ആക്ഷന്‍ ജോണറിലേക്കുള്ള ശിവകാര്‍ത്തികേയന്റെ കടന്നുവരവാണ് ഇപ്പോള്‍ സംസാരവിഷയം. ഫെബ്രുവരി 16 ന് ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നത് മുതല്‍ ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ സിനിമയില്‍ ശിവകാര്‍ത്തികേയനൊപ്പം അഭിനയിക്കുന്ന സായ് പല്ലവിയെ കുറിച്ച് ചില ആവേശകരമായ വിശദാംശങ്ങള്‍ പങ്കിടുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി. സായി പല്ലവിക്ക് സിനിമയില്‍ വെല്ലുവിളി നിറഞ്ഞ വേഷമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. സായിയും ശിവകാര്‍ത്തികേയനും തമ്മിലുള്ള ചില നിര്‍ണായക ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സിനിമയില്‍ മികച്ച ഗാനനൃത്ത രംഗങ്ങള്‍ക്കും പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുമെന്നും പറഞ്ഞു. Read More…
Author: Priya
വിവാഹമോചന വാര്‍ത്തയൊക്കെ പൊളിഞ്ഞു ; നതാലി പോര്‍ട്ട്മാന്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പ്രത്യക്ഷപ്പെട്ടു
വിവാഹമോചന സാധ്യതയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കിടയില്‍ പൊതുസ്ഥലത്ത് ഉച്ചഭക്ഷണത്തിന് ഒന്നിച്ച് ഹോളിവുഡ് സൂപ്പര്‍നായിക നതാലി പോര്‍ട്ട്മാനും ഭര്‍ത്താവ് ബെഞ്ചമില്‍ മില്ലെപിഡും. ഫെബ്രുവരി 22 വ്യാഴാഴ്ച ലോസ് ഏഞ്ചല്‍സില്‍ 42 കാരി നടിയും 46 കാരന്‍ കോറിയോഗ്രാഫറും ചേര്‍ന്ന് ഒരുമിച്ച് ഫോട്ടോയെടുത്തു തങ്ങളുടെ ബന്ധം ഉറച്ചു തന്നെയാണെന്ന് സൂചന നല്‍കി. പ്രസിദ്ധീകരണത്തിന്റെ ഹോളിവുഡ് ഇഷ്യുവിനായി വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ നതാലി തന്റെ വിവാഹത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ മനസ്സില്ലാമനസ്സോടെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബ്ലാക്ക് സ്വാന്‍ സഹതാരങ്ങളുടെ യാത്ര.മക്കളായ അലഫ്, അമാലിയ Read More…
ജര്‍മ്മന്‍ ലീഗില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ 36 കളി ; ലവര്‍കൂസന്‍ ബയേണിന്റെ റെക്കോഡ് തകര്‍ത്തു
റോബര്‍ട്ട് ആന്‍ഡ്രിച്ചിന്റെ ഒരു ലോംഗ് റേഞ്ച് ഷോട്ടിലൂടെ ബുണ്ടസ്ലിഗ ലീഡര്‍മാരായ ബയര്‍ ലെവര്‍കൂസന്‍ വെള്ളിയാഴ്ച മൈന്‍സിനെതിരെ ജയം നേടിയതോടെ ജര്‍മ്മന്‍ബുണ്ടാസ് ലീഗില്‍ പിറന്നത് റെക്കോഡ്. 33 മത്സരങ്ങള്‍ ടീം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം നടന്ന ഹോം മാച്ചില്‍ അവര്‍ 2-1 ന് മൈന്‍സിനെ തോല്‍പ്പിച്ചതോടെയാണ് പുതിയ ജര്‍മ്മന്‍ റെക്കോര്‍ഡ് പിറന്നത്. മെയിന്‍സിന്റെ റോബിന്‍ സെന്റനറുടെ ഗോള്‍ കീപ്പിംഗ് പിഴവാണ് ആന്‍ഡ്രിച്ചിന്റെ ഗോളിന് തുണയായത്. വിജയം ബുണ്ടാസ്ലീഗിലെ കിരീടപോരാട്ടത്തില്‍ മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെക്കാള്‍ 11 പോയിന്റ് Read More…
