Hollywood

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ഹോളിവുഡ് ഹൊറര്‍ സിനിമ ; ഫൈനല്‍ ഡെസ്റ്റിനേഷന്‍ കുതിക്കുന്നു

ഹോളിവുഡ് ഹൊറര്‍ സിനിമകള്‍ക്ക് ഇന്ത്യയില്‍ അത്രയധികം ആരാധകരില്ലെന്നാണ് മുന്‍കാല ബോക്‌സോഫീസുകള്‍ കണക്കാക്കുന്നത്. എന്നാല്‍ ‘ഫൈനല്‍ ഡെസ്റ്റി നേഷന്‍: ബ്‌ളഡ്‌ലൈന്‍സ്’ കുതിക്കുകയാണ്്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ രണ്ടാമത്തെ ഹോളിവുഡ് ഹൊറര്‍ ചിത്രമായി ഇത് മാറി. ഏകദേശം 65 കോടി രൂപ സിനിമ ഇതുവരെ സമ്പാദിച്ചു കഴിഞ്ഞു. ഈ വാരാന്ത്യം മാത്രം ഏകദേശം 6.5 കോടി സമ്പാദിച്ച സിനിമ 2016 ലെ കോണ്‍ജറിംഗ് 2 വിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറുകയാണ്. കണ്‍ജറിംഗ് Read More…

Myth and Reality

മഹാ കുംഭാഭിഷേകം…! ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അപൂര്‍വ്വ ചടങ്ങ് 270 വര്‍ഷത്തിന് ശേഷം

കേരളത്തിലെ പ്രസിദ്ധമായ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം 270 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അപൂര്‍വ പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. ഈ പുരാതന ക്ഷേത്രത്തില്‍ നടന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടുത്തിടെ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് മഹാ കുംഭാഭിഷേകം ജൂൺ രണ്ടാം തീയതി മുതൽ ആരംഭിച്ച മഹാ കുംഭാഭിഷേക ചടങ്ങുകൾ ഈ മാസം എട്ടാം തീയതിവരെ തുടരും. ശ്രീകോവിലിന്റെ പുനരുദ്ധാരണത്തിനുശേഷം ശ്രീകോവിലിന്റെ പവിത്രത പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടാണ് മഹാ കുംഭാഭിഷേകം സംഘടിപ്പിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീകോവിലില്‍ 270 വര്‍ഷത്തെ Read More…

Featured Sports

വിരാട്‌കോഹ്ലിയുടെ 18-ാം നമ്പറും വിരമിക്കുമോ ; BCCI നല്‍കിയ മറുപടി ഇങ്ങിനെ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറിനും എംഎസ് ധോണിക്കും വേണ്ടി ചെയ്തതുപോലെ വിരമിച്ച വിരാട് കോഹ്ലിയുടെ ജേഴ്സിയും ബിസിസിഐ തിരിച്ചെടുക്കുമോ? കാന്റര്‍ബറിയിലെ സെന്റ് ലോറന്‍സ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് ലയണ്‍സിന് എതിരായ ഇന്ത്യ എയുടെ മത്സരത്തിനിടെ വിരാട് കോഹ്ലിയുടെ ഐക്കണ്‍ 18-ാം നമ്പര്‍ ജേഴ്സി ധരിച്ച മുകേഷ് കുമാറിനെതിരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. മുകേഷിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തല്‍ക്ഷണം വൈറലായി. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്കെതിരേ വിദ്വേഷ സന്ദേശങ്ങള്‍ Read More…

