ഐപിഎല്ലിലേക്ക് ധോണി മടങ്ങിവരുമോ എന്നാണ് സിഎസ്‌കെ ആരാധകരുടെ ചോദ്യം. 43-ാം വയസ്സില്‍, തന്റെ കരിയറിന്റെ സായാഹ്നത്തിലാണ് ധോണി, പക്ഷേ അവന്റെ വിശപ്പും സ്പോര്‍ട്സ് കളിക്കാനുള്ള സ്നേഹവും അസ്തമിച്ചിട്ടില്ല. ഫ്രാഞ്ചൈസി നിരോധിക്കപ്പെട്ട 2016,2017 പതിപ്പുകള്‍ ഒഴിച്ചാല്‍ എല്ലാ സീസണിലും സിഎസ്‌കെയ്ക്ക് ഒപ്പം കളിച്ച ധോണി ഈ സീസണിലും മടങ്ങിവരാനുള്ള സാധ്യതയാണ് വ്യക്തമാക്കിയിരിക്കുന്നത്. ‘കുറച്ച് വര്‍ഷത്തെ ക്രിക്കറ്റ്’ കൂടി തന്നില്‍ ഇനിയും ബാക്കിയുണ്ടെന്ന് ധോണി പറഞ്ഞു. സൂപ്പര്‍ കിംഗ്സിനായി 264 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണി ഇപ്പോഴും ഹാര്‍ഡ് യാര്‍ഡുകളില്‍ ഇറങ്ങാന്‍ Read More…
Author: Priya
മഴദൈവങ്ങളോട് യാചിച്ച് വിജയ് ആരാധകര്‍ ; ദിവസവും സമ്മേളന വേദിയില്‍ വിളക്ക് കത്തിച്ച് പ്രാര്‍ത്ഥന
വില്ലുപുരം: നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ തമിഴക വെട്രി കഴകത്തിന്റെ കന്നി പൊതുസമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ നടക്കാനിരിക്കെ താരത്തിന് ഒരു വില്ലന്റെ ശല്യം തലവേദനയാകുന്നു. വിജയ് യുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഞായറാഴ്ച നടക്കാനിരിക്കെ മഴയെ തടഞ്ഞു നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കുകയാണ് വിജയ് ആരാധകര്‍. . സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കാനും കരുണ കാണിക്കാനും ദൈവങ്ങളോട് പ്രാര്‍ത്ഥിച്ച് ‘അഗള്‍ വിളക്ക്’ കത്തിക്കാന്‍ സമീപ ഗ്രാമത്തില്‍ നിന്നുള്ള പാണ്ഡ്യന്‍ എന്നയാളും മൂന്ന് കുട്ടികളും എല്ലാ ദിവസവും വൈകുന്നേരം Read More…
വാഹനാപകടം 39വര്‍ഷത്തെ ഓര്‍മ്മകള്‍ മായിച്ചുകളഞ്ഞു, തനിക്ക് 24വയസെന്ന് 60-കാരന്‍- ടൈം ട്രാവലോ?
1980കളില്‍ ജീവിച്ചിരുന്നിട്ട് പെട്ടെന്ന് ഒരു ദിവസം ടൈംട്രാവല്‍ ചെയ്ത് ഇന്നത്തെ ദിവസത്തേയ്ക്ക് എത്തുന്നത് സങ്കല്‍പ്പിക്കുക. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സും സെല്‍ഫ് ഡ്രൈവിംഗ് കാറുകളും ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണുകളും സോഷ്യല്‍മീഡിയയുമെല്ലാം ഒരു സയന്‍സ് ഫിക്ഷന്‍ ഹോളിവുഡ് മൂവി പോലെയാകും തോന്നുക. എന്നാല്‍ അത്തരം ഒരു സിനിമയുടെ തിരക്കഥയെ വെല്ലും ഇറ്റലിക്കാരനായ ലൂസിയാനോ ഡി അഡാമോയുടെ ജീവിതം. ഒരു വാഹനാപകടത്തെ തുടര്‍ന്ന് കോമയില്‍ കിടന്ന ശേഷം എഴുന്നറ്റേ അറുപതുകാരനായ ലൂസിയാനോയ്ക്ക് 39 വര്‍ഷത്തെ ഓര്‍മ്മകള്‍ മാഞ്ഞുപോയി. ശാസ്ത്രകാരന്മാരെ പോലും ഞെട്ടിച്ചിരിക്കുന്ന സംഭവത്തില്‍ താന്‍ Read More…
ഐഫോണ്‍ 16 ന് വിലക്ക് ഏര്‍പ്പെടുത്തി ഇന്തോനേഷ്യ; വാങ്ങാനും പറ്റില്ല ഉപയോഗിക്കാനും സമ്മതിക്കില്ല !
