അനധികൃതമായി ഇന്ത്യയില്‍ കടന്നതിന് ഇന്ത്യയില്‍ കുടുങ്ങിപ്പോയ ബംഗ്‌ളാദേശി പെണ്‍കുട്ടിക്ക് എട്ടു വര്‍ഷത്തിന് ശേഷം മോചനം. 2017-ല്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന് സമീപത്ത് നിന്നും മാതാപിതാക്കള്‍ക്കൊപ്പം പിടികൂടിയ എട്ടുവയസ്സുകാരിയാണ് ഇനി നാട്ടിലേക്ക് മടങ്ങുന്നത്. ഇപ്പോള്‍ 16 വയസ്സുള്ള അവള്‍ ഈ ആഴ്ച സ്വന്തം നാട്ടിലേക്ക് മടങ്ങും. മുമ്പ് അവളുടെ മാതാപിതാക്കളെ അനധികൃതകുടിയേറ്റത്തിന് ജയിലില്‍ പിടിച്ചിടുകയും ശിക്ഷാ കാലാവധിക്ക് ശേഷം നാട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റം ചുമത്തിയില്ല. അവളെ ഇന്ത്യയില്‍ കഴിയാന്‍ വിട്ടു. അവള്‍ ബംഗാളിലെ Read More…
Author: Priya
ചെലവ് 10 മില്യണ്‍ ഡോളര്‍; സമ്പാദിച്ചത് 792 മില്യണ്‍; ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ കുട്ടികളുടെ സിനിമ
എഴുപതുകളുടെ പകുതി മുതല്‍ ടിക്കറ്റ് ജാലകത്തില്‍ ആധിപത്യം പുലര്‍ത്തുന്ന നിരവധി ബിഗ് ബജറ്റ് സിനിമകള്‍ തീയേറ്ററില്‍ എത്തിയിട്ടുണ്ട്. സ്റ്റാര്‍ വാര്‍സ്, ജാസ്, റൈഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക്, 80-കളുടെ തുടക്കം വരെ ബോക്സ് ഓഫീസ് ഭരിച്ചിരുന്നു. പിന്നെ, ചെറിയ ബഡ്ജറ്റില്‍ ഒരു കുട്ടികളുടെ സിനിമയുമായി ഒരു മഹാനായ സംവിധായകന്‍ അതിന്റെ ഫോര്‍മുല മാറ്റിമറിച്ചു. 1982 ല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത ദി എക്‌സ്ട്രാ ടെറസ്ട്രിയല്‍ (ഇ.ടി.) ഭൂമിയില്‍ കുടുങ്ങിപ്പോയ ഒരു അന്യഗ്രഹ ജീവിയുമായി ഒരു Read More…
പ്രസവിക്കാന്‍ വേണ്ടി അമേരിക്കയിലേക്ക് ആളെക്കടത്തും ; ബര്‍ത്ത്ടൂറിസത്തിന് സഹായിച്ചയാള്‍ക്ക് 41 മാസത്തെ തടവ്
അമേരിക്കയില്‍ ‘ബര്‍ത്ത് ടൂറിസ’ത്തിന് സഹായിച്ചതിന് കാലിഫോര്‍ണിയക്കാരിക്ക് അമേരിക്കയില്‍ 41 മാസത്തെ തടവുശിക്ഷ. യുഎസ്എ ഹാപ്പി ബേബി എന്ന കമ്പനിയിലൂടെ ഗൂഢാലോചന നടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും ഫീബ് ഡോങ് എന്ന സ്ത്രീക്കാണ് ശിക്ഷ കിട്ടിയത്. ഇവരുടെ ഭര്‍ത്താവ് മൈക്കല്‍ ലിയു സെപ്തംബറില്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഗര്‍ഭിണികളായ ചൈനീസ് സ്ത്രീകളെ പ്രസവിക്കുന്നതിനായി അമേരിക്കയിലേക്ക് യാത്ര ചെയ്യാനും അതുവഴി അവരുടെ കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ഉറപ്പാക്കാനും സഹായിക്കുന്ന പരിപാടിയാണ് ‘ബര്‍ത്ത് ടൂറിസം’ എന്ന പേരില്‍ അമേരിക്കയില്‍ വിവക്ഷിക്കുന്നത്. ജന്മാവകാശ പൗരത്വത്തെ ദേശീയ ശ്രദ്ധയില്‍പ്പെടുത്തുകയും Read More…
27 വര്‍ഷത്തിന് ശേഷം നഷ്ടപ്പെട്ട അംഗത്തെ കുടുംബം കണ്ടെത്തി, ഇപ്പോള്‍ മഹാ കുംഭത്തില്‍ അഘോരി സന്യാസി
