ഇഷ്ടപ്പെട്ടയാളെ കണ്ടുമുട്ടാന്‍ എന്തു റിസ്‌ക്കും എടുക്കുന്നയാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ മംഗോളിയക്കാരനും കടുത്ത ഫുട്‌ബോള്‍ ആരാധകനുമായ ഒച്ചിര്‍വാനി ബാറ്റ്‌ബോള്‍ഡിനെ നിങ്ങള്‍ക്ക് മാതൃകയാക്കാം. ഇംഗ്‌ളണ്ടിന്റെ മുന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകനും മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ ഇതിഹാസ താരവുമായ വെയ്ന്‍ റൂണിയെകാണാന്‍ ഇയാള്‍ സൈക്കിളില്‍ സഞ്ചരിച്ചത് 8,699 മൈല്‍. മംഗോളിയയില്‍ നിന്നും സൈക്കിള്‍ ചവിട്ടി ഒച്ചിര്‍വാനി ബാറ്റ്‌ബോള്‍ഡി മാഞ്ചസ്റ്റര്‍ വരെ എത്തി. 2023 മെയ് 5-ന് മംഗോളിയയിലെ ഉലാന്‍ബാതറില്‍ നിന്ന് ഒച്ചിര്‍വാനി ബാറ്റ്‌ബോള്‍ഡ് തന്റെ ഇതിഹാസ യാത്ര ആരംഭിച്ചു. ഒരു വര്‍ഷം Read More…
Author: Priya
നടി മമിതാ ബൈജുവിനെ ചെന്നൈയില്‍ ജനക്കൂട്ടം വളഞ്ഞതെന്തിന്?
പ്രേമുലു എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് ഓടിക്കയറിയ മമിതാ ബൈജുവിനെ തേടി തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം അവസരങ്ങളുടെ പെരുമഴയാണ്. റിബല്‍ എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറിയ നടി ഇപ്പോള്‍ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ്. അടുത്തിടെ ചെന്നൈയില്‍ ഒരു പരിപാടിക്കെത്തിയ നടിയെ ജനക്കൂട്ടം വളഞ്ഞു. ഞായറാഴ്ച മമിത ബൈജുവിനെ ചെന്നൈയിലെ പ്രശസ്തമായ വിആര്‍ മാളിലേക്ക് ക്ഷണിച്ചു. നടി അവിടെ നടന്ന ഒരു ജ്വല്ലറി ഷോ ഇവന്റില്‍ പങ്കെടുത്തപ്പോഴായിരുന്നു സംഭവം. ആരാധകര്‍ അവരെ വളയുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ Read More…
ഒരു രാജ്യത്തിന് കൂടി വനിതാ പ്രസിഡന്റ് ; മെക്‌സിക്കോയെ ഇനി ക്‌ളോഡിയോ ഷെയിന്‍ബോ നയിക്കും
ഇത് വനിതകളുടേയും ലോകം എന്നുകൂടി ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു രാജ്യത്തിന് കൂടി വനിതാ പ്രസിഡന്റ് ചുമതലയേറ്റു. മെക്സിക്കോയ്ക്കാണ് പുതിയ പ്രസിഡന്റ് ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ക്ലോഡിയ ഷെയിന്‍ബോം ആണ് മെക്‌സിക്കോയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി നിയോഗിതയായിരിക്കുന്നത്. മറ്റൊരു വനിതാ സ്ഥാനാര്‍ത്ഥിയായ സോച്ചില്‍ ഗാല്‍വെസുമായി ശക്തമായ മത്സരം നടത്തിയാണ് ക്‌ളോഡിയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നത്. രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് മുമ്പ്, ഷീന്‍ബോം നാഷണല്‍ ഓട്ടോണമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം Read More…
ബോളിവുഡില്‍ അവസരം കിട്ടണമെങ്കില്‍ ആദ്യം ഹിറ്റുകളുടെ ഭാഗമാകണം ; ദക്ഷിണേന്ത്യയില്‍ കഴിവുണ്ടെങ്കിലേ രക്ഷപെടൂ…!