ലോകത്ത് ഐഫോണ്‍ കിട്ടാന്‍ മോഹിക്കാത്തവരുണ്ടോ? ഓരോരോ ജനറേഷനില്‍ പെട്ട പുതിയ മോഡലുകള്‍ ഇറങ്ങുമ്പോഴും ആള്‍ക്കാര്‍ തിക്കും തിരക്കും കൂട്ടുമ്പോള്‍ ഇന്തോനേഷ്യക്കാര്‍ മാത്രം ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 16 നോട് വിട്ടു നില്‍ക്കും. കാരണം ഇന്തോനേഷ്യയില്‍ ആപ്പിളിന്റെ ഐഫോണ്‍ 16 ന്റെ വില്‍പ്പനയും പ്രവര്‍ത്തനവും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഇന്തോനേഷ്യന്‍ വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍താസ് സ്മിതയാണ് ഐഫോണ്‍ 16 ന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ഇന്തോനേഷ്യക്കാരോട് പുറത്തുനിന്നു പോലും ഫോണ്‍ വാങ്ങിയേക്കരുതെന്നാണ് മുന്നറിയിപ്പ്. ഉല്‍പ്പന്നത്തിന് ഇതുവരെ Read More…
ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ വീണത് എട്ടു വിക്കറ്റ്; ആറുപേര്‍ ഡക്കായി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ നാണംകെട്ടു
കേവലം ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ എട്ടു വിക്കറ്റുകള്‍ വീഴുക. അതില്‍ ആറു പേര്‍ പൂജ്യത്തിന് പുറത്താകുക. ഏകദിനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട കളിക്ക് ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമില്ല. നിലവിലെ ഏകദിന ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ടീമിനായിരുന്നു ഈ ദുര്‍വ്വിധി. ടാന്‍സ്മാനിയയ്ക്ക് എതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്ട്രേലിയ 2-ന് 52 എന്ന നിലയില്‍ നിന്നാണ് 28 പന്തില്‍ എട്ട് വിക്കറ്റ് നഷ്ടം നേരിട്ടത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ഏകദിന കപ്പ് Read More…
വിരാട് കോഹ്ലിക്ക് എന്തുപറ്റി? സ്പിന്നര്‍മാരെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നു; പ്രത്യേകിച്ചും ഏഷ്യന്‍ പിച്ചുകളില്‍
ലോകോത്തര ബാറ്റ്‌സ്മാനൊക്കെയാണെങ്കിലും അടുത്തുകാലത്ത് വിരാട്‌കോഹ്ലിക്ക് സ്പിന്‍ പലപ്പോഴും കുരുക്കാകുന്നത് പതിവായിട്ടുണ്ട്. 2021 മുതല്‍ നാലു വര്‍ഷമായി സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണുപോകുന്ന കോഹ്ലി ന്യൂസിലന്റിനെതിരേ രണ്ടു ടെസ്റ്റിലും തഥൈവയായി മാറിയിരിക്കുകയാണ്. ന്യൂസിലന്റിനെതിരേ പൂനെയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിലും കോഹ്ലിസ്പിന്നിന് മുന്നില്‍ പരാജയപ്പെട്ടു. വെറും ഒരു റണ്‍സിന് ന്യൂസിലന്റിന്റെ ഇടംകയ്യന്‍ സ്പിന്നര്‍ മിച്ചല്‍സാന്റ്‌നര്‍ കോഹ്ലിയെ പുറത്താക്കി. ലോ ഫുള്‍ടോസ് ബോള്‍ മിസ് ജഡ്ജ് ചെയ്തായിരുന്നു കോഹ്ലി വീണത്. ബോള്‍ അദ്ദേഹത്തിന്റെ ബാറ്റിന്റെ ഇടയിലൂടെ സ്റ്റംപിലേക്ക് വീണു. അടുത്ത കാലത്ത് സ്പിന്‍ Read More…
