Movie News

കാട്ടിലേക്ക് എമി ജാക്‌സണും ; ബ്രിട്ടീഷ് താരത്തെയും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി പ്രണയം പിടികൂടി

സിനിമയ്ക്ക് അപ്പുറത്തുള്ള തങ്ങളുടെ ഇഷ്ങ്ങളും വിനോദങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ ടൗണിലെ താരങ്ങള്‍. നടന്‍ അജിത് കുമാറിന്റെ കാറുകളോടും ഫോട്ടോഗ്രാഫിയോടുമുള്ള കമ്പം ഏറെക്കുറെ പ്രശസ്തിയാര്‍ജ്ജിച്ചതാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി മാളവികാ മോഹനും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിലുള്ള തന്റെ കമ്പം ആരാധകരെ തുറന്നുകാട്ടിയിരുന്നു. ഇനി അടുത്തത് ബ്രിട്ടീഷുകാരിയും ഇന്ത്യന്‍ നടിയും മോഡലുമൊക്കെയായ എമി ജാക്‌സന്റെ ഊഴമാണ്. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിലുള്ള തന്റെ കമ്പം താരവും സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഒരു സ്വപ്‌നം സത്യമായതായി നടി താന്‍ ക്ലിക്ക് ചെയ്ത Read More…

Lifestyle

മരുമകള്‍ക്ക് സമ്മാനിച്ചത് 452 കോടിയുടെ നെക്‌ലേസ് ; നിതാ അംബാനിക്ക് മുകേഷ് നല്‍കിയ ജന്മദിന സമ്മാനം 240 കോടിയുടെ വിമാനം

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നായ അംബാനി കുടുംബവും അവരുടെ ജീവിതവും സിനിമാ താരങ്ങളുടേത് പോലെ തന്നെ ലോകം മുഴുവന്‍ വീക്ഷിക്കുന്നു. ഇവരുടെ ആഡംബര ജീവിതവും വാര്‍ത്തകളാണ്. 2019-ല്‍, നിത അംബാനി തന്റെ മരുമകള്‍ ശ്ലോക മേത്തയ്ക്ക് ലോകത്തിലെ ഏറ്റവും വിലകൂടിയ നെക്ലേസുകളിലൊന്ന് സമ്മാനിച്ച് വാര്‍ത്തകളില്‍ ഇടംനേടിയത്. 451 കോടി രൂപ ചെലവ് വരുന്ന സമാനതകളില്ലാത്ത ‘മൗവാദ് എല്‍’ നെക്‌ലേസാണ് നിത മരുമകള്‍ക്ക് നല്‍കിയത്. 2019ല്‍ ശ്ലോക മേത്ത ആകാശ് അംബാനിയെ വിവാഹം കഴിച്ചപ്പോള്‍, നിത അംബാനി അവര്‍ക്ക് Read More…

Movie News

ഒരു ഐറ്റംനമ്പറിന് സാമന്ത വാങ്ങിയ തുക കേട്ടാല്‍ കണ്ണുതള്ളും…! ജാക്വിലിന്‍ മുതല്‍ മലൈക വരെ വാങ്ങുന്നത് കോടികള്‍

ഇന്ത്യയില്‍ സിനിമ കണ്ടുമുട്ടിയ നാളുകള്‍ മുതല്‍ ഡാന്‍സ് നമ്പറുകള്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. പാശ്ചാത്യ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ സിനിമകളില്‍ പാട്ടും നൃത്തവും ഉള്‍പ്പെട്ടതാണ് മിക്കവാറും എല്ലാ സിനിമകളും. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക റോള്‍ ഉണ്ട്. ആധുനിക സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഐഎറ്റം നമ്പറുകള്‍. സിനിമയിലെ നായിക വാങ്ങുന്നതിനോടൊപ്പമോ അതില്‍ കൂടുതലോ ആണ് സിനിമയില്‍ കേവലം അഞ്ചു മിനിറ്റ് മാത്രം വരുന്ന ഐറ്റം നമ്പറിനായി നടിമാര്‍ വാങ്ങുന്നത്. ഇന്ത്യയിലെ ഇതുവരെയുള്ള സിനിമകളില്‍ ഒരു Read More…

Sports

ആറു പേര്‍ പൂജ്യത്തിന് മടങ്ങി; സ്‌കോര്‍ബോര്‍ഡില്‍ അക്കമില്ലാതെ ഒമ്പത് പേര്‍, ഒരു ദിവസം വീണത് 22 വിക്കറ്റുകള്‍

