Hollywood

ജെന്നിഫര്‍ ലോറന്‍സുമായുണ്ടായത് വൃത്തികെട്ട ചുംബനമെന്ന് ലിയാം ; ചുംബിക്കാന്‍ വേണ്ടി വിശന്നിരിക്കാന്‍ വയ്യെന്ന് നടി

വെളുത്തുള്ളിയും മീനും കഴിച്ച ശേഷമെത്തിയ ജെന്നിഫര്‍ ലോറന്‍സുമായുള്ള തന്റെ ചുംബനം ഭയാനകമായിരുന്നു എന്നും വെറുത്തുപോയെന്നും നടന്‍ ലിയാം ഹെംസ്‌വെര്‍ത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടി. വിശപ്പിനാണ് ആഹാരം കഴിക്കുന്നതെന്നും ചുംബനം ഓര്‍ത്ത് കഴിക്കുന്ന കാര്യം മാറ്റിവെയ്ക്കാന്‍ കഴിയില്ലെന്നുമായിരുന്നു നടിയുടെ മറുപടി. ജിമ്മി ഫാലോണിന്റെ ദി ടുനൈറ്റ് ഷോയിലെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഹംഗര്‍ഗെയിംസ് സിനിമയുടെ ഫ്രാഞ്ചൈസിയിലെ ഒരു സിനിമയില്‍ ലോറന്‍സുമായി ചുണ്ടുകള്‍ പൂട്ടിയതിന്റെ അനുഭവം ലിയാം വിശദീകരിച്ചത്. ചുംബന രംഗത്തിന് തൊട്ടുമുമ്പ് മുമ്പ് ജെന്നിഫര്‍ വെളുത്തുള്ളിയും ട്യൂണയും കഴിചച്ചിരുന്നതായും Read More…

Oddly News

മരിച്ച യുവതി 40 മിനിറ്റിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുകയറി ; ‘മരിച്ച’സമയത്തെ വിചിത്ര അനുഭവങ്ങള്‍

കുടുംബവുമായുള്ള ആഘോഷത്തിനിടയില്‍ 40 മിനിറ്റ് മരണപ്പെട്ടെന്ന് വിശ്വസിക്കുന്ന യുവതിയുടെ വിചിത്രമായ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നു. ബ്രിട്ടനിലെ മൂന്ന് കൂട്ടികളുടെ അമ്മയായ യുവതിയാണ് കോമാ സ്‌റ്റേജിലായി പോയ 40 മിനിറ്റ് നടന്ന അസ്വാഭാവിക സംഭവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മരണമടഞ്ഞ രീതിയില്‍ ഇരുന്ന ശേഷം ഡോക്ടര്‍മാരാണ് അവരെ പുനരുജ്ജീവിപ്പിച്ചത്. കോമായില്‍ നിന്നും ഉണര്‍ന്ന യുവതി താന്‍ വിവിധ കാര്യങ്ങള്‍ കണ്ടതായി പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയായ കിര്‍സ്റ്റി ബോര്‍ഡോഫ്റ്റ്, അവളുടെ പങ്കാളി സ്റ്റുവിനൊപ്പം ഒരു സുഖപ്രദമായ രാത്രി ആസൂത്രണം ചെയ്ത് അതിന് Read More…

Sports

ദക്ഷിണാഫ്രിക്കയിലെ തോല്‍വി ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാമത്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ രണ്ട് ഷെഡ്യൂളിലും ഫൈനല്‍ കളിച്ച ഇന്ത്യയ്ക്ക് പക്ഷേ മൂന്നാം പതിപ്പില്‍ തുടക്കത്തില്‍ കിട്ടിയിരിക്കുന്ന തോല്‍വികള്‍ തിരിച്ചടിയാകുമോ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഏറ്റ തോല്‍വിയോടെ ടീം ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തോല്‍വി ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ഓരോ മത്സരവും ഫൈനലിലേക്കുള്ള സാധ്യതയെ മാറ്റിമറിക്കുന്നതിനാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കോച്ച് രാഹുല്‍ ദ്രാവിഡും പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ തിരിച്ചുവരാന്‍ തന്ത്രങ്ങള്‍ Read More…