‘‘എന്നെ ഒരു ഇറച്ചിക്കഷണംപോലെ നോക്കുന്നവരെ തൃപ്തിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”-സായ് പല്ലവി
ഒരു സമയം ഒരു സിനിമ എന്ന നിലയില്‍ തന്റെ കരിയറിനെ സാവധാനത്തിലും സ്ഥിരതയിലും കൊണ്ടുപോകുന്ന അഭിനേതാക്കളില്‍ ഒരാളാണ് സായി പല്ലവി ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിക്കൊണ്ടിരിക്കുകയാണ്. അവര്‍ നായികയാകുന്ന രാമായണം വരാനിരിക്കെ ഇമേജ് കൂട്ടാന്‍ ഗ്‌ളാമര്‍ വേഷങ്ങള്‍ ചെയ്യാനോ പി.ആര്‍. ഏജന്‍സിയെ വെയ്ക്കാനോ ഒരുക്കമല്ലെന്ന് നടി. അടുത്തിടെ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍. തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ചിലര്‍ ഐഡിയയുമായി എത്തിയപ്പോഴും അവര്‍ അവഗണിച്ചു. 2015ല്‍ പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച Read More…
ഒട്ടും സംശയിക്കേണ്ട…പുഷ്പ ത്രീയും വരും ; അല്ലു അര്‍ജുന് പിന്നാലെ നിര്‍മ്മാതാവ് രവിശങ്കറും ഉറപ്പിച്ചു
പുഷ്പ ആദ്യ പതിപ്പ് വന്‍ ഹിറ്റായതോടെ ഡിസംബര്‍ 5 ന് പുറത്തുവരാനിരിക്കുന്ന പുഷ്പ 2 നെക്കുറിച്ചുള്ള ആകാംക്ഷ വളരെ വലുതാണ്. രണ്ടാം പതിപ്പിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ പുഷ്പ 3 യുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വെളിപ്പെടുത്തലുമായി വരികയാണ് പുഷ്പ ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കള്‍. പുഷ്പ 3യെ കുറിച്ച് നിര്‍മ്മാതാവ് രവിശങ്കര്‍ സൂചന നല്‍കിയത് ആരാധകരെ ആവേശത്തിലാക്കി. ഒക്ടോബര്‍ 24ന് ഹൈദരാബാദില്‍ സിനിമയുടെ പ്രമോഷനുമായി നടന്ന പത്രസമ്മേളനത്തോടെയാണ് പുഷ്പ 3യെ കുറിച്ച് നിര്‍മ്മാതാവ് രവിശങ്കര്‍ സൂചന നല്‍കിയത്. ഈ വര്‍ഷമാദ്യം ബെര്‍ലിന്‍ Read More…
തീയേറ്ററില്‍ പ്രമോഷനെത്തിയ വില്ലന്റെ കരണത്തു പൊട്ടിച്ച് പ്രേക്ഷക: വിഡിയോ വൈറൽ
അടുത്തിടെ റിലീസായ ലവ് റെഡ്ഡി എന്ന സിനിമയുടെ തിയറ്റര്‍ പ്രദര്‍ശനത്തിനിടെ വില്ലന്‍ വേഷം ചെയ്ത തെലുങ്ക് നടന്‍ എന്‍ടി രാമസ്വാമിയെ ഒരു പ്രേക്ഷക കൈകാര്യം ചെയ്തുകളഞ്ഞു. നടനെ സ്ത്രീ തല്ലുകയും ആക്രമിക്കുകയും ചെയ്തു. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാമസ്വാമി പ്രധാന കഥാപാത്രങ്ങളായ അഞ്ജന്‍ രാംചേന്ദ്രയും ശ്രാവണി കൃഷ്ണവേണിയും അവതരിപ്പിച്ച ജോഡികളെ വേര്‍പെടുത്തുന്നുണ്ട്. ലവ് റെഡ്ഡി സിനിമയുടെ വിജയം ആഘോഷിക്കാന്‍ തീയറ്ററില്‍ എത്തിയപ്പോള്‍, നടനെ കണ്ട ഒരു സ്ത്രീ പ്രകോപിതയാകുകയും കോളറില്‍ കടന്നു പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. Read More…









