Sports

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ടൂര്‍ണമെന്റിനിടെ സെക്‌സ് അനുവദിക്കുമോ? കെകെആര്‍ പരിശീലകന്‍ പറയുന്നു

മത്സരക്കളികള്‍ എപ്പോഴും കനത്ത സമ്മര്‍ദ്ദം നിറഞ്ഞതായതിനാല്‍ കളിക്കാര്‍ക്ക് സെക്‌സ് അനുവദിക്കാറുണ്ടോ? ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹപരിശീലകന്‍ അഭിഷേക് നായര്‍ ഈ ചോദ്യത്തിന് മറുപടി നല്‍കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പോഡ്കാസ്റ്റ് ഷോയില്‍ യൂട്യൂബര്‍ രണ്‍വീര്‍ അള്ളാബാദിയയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ചോദ്യം. അത്ലറ്റുകളുടെ പ്രകടനത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പൊതുധാരണ കണക്കിലെടുത്ത് സെക്സില്‍ ഏര്‍പ്പെടരുതെന്ന് കളിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്നറിയാന്‍ അവതാരകന് താല്‍പ്പര്യമുണ്ടായിരുന്നു. 2002 ഫിഫ ലോകകപ്പ് കിരീടം നേടുന്നതിന് ടീമിനെ പ്രചോദിപ്പിച്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ Read More…

Good News

പരിക്കു മൂലം ക്രിക്കറ്റ് വിട്ട് അക്കാദമിക മികവിലേക്ക് തിരിഞ്ഞു ; ഇപ്പോള്‍ ഐപിഎസുകാരന്‍

പലര്‍ക്കും സ്പോര്‍ട്സില്‍ കടുത്ത താല്‍പര്യമുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ പഠനത്തില്‍ പിന്നാക്കമാകുക പതിവാണ്. എന്നാല്‍ ഈ മിഥ്യാധാരണ തകര്‍ത്ത ഒരാളുണ്ട്. ക്രിക്കറ്റ് താരത്തില്‍ നിന്ന് മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഓഫീസറായി മാറിയ ഒരാള്‍. ഇന്ത്യയില്‍ ഒരു സ്റ്റാര്‍ ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ച കാര്‍ത്തിക് മധീരയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരിക്കല്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുമെന്ന് കരുതിയിരുന്ന മധീര ഇപ്പോള്‍ ഇന്ത്യന്‍ പോലീസ് സര്‍വീസിലാണ്. (ഐപിഎസ്). ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന കാര്‍ത്തിക് മധീര അണ്ടര്‍-13, അണ്ടര്‍-15, അണ്ടര്‍-17, അണ്ടര്‍-19 തലങ്ങളിലും യൂണിവേഴ്സിറ്റി തലത്തിലും Read More…

Crime

പ്രണയബന്ധം കണ്ടുപിടിച്ചു ; കാമുകനെ വീഡിയോകോള്‍ ചെയ്തശേഷം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

പ്രണയബന്ധം കണ്ടുപിടിച്ച ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വീഡിയോകോളില്‍ വിളിച്ച ശേഷം അവരുടെ കുട്ടിയുടെ മുന്നില്‍ വെച്ച് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഒരു സ്യൂട്ട്‌കേസില്‍ ഇട്ട് നദിയില്‍ വലിച്ചെറിഞ്ഞു. 2023 ഏപ്രില്‍ 29-ന് രാത്രി കിഴക്കന്‍ ലണ്ടനിലെ ഡോക്ക്‌ലാന്‍ഡ്‌സിലെ ഒരു ഫ്ലാറ്റില്‍ വെച്ച് നടന്ന സംഭവത്തില്‍ 24 കാരിയായ സുമാ ബീഗമാണ് മരണമടഞ്ഞത്. അമിനന്‍ റഹ്മാന്‍ (47) എന്നയാള്‍ക്കെതിരേയാണ് ആരോപണം. തന്റെ പകുതി പ്രായമുള്ള ഭാര്യ അവരുടെ അതേ പ്രായമുള്ള ഒരാളുമായി പ്രണയത്തിലായെന്ന് റഹ്മാന്‍ മനസ്സിലാക്കുകയായിരുന്നു. യുണൈറ്റഡ് Read More…

Oddly News

നരകത്തിലേക്കുള്ള ഗേറ്റ്; സൈബീരിയയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഗര്‍ത്തം