ബോളിവുഡില്‍ നിങ്ങളുടെ ആദ്യ ചിത്രം ഹിറ്റാണോ എന്ന് നോക്കിയാണ് അവസരം കിട്ടുന്നതെന്നും ദക്ഷിണേന്ത്യയില്‍ കഴിവുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും അവസരം കിട്ടാമെന്നും നടി ജ്യോതിക. 1998ല്‍ ഡോളി സാജാ കെ രഖ്‌ന എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജ്യോതിക ഈ വര്‍ഷം ഷൈത്താന്‍, ശ്രീകാന്ത് എന്നീ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് കരീന (കപൂര്‍ ഖാന്‍), റാണി (മുഖര്‍ജി), പ്രീതി (സിന്റ) എന്നിവരുള്‍പ്പെടെ നിരവധി പെണ്‍കുട്ടികള്‍ മേഖലയില്‍ വന്നിരുന്നു. അവരെയെല്ലാം വലിയ ബാനറുകളിലൂടെയാണ് Read More…
അനങ്ങിയാല്‍ തല വെടിയേറ്റ് പൊട്ടിച്ചിതറും ; ടി20 ലോകകപ്പിന് അമേരിക്കയില്‍ സ്‌നൈപ്പര്‍മാരുടെ വരെ സുരക്ഷ
ന്യൂഡല്‍ഹി: ടി20 ലോകകപ്പിന് ആദ്യമായി വേദിയരുളുന്ന അമേരിക്കയില്‍ സുരക്ഷാഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ന്യൂയോര്‍ക്ക് നാസു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന മത്സരത്തില്‍ കാവല്‍ നിന്നത് സ്‌നൈപ്പര്‍മാര്‍. ലോംഗ് ഐലന്റ് ഗ്രൗണ്ടില്‍ ജൂണ്‍ 3 ന് മുതല്‍ 12 വരെ നടക്കുന്ന മത്സരങ്ങള്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കാവല്‍ നല്‍കിയിട്ടുണ്ട്. ആളുകള്‍ക്ക് കാണാൻ കഴിയാത്ത സ്ഥലത്ത് നിന്ന് ദൂരത്തിലുള്ള ലക്ഷ്യത്തിലേയ്ക്ക് വെടിവയ്ക്കുന്നവരാണ് സ്നൈപ്പേഴ്സ് വേദിക്ക് ചുറ്റുമായി പ്രത്യേക Read More…
ഈജിപ്തിലെ ഏറ്റവും ശക്തനായ ഫര്‍വോന്റെ അന്ത്യവിശ്രമസ്ഥലം കണ്ടെത്തി ; മരണത്തിന് 3,000 വര്‍ഷങ്ങള്‍ക്ക് ശേഷം
ഈജിപ്തിലെ ഏറ്റവും ശക്തനായ ഫറവോന്റെ അന്ത്യവിശ്രമസ്ഥലം, മരണത്തിന് 3,000 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ആശ്രമത്തിനടിയിലെ ഒരു രഹസ്യ ശവകുടീരത്തില്‍ കണ്ടെത്തി. കിഴക്കന്‍-മധ്യ ഈജിപ്തിലെ ഒരു മതകേന്ദ്രത്തിന്റെ തറയ്ക്കടിയില്‍ കണ്ടെത്തിയ നിഗൂഢമായ ഗ്രാനൈറ്റ് ശ്മശാന ശവകുടീരം പരിശോധിച്ചപ്പോഴാണ് റാംസെസ് രണ്ടാമന്റെ വിശ്രമസ്ഥലം പുരാവസ്തു ഗവേഷകര്‍ വെളിപ്പെടുത്തിയത്. റാംസെസ് ദി ഗ്രേറ്റ് എന്നറിയപ്പെടുന്ന ഫറവോന്‍ ബിസി 1279 മുതല്‍ 1213 വരെ ഭരിച്ചു. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച കൂറ്റന്‍ പ്രതിമകളും കെട്ടിടങ്ങളും ഈജിപ്തിന്റെ ശക്തിയുടെ അവസാനത്തെ കൊടുമുടി അടയാളപ്പെടുത്തി. ഒരു Read More…
മഡോണയുടെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു ; ജൂലിയ ഗാര്‍ണര്‍ പോപ്പ് രാജ്ഞിയാകും
