ഫാഷനും താരപ്രഭയും ഒരുപോലെ മിന്നിത്തിളങ്ങുന്ന ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌ക്കാരവേദിയില്‍ വേഷം കൊണ്ട് ശ്രദ്ധേയയായി ബാര്‍ബി നടി മാര്‍ഗറ്റ് റോബി. 1977-ലെ സൂപ്പര്‍സ്റ്റാര്‍ ബാര്‍ബി വസ്ത്രം ധരിച്ചാണ് മാര്‍ഗോട്ട് റോബി ഗോള്‍ഡന്‍ ഗ്ലോബില്‍ വന്നത്. യഥാര്‍ത്ഥ ജീവിതത്തിലേക്ക് സിഗ്‌നേച്ചര്‍ ബാര്‍ബി ലുക്ക് കൊണ്ടുവന്ന് മാര്‍ഗോട്ട് റോബി 2024 ഗോള്‍ഡന്‍ ഗ്ലോബ്‌സ് റെഡ് കാര്‍പെറ്റിനെ അമ്പരപ്പിച്ചു. മികച്ച ചിത്രം – കോമഡി, അല്ലെങ്കില്‍ മ്യൂസിക്കല്‍ ഉള്‍പ്പെടെ, 2024-ലെ ചടങ്ങില്‍ സിനിമ ഒമ്പത് നോമനേഷനുകളാണ് സിനിമ നേടിയത്. അതുകൊണ്ടു തന്നെ ഗ്ലോബ്സ് Read More…
Author: Priya
തറയില്‍ സ്വര്‍ണ്ണം കുഴിച്ചിട്ടിരിക്കുന്നതായി വെളിപാട്…! വീടിനകം കുഴിച്ചത് 130 അടി ; ഒടുവില്‍ കുഴിയില്‍ വീണ് ദാരുണാന്ത്യം
അടുക്കളയിലെ തറയില്‍ സ്വര്‍ണം കുഴിച്ചിട്ടിരിക്കുന്നതായി സ്വപ്നം കണ്ട് ഒരാള്‍ വീടിനുള്ള കുഴിച്ചത് 130 അടി താഴ്ചയുള്ള കുഴി. ഒടുവില്‍ അതില്‍ വീണ് മരണം. ബ്രസീലിലെ ഒരു 71 കാരനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. ജോവോ പിമെന്റാ ഡാ സില്‍വ എന്നയാളാണ് സ്വപ്‌നത്തിന് പിന്നാലെ പോയി വീടിനകം കുഴിച്ചത്. ഒടുവില്‍ 12 നിലകള്‍ക്ക് തുല്യമായ താഴ്ചയിലേക്ക് വീണു മരണവും സംഭവിച്ചു. ബ്രസീലിലെ മിനാസ് ഗെറൈസില്‍ താമസിക്കുന്ന വൃദ്ധന്‍ സ്വപ്‌നത്തിന് പിന്നാലെ നടന്ന് ഭ്രാന്തനായി മാറിയെ്‌ന് അയല്‍ക്കാര്‍ പറഞ്ഞു. ജോവോ ഒരു Read More…
ആരാണ് ശിഖര്‍ പഹാരിയ? ജാന്‍വികപൂറിന്റെ കാമുകന്‍ ;26 വയസ്സുള്ളപ്പോള്‍ 84 കോടിയുടെ ആസ്തി
ഇന്ത്യന്‍ യുവാക്കളുടെ സ്വപ്‌നറാണികളുടെ പട്ടികയിലാണ് ബോളിവുഡ് ജാന്‍വികപൂര്‍. അവരുടെ സൗന്ദര്യവും ചുറുചുറുക്കും പ്രസന്നതയും ഇന്ത്യയ്ക്ക് പുറത്തും ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് നടി അടുത്തിടെയാണ് തന്റെ നായകനെ വെളിപ്പെടുത്തിയത്. ഇന്ത്യയിലെ യുവസമ്പന്നനായ ശിഖര്‍ പഹാരിയോടൊപ്പം ജാന്‍വി കപൂറിനെ പലപ്പോഴും കാണാറുണ്ട്. അവരുടെ ഫോട്ടോകളും വീഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതുകൊണ്ടു തന്നെ ഇരുവരെക്കുറിച്ചും അണിയറയില്‍ അനേകം കഥകള്‍ കേള്‍ക്കുന്നുണ്ട്. അടുത്തിടെ, കോഫി വിത്ത് കരണില്‍ ജാന്‍വി തന്റെ കാര്യം സംസാരിച്ചു. ശിഖര്‍ പഹാരിയ Read More…
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കൊറിയോഗ്രാഫര്‍; ഒരു പാട്ടിന് വാങ്ങുന്നത് 50 ലക്ഷം രൂപ
