ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറിലെ മഹുലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരിഹര്‍പൂര്‍ നഗര്‍ പഞ്ചായത്ത് ഏരിയയില്‍ നടന്ന ഒരു കല്യാണം കൗതുകമാകുന്നു. കുടുംബാംഗങ്ങളുടെയും പ്രാദേശിക കൗണ്‍സിലര്‍മാരുടെയും നഗര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ ഒരു പുരുഷന്‍ തന്റെ സഹോദരന്റെ ഭാര്യയെ വിവാഹം കഴിച്ചു. നഗര്‍ പഞ്ചായത്ത് മേധാവിയുടെ ക്യാമ്പ് ഓഫീസില്‍ നടന്ന അസാധാരണ ചടങ്ങ് വീഡിയോയില്‍ പകര്‍ത്തി, ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വധു ഖുശ്ബു ഗോരഖ്പൂരിലെ സഹജന്‍വ സ്വദേശിയാണ്. ആറുമാസം മുമ്പാണ് Read More…
Author: Priya
അഞ്ച് രൂപയുടെ പാർലെ-ജി ബിസ്കറ്റിന് ഗസ്സയിൽ 2,350 രൂപ! ഒരുഗ്‌ളാസ് കാപ്പിക്ക് 1800 രൂപ, ഭക്ഷ്യക്ഷാമം, കരിഞ്ചന്തയിലെ കൊള്ള
ഇന്ത്യയില്‍ പാര്‍ലേ ജി ബിസ്‌ക്കറ്റ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരിക ബാല്യവും ചായ ഇടവേളകളുമാണ്. മിക്ക ഇന്ത്യന്‍ വീടുകളിലെയും പ്രധാന ഭക്ഷണങ്ങളില്‍ ഒന്നായ പാര്‍ലെ-ജി ബിസ്‌ക്കറ്റുകള്‍ ഇവിടെ ഒരിക്കലും ആഡംബര വസ്തുവായി പരിഗണിച്ചിട്ടില്ല. എന്നാല്‍, ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയില്‍ അത് വില്‍ക്കപ്പെടുന്നത് യഥാര്‍ത്ഥ വിലയുടെ ഏതാണ്ട് 500 ഇരട്ടി വിലയ്ക്ക്്. ഗാസയില്‍ നിന്നുള്ള അടുത്തിടെ വൈറലായ ഒരു പോസ്റ്റില്‍, മുംബൈ ആസ്ഥാനമായ പാര്‍ലെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പാര്‍ലെ ജി ബിസ്‌ക്കറ്റുകള്‍ 24 യൂറോയ്ക്ക് (2,342 രൂപ) വില്‍ക്കുന്നതായി Read More…
അമ്മയായതിനുശേഷം അസഹനീയ ഡിമാന്റുകള്‍; ദീപികയെ കല്‍ക്കി 2 വില്‍ നിന്നും മാറ്റി? 8 മണിക്കൂര്‍ ജോലി, ഉയര്‍ന്ന ശമ്പളം, സിനിമയുടെ ലാഭവിഹിതം….
സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’ സിനിമയില്‍ നിന്ന് പുറത്തായി എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബിഗ് ബജറ്റ് ചിത്രമായ ‘കല്‍ക്കി 2’ ല്‍ നിന്നും ദീപികാ പദുക്കോണിനെ ഒഴിവാക്കുന്നതായി വാര്‍ത്ത. അമ്മയായതിനുശേഷം ജോലി സമയം കുറയ്ക്കണമെന്ന ദീപികയുടെ ആവശ്യം സെറ്റുകളില്‍ വലിയ ചര്‍ച്ചയ്ക്കും തര്‍ക്കങ്ങള്‍ക്കും കാരണമാകുന്ന സാഹചര്യത്തിലാണ് താരത്തെ സിനിമയില്‍ നിന്നും ഒഴിവാക്കാനോ വേഷം വെട്ടിക്കുറയ്ക്കാനോ ആലോചിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ നിന്ന് ദീപിക പദുക്കോണിനെയും നീക്കം ചെയ്തതായി Read More…
രണ്ടുലോകകപ്പുകളും ഒരു IPL കിരീടവും ; ഇന്ത്യന്‍ താരം എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു
രണ്ടു ലോകകപ്പുകളില്‍ കപ്പടിച്ച ടീമിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ്താരം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം തീരുമാനം വെളിപ്പെടുത്തിയത്. മികച്ച ബാറ്ററും കൂടിയായ ലെഗ് സ്പിന്നര്‍ 2006ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. മൂന്ന് Read More…
വലിയഅളവില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പെണ്‍കുട്ടിയുടെ പ്രാങ്ക്; റെസ്‌റ്റോറന്റ് അതൊരു കാരണ്യപ്രവര്‍ത്തിയാക്കി മാറ്റി…!