ഭൂമിയില്‍ അധികം അറിയപ്പെടാതെ പോകുന്ന എന്തെല്ലാം വിസ്മയങ്ങള്‍ ഇനിയും ബാക്കിയുണ്ട്. സൈബീരിയയില്‍ വര്‍ഷം തോറും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഗര്‍ത്തം പ്രദേശവാസികളായ നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത് ‘നരകത്തിലേക്കുള്ള ഗേറ്റ്്’ എന്നാണ്. ഈ വലിയ ഗര്‍ത്തം ഓരോ വര്‍ഷവും ഒരു ദശലക്ഷം ക്യുബിക് മീറ്റര്‍ ചുറ്റളവില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. സൈബീരിയയിലെ ബറ്റഗായി ഗര്‍ത്തത്തെയാണ് ‘ഗേറ്റ് ഓഫ് ഹെല്‍’ എന്ന് വിശേഷിപ്പിക്കുന്നത്. അതിലെ വിള്ളല്‍ ഭയാനകമാം വിധം അതിവേഗം വ്യാപിക്കുന്നതായി ഒരു പുതിയ പഠനം വെളിപ്പെടുത്തി. 1991ല്‍ സാറ്റലൈറ്റ് ചിത്രങ്ങളില്‍ ടാഡ്പോളിന്റെ ആകൃതിയിലുള്ള Read More…

Oddly News

ബീച്ചിലും പാര്‍ക്കിലുമൊന്നും തുണിയില്ലാതെ വരാനാകില്ല ; നഗ്‌നതാവാദികള്‍ കുറഞ്ഞുപോയതില്‍ ഫ്രീ ബോഡി കള്‍ച്ചറിന് ആശങ്ക

നഗ്‌നരായ പൊതു പ്രദര്‍ശനങ്ങളോടുള്ള താല്‍പര്യം സമീപ വര്‍ഷങ്ങളില്‍ കുറഞ്ഞുപോയതില്‍ നഗ്‌നവാദികള്‍ ആശങ്കാകുലരാണ്. അംഗത്വം കുറയുകയും ആളുകള്‍ക്ക് പ്രകൃതിയിലേക്ക് പോകാനുള്ള താല്‍പ്പര്യം നഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍ ആളുകള്‍ അതെല്ലാം തുറന്നുപറയുന്നില്ലെന്ന് ജര്‍മ്മന്‍ അസോസിയേഷന്‍ ഫോര്‍ ഫ്രീ ബോഡി കള്‍ച്ചര്‍ ആശങ്കപ്പെടുന്നു. 25 വര്‍ഷം മുമ്പ് 65,000 പേരുടെ അംഗത്വത്തില്‍ നിന്ന് ഇപ്പോള്‍ 34,000 ല്‍ താഴെയായി അംഗത്വം കുറഞ്ഞു. ഔദ്യോഗിക നഗ്‌നവാദികളായവര്‍ അഴിച്ചുമാറ്റാന്‍ ആവേശം കാണിക്കുന്നില്ല. താല്‍പ്പര്യക്കുറവ് കാരണം അടുത്തിടെ ഓഗസ്റ്റിലെ വാര്‍ഷികാഘോഷം റദ്ദാക്കി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ Read More…

Movie News

മറ്റു താരങ്ങള്‍ക്കൊപ്പം ഇനി അഭിനയിക്കത്തില്ല ; വില്ലന്‍വേഷം ചെയ്യാനും ഉദ്ദേശിക്കുന്നില്ലെന്ന് വിജയ് സേതുപതി

ഇനി വില്ലന്‍ വേഷം ചെയ്യില്ലെന്നും സൂപ്പര്‍താര നടന്മാര്‍ക്കൊപ്പം ഉടന്‍ സ്‌ക്രീന്‍ പങ്കിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തമിഴ്‌സിനിമാതാരം വിജയ് സേതുപതി. വിജയ് സേതുപതി തന്റെ വരാനിരിക്കുന്ന ത്രില്ലറായ മഹാരാജയ്ക്കായി ഒരുങ്ങുമ്പോഴാണ് താരം തീരുമാനം പ്രഖ്യാപിച്ചത്. മറ്റ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാതിരിക്കുന്നതും വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള തന്റെ തീരുമാനവും മറ്റും താരം തുറന്നു പറഞ്ഞു. താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തന്റെ മൂല്യം തിരിച്ചറിയപ്പെടാതെ പോകുന്നെന്നാണ് പരാതി. ”അത്തരം സിനിമകളില്‍ ക്ഷീണിതനായി. ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ എനിക്ക് നല്ലതും ചീത്തയുമായ ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.” Read More…

