ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ കൈതി 2. 2019-ലെ ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (എല്‍സിയു) തുടക്കം കുറിച്ച കൈതിയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള സിനിമയില്‍, അനുഷ്‌ക ഷെട്ടി ഭാഗമാകുമെന്ന് സൂചനകള്‍. അനുഷ്‌ക ഷെട്ടി തന്റെ എല്‍സിയുവില്‍ അരങ്ങേറ്റം കുറിക്കുന്നു, കൂടാതെ ഒരു ശക്തമായ അധോലോക ഗുണ്ടാസംഘത്തിന്റെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. കമല്‍ഹാസന്‍ ചിത്രത്തില്‍ ഒരു അതിഥി വേഷം ചെയ്യുന്നതായും പറയപ്പെടുന്നു. അദ്ദേഹം വിക്രമില്‍ നിന്ന് തന്റെ Read More…
Author: Priya
രോഹിത്ശര്‍മ്മയുടേയും കോഹ്ലിയുടേയും ബാറ്റിംഗ് കാണാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം
ടി20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിച്ച രോഹിത്ശര്‍മ്മയുടേയും വിരാട്‌കോഹ്ലിയുടേയും ബാറ്റിംഗ് കാണാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം ഒരുങ്ങുന്നു. 2026 ജനുവരിയില്‍ എട്ട് മത്സരങ്ങളുടെ പരിമിത ഓവര്‍ പരമ്പരയ്ക്കായി ന്യൂസിലന്‍ഡ് ഇന്ത്യയില്‍ പര്യടനം നടത്തുമ്പോള്‍ ഇരുവരും ഏകദിന ടീമില്‍ ഉണ്ടാകുമെങ്കില്‍ മാത്രം. പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 ഇന്റര്‍നാഷണലുകളും ഉണ്ടായിരിക്കും 2026 ജനുവരി 11 തുടങ്ങുന്ന പരമ്പര ജനുവരി 30 വരെ നീണ്ടുനില്‍ക്കും. വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും ഈ പരമ്പരയില്‍ കാണാന്‍ ആരാധകര്‍ക്ക് കഴിയുമെന്നതിനാല്‍ Read More…
ബേസിലിന്റെ സംവിധാനത്തില്‍ അല്ലു അര്‍ജുന്റെ സിനിമ ; ആരാധകര്‍ ക്ക് ഇതില്‍പ്പരം എന്തുവേണം
മലയാളസിനിമയിലെ യുവ വസന്തത്തില്‍ ഒന്നാമതുണ്ട് ബേസില്‍ തോമസ്. സംവിധായകനായും നടനായും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ബേസില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലുഅര്‍ജ്ജുനുമായി സഹകരിക്കുമെന്ന് റിപ്പോര്‍ട്ട്. അറ്റ്‌ലീയുടെ സിനിമ ഉള്‍പ്പെടെയുള്ള നിരവധി പ്രോജക്റ്റുകളുമായി പുഷ്പ താരം അല്ലു അര്‍ജുന്‍ വന്‍ തിരക്കിലായിരിക്കെയാണ് ഐക്കണ്‍ താരങ്ങള്‍ സഹകരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബേസില്‍ ജോസഫിനൊപ്പം അല്ലു അര്‍ജുന്‍ പുതിയ സിനിമയില്‍ ഒപ്പുവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഗീത ആര്‍ട്‌സ് പ്രൊജക്റ്റ് നിര്‍മ്മിക്കുമെന്നും പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇരുവരും ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. മിന്നല്‍ Read More…
സൂര്യവംശിയുടെ വെടിക്കെട്ട് ; 90 പന്തുകളില്‍ അടിച്ചു കൂട്ടിയത് 190 റണ്‍സ്…! ഇംഗ്‌ളണ്ട് പര്യടനത്തിന് മുന്നോടി
ഐപിഎല്ലിലെ സൂപ്പര്‍ഹീറോയായിരുന്നു 14കാരനായ വൈഭവ് സൂര്യവംശി. രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് നടത്തിയ അദ്ദേഹം ഇന്ത്യയുടെ വരാനിരിക്കുന്ന അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിനും മുന്നോടിയായും വെടിക്കെട്ട് നടത്തി. ബീഹാറില്‍ നിന്നുള്ള ഈ ഇടംകൈയ്യന്‍ ബാറ്റര്‍ അടുത്തിടെ ഒരു പരിശീലന മത്സരത്തില്‍ കൂറ്റനടിയിലൂടെ സെഞ്ച്വറി നേടി. വെറും 90 പന്തില്‍ അടിച്ചുകൂട്ടിയത് 190 റണ്‍സായിരുന്നു. സൂര്യവംശിയുടെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് വ്യാഴാഴ്ച എക്‌സില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗിന്റെ ഒരു വീഡിയോ പങ്കിട്ടു. അതില്‍ താരം അനായാസം ഫോറുകളും സിക്‌സറുകളും അടിക്കുന്നത് Read More…
