പോപ്പ്ഗായിക മഡോണ തന്റെ ആറു മക്കളുമായി 2024 നെ സ്വാഗതം ചെയ്തു. പുതുവര്‍ഷപ്പിറവിയില്‍ തന്റെ ആറു മക്കളുമായുള്ള ഫോട്ടോ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ജനുവരി 1 തിങ്കളാഴ്ച ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ലൂര്‍ദസ് ലിയോണ്‍ 27, റോക്കോ റിച്ചി 23, ഡേവിഡ് ബാന്‍ഡ, 18, മേഴ്സി ജെയിംസ്, 17, സ്റ്റെല്ല, 10, എസ്റ്റെറെ, 10. എന്നിങ്ങനെ കുടുംബം ഒരുമിച്ച് പുതുവര്‍ഷം ആരംഭിച്ചു. ബോട്ട് സവാരിക്കിടെ റോക്കോയുടെയും ലൂര്‍ദിന്റെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തി. ഒരു ഫോട്ടോയില്‍, വെളുത്ത ടാങ്ക് Read More…
Author: Priya
നിവിന്‍പോളിക്കും റാമിനും തിരിച്ചുവരവ് ; വിസ്മയിപ്പിക്കാന്‍ ഏഴു കടല്‍ ഏഴു മലയ് വരുന്നു
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ റാം ഏഴു കടല്‍ ഏഴു മലയ് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ഇവിടെയും ശ്രദ്ധിക്കപ്പെടാത്തതും എന്നാല്‍ കൗതുകമുണര്‍ത്തുന്നതുമായ ഒരു നായകന്‍ തന്റെ നഷ്ടപ്പെട്ട പ്രണയത്തെ തേടുകയാണ്. തന്റെ പ്രണയം കണ്ടെത്താന്‍ നൂറ്റാണ്ടുകള്‍ പിന്നിടുന്ന ഒരു നായകനെക്കുറിച്ചുള്ള അമാനുഷിക കഥയുമായിട്ടാണ് ഏഴു കടല്‍ ഏഴു മലൈ വരുന്നത്. നിവിന്‍ പോളി ഒരു മുഷിഞ്ഞ നീളന്‍ കോട്ടില്‍ ഒരു അലഞ്ഞുതിരിയുന്ന ആളായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. നിവിന്റെ കഥാപാത്രം 8822 വര്‍ഷമായി ജീവിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമാണ്. നായകന്‍ Read More…
ആക്ഷന്‍ത്രില്ലര്‍ ‘ദി മെഗ് 2: ദിട്രഞ്ച്’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു ; നാളെമുതല്‍ ജിയോ സിനിമയില്‍
ജേസണ്‍ സ്റ്റാതത്തിന്റെ ആക്ഷന്‍ത്രില്ലര്‍ ‘ദി മെഗ് 2: ദിട്രഞ്ച്’ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ജിയോ സിനിമയില്‍ നാളെ മുതല്‍ റിലീസ് ചെയ്യും. 2018ല്‍ ഇറങ്ങിയ ദി മെഗ് സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയുടെ രണ്ടാം ഭാഗമാണ് ദി മെഗ് 2: ദി ട്രെഞ്ച്. സ്റ്റീവ് ആള്‍ട്ടന്റെ 1999 ലെ ദി ട്രെഞ്ച് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ഇതിവൃത്തം, ഒരു ദൗത്യം പൂര്‍ത്തിയാക്കാന്‍ വെള്ളത്തിനടിയിലേക്ക് പോകുന്ന ഒരു ഗവേഷണ സംഘത്തെ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ഒരു ഖനന പ്രവര്‍ത്തനം അവരുടെ Read More…
സഞ്ജുസാംസണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ അവസരം; അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ പരിഗണിച്ചേക്കും
അയര്‍ലന്‍ഡ് പരമ്പരയ്ക്ക് ശേഷം ടി20 ടീമില്‍ ഇടംനേടിയിട്ടില്ലാത്ത സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിലേക്ക് മികച്ച തിരിച്ചുവരവിന് അവസരം. നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കും. കേരളത്തിന്റെ ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ ക്യാപ്റ്റനാകേണ്ട സഞ്ജു സാംസണ്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ച് സൂചന നല്‍കി രാജസ്ഥാന്‍ റോയല്‍സ് എക്സില്‍ (മുമ്പ് ട്വിറ്റര്‍) വീഡിയോ പങ്കിട്ടിട്ടുണ്ട്. സഞ്ജു സാംസണ്‍ ഇന്ത്യയുടെ പരിശീലന ജേഴ്സി ധരിച്ച് വൈറ്റ് ബോള്‍ ഉപയോഗിച്ച് പരിശീലിക്കുന്നതാണ് വീഡിയോയിലുള്ളത്. പരിക്കേറ്റ Read More…