കലണ്ടര്‍വര്‍ഷം 23 സിക്‌സറുകള്‍; സെവാഗിന്റെ റെക്കോര്‍ഡ് അടിച്ചുപറത്തി യശസ്വീ ജെയ്‌സ്വാള്‍
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ആദ്യ രണ്ടു മത്സരങ്ങളിലും ഇരട്ടശതകം നേടിയ യശസ്വീ ജെയ്‌സ്വാള്‍ ശനിയാഴ്ച മറ്റൊരു അര്‍ദ്ധസെഞ്ച്വറി കൂടി നേടി തന്റെ മികവ് തെളിയിച്ചപ്പോള്‍ യുവതാരത്തെ തേടി മറ്റൊരു റെക്കോഡ് കൂടി വന്നു. പരമ്പരയിലെ ടോപ് സ്‌കോററായ ജയ്സ്വാള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും കൂടുതല്‍ സിക്സറുകളുടെ റെക്കോഡ് പേരിലാക്കി. ശനിയാഴ്ച 73 റണ്‍സിന്റെ മികച്ച ഇന്നിംഗ്സാണ് ജെയ്‌സ്വാള്‍ നേടിയത്. പരമ്പരയിലെ ടോപ് സ്‌കോററായ ജയ്സ്വാള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ Read More…
മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹോളിവുഡില്‍ ഒരു സിനിമ ചെയ്യും; തന്റെ സിനിമകളെക്കുറിച്ച് സംവിധായകന്‍ ആറ്റ്‌ലീ
തമിഴില്‍ നിന്നും ഹിന്ദിയില്‍ എത്തിയിട്ടും സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കുന്ന കാര്യത്തില്‍ തെന്നിന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലീയ്ക്ക് പിഴച്ചില്ല. ഷാരൂഖിനെ നായകനാക്കി ആറ്റ്‌ലീ ചെയ്ത ജവാന്‍ നേടിയത് വന്‍ വിജയമാണ്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക് വന്ന ആറ്റ്‌ലീ കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡിലേക്ക് കടക്കുകയാണ്. തമിഴില്‍ നിന്നും ഹിന്ദിയില്‍ എത്താന്‍ എട്ടുവര്‍ഷം എടുത്ത ആറ്റ്‌ലീ പറയുന്നത് മൂന്ന് വര്‍ഷത്തിനുള്ളില്‍ താന്‍ ഹോളിവുഡില്‍ നിന്നും പുതിയ പ്രൊജക്ട്് ചെയ്യുമെന്നാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആറ്റ്‌ലീ ഇക്കാര്യം പറഞ്ഞത്. 2023 ലെ തന്റെ Read More…
സെറിബ്രല്‍ പാള്‍സിയോട് പോരാടി ; ഐഐടിയില്‍ പ്രവേശനം; 22-ാം വയസ്സില്‍ ഗൂഗിളില്‍ ഉയര്‍ന്ന ശമ്പള പാക്കേജില്‍ ജോലി
അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും അഭിനിവേശവും വിശ്വാസവും കൊണ്ട് സ്വപ്‌നത്തെ പിന്തുടരാനായാല്‍ ഏത് ഇരുണ്ട കാലത്തും ഒരാള്‍ക്ക് ജീവിതത്തില്‍ വെളിച്ചം തെളിയിക്കാനും അത്ഭുതങ്ങള്‍ ചെയ്യാനും കഴിയും. സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള അനേകം പ്രതിസന്ധികളെ അതിജീവിക്കുകയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹത്തിയില്‍ (ഐഐടിജി) കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിക്കുകയും തുടര്‍ന്ന് ഗൂഗിളില്‍ പ്ലെയ്സ്മെന്റില്‍ ജോലി നേടുകയും ചെയ്ത 22 കാരനായ പ്രണവ് നായര്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒമാനിലെ മസ്‌കറ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, പ്രണവ് ആദ്യം ആഗ്രഹിച്ചത് Read More…
