ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് പിന്നാലെ സഹോദരന്‍ മുഹമ്മദ് കൈഫും രഞ്ജിട്രോഫിയില്‍ തിളങ്ങുന്നു. കൈഫ് കളിച്ചത് പോലെ തന്നെ ബംഗാളിന് വേണ്ടിയാണ് കൈഫും കളിക്കുന്നത്. രഞ്ജി ട്രോഫിയില്‍ ആദ്യമായി കളിക്കുന്ന താരം 15 റണ്‍സിന് 4 വിക്കറ്റ് എന്ന കണക്കുമായി മടങ്ങിയെത്തിയ ബംഗാളിന്റെ ഏറ്റവും വിജയകരമായ ബൗളറായി. ഉത്തര്‍പ്രദേശിനെതിരായ കാണ്‍പൂരിലെ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വെറും 5.5 ഓവറാണ് കൈഫ് എറിഞ്ഞത്. 20 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ സൂരജ് സിന്ധു ജയ്സ്വാളിന്റെയും 24ന് 2 വിക്കറ്റ് Read More…
Author: Priya
ഐഎസ്ആര്‍ഒയില്‍ പ്രോജക്ട് സയന്റിസ്റ്റ് ജോലി കളഞ്ഞു ഈന്തപ്പഴകൃഷി തുടങ്ങി ; ഇപ്പോള്‍ സമ്പാദിക്കുന്നത് ഏക്കറിന് 6 ലക്ഷം
ഐഎസ്ആര്‍ഒയില്‍ പ്രോജക്ട് സയന്റിസ്റ്റ് പോലെയുള്ള ഒരു ജോലി സാധാരണ യുവാക്കളുടെ സ്വപ്‌നകരിയറില്‍ പെടുന്നതാണ്. എന്നാല്‍ അതു കളഞ്ഞിട്ട് ചേറും ചെളിയും വെള്ളവുമൊക്കെ ചവിട്ടുന്ന കൃഷിപ്പണിക്ക് പിന്നാലെ പോകുന്നതിനെ നാട്ടിന്‍പുറത്ത് സാധാരണമായി ‘മുഴുഭ്രാന്ത്’ എന്നായിരിക്കും വിശേഷിപ്പിക്കുക. എന്നാല്‍ കാര്‍ഷികമേഖലയില്‍ എന്തെങ്കിലൂം വ്യത്യസ്തമായി ചെയ്യണമെന്ന ആശയുമായി മണ്ണിലിറങ്ങിയ കര്‍ണാടകക്കാരന്‍ ദിവാകര്‍ ചിന്നപ്പയെ മണ്ണും കൃഷിയും ചതിച്ചില്ല. ഐഎസ്ആര്‍ഒയില്‍ പ്രോജക്ട് സയന്റിസ്റ്റ് ജോലിയും ബെംഗളൂരുവിലെ നഗരജീവിതവും ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞ അദ്ദേഹം ഇപ്പോള്‍ വര്‍ഷംതോറും ലക്ഷങ്ങള്‍ സമ്പാദിക്കുന്നു. അതുല്യമായ എന്തെങ്കിലും കൃഷി Read More…
വിരാട് കോഹ്ലി സച്ചിന്റെ റെക്കോഡ് മറികടക്കും ; 100 സെഞ്ച്വറികള്‍ അനായാസം ; വെസ്റ്റിന്‍ഡീസ് ഇതിഹാസത്തിന്റെ ഉറപ്പ്
ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്‍തെന്‍ഡുല്‍ക്കറുടെ 100 സെഞ്ച്വറികളുടെ റെക്കോഡ് വിരാട് കോഹ്ലി തകര്‍ക്കുമെന്ന് വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസതാരം ക്‌ളൈവ് ലോയ്ഡ്. 50 ഏകദിന സെഞ്ചുറികള്‍ എന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തിയ കോഹ്ലിയ്ക്ക് ഇനി മുന്നിലുള്ളത 50 ടെസ്റ്റ് സെഞ്ച്വറികളാണ്. നിലവില്‍ 80 സെഞ്ചുറികളുള്ള കോഹ്ലിക്ക് 35 വയസ്സുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കോഹ്ലിക്ക് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഇനിയും കളത്തിലുണ്ട്. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരകളും 2025 ലെ ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും പോലുള്ള ഐസിസി ടൂര്‍ണമെന്റുകളും Read More…