Movie News

വിജയകാന്തിന്റെ അന്ത്യാഞ്ജലിയില്‍ വിജയ്ക്ക് അജ്ഞാതന്റെ ചെരുപ്പേറ്

തമിഴ്‌സിനിമാവേദിയെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തി നടന്‍ വിജയകാന്തിന്റെ മരണത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ്ക്ക് ചെരുപ്പേറ്. വിജയകാന്തിന്റെ സംസ്‌ക്കാര ചടങ്ങിനിടയില്‍ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു ഏറ്. വിജയ് യെ ജനക്കൂട്ടത്തിനിടയില്‍ സുരക്ഷാഭടന്മാര്‍ കൊണ്ടുപോകുമ്പോള്‍ നടന്റെ തലയ്ക്ക് പിന്നിലൂടെ ഒരു സ്‌ളിപ്പര്‍ പറന്നുപോകുന്നതും തലയില്‍ കൊള്ളുന്നതിന്റെയും വീഡിയോ എക്‌സില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളും ആരാധകരുമായി വിജയ് യെ ചുറ്റി ഒരു വന്‍ ജനക്കൂട്ടമാണ് നിന്നിരുന്നത്. ഇതിനിടയിലാണ് അജ്ഞാതന്‍ താരത്തെ ലക്ഷ്യമാക്കി ചെരുപ്പെറിഞ്ഞത്. അതേസമയം ആള്‍ക്കൂട്ടത്തിനിടയില്‍ മറ്റൊരു ആരാധകന്‍ താരത്തെ ചുംബിക്കാന്‍ Read More…

Movie News

അമീര്‍ഖാന്‍ തള്ളിയ രണ്ടു സിനിമകളില്‍ നായകനായത് ഷാരൂഖ്; രണ്ടും ബോളിവുഡില്‍ സൂപ്പര്‍ഹിറ്റുകളായി

ചിലരെ വലിയ ഉയരങ്ങളില്‍ എത്തിക്കുകയും ചിലരെ താഴെ നിന്ന് ഉയരാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് സിനിമയിലെ യാദൃശ്ചികത. 30 വര്‍ഷം മുമ്പ് അമീര്‍ഖാന്‍ തള്ളിയ കഥപാത്രം ഷാരൂഖിന് വന്‍ നേട്ടമായി മാറിയതിന്റെ കഥ ഓര്‍ത്തെടുക്കുകയാണ് കഴിഞ്ഞകാല സൂപ്പര്‍നായിക ജൂഹി ചൗള. ബാസിഗറിലൂടെ നായകനായി ബോളിവുഡില്‍ വന്‍ പേര് നേടി നില്‍ക്കേ ഷാരൂഖ് ‘ഡര്‍’ എന്ന സിനിമയില്‍ സണ്ണി ഡിയോളിന്റെ പ്രതിനായക വേഷത്തിലും എത്തിയിരുന്നു. ഈ സിനിമയില്‍ ഷാരൂഖ് വന്നതിനെക്കുറിച്ച് സിനിമയുടെ മുപ്പതാം വാര്‍ഷികത്തിലാണ് ജൂഹി അനുസ്മരിച്ചത്. ശരിക്കും Read More…

Hollywood

ടോം ക്രൂയിസിനെ കുറിച്ച് കേള്‍ക്കുന്നതെല്ലാം കള്ളം ; അദ്ദേഹം മാന്യനായ താരമെന്ന് ഹന്ന വാഡിംഗ്ഹാം

ഹോളിവുഡ്താരം ടോം ക്രൂയിസ് പോസിറ്റീവായ പ്രോത്സാഹജനകമായ പ്രചോദിപ്പിക്കുന്ന മനുഷ്യനാണെന്ന് സഹതാരം ഹന്ന വാഡിംഗ്ഹാം. അദ്ദേഹത്തിന് ലഭിക്കുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ വെറുക്കുന്നവര്‍ നടത്തുന്നതാണെന്നും പറഞ്ഞു. ഒരു അഭിമുഖത്തിലാണ് മിഷന്‍ ഇംപോസിബിള്‍ 8 ലെ സഹതാരം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പം അഞ്ച് ദിവസമായി ഒരുമിച്ച് സെറ്റിലുള്ള 49 കാരി താരം താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ മനുഷ്യരില്‍ ഒരാളാണ് അദ്ദേഹമെന്ന് പറഞ്ഞു. എടിവിയുടെ ജെയിംസ് മാര്‍ട്ടിന്റെ സണ്‍ഡേ മോര്‍ണിംഗില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നടി Read More…