Featured Movie News

തരുണ്‍മൂര്‍ത്തി ‘ടോര്‍പിഡോ’യുമായി എത്തുന്നു ; ഫഹദും നസ്‌ളീനും നായകന്മാരാകും

നിരൂപക പ്രശംസ നേടിയ സൗദി വെള്ളക്കയും ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ ‘തുടരു’വും നല്‍കിയ സംവിധായകന്‍ ‘തരുണ്‍ മൂര്‍ത്തി’ തന്റെ അടുത്ത അഭിലാഷ പ്രോജക്റ്റായ ടോര്‍പ്പിഡോയിലേക്ക് നീങ്ങുകയാണ്. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാന മാക്കി യുള്ള മലയാളം ത്രില്ലര്‍ സിനിമയില്‍ സൂപ്പര്‍താരം ഫഹദ്ഫാസിലും പ്രേമലു താരം നസ്‌ളീനും നായകന്മാരായി എത്തും. മൂര്‍ത്തിയുടെ മൂന്ന് സിനിമകളുടെയും ഭാഗമായ നടന്‍ ബിനു പപ്പു തിരക്കഥയെഴുതിയ ടോര്‍പ്പിഡോ വീണ്ടും ബാര്‍ ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്യുന്നു. അടുത്തയിടെ സില്ലി മങ്ക്സിന് നല്‍കിയ അഭിമുഖത്തില്‍, തുടരും മിന്റെ Read More…

Crime

പാകിസ്ഥാനില്‍ ടിക്‌ടോക് താരത്തിന് നേരെ അജ്ഞാത ആക്രമണം ; 17 കാരി വെടിയേറ്റു മരിച്ചു…!!

പാകിസ്ഥാനില്‍ നിന്നുള്ള 17 കാരി ടിക് ടോക് താരം സ്വന്തം വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍. പാകിസ്താനില്‍ ഏറെ പ്രശസ്തിയുള്ള സന യൂസഫ് എന്ന പെണ്‍കുട്ടിയാണ് തിങ്കളാഴ്ച ഇസ്ലാമാബാദിലെ വീട്ടില്‍ മരണമടഞ്ഞത്. ഒരു അജ്ഞാത അക്രമി സനയെ വളരെ അടുത്തുനിന്ന് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ പത്രം പറഞ്ഞു. കൊലയാളി വീട്ടില്‍ കയറി വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. ഷൂട്ടര്‍ ചിരപരിചിതരായരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സുംബല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്, Read More…

Sports

ഐപിഎല്ലില്‍ പഞ്ചാബിന്റെ സൂപ്പര്‍ബാറ്റര്‍മാര്‍ ; ആര്‍സിബി ശരിക്കും ഭയപ്പെടുന്നത് ഈ അണ്‍ക്യാപ്പ്ഡ് ആര്‍മിയെ

ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഐപിഎല്ലില്‍ ഫൈനലിലേക്ക് കടന്നിരിക്കുന്ന പഞ്ചാബ് കിംഗ്‌സ് കലാശപ്പോരാട്ടത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത് ഇന്ത്യയുടെ ചില ഇന്റര്‍നാഷണല്‍ അണ്‍ ക്യാപ്ഡ് പ്‌ളേയേഴ്‌സിലാണ്. ഐപിഎല്‍ ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, നെഹാല്‍ വധേര, ശശാങ്ക് സിംഗ് എന്നിവരില്‍. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിനെ അവരുടെ ഈ യുവ തോക്കുകളാണ് ഫൈനലില്‍ എത്തിച്ചത്. പ്രിയാന്‍ഷ് ആര്യ 16 കളികളില്‍ നിന്ന് 183.33 സ്ട്രൈക്ക് റേറ്റില്‍ 451 റണ്‍സാണ് ഇടങ്കയ്യന്‍ താരം നേടിയത്. Read More…

Fitness

ലോകത്തിലെ ഏറ്റവും ‘കാഠിന്യമുള്ള സന്യാസി’ ; ഷാവോലിന്‍ കുങ്ഫൂ മാസ്റ്റര്‍ ഷി ഹെങ് യിയെ പറ്റി കേട്ടിട്ടുണ്ടോ?

