ബോളിവുഡിലെ ദേശി ഗേള്‍ പ്രിയങ്ക ചോപ്രയുമായി സഹകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഹോളിവുഡ് സൂപ്പര്‍നായിക ആനി ഹാത്ത്വേ. ശ്രദ്ധേയമായ ഒരു തിരക്കഥ അതിന് ആവശ്യമുണ്ടെന്നും പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡ് താരത്തോടുള്ള ആരാധന നടി വെളിപ്പെടുത്തിയത്. താനും പ്രിയങ്ക ചോപ്രയും ഇതുവരെ സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും, താന്‍ ഈ ആശയം സ്വീകരിക്കുന്നുവെന്ന് ആനി ഹാത്ത്വേ വെളിപ്പെടുത്തി. ആഡംബര ബ്രാന്‍ഡായ ബള്‍ഗാരിയുമായുള്ള ബന്ധം മൂലം ബ്രാന്‍ഡിന്റെ ആഗോള അംബാസഡര്‍മാരായ ആനി ഹാത്ത്വേയും പ്രിയങ്ക ചോപ്രയും ഒന്നിലധികം തവണ Read More…
Author: Priya
മലയാളി വേറെ ലെവലെന്ന് വിദ്യാബാലന്‍; മലയാളത്തില്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ബോളിവുഡില്‍ ചിന്തിക്കാന്‍ പോലുമാകില്ല
മറുനാടന്‍ മലയാളിയാണെങ്കിലും മലയാളത്തിലൂടെ സിനിമയില്‍ എത്തേണ്ട താരമാണ് വിദ്യാബാലന്‍. മലയാളത്തില്‍ അവസരം നിഷേധിക്കപ്പെട്ട അവര്‍ പിന്നീട് ഹിന്ദിസിനിമയിലൂടെ ഇന്ത്യയിലെ മികച്ച നായികമാരില്‍ ഒരാളായിട്ടാണ് വളര്‍ന്നത്. എന്നിരുന്നാലും മലയാളം സിനിമകളോടും അതിലെ നടീനടന്മാരോടുമുള്ള ആരാധന പ്രകടമാക്കുന്നതില്‍ വിദ്യാബാലന്‍ ഒരിക്കലും മടി കാട്ടിയിട്ടില്ല. ബോളിവുഡ് താരം വിദ്യാ ബാലന്‍ അടുത്തിടെ മലയാള സിനിമയോടുള്ള തന്റെ ആരാധന പരസ്യമായി പ്രകടിപ്പിച്ചു. പ്രത്യേകിച്ച് ‘കാതല്‍: ദി കോര്‍’ എന്ന ചിത്രത്തെയും അതിലെ നായക നടന്‍ മമ്മൂട്ടിയെയും പ്രശംസ കൊണ്ടു മൂടുകയാണ്. സംദീഷ് ഭാട്ടിയയുമായുള്ള Read More…
ഇറക്കംപോരാ…കൗമാരക്കാരിയുടെ ചെറുപാവാട താഴേയ്ക്ക് വലിച്ചൂരി ; യുവതിക്കെതിരേ ലൈംഗികപീഡനത്തിന് കേസ്
റസ്റ്റോറന്റില്‍ പെണ്‍കുട്ടിയുടെ പാവാടയ്ക്ക് ഇറക്കമില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി കൗമാരക്കാരിയുടെ ചെറുപാവാട താഴേയ്ക്ക് വലിച്ചൂരിയതിന് യുവതിക്കെതിരെ ലൈംഗികപീഡനത്തിന് കേസ്. ശനിയാഴ്ച രാത്രി അമേരിക്കയിലെ യൂട്ടയിലെ സെന്റ് ജോര്‍ജ് നഗരത്തിലെ സകുറ ജാപ്പനീസ് സ്റ്റീക്ക്ഹൗസിലാണ് സംഭവം. തിരക്കേറിയ മാംസഭക്ഷണശാലയ്ക്ക് മുന്നില്‍ ഇരയുള്‍പ്പെടെ ഒരു കൂട്ടം കൗമാരിക്കാരികളുമായി ഇറക്കം കുറഞ്ഞ പാവാടയുടെ പേരില്‍ വഴക്കുണ്ടാക്കുന്ന സംഭവത്തിന്റെ വീഡിയോ ടിക്‌ടോക്കിലൂടെ പുറത്തുവന്നിട്ടുണ്ട്. വസ്ത്രം വലിച്ചുതാഴ്ത്തി പെണ്‍കുട്ടിയെ അപമാനിച്ചതിന് ഐഡ ആന്‍ ലോറെന്‍സോ എന്ന യുവതിക്കെതിരേയാണ് കേസ്. ടിക് ടോക്കില്‍ പങ്കിട്ട വീഡിയോയില്‍ 48 Read More…
എ ആര്‍ മുരുകദോസിന്റെ സിനിമയില്‍ വില്ലനാകാന്‍ ബിജുമേനോന്‍ ; ഒരു വര്‍ഷത്തെ സമയം നല്‍കി
