ബൈക്കിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 28 വയസ്സുള്ള യുവതിയുടെ മുഖത്ത് കരിതേച്ച് പരസ്യമായി നടത്തിച്ച ക്രൂരത. ജാർഖണ്ഡിലെ റാഞ്ചിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ പങ്കജ് സിങ് (25), സുഹൃത്ത് സാന്ത്ന കുമാരി (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അയൽവാസികളായ യുവതിയുടെ ഭർത്താവും പ്രതിയായ പങ്കജും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നാല് ദിവസം മുൻപ് പങ്കജിന്റെ ബൈക്ക് യുവതിയുടെ ഭർത്താവ് കൊണ്ടുപോയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. Read More…
Author: Priya
ബ്രെയിന്‍ ട്യൂമര്‍ അഞ്ചു ദിവസം കൊണ്ട് മാറും? കാന്‍സറിന് പുതിയ മരുന്ന് കണ്ടെത്തി: റിപ്പോര്‍ട്ട്
മസ്തിഷ്ക അർബുദങ്ങളിൽ ഏറ്റവും മാരകമായ ഗ്ലിയോബ്ലാസ്റ്റോമയെ പ്രതിരോധിക്കാൻ പുതിയ ഇമ്യൂണോതെറാപ്പി പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. യുഎസിലെ മാസ് ജനറൽ ക്യാൻസർ സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, പരീക്ഷണത്തിൽ പങ്കെടുത്ത ആദ്യ മൂന്ന് രോഗികളിലും ട്യൂമർ അത്ഭുതകരമായി കുറഞ്ഞതായി കണ്ടെത്തി. ലോകപ്രശസ്തമായ ‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ’ പ്രസിദ്ധീകരിച്ച ഈ പഠനഫലം ക്യാൻസർ ചികിത്സാ രംഗത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഗ്ലിയോബ്ലാസ്റ്റോമ രോഗികൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ‘CARv3-TEAM-E T’ എന്ന സെൽ തെറപ്പിയാണ് ഗവേഷകർ ഇതിനായി ഉപയോഗിച്ചത്. Read More…
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി, തോക്കിന്‍ മുനയിൽ യുവതിയെ ബലാത്സംഗം; യുവാവ് അറസ്റ്റിൽ
പുണെ–സോലാപൂർ ഹൈവേയിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിയ മുപ്പത്തിരണ്ടുകാരിയെ തോക്കുചൂണ്ടി പീഡിപ്പിച്ചതായി പരാതി. കുർക്കുംബിന് സമീപം വെച്ചാണ് അപരിചിതനായ ഒരാളിൽ നിന്നും ലിഫ്റ്റ് സ്വീകരിച്ച യുവതിക്ക് ഈ ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ദൗണ്ട് താലൂക്കിൽ സ്റ്റേഷനറി കട നടത്തുന്ന മുപ്പത്തിയഞ്ചുകാരനെ പോലീസ് പിടികൂടിയിട്ടുണ്ട്. അമ്മയെ സഹോദരൻ ഉപദ്രവിക്കുന്നു എന്ന വിവരമറിഞ്ഞ് പിംപ്രി ചിഞ്ച്‌വാഡിലേക്ക് പോകുകയായിരുന്നു ഇൻദാപൂർ സ്വദേശിനിയായ യുവതിയെന്ന് പോലീസ് അറിയിച്ചു. പിക്കപ്പ് വാനിൽ കുർക്കുംഭിലെത്തിയ ഇവർ ഹൈവേയിലെ പാലത്തിന് സമീപം വാഹനത്തിനായി കാത്തുനിൽക്കുമ്പോഴാണ് പ്രതി Read More…
സഞ്ജുവിന് കൈവിറച്ചോ? 11വര്‍ഷം കളിച്ച ടീമിനെതിരേ ബാറ്റുവീശിയപ്പോള്‍ മങ്ങിയ തുടക്കം; സമ്മർദ്ദം വില്ലനായോ? ആരാധകര്‍ക്ക് സംശയം !