Movie News

രാം ചരണ്‍ തേജയുടെ ആരാധകര്‍ ചില്ലറക്കാരല്ല ; ഈ അന്താരാഷ്ട്ര വമ്പന്മാരും താരത്തിന്റെ ഫാന്‍സ്…!

പാന്‍-ഇന്ത്യന്‍ താരമായ രാം ചരണ്‍ തേജയ്ക്ക് ഇന്ത്യയിലുടനീളവും വിദേശത്തുപോലും വലിയ ആരാധകരുണ്ട്. ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖരായ നിരവധി താരങ്ങളാണ് നടനെ കുറിച്ച് സംസാരിച്ചിട്ടുള്ളത്. എന്നാല്‍ താരത്തിന്റെ ആരാധകനായി മാറിയിരിക്കുകയാണ് ഈ അന്താരാഷ്ട്ര പ്രശസ്തന്‍. യെവാഡു നടനോടുള്ള ആരാധന പ്രകടമാക്കിയിരിക്കുന്നത് പ്രശസ്ത ബാന്‍ഡായ ദി ‘ചെയിന്‍സ്‌മോക്കേഴ്‌സി’ല്‍ നിന്നുള്ള അലക്‌സാണ്ടര്‍ പാല്‍ ആണ്. രാം ചരണുമായി സഹകരിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ഒരു യുട്യൂബ് പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ രാം ചരണുമായി സഹകരിക്കാന്‍ ചെയിന്‍സ്‌മോക്കേഴ്‌സ് ആഗ്രഹിക്കുന്നു എന്ന് സംഗീത Read More…

Sports

തോറ്റ പാകിസ്താനെതിരേ പന്തുചുരണ്ടല്‍ വിവാദവും ; ആരോപണം ഉന്നയിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ടി20 ലോകകപ്പില്‍ ക്രിക്കറ്റിലെ കുട്ടികളായ അമേരിക്കയോട് ആദ്യ മത്സരത്തില്‍ തന്നെ തോറ്റതിന് പിന്നാലെ കൂനിന്‌മേല്‍ കുരുവായി പാകിസ്താനെതിരേ പന്തുചുരണ്ടല്‍ വിവാദവും. ഡള്ളാസില്‍ നടന്ന സൂപ്പര്‍ഓവറില്‍ കളി അവസാനിച്ച മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന്റെ ആരോപണം നേരിടുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ന്യൂബോള്‍ എടുത്തപ്പോള്‍ അതുപയോഗിച്ച് റിവേഴ്സ് സ്വിംഗ് സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ കളിക്കാര്‍ യുഎസ്എയ്ക്കെതിരായ മത്സരത്തിനിടെ പതിവായി പന്ത് ചുരണ്ടുന്നുണ്ടായിരുന്നെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ജുവാന്‍ തെറോണ്‍ Read More…

Sports

ശ്രുതിയും താളവും തെറ്റാതെ പാടുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ, താരത്തിന്റെ പാട്ട് വൈറലാകുന്നു

ഫുട്‌ബോള്‍ ലോകത്തെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന് പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ ഒരു നല്ല ഗായകന്റെ പേര് പറയാന്‍ പറഞ്ഞാല്‍ എത്രപേര്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പേരു പറയുമെന്ന് അറിയില്ല. എന്തായാലും താളവും ശ്രുതിയുമൊക്കെ ഒപ്പിച്ച് ഒരാള്‍ പാടുന്ന ഈ വീഡിയോ കണ്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ കണ്ണുകളെ വിശ്വസിക്കില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പ്രണയഗാനത്തിന് ഹൃദയം പകരുന്ന വീഡിയോ വൈറലാണ്. പോര്‍ച്ചുഗീസ് സൂപ്പര്‍താരം ജൂലിയോ ഇഗ്ലേഷ്യസിന്റെ ‘അമോര്‍ മിയോ’ എന്ന ഗാനമാണ് Read More…