ഇന്ത്യാ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആര്‍ക്കെന്ന് നിര്‍ണ്ണയിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കണ്ടത് വിക്കറ്റ് മഴ. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ അവസാന ആറു വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത് ഒറ്റ റണ്‍സ് പോലും അനുവദിക്കാതെ. 153 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായത് ആറു പേരായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒരാളും ഉള്‍പ്പെടെ കളിയില്‍ ഡക്കായത് എഴുപേരായിരുന്നു. രണ്ടു ടീമിനും Read More…

Hollywood

ഇഷ്ടപ്പെട്ടത് അഭിനയം, പാട്ട് ഹോബി ; പക്ഷേ വിധിക്ക് അതിന്റേതായ പദ്ധതികളുണ്ട് ; സെലീനഗോമസ് പാട്ട് നിര്‍ത്തുന്നു

ലോകം മുഴുവന്‍ ആരാധകരുള്ള പ്രശസ്ത നടിയും ഗായികയും ബിസിനസുകാരിയും നിര്‍മ്മാതാവുമാണ് സെലീന ഗോമസ്. വ്യക്തിപരമായ അനേകം തടസ്സങ്ങള്‍ക്കിടയിലും ധാരാളം പ്രൊഫഷണല്‍ വിജയം അവരെ തേടിയെത്തിയിട്ടുണ്ട്. താരം സംഗീത ജീവിതത്തില്‍ നിന്ന് വിരമിക്കാന്‍ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. സംഗീതമേഖല വിട്ട് അഭിനയത്തിലേക്ക് തിരിയാനാണ് താരം ഉദ്ദേശിക്കുന്നത്. ”ഒരു ആല്‍ബം കൂടി ഉണ്ട് തോന്നുന്നു, പക്ഷേ ഞാന്‍ അഭിനയം തിരഞ്ഞെടുക്കും. പാട്ട് ഒരു ഹോബിയായിരുന്നു. എന്നാല്‍ ഒരു മുഴുസമയ ഗായികയാകാന്‍ താന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. അഭിനേത്രിയാകാന്‍ ആയിരുന്നു എപ്പോഴും ആഗ്രഹം. എന്നാല്‍ Read More…

Good News

ജീവിതാവസാനം നിസ്വാര്‍ത്ഥമായി പരിപാലിച്ചു ; ദരിദ്ര കച്ചവക്കാരന് 88 കാരന്‍ എഴുതിവെച്ചത് 3.8 കോടിയുടെ സ്വത്ത്

കോടീശ്വരനെ ജീവിതാവസാനം നിസ്വാര്‍ത്ഥമായി പരിപാലിച്ചതിന് മാര്‍ക്കറ്റിലെ പഴക്കച്ചവടക്കാരന് 88 കാരന്‍ എഴുതിവെച്ചത് 3.8 കോടി രൂപയുടെ സ്വത്തുക്കള്‍. സഹോദരിമാര്‍ ഉള്‍പ്പെടെ സ്വന്തബന്ധുക്കളായിരുന്നവര്‍ക്ക് ചില്ലിക്കാശ് കൊടുക്കാതെയായിരുന്നു എല്ലാ സ്വത്തുക്കളും നല്‍കിയത്. മരണശേഷം ബന്ധുക്കള്‍ ഇതിനെതിരേ കോടതിയില്‍ പോയെങ്കിലും ദരിദ്രനായ പഴക്കച്ചവടക്കാരന് എല്ലാം കോടതി നല്‍കി. ചൈനയിലെ ഷാങ്ഹായില്‍ നടന്ന സംഭവത്തില്‍ മരണമടഞ്ഞ മാ എന്ന കോടീശ്വരന്‍ ലിയു എന്ന മാര്‍ക്കറ്റില്‍ പഴം വില്‍ക്കുന്നയാള്‍ക്കാണ് അവസാന സമയത്ത് തന്നെ പരിചരിച്ചതിന്റെ നന്ദി സൂചകമായി വസ്തുവകകള്‍ എഴുതിക്കൊടുത്തത്. ലിയുവും വര്‍ഷങ്ങള്‍ക്ക് മുമ്പ് Read More…

Oddly News

വിര്‍ച്വല്‍ റിയാലിറ്റി ഗെയിമില്‍ 16 കാരിയുടെ അവതാറിനെ പുരുഷ അവതാറുകള്‍ ബലാത്സംഗത്തിന് ഇരയാക്കി ; കേസെടുത്ത് ബ്രിട്ടീഷ് പോലീസ്