ഗുവാഹത്തി ∙ ‘‘ആദ്യമായിട്ടാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുന്നത്. എങ്കിലും കളിക്കളത്തിൽ വികാരങ്ങൾക്കല്ല, പ്രകടനത്തിനാണ് മുൻഗണന നൽകുന്നത്.’’– ട്വന്റി20 ലോകകപ്പിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാണിത്. എന്നാൽ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി പഴയ തട്ടകമായ രാജസ്ഥാനെതിരെ ആദ്യമായി ഇറങ്ങിയപ്പോൾ സഞ്ജുവിന് സമ്മർദ്ദം വില്ലനായോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. പതിനൊന്ന് വർഷം രാജസ്ഥാൻ ടീമിന്റെ ഭാഗമായും അഞ്ച് വർഷം അവരുടെ ക്യാപ്റ്റനായും തിളങ്ങിയ സഞ്ജു, ചെന്നൈയിലേക്ക് മാറിയ ശേഷമുള്ള Read More…
കാറിന് സൈഡ് കൊടുത്തില്ല, വെടിവയ്പ്പ്; പ്രഭാതസവാരിക്കിറങ്ങിയ റിട്ട. ബ്രിഗേഡിയർ കൊല്ലപ്പെട്ടു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പ്രഭാതസവാരിക്കിറങ്ങിയ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. റോഡിൽ സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി രണ്ട് കാറുടമകൾ തമ്മിലുണ്ടായ തർക്കത്തിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് റിട്ടയേർഡ് ബ്രിഗേഡിയർ മുകേഷ് ജോഷി (74) കൊല്ലപ്പെട്ടത്. രാവിലെ മസൂറി റോഡിലെ ജോറി ഗ്രാമത്തിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്. ഡൽഹി രജിസ്ട്രേഷനിലുള്ള കാറിലെത്തിയവരും മറ്റൊരു സംഘവും തമ്മിലുണ്ടായ തർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. മുന്നോട്ടുപോയ ഡൽഹി വാഹനത്തെ പിന്തുടർന്നെത്തിയ രണ്ടാമത്തെ സംഘം കാറിന്റെ ടയർ ലക്ഷ്യമാക്കി വെടിയുതിർത്തു. ഈ സമയത്ത് വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന Read More…
‘അഖില്‍ മാരാര്‍ ജയിച്ചാല്‍ സ്ത്രീകളുടെ അടിവസ്ത്രമിട്ട് ഓടും’; വെല്ലുവിളിക്ക് പിന്നാലെ മാപ്പു പറഞ്ഞ് ഇന്‍ഫ്ലുവന്‍സര്‍
തൃക്കാക്കര തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി അഖിൽ മാരാർ ജയിച്ചാൽ താൻ അടിവസ്ത്രം മാത്രം ധരിച്ച് കോഴിക്കോട് ബീച്ചിലൂടെ ഓടുമെന്ന് വെല്ലുവിളിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഒടുവിൽ മാപ്പ് പറഞ്ഞു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ഓകെ അനാഷ് ആണ് അഖിൽ മാരാർക്ക് വ്യക്തിപരമായി സന്ദേശമയച്ച് മാപ്പപേക്ഷിച്ചത്. അനാഷ് അയച്ച മാപ്പുപറച്ചിൽ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അഖിൽ മാരാർ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാജ കഥകൾ ഉൾപ്പെടുത്തി അനാഷ് പങ്കുവെച്ച മറ്റൊരു വീഡിയോ Read More…
ഈ കള്ളന്‍ മോഷ്ടിക്കുന്നത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം: ഉറക്കമിളച്ച് നാട്ടുകാരും പൊലീസും, പ്രതി ‘സൈക്കോ’യെന്ന ഭീതിയില്‍ സ്ത്രീകൾ
കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള ഗംഗാവതിയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്ന അജ്ഞാതനെ പിടികൂടാൻ കഷ്ടപ്പെടുകയാണ് പോലീസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടുകാരെയും പോലീസിനെയും ഒരുപോലെ കുഴപ്പിക്കുന്ന ഈ വിചിത്രമായ മോഷണം വലിയ വാർത്തയായിരിക്കുകയാണ്. ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ വീടുകളുടെ മതിലുകൾ ചാടിക്കടന്ന് എത്തുന്ന മോഷ്ടാവ് ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങളിൽ നിന്ന് അടിവസ്ത്രങ്ങൾ മാത്രമാണ് കവരുന്നത്. നഗരത്തിലെ പ്രധാന താമസമേഖലയായ സി.ബി.എസ് പരിസരത്താണ് ഇത്തരം സംഭവങ്ങൾ Read More…
13വര്‍ഷത്തെ ആ ‘ശാപം’ അങ്ങ് തീർത്തു, കൊൽക്കത്തയെ തകർത്ത് മുംബൈ; രോഹിതും റിക്കൽട്ടനും ‘അടിച്ചുതകർത്തു
ഐപിഎൽ 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശകരമായ വിജയം. മുൻ നായകൻ രോഹിത് ശർമ്മയുടെയും റയാൻ റിക്കൽട്ടന്റെയും തകർപ്പൻ അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ ആറ് വിക്കറ്റിനാണ് മുംബൈ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ 13 വർഷമായി സീസണിലെ ആദ്യ മത്സരത്തിൽ തോൽക്കുന്നു എന്ന ശാപം മാറ്റിക്കുറിക്കാനും മുംബൈക്ക് സാധിച്ചു. 2012-ൽ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച ശേഷം ആദ്യമായാണ് മുംബൈ ഒരു സീസണിലെ ഉദ്ഘാടന മത്സരത്തിൽ വിജയിക്കുന്നത്. കൊൽക്കത്ത ഉയർത്തിയ 221 റൺസ് എന്ന Read More…
കാതടപ്പിക്കുന്ന ശബ്ദം, കളർ ലൈറ്റുകള്‍; തേജസിനെ കുത്തുന്നതും അവന്റെ നിലവിളിയും ആരും ശ്രദ്ധിച്ചില്ല, 19 കാരന്റെ കൊലപാതകം
കൊട്ടിയം മുഖത്തലയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് പത്തൊൻപതുകാരനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശി പരേതനായ സജീവിന്റെ മകൻ തേജസ് (അമ്പാടി–19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിഴവൂർ സ്വദേശികളായ ആദിത്യൻ (ടുട്ടു–19), വിനു (26), പ്രിജിത്, ഇവർക്ക് അഭയം നൽകിയ അഖിൽരാജ് (29), കൂടാതെ രണ്ട് പ്രായപൂർത്തിയാകാത്തവർ എന്നിവരെ കൊട്ടിയം പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി എട്ടരയോടെ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ ആക്രമണം നടന്നത്. റോഡിലൂടെ നീങ്ങിയ ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ Read More…