സുന്ദരന്മാരായ മുത്തച്ഛന്മാര്‍ ; പ്രായമുള്ള ആറംഗ കവര്‍ച്ചാസംഘം; കൊള്ളയടിക്കുന്നത് പോസ്‌റ്റോഫീസ്
റോമിലെ പോസ്റ്റോഫീസുകളില്‍ നിരവധി സായുധ കവര്‍ച്ചകള്‍ നടത്തിയ 60 നും 70 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരുടെ നേതൃത്വത്തില്‍ ആയുധധാരികളായ ആറംഗ സംഘത്തെ ഇറ്റലിയില്‍ അറസ്റ്റ് ചെയ്തു. നിരുപദ്രവകാരികളായ മുത്തച്ഛന്മാരെപ്പോലെയാണ് ഇരിക്കുന്നതെങ്കിലും ‘ജര്‍മ്മന്‍’ എന്ന് വിളിപ്പേരുള്ള 70-കാരനായ ഇറ്റാലോ ഡി വിറ്റ്, 68-കാരനായ സാന്ദ്രോ ബറുസോ, 77-കാരനായ റാനിയേരോ പുല എന്നിവരെല്ലാം കടുത്ത കുറ്റവാളികളാണെന്ന് കണ്ടെത്തി. സായുധ കൊള്ളക്കാരുടെ ക്രൂരമായ സംഘത്തിന്റെ നേതാക്കളായിരുന്നു ഇവരെന്നാണ് ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെട്ടത്. വളരെ വ്യക്തമായ പ്ലാനോടു കൂടിയായിരുന്നു ഇവര്‍ Read More…
വിജയ് യുടെ മകന്‍ സഞ്ജയ് യുടെ ആദ്യ നായകന്‍ ദുല്‍ക്കര്‍ സല്‍മാന്‍; സംഗീതം എ.ആര്‍. റഹ്മാന്‍
രാഷ്ട്രീയ പ്രവേശം നടത്തുന്ന തമിഴിലെ സൂപ്പര്‍താരം വിജയ് ഏറെക്കുറെ സിനിമ വിടാനുളള തയ്യാറെടുപ്പിലാണ്. ഗോട്ടിന് ശേഷം താരം മിക്കവാറും രാഷ്ട്രീയത്തിലേക്ക് പൂര്‍ണ്ണമായും മാറും. ഈ സമയത്ത് പിതാവിന്റെ പാരമ്പര്യം നിലനില്‍ര്‍ത്തി മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യാനൊരുങ്ങുന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായേക്കുമെന്ന് സൂചന. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചനകള്‍. ദുല്‍ഖര്‍ നിലവില്‍ തമിഴില്‍ ചെയ്യുന്ന സിനിമ മണിരത്‌നം സംവിധാനം ചെയ്യുന്ന കമല്‍ചിത്രം ‘തഗ് ലൈഫി’ ന്റെ ഷൂട്ടിംഗിലാണ്. Read More…
പിതാവും ജേഷ്ഠനും ജേഷ്ഠത്തിയും അകാലത്തില്‍ മരിച്ചു; അമ്മ മരണത്തിനു തൊട്ടടുത്തെത്തി; ആകാശ്ദീപ് വരുന്നത് ദുരിതക്കടല്‍ താണ്ടി
റാഞ്ചിയിലെ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ സംഭവബഹുലമായ ആദ്യ മണിക്കൂറാണ് ആകാശ് ദീപ് നടത്തിയത്. ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രാളിയുടെ ഓഫ് സ്റ്റംപ് തെറുപ്പിച്ച് ആദ്യ സ്‌പെല്ലില്‍ തന്നെ വിക്കറ്റ് നേടിയെന്ന് തോന്നിപ്പിച്ചു. ആഹ്‌ളാദത്തോടെ ഒരു കാര്‍ട്ട് വീലിലേക്ക് പോയി. പക്ഷേ അമ്പയര്‍ നോബോള്‍ സിഗ്നല്‍ നല്‍കി. എന്നിരുന്നാലും തൊട്ടടുത്ത പന്തില്‍ തന്നെ ബെന്‍ ഡക്കറ്റിന്റെ എഡ്ജ് ചെയ്യിച്ച് സ്‌ളിപ്പില്‍ ക്യാച്ചിനു വിട്ടു വേദന സന്തോഷമാക്കി മാറ്റി. പിന്നാലെ ഒല്ലി പോപ്പിനെ വിക്കറ്റിന് മുന്നില്‍ ഡക്കില്‍ കുരുക്കി. പിന്നാലെ Read More…