വിര്‍ച്വല്‍ റിയാലിറ്റിയിലെ അവതാരത്തെ കൂട്ടബലാത്സംഗത്തിന് ഇരയായതായി ആരോപിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തി ബ്രിട്ടീഷ് പോലീസ്. ഒരു പെണ്‍കുട്ടിയുടെ വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) അവതാര്‍ ഒരു മെറ്റാവേര്‍സ് ഗെയിമില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു എന്ന ആരോപണത്തിലാണ് പോലീസ് കേസ് അന്വേഷണം നടത്തുന്നത്. 16 വയസ്സുള്ള പെണ്‍കുട്ടി തന്റെ ഹെഡ്സെറ്റ് ഇമ്മേഴ്സീവ് ഗെയിമില്‍ ഉപയോഗിക്കുമ്പോള്‍ അവളുടെ അവതാരത്തെ നിരവധി പുരുഷന്മാരെ പ്രതിനിധീകരിക്കുന്ന അവതാറുകള്‍ ആക്രമിച്ചതായിട്ടാണ് കേസ്. ഇരയ്ക്ക് ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെങ്കിലും, പെണ്‍കുട്ടിക്കുണ്ടായ വൈകാരികവും മാനസികവുമായ ആഘാതമാണ് നിയമപാലകര്‍ ഗൗരവമായി പരിഗണിച്ചത്. Read More…

Oddly News

വായില്‍വെച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ എന്തു പറ്റും? സണ്ടര്‍ലാന്റിലെ റൈസിന് കിട്ടിയത് ഉഗ്രന്‍ പുതുവത്സര സമ്മാനം

വായില്‍വെച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ എന്തു സംഭവിക്കും? അറിയണമെങ്കില്‍ യുകെയിലെ സണ്ടര്‍ലാന്റിലെ ഈ യുവാവിന്റെ ചെയ്തിക്കള്‍ നോക്കിയാല്‍ മതി. റൈസ് എന്ന് മാത്രം തിരിച്ചറിഞ്ഞ ആള്‍, പുതുവത്സരാഘോഷത്തിനിടെ സണ്ടര്‍ലാന്‍ഡ്, ടൈന്‍ ആന്‍ഡ് വെയര്‍ എന്നിവിടങ്ങളില്‍ അപകടകരമായ പ്രവൃത്തിക്ക് ശ്രമിച്ചതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അര്‍ദ്ധരാത്രിയില്‍ ചിത്രീകരിച്ചതായി കരുതപ്പെടുന്ന ഈ ഞെട്ടിക്കുന്ന വീഡിയോ, യുവാവ് പല്ലുകള്‍ക്കിടയില്‍ പടക്കം കടിച്ചുപിടിച്ച് തീ കൊളുത്തുന്നതാണ്. അണ്ടര്‍ ആര്‍മര്‍ ഷോര്‍ട്സും പഫര്‍ ജാക്കറ്റും ധരിച്ച റൈസ് ക്യാമറയ്ക്ക് മുന്നില്‍ നിന്നു. അവന്റെ സുഹൃത്തുക്കള്‍ ആഹ്ലാദിക്കുന്നത് Read More…

Movie News

സുധാ കൊങ്കരയുടെ സിനിമ കോളേജ് രാഷ്ട്രീയം ; സൂര്യ കോളേജ്കുമാരനായി പ്രത്യക്ഷപ്പെടും, താരം കഠിനപ്രയത്‌നത്തില്‍

തമിഴ്‌നടന്‍ സൂര്യയും സുധാ കൊങ്കരയും രണ്ടാമത് ഒരുമിക്കുന്ന സൂര്യയുടെ 43 ‘പുറനാനൂറ്’ കോളേജ് രാഷ്ട്രീയം സംസാരിക്കുന്ന സിനിമയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സിനിമയില്‍ സൂര്യ കോളേജ് വിദ്യാര്‍ത്ഥിയായി കൗമാരക്കാരന്റെ മേക്കോവറിലാകും പ്രത്യക്ഷപ്പെടുക. മധുരൈ അേേരിക്കന്‍ കോളേജിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. വന്‍ബജറ്റില്‍ വലിയ സെറ്റും സൂപ്പര്‍താരനിരയും സിനിമ പെര്‍ഫക്ടായിരിക്കാന്‍ സംവിധായിക വന്‍ തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. ഓരോ കലാകാരന്മാര്‍ക്കുമുള്ള ഷെഡ്യൂളുകള്‍ നന്നായി തയ്യാറാക്കിയ പ്ലാനോടെ അവള്‍ നല്‍കിയിട്ടുണ്ട്. സുധയുടെ ആസൂത്രണത്തില്‍ നിര്‍മ്മാതാക്കളും ഇന്‍ഡസ്ട്രിയിലെ ആളുകളും മതിപ്പുളവാക്കുന്നു. സംഗീതസംവിധാനത്തിന് ദേശീയ പുരസ്‌ക്കാരം നേടിയ ജി.വി. Read More…