Sports

ആര്‍സിബി ആരാധകര്‍ക്ക് അക്ഷമയോടെ കാത്തിരിക്കാം… തകര്‍പ്പനടി പുറത്തെടുത്ത് മാക്‌സ്‌വെല്‍

ഐപിഎല്ലില്‍ പുതിയ സീസണ്‍ തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ക്ക് അക്ഷമ നല്‍കിക്കൊണ്ട് ഓസ്‌ട്രേലിയന്‍ താരം ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ മിന്നും പ്രകടനം. ബിഗ്ബാഷ് ലീഗില്‍ മെല്‍ബന്‍ സ്റ്റാര്‍സിന് വേണ്ടി മൂന്ന് വിക്കറ്റും 18 പന്തുകളില്‍ 35 റണ്‍സും നേടിയ മാക്‌സ്‌വെല്‍ നാലു കൂറ്റന്‍ സിക്‌സറുകളും പായിച്ചത് ആര്‍സിബി ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാകുകയാണ്. ബിഗ് ബാഷ് ലീഗിലെ 17-ാം മത്സരത്തില്‍ ഹൊബാര്‍ട്ട് ഹരികെയ്നിനെതിരെയായിരുന്നു പന്തുകൊണ്ടും ബാറ്റുകൊണ്ടും മാക്‌സ്‌വെല്‍ തകര്‍ത്തത്. ടീമിനെ താരം ഏഴ് Read More…

Sports

‘ഞാനും അയാളും ഒരിക്കലും നല്ല സുഹൃത്തുക്കളായിരുന്നില്ല’ ; ധോണിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് യുവരാജ്

നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമായി അടുത്ത സൗഹാര്‍ദ്ദം ഇല്ലായിരുന്നെന്ന് ഇന്ത്യയുടെ മുന്‍ സൂപ്പര്‍താരം യുവ്‌രാജ് സിംഗ്. 17 വര്‍ഷം ദേശീയ ടീമിനെ പ്രതിനിധീകരിച്ച് യുവരാജ് സിംഗ് 1983 ന് ശേഷം ഇന്ത്യ ആദ്യമായി ധോണിക്ക് കീഴില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ മാന്‍ ഓഫ് ദി സീരീസ് ആയിരുന്നു. തന്റെ കരിയറിലെ ഭൂരിഭാഗം മത്സരങ്ങളിലും യുവരാജ് ധോണിയുടെ കീഴിലാണ് കളിച്ചത്. 2007 ല്‍ ടി20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ഏറെക്കുറെ അടുത്ത കാലത്ത് ടീമില്‍ എത്തുകയും ഏറെക്കാലം Read More…

Crime

ചായചോദിച്ച് ശല്യമുണ്ടാക്കി, ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കത്രികയ്ക്ക് കുത്തിപ്പൊട്ടിച്ചു

ചായചോദിച്ച് ശല്യം ചെയ്ത ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കുത്തിപ്പൊട്ടിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവിന്റെ കണ്ണില്‍ യുവതി കത്രിക കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ചോരവാര്‍ന്ന നിലയില്‍ ഉപേക്ഷിച്ച് പോലീസിനെ വെട്ടിച്ച് യുവതി ഓടി രക്ഷപ്പെട്ടു. അതേസമയം ഇരുവരും തമ്മില്‍ കുടുംബകലഹം പതിവായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് അങ്കിത് യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ നാളുകള്‍ക്കകം ദമ്പതികള്‍ വീട്ടിലെ പ്രശ്നങ്ങളെ ചൊല്ലി പതിവായി വഴക്കുണ്ടാക്കാന്‍ തുടങ്ങി. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് Read More…