Celebrity

പ്രസവശേഷം ശരീഭാരം കൂടിയപ്പോള്‍ ട്രോളുകള്‍ വന്നു: ബിപാഷ പറയുന്നു

നടി ബിപാഷ ബസു മകള്‍ ദേവിക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ ട്രോളുകളും ബോഡിഷെയിമിങ്ങും താരത്തെ തേടി എത്തുന്നുമുണ്ട്. ഇത്തരം ട്രോളുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് ബിപാഷ പറയുന്നു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് പ്രസവശേഷം ശരീരഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന് നിരവധി ട്രോളുകള്‍ നേരിടേണ്ടി വന്നു എന്ന് ബിപാഷ വസു വ്യക്തമാക്കിയത്. എന്തിനും ഏതിനും ഇപ്പോള്‍ മകള്‍ ദേവിയാണ് തന്റെ പ്രഥമ പരിഗണന എന്ന് ബിപാഷ പറയുന്നു.

ഓരോ തവണ പുറത്ത് പോകുമ്പോഴും തിരികെ ഓടിച്ചെന്ന് മകളുടെ കൂടെ കഴിയാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ബിപാഷ പറഞ്ഞു. തന്റെ ജീവിതത്തില്‍ ദേവിക്ക് ഒന്നാം സ്ഥാനവും തനിക്ക് രണ്ടാം സ്ഥാനവും ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറിന് മൂന്നാം സ്ഥാനവും ആണെന്ന് ബിപാഷ പറയുന്നു. ഐവിഎഫ് വഴിയാണ് ബിപാഷ ദേവിയെ ഗര്‍ഭം ധരിച്ചത്. മുന്‍പ് ഒരു ഇന്‍സറ്റ്ഗ്രാം ലൈവില്‍ നടി നേഹ ധൂപിയ യോട് തന്റെ മകള്‍ ഹൃദയത്തില്‍ രണ്ട് ദ്വാരങ്ങളോടെയാണ് ജനിച്ചത് എന്നും മൂന്നുമാസം പ്രായമുള്ളപ്പോള്‍ ശസ്ത്രക്രിയയ്ക്ക് വിധയമാക്കി എന്നും ബിപാഷ തുറന്ന് പറഞ്ഞത് ചര്‍ച്ചയായിരുന്നു. ബിപാഷ തന്റെ മകളുടെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കിടാറുണ്ട്.