മാലദ്വീപ് പോകട്ടെ…ലക്ഷദ്വീപിലേക്ക് ടൂര്‍ പോകുന്നുണ്ടോ? ഈ ഏഴു സ്ഥലങ്ങളില്‍ പോകാതിരിക്കരുത്
ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ചതിലൂടെ ഇന്ത്യാക്കാരുടെ മുഴുവന്‍ വെറുപ്പ് സമ്പാദിച്ച മാലദ്വീപുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ വല്ലാതെ ഉലഞ്ഞ നിലയിലാണ്. അതുകൊണ്ടു തന്നെ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരത്തിനായി പോയിരുന്ന മാലിദ്വീപിന്റെ മികച്ച മറ്റൊരു ഓപ്ഷനായുള്ള തെരച്ചിലിലാണ് ഇന്ത്യാക്കാരും ടൂര്‍ ഓപ്പറേഷറ്റര്‍മാരും. ഇന്ത്യയിലെ തന്നെ ലക്ഷദ്വീപാണ് ഇതിന് ഏറ്റവും അനുയോജ്യമായി കേള്‍ക്കുന്നത്. ലക്ഷദ്വീപിനെ പ്രമോട്ട് ചെയ്തുകൊണ്ടുള്ള പരിപാടികളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. അറബിക്കടലിലെ ഉഷ്ണമേഖലാ അറ്റോളില്‍ അതിമനോഹരമായ കടല്‍ക്കാഴ്ചകളും വൃത്തിയുള്ള ബീച്ചുകളും ഉണ്ട്. ലക്ഷദ്വീപില്‍ പോകുന്നെങ്കില്‍ കണ്ടിരിക്കേണ്ട ഏഴ് പ്രശസ്തമായ Read More…
ലിയോയുടെ സ്റ്റണ്ട് ഡയറക്ടര്‍മാര്‍ സംവിധായകരാകുന്നു ; അന്‍ബറിവിന്റെ ആദ്യ സിനിമിയില്‍ കമല്‍
ലോകേഷ് കനകരാജിന്റെ എല്‍സിയു ഉണ്ടായതിന് ശേഷം ഏറ്റവും തിരക്ക് പിടിച്ചത് സംഘട്ടന സംവിധായകരായ അന്‍ബറിവിനാണ്. വിജയ് നായകനായ ലിയോ വരെ ഇരട്ട സ്റ്റണ്ട് ഡയറക്ടര്‍മാര്‍ തമിഴിലും തെലുങ്കിലുമായി ഒട്ടേറെ സൂപ്പര്‍ഹിറ്റുകളിലാണ് സ്റ്റണ്ട് ഒരുക്കിയത്. ഇരുവരും സംവിധായകരായി മാറുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. ഇരുവരുടേയും സംവിധാനസംരഭത്തില്‍ കമല്‍ നായകനാകും. കമല്‍ഹാസന്റെ 237-ാമത്തെ ചിത്രം ഇവരുടെ സംവിധാന അരങ്ങേറ്റ ചിത്രമാകുമെന്നാണ് വിവരം. തന്റെ എക്സ് ഹാന്‍ഡില്‍ കമല്‍ഹാസന്‍ തന്നെയാണ് വിവരം എഴുതിയത്. ”രണ്ടു പ്രതിഭകളുടെ പുതിയ അവതാരം. മാസ്‌റ്റേഴ്‌സ് Read More…
വിരാട്‌കോഹ്ലിയെ അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ മറുപടി
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിന്റെ ഒരു വന്‍പട തന്നെയുണ്ട്. പക്ഷേ ലോകത്തിന്റെ ചില കോണുകളില്‍ ഇപ്പോഴും അദ്ദേഹത്തെ തിരിച്ചറിയാത്ത ആള്‍ക്കാരുണ്ട്. കഠിനാദ്ധ്വാനത്തിന്റെ കാര്യത്തില്‍ തന്റെ ആരാധനാപാത്രമായ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ് കോഹ്ലിയെ തിരിച്ചറിയാത്ത അനേകരില്‍ ഒരാള്‍. സ്റ്റാറ്റിസ്റ്റ് പറയുന്നതനുസരിച്ച്, 265 മില്യണ്‍ ഫോളോവേഴ്സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള സെലിബ്രിറ്റികളില്‍ 13-ാം സ്ഥാനത്താണ് കോഹ്‌ലി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (616 ദശലക്ഷം ഫോളോവേഴ്സുമായി ഒന്നാമതും ലയണല്‍ മെസ്സി 496 ദശലക്ഷം ഫോളോവേഴ്സുമായി രണ്ടാമതും Read More…