നഷ്ടപ്പെട്ടുപോയ കുടുംബാംഗത്തെ 27 വര്‍ഷത്തിന് ശേഷം കണ്ടെത്തിയപ്പോള്‍ കുംഭമേളയില്‍ അഘോരി സന്യാസി. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു കുടുംബമാണ് കാണാതായ ആളെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ ആകസ്മീകമായി കണ്ടെത്തിയത്. നഷ്ടപ്പെട്ട കുടുംബാംഗമായ ഗംഗാസാഗര്‍ യാദവ് ഇപ്പോള്‍ ബാബ രാജ്കുമാര്‍ എന്ന 65 വയസ്സുള്ള ‘അഘോരി’ സന്യാസിയാണ്. 1998 ലാണ് കുടുംബത്തിന് ഗംഗാസാഗര്‍ യാദവിനെ നഷ്ടമയാത്. പട്നയിലേക്കുള്ള യാത്രയ്ക്ക് ശേഷം ഗംഗാസാഗറിനെ കാണാതാകുകയായിരുന്നു. അതിന് ശേഷം അയാളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യ ധന്വാ ദേവി അവരുടെ രണ്ട് Read More…
ഒരു എലിക്ക് രണ്ട് അപ്പന്മാര്‍ ; തകര്‍പ്പന്‍ പരീക്ഷണവുമായി ഗവേഷകര്‍
ബീജവും അണ്ഡവും കൂടിച്ചേരുമ്പോള്‍ ജീവന്‍ ആരംഭിക്കുമെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ രണ്ട് അണ്ഡങ്ങള്‍ അല്ലെങ്കില്‍ രണ്ട് ബീജകോശങ്ങള്‍ ഒരുമിച്ചാല്‍ ഇതില്‍ നിന്ന് ജീവന്‍ ഉണ്ടാകുമോ? ഈ ചോദ്യത്തിന് അതെയെന്ന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. രണ്ട് ജീവശാസ്ത്രപരമായ അമ്മമാരില്‍ നിന്നോ പിതാവില്‍ നിന്നോ ജീവന്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു. എലികളെ ഉപയോഗിച്ചാണ് ഇത് ചെയ്തതെങ്കിലും, എതിര്‍ലിംഗത്തിലുള്ളവരുടെ പങ്കാളിത്തമില്ലാതെ സന്തതികളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിക്കുന്ന ഒരു മുന്നേറ്റമാണിത്. ചൈനയിലെ സ്റ്റെം സെല്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ആദ്യമായി രണ്ട് അപ്പന്മാരുടെ Read More…
ആരാണ് റോസ് വില്യം ഉല്‍ബ്രിച്ച് ; അദ്ദേഹത്തിന് എന്തിനാണ് ട്രംപ് മാപ്പ് നല്‍കിയത്
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ അമേരിക്കയില്‍ പല മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സില്‍ക്ക് റോഡ് ഡാര്‍ക്ക് വെബ് മാര്‍ക്കറ്റിന്റെ സൂത്രധാരന്‍ റോസ് വില്യം ഉല്‍ബ്രിച്ചിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണ മാപ്പ് നല്‍കിയതാണ് അവയില്‍ ഒരു പ്രധാന കാര്യം. ‘ഇന്റര്‍നെറ്റിലെ ഏറ്റവും സങ്കീര്‍ണ്ണമായ ക്രിമിനല്‍ മാര്‍ക്കറ്റ്’ എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഒരിക്കല്‍ വിശേഷിപ്പിച്ച ഉല്‍ബ്രിച്ചിന്റെ ജീവപര്യന്തം അസാധുവാക്കിയത് വിവാദപരമായ ഒരു തീരുമാനമായി മാറിയിരിക്കുകയാണ്. 2013 ഒക്ടോബറില്‍ എഫ്ബിഐ സില്‍ക്ക് റോഡ് അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഉള്‍ബ്രിച്ച് അറസ്റ്റിലായിരുന്നു. 2011-ല്‍ ഇയാള്‍ Read More…
ക്ലാസ്‌റൂമില്‍ വെച്ച് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ പ്രൊഫസര്‍ കല്യാണം കഴിച്ചു…!