തമിഴിലെ നവസിനിമയുടെ തുടക്കക്കാരനായിട്ടാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എ.ആര്‍. മുരുകദോസ് അടയാളപ്പെടുന്നത്. ഗജിനി മുതല്‍ സ്‌പൈഡര്‍ വരെ സൂപ്പര്‍ഹിറ്റുകള്‍ മാത്രം ഒരുക്കിയ സംവിധായകന്റെ പുതിയ സിനിമയില്‍ വില്ലനാകാന്‍ മലയാളത്തിന്റെ പ്രിയ നടന്‍ ബിജുമേനോന്‍ എത്തുന്നു. സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് നടന്‍ തന്നെ സ്ഥിരീകരിച്ചു. താന്‍ സിനിമയുടെ ഭാഗമാകാന്‍ പോകുകയാണെന്നും ഇതിനായി ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട സമയം താന്‍ നല്‍കിയിരിക്കുകയാണെന്നും താരം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ”ഇതൊരു ബൃഹത്തായ പ്രോജക്റ്റാണ്. ഏകദേശം ഒരു Read More…
നെറ്റ്ഫ്‌ളിക്‌സില്‍ വന്‍ ഹിറ്റ്; ‘റിബല്‍മൂണ്‍ – പാര്‍ട്ട് ടു’ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടത് 21,400,000 പേര്‍
നെറ്റ്ഫ്‌ളിക്‌സിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കൊണ്ട് ‘റിബല്‍മൂണ്‍ – പാര്‍ട്ട് ടൂ: ദിസ്‌കാര്‍ഗിവര്‍ ഈസ് റൈഡിംഗ് ഹൈ’ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടത് 21 ദശലക്ഷം കാഴ്ചകള്‍. ഡിസംബറില്‍ ഇറങ്ങിയ സീരീസിലെ ആദ്യചിത്രം ‘എ ചൈല്‍ഡ് ഓഫ് ഫയര്‍’ എന്നതിന് നിരൂപകരില്‍ നിന്ന് സമ്മിശ്ര അവലോകനങ്ങള്‍ ഉണ്ടായിട്ടും, കാഴ്ചക്കാരുടെ എണ്ണത്തില്‍ ഒരു കുറവും വരുത്തിയില്ല. നെറ്റ്ഫ്‌ളിക്‌സിന്റെ സൈറ്റായ ടാന്‍ഡം അനുസരിച്ച്, ഈ ആഴ്ചയിലെ ആഗോള ടോപ്പ് 10-ല്‍ റിബല്‍ മൂണ്‍ 2, സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ ഒരാഴ്ചയ്ക്കുള്ളില്‍, അന്തര്‍ദ്ദേശീയമായി Read More…
എതിര്‍സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി ; ബാക്കി വന്ന ഒമ്പത് പേര്‍ പിന്‍വലിച്ചു ; സൂറത്തില്‍ ബിജെപി എതിരില്ലാതെ ജയിച്ചു
പല ഘട്ടങ്ങളിലായി ഇന്ത്യയില്‍ ഉടനീളം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വീറും വാശിയേറിയതുമായ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ കടുത്ത ചൂടിനെയും അവഗണിച്ച് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നിന്നാണ് സമ്മതിദാനം വിനിയോഗിച്ചത്. കന്നിവോട്ടര്‍മാരില്‍ പലരും ആദ്യവോട്ട് ചെയ്തതിന് പിന്നാലെ മഷിപുരട്ടിയ വിരലുകളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. എന്നാല്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഇവിഎം ബട്ടണ്‍ അമര്‍ത്തി ജനാധിപത്യത്തിന്റെ മധുരനാദം കേള്‍ക്കാനോ മഷി പുരട്ടിയ വിരലുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനോ കഴിഞ്ഞില്ല. സൂറത്തിലെ ലോക്‌സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം Read More…
