൊളിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. തുടര്‍ന്ന് വായയ്ക്ക് വേദനയോ ചുവപ്പും കുമിളകളോ ഉണ്ടാകാം. എന്നാല്‍ കുറച്ച് ദിവസത്തിനകം തന്നെ വേദനമാറുകയും ചെയ്യും. എന്നാല്‍ ഇത് സുഖം പ്രാപിക്കുന്നതിനുള്ള വഴി വീട്ടില്‍ തന്നെയുണ്ട്. വായ പൊള്ളിയാല്‍ ഉടനെ സുഖപ്പെടാനായി തണുത്ത വെള്ളത്തില്‍ കഴുകുകയോ ഐസ് ക്യൂബ് നുണയുകയോ ചെയ്യാം. വേദനയും വീക്കവും കുറയ്ക്കാന്‍ തണുത്ത വെള്ളം സഹായിക്കും.
യോഗര്‍ട്ട് , പാല്‍- ഇവ തണുപ്പ് നല്‍കുകയും പൊള്ളലിന്റെ വേദന കുറയ്ക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും.
തേന്‍- പൊള്ളലിനെ സുഖപ്പെടുത്തുകയും അണുബാധ തടയുകയും ചെയ്യും. പൊള്ളിയ സ്ഥലത്ത് തേന്‍ പുരട്ടുകയും ചെയ്യും.
കറ്റാര്‍ വാഴ ജെല്‍- കറ്റാര്‍വാഴയില്‍ മുറിവും വേദനയും പ്രത്യേകിച്ച് പൊള്ളല്‍ സുഖപ്പെടുത്തുന്നു. ചെറിയ അളവില്‍ കറ്റാര്‍ വാഴ ജെല്‍ പൊള്ളലേറ്റ സ്ഥലത്ത് പുരട്ടുക. അവിടം തണുക്കുകയും വീക്കം കുറക്കുകയും ചെയ്യും.
ഉപ്പ് വെള്ളം കവിള്‍ക്കൊള്ളുന്നത് പൊള്ളിയ ഇടത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഉപ്പ് ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി വായിലൊഴിച്ച് കവിള്‍ കൊള്ളുക. ദിവസം പല പ്രാവശ്യം അത് ആവര്‍ത്തിക്കാം.