കൊല്‍ക്കത്ത: സര്‍വകലാശാലയിലെ പ്രൊഫസര്‍ ക്ലാസ് മുറിയില്‍ വച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ചു. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോക്ലിപ്പ് വൈറലാണ്. നാദിയയിലെ ഹരിംഗട്ടയിലെ മൗലാന അബുല്‍ കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ (മകൗട്ട്) അപ്ലൈഡ് സൈക്കോളജി മുന്‍ മേധാവിയായ പായല്‍ ബാനര്‍ജിയാണ് തന്റെ വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തത്. വീഡിയോ വൈറലായതോടെ പ്രഫസര്‍ ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഒരു ഫ്രഷേഴ്സ് സ്വാഗത പരിപാടിക്കിടെ ഒരു ‘വിവാഹ നാടകം’ അവതരിപ്പിക്കുക മാത്രമായിരുന്നുവെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ Read More…
പബ് മാനേജര്‍ ദത്തെടുത്ത നായ്ക്കുട്ടി; ബാറിലെത്തുന്ന പ്രശ്നക്കാരെ കൃത്യമായി തിരിച്ചറിഞ്ഞ് കുരയ്ക്കും !
ഉടമ കാര്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ദയയുള്ള ഒരു പബ് മാനേജര്‍ ദത്തെടുത്ത നായ പബ്ബിലേക്ക് വരുന്ന നല്ലവരെയും ചീത്തയായ ആള്‍ക്കാരെയും കൃത്യമായി തിരിച്ചറിയുന്നു. ദാരുണമായ കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് വയസ്സുള്ള ഷിഹ് സൂ എന്ന റെക്സ് എന്ന നായയാണ് തിരക്കേറിയ ബാറിലേക്ക് ഓടിക്കയറിയത്. ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണിലുള്ള ദി ലീപ്പിംഗ് വുള്‍ഫിലെ ഒരു ഫുട്ബോള്‍ മത്സരത്തിനിടെ ഒരു നായ പബ്ബിലേക്ക് ഓടിക്കയറിയപ്പോള്‍ ആള്‍ക്കാര്‍ ഞെട്ടിപ്പോയി. മാനേജര്‍ ഡാന്‍ മോറിസ് ഓടിപ്പോയ നായയെ പിടികൂടി മൃഗഡോക്ടറുടെ അടുത്തേക്ക് Read More…
ചൈനയില്‍ ഭക്തര്‍ ‘മുള്ള് മെത്ത’ യില്‍ കിടന്നുരുളുന്നു; ദേവപ്രീതിക്കായി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാര്‍
ആത്മീയതയുടെ ആഴങ്ങളിലേക്ക് ഊളയിടുമ്പോള്‍ മനുഷ്യര്‍ ദേവപ്രീതിക്കായി എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാകും. ശൂലം കുത്തല്‍, ചാട്ടവാറിന് സ്വന്തം ശരീരത്ത് മര്‍ദ്ദനമേല്‍പ്പിക്കല്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കല്‍ അങ്ങിനെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അനേകം വിചിത്രാചാരങ്ങളുണ്ട്. ചൈനയിലെ ഫാന്‍സിചുവാങ്ങില്‍ ദേവപ്രീതിക്കായി ഭക്തര്‍ ചെയ്യുന്നത് മുള്ള് മെത്തയില്‍ കിടന്നുള്ള ഉരുളലാണ്. ചൈനയില്‍ ഈ ഗുരുതരമായ ആചാരം ചെയ്യുന്നത് ദേവന്മാരുമായി ബന്ധപ്പെടാന്‍ വേണ്ടിയാണെന്നാണ് വിശ്വാസം. അര്‍ദ്ധനഗ്‌നരും ധീരരുമായ’ പുരുഷന്മാര്‍ ഉള്‍പ്പെടുന്ന വേദനാജനകമായ സംഭവം ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയും കാഴ്ചക്കാരുടെ ആഹ്ലാദങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് ആവേശം Read More…