ഇവാന്‍ വുകുമിനോവിക് കേരളബ്‌ളാസ്‌റ്റേഴ്‌സ് വിട്ടു ; വിദേശ ഓഫറെന്ന് സൂചന, ആരാധകര്‍ക്ക് നിരാശ
കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ ഇവാന്‍ വുകുമിനോവിക് ടീം വിട്ടു. ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കി നില്‍ക്കേയാണ് പരിശീലകന്‍ സ്ഥാനമൊഴിഞ്ഞത്. 2021 ല്‍ പരിശീലകനായി എത്തിയ വുകുമുനോവിക് പരിശീലിപ്പിച്ച മൂന്ന് സീസണിലും ടീമിനെ പ്‌ളേഓഫില്‍ എത്തിക്കുകയും ഒരു തവണ ഫൈനലിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിനും ടീമിനെ കിരീടത്തിലേക്ക് നയിക്കാനായില്ല. ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കി നില്‍ക്കേ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു വുകുമുനോവിക് തീരുമാനം പ്രഖ്യാപിച്ചത്. വിദേശക്ലബ്ബില്‍ നിന്നുള്ള ഓഫര്‍ വന്നതിനാലാണ് വുകുമുനോവിക് ടീം വിടുന്നതെന്ന് Read More…
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ചവരെ അറിയാം ; എന്നാല്‍ ബൗണ്ടറി അടിച്ചിട്ടുള്ളത് ആരാണ് ?
ഐപിഎല്‍ എന്നാല്‍ സ്‌ട്രൈക്ക്‌റേറ്റിന്റെ കളിയാണ്. സിംഗിളുകളേക്കാള്‍ സിക്‌സറുകള്‍ എണ്ണുന്ന കളിയില്‍ പക്ഷേ അത്ര തന്നെ പ്രാധാന്യമുള്ള ബൗണ്ടറികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആരാണെന്നറിയാമോ. ഐപിഎല്ലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയിട്ടുള്ളത് ശിഖര്‍ ധവാനാണ്. പിന്നില്‍ ഡേവിഡ് വാര്‍ണര്‍, വിരാട്‌കോഹ്ലി, രോഹിത്ശര്‍മ്മ, സുരേഷ്‌റെയ്‌ന എന്നിവര്‍ നില്‍ക്കുന്നു. പവര്‍പ്ലേ സമയത്ത് ഇഷ്ടാനുസരണം തുറന്ന വിടവുകള്‍ കണ്ടെടുക്കാനുള്ള തന്റെ കുറ്റമറ്റ കഴിവ് കാരണം ധവാന്‍ ഇവിടെ ചാര്‍ട്ടുകളില്‍ മുന്നിലാണ്. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, മുംബൈ Read More…
ജെന്നിഫര്‍ ലോപ്പസിന്റെ സയന്‍സ് ഫിക്ഷന്‍ ഇതിഹാസം ; അറ്റ്‌ലസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
ജെന്നിഫര്‍ ലോപ്പസിന്റെ സയന്‍സ് ഫിക്ഷന്‍ ഇതിഹാസത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ‘അറ്റ്ലസ്’ ലോപ്പസ് അറ്റ്ലസ് ഷെപ്പേര്‍ഡ് ആയി അഭിനയിക്കുന്ന സിനിമയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ വിശ്വസിക്കാത്ത ഒരു ഡാറ്റ അനലിസ്റ്റായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഒരു പുതിയ ട്രെയിലര്‍ പുറത്തിറങ്ങി, ചിത്രത്തിന്റെ കഥയെ കുറച്ച് ചെറിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിശയകരമായ ഒരു ഭാവി ലോകത്തെയും സിനിമ കാണിക്കുന്നുണ്ട്. നടന്‍ സിമു ലിയുവിന്റെ രൂപപ്പെടുത്തുന്ന എഐ ഭീഷണിക്കെതിരെ അറ്റ്‌ലസും എഐ റോബോട്ടും സഹകരിക്കുന്നതായി ട്രെയിലര്‍ കാണിക്കുന്നു. ലോപ്പസും റോബോട്ടും വര്‍ദ്ധിച്ചുവരുന്ന ഭീഷണികളുമായി Read More…