പോപ്പ് രാജ്ഞി മഡോണയുടെ ജീവിതം സിനിമയാകാന്‍ ഒരുങ്ങുന്നു. ഒസാര്‍ക്ക് നടി ജൂലിയ ഗാര്‍ണര്‍ മഡോണയായി വേഷമിടുമെന്നാണ് കേള്‍ക്കുന്നത്. യൂണിവേഴ്‌സല്‍ പിച്ചേഴ്‌സ് ഒരിക്കല്‍ ഉപേക്ഷിച്ച സിനിമ അവര്‍ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്. സിനിമയുടെ പൂര്‍ണ്ണതയ്ക്കായി ഒരു വര്‍ഷമായി നടി രഹസ്യമായി നൃത്തവും പാട്ടും പഠിക്കുന്നതായിട്ടാണ് വിവരം. പ്രൊജക്‌റ്റുമായി കൈകോർക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് ശേഷം മഡോണ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു. തൻ്റെ ജീവിതത്തെ കുറിച്ച് മറ്റൊരാൾ സിനിമയെടുക്കാൻ പോകുന്നുവെന്ന് അറിഞ്ഞതോടെയാണ് സിനിമ തീരുമാനിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മഡോണയുമായി യൂണിവേഴ്സല്‍ പിക്ചേഴ്സുമായി Read More…
ബ്രൂണോ ഫെര്‍ണാണ്ടസ് പുതിയ തട്ടകം തേടുന്നു ; ബയേണോ, ബാഴ്‌സിലോണയോ?
ഇംഗ്‌ളീഷ് സൂപ്പര്‍ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരം പോര്‍ച്ചുഗീസുകാരന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പുതിയ തട്ടകം തേടുന്നു. മാഞ്ചസ്റ്ററില്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കിയ ബ്രൂണോയ്ക്ക് വേണ്ടി ബയേണ്‍ മ്യൂണിക് നീക്കം നടത്തുന്നതായിട്ടാണ് സൂചനകള്‍. ബയേണ്‍ തന്റെ ഏജന്റായ മിഗ്വല്‍ പിന്‍ഹോയുമായി ഒരു സമ്മര്‍ ട്രാന്‍സ്ഫറിനെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചതായിട്ടാണ് സൂചനകള്‍. 29 കാരനായ ഫെര്‍ണാണ്ടസിനെ കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് യുണൈറ്റഡ് ക്യാപ്റ്റനാക്കിയെങ്കിലും ജര്‍മ്മന്‍ ക്ലബ്ബിന്റെ ഓഫര്‍ താരത്തെ ചിന്തിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. ഫെര്‍ണാണ്ടസിനെ സൈന്‍ ചെയ്യാന്‍ സ്പാനിഷ് Read More…
വെറും മൂന്നേ മൂന്ന് മാസം ; ജോ ജോനാസും സ്റ്റോമി ബ്രീയും തമ്മിലുള്ള പ്രണയം അവസാനിച്ചു!
2024 ന്റെ തുടക്കം മുതല്‍ ഹ്രസ്വമായി ഡേറ്റിംഗ് നടത്തിയ ഹോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങള്‍ മൂന്ന് മാസം കൊണ്ട് പ്രണയത്തില്‍ നിന്ന് പിന്മാറുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ജോയും സ്റ്റോമിയും അവരുടെ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി പരസ്യമായി പ്രഖ്യാപിച്ചു. വെറും മൂന്ന് മാസം കൊണ്ടാണ് ഇരുവര്‍ക്കും പ്രണയം മടുത്തത്. മാര്‍ച്ചില്‍ ഇരുവരും ചുംബനം പങ്കിടുന്ന ഫോട്ടോ എടുത്തപ്പോഴാണ് അവരുടെ ബന്ധത്തിന്റെ സ്ഥിരീകരണം വന്നത്. തിരക്കേറിയ ഷെഡ്യൂളുകള്‍ കാരണം ദമ്പതികള്‍ വേറിട്ട വഴിക്ക് പോകാന്‍ തീരുമാനിച്ചതായി Read More…









