Oddly News

ജോലി സര്‍ക്കാര്‍ ഓഫീസില്‍; പണി നൈറ്റ് ക്ലബ്ബില്‍ ഗാനമേള ; ഒരു ദിവസം പോലും ജോലി ചെയ്യാതെ പത്തുവര്‍ഷം ശമ്പളം വാങ്ങി…!

തായ്‌ലന്റില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഓഫീസില്‍ ജോലി ചെയ്യുന്നതിന് പകരം നൈറ്റ്ക്ലബ്ബില്‍ ഗാനമേള നടത്തിയിരുന്നതായി കണ്ടെത്തല്‍. പത്തുവര്‍ഷത്തോളം ഈ പരിപാടിയുമായി മുമ്പോട്ട് പോയ ഇയാള്‍ ഈ വര്‍ഷം മുഴുവന്‍ സര്‍ക്കാരിന്റെ ചെയ്യാത്ത ജോലിയുടെ ശമ്പളവും ബോണസും കൈപ്പറ്റുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. തായ്ലന്‍ഡിലെ ആങ് തോങ് പ്രവിശ്യയിലെ ദുരന്ത നിവാരണ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. മേയര്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ച് ഉത്തരവുകള്‍ വാങ്ങാനും പേപ്പറില്‍ ഒപ്പിടാനും മാത്രമായിരുന്നു ഇയാള്‍ ഓഫീസില്‍ വന്നിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ശമ്പളവും ബോണസും Read More…

Crime

മക്കളെ നോക്കാനെത്തിയ മുത്തശിയുടെ നഗ്നത ക്യാമറയില്‍ പിടിച്ചു ; ഇരയ്ക്ക് കോടീശ്വരന്‍ നല്‍കേണ്ടത് 2.7 ദശലക്ഷം ഡോളര്‍

കോടീശ്വരനായ ബോസ് തന്നെ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയ മുത്തശ്ശിക്ക് മാന്‍ഹട്ടന്‍ ജൂറി 2.7 മില്യണ്‍ ഡോളര്‍ വിധിച്ചു. തന്റെ മുറിയിലെ സ്‌മോക്ക് ഡിറ്റക്ടറില്‍ വെച്ച രഹസ്യ ക്യാമറ കണ്ടെത്തിയ കെല്ലി ആന്‍ഡ്രേഡ് തന്റെ നഗ്‌നതയുള്ള നൂറുകണക്കിന് ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്നും കണ്ടെത്തിയതായിട്ടാണ്് റിപ്പോര്‍ട്ട്. വമ്പന്‍ വ്യവസായിയും 35 കാരനുമായ മൈക്കല്‍ എസ്പോസിറ്റോയാണ് ക്യാമറ വെച്ച് കുടുങ്ങിയത്. മക്കളെ പരിപാലിക്കാന്‍ മൈക്കല്‍ ജോലിക്കെടുത്തതായിരുന്നു ആന്‍ഡ്രേഡിനെ. മൈക്കല്‍ എസ്‌പോസിറ്റോയുടെയും ഭാര്യ ഡാനിയേലിന്റെയും നാല് മക്കളെ നോക്കാന്‍ കരാര്‍ ചെയ്യപ്പെട്ട് Read More…

Hollywood

ലോകത്തെ ഞെട്ടിച്ച ക്ലാസ്സിക് ഇറോട്ടിക് ഡ്രാമ ‘ഇമ്മാനുവേല്‍’ തിരിച്ചുവരുന്നു ; 50 വര്‍ഷത്തിന് ശേഷം റീമേക്കുമായി

ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍കൊണ്ട് കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ക്ലാസ്സിക് ഇറോട്ടിക് ഡ്രാമ ‘ഇമ്മാനുവേല്‍’ 50 വര്‍ഷത്തിന് ശേഷം വീണ്ടും വരുന്നു. എക്‌സ്-റേറ്റഡ് സ്റ്റോറിലൈനിലൂടെ ശ്രദ്ധേയമായ ഫ്രഞ്ച് ചിത്രത്തിന്റെ പുനരാവിഷ്‌കാരം ലൈംഗികസിനിമകളുടെ പ്രേക്ഷകര്‍ക്കുള്ള വന്‍ വിരുന്നായിരിക്കും. 1974-ല്‍ സില്‍വിയ ക്രിസ്റ്റല്‍ അഭിനയിച്ച ‘സോഫ്റ്റ് പോണ്‍’ ഹിറ്റ് ലൈംഗികാനുഭവങ്ങള്‍ മെച്ചപ്പെടുത്താന്‍ തായ്ലന്‍ഡിലെ ബാങ്കോക്കിലേക്ക് യാത്ര ചെയ്യുന്ന ഒരു ഫ്രഞ്ച് യുവതിയുടെ ലൈംഗിക സാഹസികത വിവരിക്കുന്നു. ഫ്രഞ്ച് ചലച്ചിത്ര നിര്‍മ്മാതാവ് ജസ്റ്റ് ജെയ്ക്കിന്‍ സംവിധാനം ചെയ്ത, അഡള്‍ട്ട് ക്ലാസിക്ക് ഏറെ Read More…

Sports

47 വര്‍ഷംമുമ്പ് ഇതേ ദിവസം പെലെ കൊല്‍ക്കത്തയില്‍ പന്തുതട്ടി ; സമനില പിടിച്ച് ഇന്ത്യന്‍ കളിക്കാര്‍

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഭ്രാന്തിന്റെ നഗരമായ കൊല്‍ക്കത്തയെ ‘ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്ക’ എന്ന് വിളിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീണ്ടിട്ട് ഇന്നേയ്ക്ക് 48 വര്‍ഷമായി. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെ 47 വര്‍ഷം മുമ്പ് 1977 സെപ്റ്റംബര്‍ 24-ന് കൊല്‍ക്കത്തില്‍ ആദ്യമായി കളിക്കാന്‍ വന്നതും ഈ സമയത്തായിരുന്നു. അന്ന് ന്യൂയോര്‍ക്ക് കോസ്മോസിനായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍ താരം കളിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മോഹന്‍ ബഗാനെതിരെ സൗഹൃദ മത്സരത്തിനാണ് ഇന്ത്യയില്‍ എത്തിയത്. Read More…

Celebrity

ക്രെയിനില്‍ തൂങ്ങിക്കിടന്ന് ഫോട്ടോഷൂട്ട്; ഇന്‍ഫ്‌ളുവെന്‍സറുടെ അസാധാരണ വീഡിയോ വൈറലാകുന്നു

പാകിസ്താനിലെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ മോഡലുകളുടെ അസാധാരണ ബര്‍ത്ത്‌ഡേ വീഡിയോ വൈറലാകുന്നു. ഒരു പാക്കിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ വന്‍സ്വാധീനമുള്ള റബീക്ക ഖാന്‍ വാരാന്ത്യത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ജന്മദിന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഉടന്‍ തന്നെ വൈറലായി മാറിയിരിക്കുന്നത്. View this post on Instagram A post shared by Rabeeca Khan (@rabeecakhan) മിഡ്-എയര്‍ ഫോട്ടോഷൂട്ടിനായി ക്രെയിനില്‍ തൂങ്ങിക്കിടന്ന് എടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റിലെ നിരവധി വിഭാഗങ്ങളെ അമ്പരപ്പിച്ചിരിക്കുന്നത്. ചിത്രങ്ങളില്‍, ലാഹോര്‍ ആസ്ഥാനമായുള്ള ഫെയറി ടെയില്‍ Read More…

Crime

ഏഴും എട്ടും വയസ്സുള്ള ആണ്‍കുട്ടികള്‍ ഏഴു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ലൈംഗികാക്രമണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് ലോകത്തിന് മുന്നില്‍ നിരന്തരം തല താഴ്ത്തി വെയ്‌ക്കേണ്ട സ്ഥിതിയിലായ ഇന്ത്യയില്‍ ഏഴും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഏഴു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും രണ്ടു കുട്ടികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബല്ലിയ നഗരത്തില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ഇരയുടെ കുടുംബം പറഞ്ഞു. പെണ്‍കുട്ടി തിരിച്ചുവന്നപ്പോള്‍ ആരോഗ്യനില വഷളായ നിലയില്‍ കണ്ടെത്തി. Read More…