ഡാന്‍സ് നമ്പറുകള്‍ സിനിമയുടെ പ്രമോഷന്റെ നട്ടെല്ലായി മാറിയതോടെ കൊറിയോഗ്രാഫര്‍മാരുടെ പ്രാധാന്യംകൂടിയിട്ടുണ്ട്. ഇത് മുന്‍നിര നൃത്തസംവിധായകരുടെ തിരക്കും കൂട്ടിയിട്ടുണ്ട്. ഒരു പാട്ടിന് ലക്ഷങ്ങള്‍ എന്ന കണക്കില്‍ പ്രതിഫല കാര്യത്തില്‍ അഭിനേതാക്കളെപ്പോലും കോറിയോഗ്രാഫര്‍മാര്‍ മറികടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കോറിയോഗ്രാഫര്‍ ആരാണെന്ന് അറിയാമോ? രണ്ട് പതിറ്റാണ്ടായി ഇന്ത്യയിലെ മികച്ച കൊറിയോഗ്രാഫര്‍ ആയിരുന്ന ഫറാ ഖാനാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ഗാനത്തിന് കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ 50 ലക്ഷം രൂപ വരെ Read More…
നാലു ഭാര്യമാരും മൂന്ന് കുട്ടികളും; പത്തുവര്‍ഷമായി ഒരു ജോലിക്കും പോയിട്ടില്ല ; 35 കാരന്‍ ജാപ്പനീസ് യുവാവിന്റെ ജീവിതം അമ്പരപ്പിക്കും
നാല് ഭാര്യമാരും മൂന്ന് ചെറിയ കുട്ടികളുമുണ്ടെങ്കിലും ഒരു ദശാബ്ദത്തിലേറെയായി ജോലി ചെയ്തിട്ടില്ലെന്ന് ആരോപിക്കപ്പെടുന്ന 35 കാരനായ ജാപ്പനീസ് യുവാവിന്റെ വിവാദ കഥ അമ്പരപ്പിക്കും. ജപ്പാനിലെ ഹോക്കൈഡോ ദ്വീപിലെ സപ്പോറോയില്‍ നിന്നുള്ള 35 കാരിയായ റ്യൂത വടാനബെ പാരമ്പര്യേതര ജീവിതശൈലി കാരണം സ്വന്തം രാജ്യത്ത് ഒറ്റരാത്രികൊണ്ട് ഒരു വികാരമായി മാറിയിരിക്കുന്നു. വടനാബെ തന്റെ നാല് ഭാര്യമാരില്‍ മൂന്ന് പേര്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഒരു പ്രശ്‌നവുമില്ലാതെ അവര്‍ പരസ്പരം നന്നായി ഇടപഴകുകയും ചെയ്യുന്നു. കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹത്തിന് ജോലിയില്ലാത്തതിനാല്‍ കുടുംബത്തിന്റെ Read More…
ഗോവയില്‍ മകനെകൊന്ന അമ്മ ബംഗാളി ; പിതാവ് മലയാളി, കുഞ്ഞിനെ അച്ഛനെ കാണിക്കാതിരിക്കാന്‍ ചെയ്തക്രൂരത
ഗോവയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി ബാഗിലാക്കി മാതാവ് രക്ഷപ്പെട്ട സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മലയാളി. ഭര്‍ത്താവ് വെങ്കട്ട് രാമന്‍ ഇപ്പോള്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ്. ഗോവയില്‍ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തി മൃതദേഹവുമായി കര്‍ണാടകയിലേക്ക് യാത്ര ചെയ്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ മൈന്‍ഡ്ഫുള്‍ എഐ ലാബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് 39 കരിയായ സൂചന സേത്ത്. ഭര്‍ത്താവുമായി പിണങ്ങി ജീവിക്കുകയായിരുന്നു. തന്റെ ഭര്‍ത്താവുമായുള്ള വിവാഹമോചന നടപടികള്‍ തുടരുകയാണെന്ന് സുചന സേത്ത് പോലീസിനോട് പറഞ്ഞതായി പോലീസ് സൂപ്രണ്ട് (നോര്‍ത്ത്) നിധിന്‍ വല്‍സന്‍ Read More…
രോഹിത് തിരിച്ചുവന്നതോടെ ആകെ ട്വിസ്റ്റ് ; ടി20 ലോകകപ്പില്‍ ഇന്ത്യയെ ആരു നയിക്കണം?
ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ 2024 പതിപ്പ് വെസ്റ്റ് ഇന്‍ഡീസിലും യുഎസിലുമായി നടക്കാനിരിക്കെ ഇന്ത്യയെ ആര് നയിക്കുമെന്നുള്ളതാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ ചര്‍ച്ച. 20 ടീമുകളുടെ ടൂര്‍ണമെന്റ് ജൂണ്‍ 1 ന് ഡാലസില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സും കാനഡയും തമ്മിലുള്ള മത്സരത്തോടെയാണ് തുടങ്ങുക. ഫൈനല്‍ ജൂണ്‍ 29 ന് ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കും. 2007 സെപ്റ്റംബറിലെ ഉദ്ഘാടന പതിപ്പില്‍ വിജയിച്ചതിന് ശേഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയിട്ടില്ല. ഈ വര്‍ഷം 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് Read More…
ലോകത്തെ ഏറ്റവും ജീവകാരുണ്യവാനായ മനുഷ്യന്‍ ജംസെറ്റ്ജി ടാറ്റ ; സംഭാവന കൊടുത്തത് 829734 കോടി രൂപ
എഡല്‍ഗിവ് ഫൗണ്ടേഷനും ഹുറൂണ്‍ റിപ്പോര്‍ട്ടും 2021 തയ്യാറാക്കിയ പട്ടിക പ്രകാരം കഴിഞ്ഞ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും ചാരിറ്റബിള്‍ മനുഷ്യനായി ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകന്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാപകനായ ജംസെറ്റ്ജി ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹിയായും തിരഞ്ഞെടുക്കപ്പെട്ടു 829734 കോടി രൂപ സംഭാവന ചെയ്തു. ബില്‍ ഗേറ്റ്സ് പോലും രണ്ടാം സ്ഥാനത്തായി. 1892 ല്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ജംസെറ്റ്ജി ടാറ്റ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലാണ് സംഭാവനകളില്‍ ഭൂരിഭാഗവും നല്‍കിയത്. 1904 ല്‍ അദ്ദേഹം മരണപ്പെട്ടു. ജംസെറ്റ്ജി ടാറ്റ Read More…
ആന്ധ്രയില്‍ കോഴിപ്പോര് ; ഒരു കോഴിയുടെ വില രണ്ടര ലക്ഷം വരെ ; ഏറ്റവും ഡിമാന്റ് പെറുവില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിന്
വിജയവാഡ: സംക്രാന്തി കാലമാകുന്നതോടെ തീരദേശ ആന്ധ്രാപ്രദേശില്‍ പോര് കോഴികളുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഏറ്റവും മികച്ച ഇനത്തിലുള്ള ഒരു പോരുകോഴി വിജയവാഡയില്‍ വിറ്റുപോയത് രണ്ടരലക്ഷം രൂപയ്ക്ക്. കോഴിപ്പോരിന്‍െ സീസണ്‍ തുടങ്ങിയതോടെ കോഴിയുടെ വില 30 ശതമാനമാണ് കൂടിയത്. വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുന്ന പോരുകോഴികള്‍ക്ക് വലിയ ഡിമാന്റുണ്ട്. തായ്‌ലന്റില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും കള്ളക്കടത്തിലൂടെ കൊണ്ടുവരുന്നവയ്ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. അഭിമാനകരമായ പോരാട്ടങ്ങളില്‍ വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ പക്ഷിയുടെ ഭാരവും വേഗതയും പോരാട്ട ശേഷിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. Read More…