മധ്യ ചൈനയിലെ സോംഗ് പര്‍വതത്തിന്റെ ചുവട്ടില്‍ സ്ഥിതി ചെയ്യുന്ന എഡി 495-ല്‍ സ്ഥാപിക്കപ്പെട്ടതെന്ന് കരുതുന്ന ഷാവോലിന്‍ ക്ഷേത്രങ്ങള്‍ കുങ്ഫു, സെന്‍ ബുദ്ധമതം എന്നിവയുടെ കെട്ടുകഥകളുടെ ജന്മസ്ഥലമാണ്. അവരുടെ ഐതിഹാസികമായ ആയോധന കലകളുടെ പാരമ്പര്യം ലോകമെമ്പാടുമുള്ള അനേകരെ ആകര്‍ഷിക്കുന്നത് തുടരുകയാണ്. എന്നാല്‍ യൂറോപ്പിലുള്ളവര്‍ ഷാവോലിന്‍ ചിന്താധാരയില്‍ മുഴുകാന്‍ പോകുന്നത് ജര്‍മ്മനിയിലെ ഒട്ടര്‍ബര്‍ഗിലേക്കാണ്. ഷാവോലിന്‍ ക്ഷേത്രത്തിന്റെ നിലവില്‍െ തലവനും ലോകത്തെ ഏറ്റവും ‘കാഠിന്യമുള്ള ബുദ്ധഭിക്ഷു’ എന്നറിയപ്പെടുന്നയാളുമായ 42 കാരന്‍ ഷി ഹെങ് യിയുടെ മാര്‍ഗനിര്‍ദേശപ്രകാരമാണ് യൂറോപ്പിലുള്ളവര്‍ ഇവിടേയ്ക്ക് പോകുന്നത്. ഷാവോലിന്‍ Read More…

Oddly News

7വര്‍ഷമായി താമസിക്കുന്നത് പര്‍വ്വതങ്ങളില്‍ ; മലകയറാനും വെള്ളത്തില്‍ സഞ്ചരിക്കാനും നിര്‍മ്മിച്ചത് 300 കാറുകള്‍

ഏഴു വര്‍ഷമായി പര്‍വതങ്ങളില്‍ താമസിക്കുന്ന മനുഷ്യന്‍, പര്‍വ്വതത്തില്‍ കയറുകയും വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുകൂലമായി പ്രവര്‍ത്തിക്കു വാഹനങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധേയമാകുന്നു. ഇയാള്‍ നിര്‍മ്മിച്ച ‘വര്‍ക്ക്-ഡെസ്‌ക് വെഹിക്കിള്‍’ ഉള്‍പ്പെടെ 300 ക്രിയേറ്റീവ് കാറുകള്‍ ഓണ്‍ലൈനില്‍ വന്‍ പ്രചാരം നേടുകയാണ്. ‘സ്‌ട്രോങ്ങ് പിഗ്’ എന്നറിയപ്പെടുന്ന ഗു, ക്രിയേറ്റീവ് പ്രക്രിയയുടെ ഹ്രസ്വ വീഡിയോകളിലൂടെ ഏകദേശം 3 ദശലക്ഷം അനുയായികളെ സമ്പാദിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പലരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. വിജയകരമല്ലാത്ത അനേകം ബിസിനസ്സ് സംരംഭങ്ങളില്‍ പരാജയം അറിഞ്ഞ ഗു Read More…

Myth and Reality

ടിബറ്റിലെ ആധുനികസമൂഹം ചൈനയില്‍ നിന്നുള്ളവരാണെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍

പ്രാദേശികവാസികള്‍ അംഗീകരിക്കുന്നില്ലെങ്കിലും പണ്ടുമുതല്‍ ടിബറ്റിന് മേലുള്ള ചൈനയുടെ കണ്ണിനെക്കുറിച്ച് ലോകത്തിന് മുഴുവന്‍ അറിവുള്ള കാര്യമാണ്. ടിബറ്റിലുള്ളവരുടെ പൂര്‍വ്വികര്‍ ചൈനാക്കാരുമായി ബന്ധമുണ്ടെന്നാണ് ചൈനയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. പുരാതന ഡിഎന്‍എ യിന്‌മേല്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാന്‍ വരെ ആധുനിക ടിബറ്റന്മാരുടെ ‘പൂര്‍വ്വികരുടെ’ ഉത്ഭവത്തിന്റെ സൂചനകള്‍ ചൈനാക്കാരുടേതുമായി ചേര്‍ന്ന് നില്‍ക്കുന്നതായിട്ടാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാഴ്ച സയന്‍സ് ജേണലില്‍ ഇത് പ്രസിദ്ധീകരിച്ചു. പുരാതന ഡിഎന്‍എ വിശകലനം ചെയ്തപ്പോള്‍ ടിബറ്റന്‍ പീഠഭൂമിയില്‍ വസിക്കുന്ന ആളുകളുടെ ഉത്ഭവവും അവരുടെ പൂര്‍വ്വികര്‍ Read More…