പകുതി പെണ്ണും പകുതി ആണും ആയ അപൂര്‍വ പക്ഷി ; 100 വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രമുള്ള കാഴ്ച പകര്‍ത്തി ഗവേഷകര്‍
പകുതി പെണ്ണും പകുതി ആണും ആയ അപൂര്‍വ പക്ഷി കണ്ടെത്തി പക്ഷിഗവേഷകര്‍. പകുതി പച്ചയും പകുതി നീലയുമുള്ള പക്ഷിയെ ഇവര്‍ ക്യാമറയില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഹണിക്രീപ്പര്‍ വിഭാഗത്തില്‍ പെടുന്ന പക്ഷിയെയാണ് ഇവര്‍ കണ്ടെത്തിയത്. ഇതിന്റെ പച്ച നിറം പെണ്ണും നീലനിറം ആണിനെയും സൂചിപ്പിക്കുന്നു. 100 വര്‍ഷത്തിനിടയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് ഇത്. ഒട്ടാഗോ സര്‍വകലാശാലയിലെ സുവോളജിസ്റ്റ് പ്രൊഫസര്‍ ഹാമിഷ് സ്‌പെന്‍സറും അമേച്വര്‍ പക്ഷിശാസ്ത്രജ്ഞനായ ജോണ്‍ മുറില്ലോയും ചേര്‍ന്നായിരുന്നു പക്ഷിയെ കണ്ടെത്തിയത്. കൊളംബിയയില്‍ ഒരു അവധിക്കാലം ചെലവഴിക്കുമ്പോള്‍ Read More…
2023 ല്‍ മിണ്ടാതിരുന്ന കമല്‍ഹാസന് തിരക്കോട് തിരക്ക് ; ഈ വര്‍ഷം വരാനിരിക്കുന്നത് മൂന്ന് വമ്പന്‍ ചിത്രങ്ങള്‍
ലോകേഷ് കനകരാജിന്റെ വന്‍ വിജയചിത്രമായ 2022 ല്‍ പുറത്തുവന്ന വിക്രത്തിന് ശേഷം കമല്‍ഹാന്‍ നായകനായി ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന ഏക സിനിമ വിജയ് യുടെ ലിയോയിലെ അതിഥിവേഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം കമലിന് തിരക്കോട് തിരക്കാണ്. അനേകം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ടെലിവിഷന്‍ പരിപാടിയായ ബിഗ് ബോസ് സീസണ്‍ 7 തമിഴിന്റെ ശേഷിക്കുന്ന ചിത്രീകരണത്തിലുള്ള കമല്‍ അത് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തഗ് ലൈഫിന്റെ ചിത്രീകരണത്തിലേക്ക് ജോയിന്‍ ചെയ്‌തേക്കും. Read More…
ആരാധകര്‍ക്ക് തകര്‍പ്പന്‍ വീഡിയോയുമായി രചിന്‍ രവീന്ദ്ര; ഐപിഎല്ലില്‍ സിഎസ്‌കെയുടെ ആവേശമാകാന്‍
ഈ ലോകകപ്പിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമായ ന്യൂസിലന്റ് താരം രചിന്‍ രവീന്ദ്രയെ ഐപിഎല്ലില്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് സ്വന്തമാക്കിയത്. ഐപിഎല്‍ 2024 ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കെ സിഎസ്‌കെ യുടെ ആവേശത്തിലേക്ക് വീണിരിക്കുകയാണ് രചിന്‍. ഒരു സിഎസ്‌കെ ആരാധകനുമായുള്ള റാച്ചിന്റെ ആശയവിനിമയം പകര്‍ത്തുന്ന ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം ഉയര്‍ത്തുകയാണ്. സിഎസ്‌കെ ജേഴ്സി അലങ്കരിക്കുന്ന റാച്ചിന്‍ ഉള്‍പ്പെടെയുള്ള സിഎസ്‌കെ കളിക്കാരുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാര്‍ഡ് പിടിച്ച് ഒരു ആരാധകന്‍ റാച്ചിനെ സമീപിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നു. റാച്ചിന്‍ Read More…
സീമാഹൈദറും സച്ചിന്‍ മീണയും മാതാപിതാക്കളാകുന്നു ; ‘ഇന്ത്യാ-പാക്’ കുഞ്ഞ് ജനിക്കുന്നു !