അസാധാരണമായ ഒരു തട്ടിപ്പ് ഭക്ഷണമില്ലാത്ത ഒരു കുടുംബത്തിന് കാരണ്യത്തിന്റെ ഉറവയായി മാറിയ ഒരു കഥ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഒരു പെണ്‍കുട്ടി വന്‍തുകയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് നടത്തിയ ഒരു വന്‍തട്ടിപ്പില്‍ പണം നഷ്ടമായ റെസ്‌റ്റോറന്റ് അവരോട് ശത്രുത കാട്ടുന്നതിന് പകരം മറ്റൊരാളോട് ദയ കാട്ടാന്‍ ഉപയോഗിച്ച സംഭവമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. ഒരു റെസ്റ്റോറന്റിന്റെ ഹൃദയസ്പര്‍ശിയായ കഥ സോഷ്യല്‍ മീഡിയയില്‍ അവര്‍ പങ്കിട്ടു. എവ്ലിന്‍ എന്ന പെണ്‍കുട്ടിയാണ് റെസ്‌റ്റോറന്റിനെ പ്രാങ്ക് ചെയ്തത്. അവര്‍ ഒരു വലിയ അളവില്‍ Read More…
‘പിന്തുണയില്ല, നാണം കെടുത്തല്‍ മാത്രം’: വര്‍ക്ക് കോളിനിടയില്‍ പൊട്ടിക്കരഞ്ഞ് യുവ എഞ്ചി നീയര്‍
പൊതുവേ പോഷും സാമ്പത്തികമായി ഏറെ മുന്നോക്കം നല്‍കുന്നതുമായ മേഖലയാണ് ഐടി യെങ്കിലും അത് എങ്ങിനെയാണ് തൊഴിലാളികളെ ചൂഷണത്തിനും സമ്മര്‍ദ്ദത്തിനും വിടുന്നതെന്ന് സൂചിപ്പിക്കുന്ന ഒരു ടെക്കിയുടെ പോസ്റ്റ് വൈറലായി. യുവ സോഫ്റ്റ്‌വേറായ ബെംഗളൂരുവിലെ എഞ്ചിനീയര്‍ പതിവ് ടീം വീഡിയോ കോളിനിടെ പൊട്ടിക്കരയുന്നതാണ് വീഡിയോ. ലിങ്ക്ഡ്ഇനില്‍ അജ്ഞാതന്‍ പങ്കിട്ട പോസ്റ്റ് രാജ്യത്തുടനീളം പ്രതികരണങ്ങളുടെ ഒരു തരംഗത്തിന് കാരണമായി. നിരന്തരമായ സമ്മര്‍ദവും പിന്തുണയുടെ അഭാവവും അപമാനവും ജീവനക്കാരനെ എങ്ങനെ രാജിവയ്്പ്പിക്കുന്നുവെന്ന് വൈറല്‍ പോസ്റ്റ് വിവരിച്ചു. ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നതനുസരിച്ച്, എഞ്ചിനീയര്‍ വളരെ Read More…
ചെളിക്കുളത്തില്‍ കുടുങ്ങി; രക്ഷിച്ച JCBയെ കുട്ടിയാന നന്ദിയോടെ ആലിംഗനം ചെയ്യുന്നു; ഹൃദ്യമായ വീഡിയോ
തന്നെ രക്ഷിച്ച ജെസിബിയെ നന്ദിയോടെ തുമ്പിക്കൈകൊണ്ട് ആലിംഗനം ചെയ്യുന്ന ആനക്കുട്ടി. ഒരു പക്ഷേ ഈ വര്‍ഷത്തെ ഏറ്റവും ഹൃദയസ്പര്‍ശിയായ വീഡിയോകളില്‍ ഒന്ന് ഛത്തീസ്ഗഡില്‍ നിന്നുള്ള ഈ രംഗമായിരിക്കും. കുഴിയില്‍ പെട്ട ആനക്കൂട്ടിയെ ജെസിബി ഉപയോഗിച്ച് കുഴിച്ച് വഴിയുണ്ടാക്കി കൊടുത്ത് ആനയെ രക്ഷപ്പെടുത്തുകയായിരുന്നു. കുഴിയില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടയില്‍ തന്റെ തുമ്പിക്കൈ കൊണ്ട് ആന ജെസിബിയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാനാകും. ഛത്തീസ്ഗഡിലെ റായ്ഗഢ് ജില്ലയില്‍ നിന്നുമാണ് ഹൃദയസ്പര്‍ശിയായ ഈ രംഗം. ചില്‍കഗുഡ ഗ്രാമത്തിന് സമീപമുള്ള ചെളി നിറഞ്ഞ Read More…
ദീപിക പദുക്കോണുമായി രണ്ടുവര്‍ഷം പ്രണയം; ബ്രേക്കപ്പ്; ഇപ്പോള്‍ തന്നെ അറിയുകയേ ഇല്ല: മുസമ്മില്‍ ഇബ്രാഹീം
നടി ദീപിക പദുക്കോണുമായി രണ്ടുവര്‍ഷം പ്രണയത്തിലായിരുന്നുവെന്ന് നടന്‍ മുസമ്മില്‍ ഇബ്രാഹിം. ഇരുവരുടേയും മോഡലിംഗ് കാലത്താണ് തങ്ങള്‍ കണ്ടുമുട്ടിയതെന്നും താന്‍ താരപദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ അവള്‍ തനിക്കൊപ്പം ഉണ്ടയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ബന്ധം ബ്രേക്കപ്പ് ആയെന്നും പിന്നീടുള്ള നടിയുടെ ഉയര്‍ച്ചയില്‍ തനിക്ക് അസൂയയില്ലെന്നും താരം പറഞ്ഞു. ബോംബെയില്‍വെച്ചായിരുന്നു ആദ്യ കണ്ടുമുട്ടല്‍. അന്ന് ഞാന്‍ ഒരു താരമായിരുന്നു, അവര്‍ വളര്‍ന്നുവരുന്ന മോഡലും. തന്റെ ആദ്യത്തെ സീരിയസ് റിലേഷന്‍ഷിപ്പായിരുന്നു. അതിനുമുമ്പ് എനിക്ക് ഒരു മോശം ബന്ധമുണ്ടായിരുന്നു. പ്രകാശ് പദുക്കോണിന്റെ മകള്‍ Read More…
ദിവസവും മദ്യപാനം, 200 സിഗററ്റുകളും മാംസാഹാരവും; ആദ്യകാലത്തെക്കുറിച്ച് ബിഗ്ബി
ബോളിവുഡിലെ ജീവിക്കുന്ന ഇതിഹാസമായ അമിതാഭ് ബച്ചന്‍, തന്റെ അച്ചടക്കവും എളിമയുള്ളതുമായ ജീവിതരീതിക്ക് ഇന്ന് പരക്കെ പ്രശംസിക്കപ്പെടുന്നു. എന്നാല്‍ ഒരിക്കല്‍ വളരെ വ്യത്യസ്തമായും അച്ചടക്കമില്ലാത്തതുമായ ജീവിതമാണ് നയിച്ചിരുന്നത്. 1980-ല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, മെഗാസ്റ്റാര്‍ തനിക്കുണ്ടായിരുന്ന കടുത്ത പുകവലി, പതിവ് മദ്യപാനം, മാംസാഹാരം എന്നിവയെക്കുറിച്ച് വെളിപ്പെടുത്തി. ഇപ്പോള്‍ താരം പുകവലിക്കുകയോ കുടിക്കുകയോ മാംസം കഴിക്കുകയോ ചെയ്യാറില്ല. ”ഞാന്‍ പുകവലിക്കുകയോ കുടിക്കുകയോ മാംസം കഴിക്കുകയോ ചെയ്യുന്നില്ല, ഇത് മതപരമായ പ്രശ്‌നമല്ല, മറിച്ച് രുചിയുടെ പ്രശ്‌നമാണ്.” അദ്ദേഹം പറഞ്ഞു. ”ഞാന്‍ Read More…