ലിസ ബോണറ്റുമായി 15 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പെരുവഴിയിലാണെന്ന ജേസണ്‍ മോമോവ
നീണ്ട 15 വര്‍ഷത്തെ കൂട്ടുകെട്ടിന് ശേഷം ജേസണ്‍ മോമോവയും ലിസ ബോണറ്റും വേര്‍പിരിഞ്ഞു. കൃത്യമായ കാരണങ്ങള്‍ പൊതിഞ്ഞിരിക്കെ, നിയമപരമായ ഫയലിംഗില്‍ ‘പൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍’ നടി ഉദ്ധരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവാഹമോചനം നടന്നത്, പക്ഷേ നിങ്ങള്‍ക്കറിയാമോ? അക്വാമാന്‍ 2 നക്ഷത്രം വീടില്ലാത്തതിനാല്‍ ഇപ്പോള്‍ പെരുവഴിയിലായ അവസ്ഥയിലാണ്. ലിസയും ജെയ്സണും 2022 ജനുവരിയിലായിരുന്നു തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷത്തോളം വേര്‍പിരിഞ്ഞ് താമസിച്ച ശേഷമാണ് ഔദ്യോഗികമായി വേര്‍പിരിയല്‍ വന്നത്. അവര്‍ക്ക് രണ്ട് മക്കളുണ്ട് – ലോല (16), നക്കോവ-വുള്‍ഫ് (15). Read More…
പാട്ടുകാരി ദുവാ ലിപ ബ്രിട്ടീഷ് നടന്‍ കല്ലം ടര്‍ണറുമായി ഡേറ്റിംഗില്‍? ഇരുവരും രഹസ്യപാര്‍ട്ടിയില്‍
സംഗീതരംഗത്തെ സുന്ദരികളില്‍ ഒരാളും പുതിയ സെന്‍സേഷനുമായ ദുവാ ലിപ ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. സുന്ദരനായ ബ്രിട്ടീഷ് നടന്‍ കല്ലം ടര്‍ണറുമായി താരം പ്രണയത്തിലാണെന്ന ഗോസിപ്പുകളാണ് ഉയര്‍ന്നിരിക്കുന്നത്. തന്റെ പുതിയ ആപ്പിള്‍ ടിവി മിനിസീരീസായ മാസ്റ്റേഴ്സ് ഓഫ് ദ എയറിന്റെ പ്രീമിയറിനിടെ നടന്ന ഒരു രഹസ്യ പാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്ത വിവരം പുറത്തുവന്നിട്ടുണ്ട്. ബാരി കിയോഗന്‍, ഓസ്റ്റിന്‍ ബട്ലര്‍ എന്നിവരും അഭിനയിക്കുന്ന ഷോ നഗരത്തിലെ റീജന്‍സി വില്ലേജ് തിയേറ്ററില്‍ സ്റ്റാറി പ്രീമിയര്‍ നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ബെവര്‍ലി Read More…
ഓസ്ലറില്‍ മമ്മൂട്ടിയുണ്ടെന്ന് പറഞ്ഞപ്പോള്‍ വിജയ് ക്ക് കൗതുകം ; ചെന്നൈയില്‍ സ്‌ക്രീനിംഗ് വെച്ചെന്ന് ജയറാം
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അന്യഭാഷാ സിനിമകളില്‍ തിരക്കിലായ ജയറാമിന്റെ തിരിച്ചുവരവ് കണ്ട സിനിമയാണ് മിഥുന്‍ മാനുവലിന്റെ ഏബ്രഹാം ഓസ്ലര്‍. വിജയചിത്രങ്ങളുമായി വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തിലെ അതിഥി വേഷം ചിത്രത്തിന് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ചെന്നെയില്‍ ദളപതി വിജയ്ക്ക് വേണ്ടി സിനിമയുടെ ഒരു പ്രത്യേക ഷോ ചെന്നൈയില്‍ ചെയ്യുമെന്ന് ജയറാം. ചെന്നൈയില്‍ ദളപതി വിജയ്യ്ക്കൊപ്പം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ കാര്യം പങ്കുവെച്ചപ്പോഴാണ് ജയറാം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി സിനിമയില്‍ Read More…