സീമാ ഹൈദറിനെ ഓര്‍ക്കുന്നുണ്ടോ? നാലുകുട്ടികളുമായി ഇന്ത്യന്‍ യുവാവ് സച്ചിനെ തേടി പാകിസ്താനില്‍നിന്നും വന്ന വനിത. ഇപ്പോള്‍ ഗ്രേറ്റര്‍ നോയ്ഡയില്‍ താമസിക്കുന്ന ഈ ദമ്പതികള്‍ക്ക് ഇന്ത്യാ പാകിസ്താന്‍ വംശീയബന്ധത്തിലെ ആദ്യ കുഞ്ഞ് ജനിക്കാന്‍ പോകുന്നു. 2024 ല്‍ ഇവര്‍ക്ക് സന്തോഷവര്‍ത്തമാനം ഉണ്ടാകാന്‍ പോകുന്നതായി സീമാ ഹൈദര്‍ പറഞ്ഞു. 2019 പബ്ജി കളിച്ച് പരിചയപ്പെട്ട സീമാ ഹൈദറും സച്ചിന്‍മീണയും പിന്നീട് പ്രണയത്തിലാകുകയായിരുന്നു. രണ്ടും പേരും കഴിഞ്ഞ മാര്‍ച്ചില്‍ നേപ്പാളില്‍വെച്ച് കണ്ടുമുട്ടുകയും പിന്നീട് ഇരുവരും ഇന്ത്യയിലേക്ക് വരികയുമായിരുന്നു. നേപ്പാളില്‍ വെച്ച് ഇരുവരും Read More…
യാതൊരു കായിക പശ്ചാത്തലവും ഇല്ലാത്ത പെട്രോള്‍പമ്പ് ജീവനക്കാരന്‍ ; വളര്‍ത്തിയെടുത്തത് ഇന്ത്യന്‍ ചാമ്പ്യന്‍ അത്ലറ്റിനെ
ഫരീദാബാദിലെ ബല്ലഭ്ഗഢിലെ ജവാന്‍ ഗ്രാമത്തിലെ ജഗ്ബീര്‍ ലാംബ അഭിമാനത്തിലാണ്. കാരണം ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് വെങ്കല മെഡല്‍ നേടിയ മകള്‍ പ്രീതി കുടുംബത്തിന് താമസിക്കാന്‍ വലിയൊരു വീട് പണിയുകയാണ്. അതിന്റെ ആദ്യനില പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്. അത് അവള്‍ മാതാപിതാക്കള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. അടുത്തുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരനായ ജഗ്ബീര്‍ ജീവിത സാഹചര്യങ്ങളോട് പടവെട്ടിയാണ് മകളെ കായികതാരമാക്കി മാറ്റിയത്. കുടുംബത്തിന് ഒരു അന്താരാഷ്ട്ര കായികതാരത്തെ വളര്‍ത്താനുള്ള പണമോ സാംസ്‌കാരിക പരിചയമോ ഉണ്ടായിരുന്നില്ല. ഖോ Read More…