Oddly News

പരവതാനിയില്‍ പറക്കുന്ന റിയല്‍ ലൈഫ് ‘അലാവുദ്ദിന്‍’ ; പര്‍വതത്തില്‍ നിന്ന് ചാടുന്ന ത്രില്ലിംഗ് വീഡിയോ

ലോകപ്രശസ്തമായ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ കഥയില്‍ നായകനും ജീനിയും സഞ്ചിക്കുന്ന മാന്ത്രികപരവതാനിയില്‍ പറക്കാനും ലോകം മുഴുവന്‍ ചുറ്റാനും ആഗ്രഹിക്കാത്ത ആള്‍ക്കാര്‍ ആരുണ്ട്? കാല്‍പ്പനികലോകത്തെ ഈ സാങ്കല്‍പ്പിക സംവിധാനം പക്ഷേ ജീവിതത്തില്‍ പ്രയോഗികമാക്കിയിരിക്കുകയാണ് 44 കാരനായ ഒരു പാരാഗ്‌ളൈഡര്‍. പടുകൂറ്റന്‍ കൊടുമുടിശൃംഖത്തില്‍ നിന്നും ഒരു പരവതാനിയില്‍ ഇദ്ദേഹം താഴേയ്ക്കു ചാടുന്ന വീഡിയോ നെഞ്ചിടിപ്പോടെ മാത്രമേ കണ്ടിരിക്കാനാകു. പാരാഗ്‌ളൈഡിംഗിലൂടെ തന്റെ കഴിവുകള്‍ തേച്ചുമിനുക്കിയെടുത്ത ശേഷമാണ് ഫ്രെഡ്ഡിമോണ്ടിനി ഇത്തരമൊരു സ്റ്റണ്ടിന് ഇറങ്ങിയത്. പാരാഗ്‌ളൈഡിംഗ്, ഹാന്‍ഡ ഗ്‌ളൈഡിംഗ്, സ്‌കൈഡൈവിംഗ് എന്നിവയില്‍ വിദഗ്ദ്ധനാണ് മോണ്ടിനി. ഈ Read More…

Crime

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കുരങ്ങിന്‍കൂട്ടം ആക്രമിച്ച് ഓടിച്ചു

ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിയെ കുരങ്ങുകള്‍ കൂട്ടത്തോടെ ആക്രമിച്ച് ഓടിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് നഗരത്തില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അജ്ഞാതനായ പ്രതിക്കെതിരെ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുകെജി ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയെ ഒരു അജ്ഞാതന്‍ ഒരു ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവന്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൂട്ടം കുരങ്ങുകള്‍ അയാള്‍ക്ക് നേരെ Read More…

Movie News

45 വര്‍ഷം, 156 സിനിമകള്‍ ; 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍; ചിരഞ്ജീവിക്ക് ഗിന്നസ് റെക്കോഡ്

ഇന്ത്യന്‍ സിനിമയിലെ അഭിനേതാക്കളിലെ ഏറ്റവും മികച്ച നര്‍ത്തകരില്‍ ഒരാളായിട്ടാണ് ചിരഞ്ജീവിയെ കരുതിയാല്‍ ഒട്ടും അധികമാകില്ല. ഇതിനകം 24,000 ചുവടുകള്‍ വെച്ചിട്ടുള്ള ചിരഞ്ജീവിയെ ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ നടന്മാരായ നര്‍ത്തകരിലെ ഏറ്റവും മികച്ച താരമായി ഗിന്നസ് വേള്‍ഡ് റെക്കോഡ് ഞായറാഴ്ച ആദരിച്ചിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റ് ചിരഞ്ജീവിക്ക് കൈമാറി. മെഗാ സ്റ്റാര്‍ ചിരഞ്ജീവി തന്റെ 156 സിനിമകളില്‍ 537 പാട്ടുകളിലായി 24,000 നൃത്തച്ചുവടുകള്‍ 45 വര്‍ഷത്തിനിടെ അവതരിപ്പിച്ചതായി നടനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 1978-ല്‍ മെഗാ സ്റ്റാര്‍ അരങ്ങേറ്റം കുറിച്ച ദിവസം Read More…