സൂപ്പര്‍നായികയുടെ ഗ്‌ളാമറസ് പോസ് ; ബില്‍ബോര്‍ഡ് ഹൈദരാബാദില്‍ ഉണ്ടാക്കിയത് 40 റോഡപകടങ്ങള്‍
സൂപ്പര്‍നായികയുടെ ഗ്‌ളാമര്‍ പ്രദര്‍ശിപ്പിച്ചുള്ള ബില്‍ബോര്‍ഡ് ഹൈദരാബാദില്‍ ഉണ്ടാക്കിയത് 40 ലധികം വാഹനാപകടങ്ങള്‍. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ തന്റെ സിനിമയുടെ പ്രമോഷനുകള്‍ക്കായി വെച്ചിരിക്കുന്ന ബോര്‍ഡാണ് പ്രശ്‌നമായത്. 2010ല്‍, സംവിധായകന്‍ രാധാകൃഷ്ണ ജഗര്‍ലമുടി എന്ന ക്രിഷ് തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ചില മുന്‍നിര താരങ്ങള്‍ക്കൊപ്പം ചെയ്ത ആന്തോളജി സിനിമയുടെ പോസ്റ്ററാണ് വിഷയം. വേദം എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ചിത്രം, ഭീകരാക്രമണത്തിന് ശേഷം ഒരു ആശുപത്രിയില്‍ കഴിയുന്ന ഹൈദരാബാദിലെ അഞ്ച് പേരെ കേന്ദ്രീകരിച്ചായിരുന്നു. സിനിമയുടെ പ്രൊമോഷന്‍ വേളയില്‍, ചിത്രത്തിന്റെ ടീം വശീകരിക്കുന്ന പോസുകളിലുള്ള Read More…
18 കോടിയുടെ പുതിയ റെയില്‍വേ മേല്‍പ്പാലം; 90 ഡിഗ്രി വളവ്, ‘അപകടം കൂടാതെ എങ്ങനെ വണ്ടിയോടിക്കും’, വിമർശനം
മധ്യപ്രദേശിന്റെ തലസ്ഥാന നഗരമായ ഐഷ്ബാഗ് സ്റ്റേഡിയത്തിന് സമീപം പുതുതായി നിര്‍മ്മിച്ച റെയില്‍വേ മേല്‍പ്പാലം ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ വിവാദങ്ങളുടെ കേന്ദ്രബിന്ദുവാകുന്നു. 18 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 648 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ വളവാണ് വിവാദത്തിന് കാരണം. ആള്‍ക്കാര്‍ക്ക് കൗതുകം പകര്‍ന്ന് 90 ഡിഗ്രിയിലാണ് തിരിവ്. ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഐഷ്ബാഗ് റെയില്‍വേ ക്രോസിംഗിലെ നീണ്ട കാത്തിരിപ്പ് ഇല്ലാതാക്കാനും റോബി, മഹാമൈ കാ ബാഗ്, പുഷ്പ നഗര്‍, സ്റ്റേഷന്‍ ഏരിയ, ന്യൂ ഭോപ്പാല്‍ Read More…
‘ഞാന്‍ രജനിയുടെ കട്ട ആരാധകന്‍, ‘കൂലി’യില്‍ അഭിനയിച്ചത് കഥ പോലും കേള്‍ക്കാതെ- ആമിര്‍ ഖാന്‍
ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് തെന്നിന്ത്യന്‍ തലൈവരെ കണ്ടുമുട്ടിയാല്‍ എന്ത് സംഭവിക്കും? തീര്‍ച്ചയായും അതൊരു ഗുണ്ട് തന്നെയായിരിക്കും. ലോകേഷ് കനകരാജിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂലിയില്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ഒരുങ്ങുകയാണ് ആമിര്‍ ഖാന്‍. സിനിമയ്ക്ക് യെസ് പറയാന്‍ താരം സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പോലും കാത്തിരുന്നില്ല. തിരക്കഥ പോലും കേള്‍ക്കാതെയാണ് ലോകേഷ് കനകരാജിന്റെ കൂലിയില്‍ അഭിനയിച്ചതെന്ന് ബോളിവുഡ് താരം പറഞ്ഞു. രജനി സാറിന്റെ വലിയ ആരാധകനാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം ഈ അവസരം പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. Read More…
ബ്ലാക്ക്ബോക്സ് കണ്ടെത്തി; വിമാനാപകടത്തിന്റെ കാരണമറിയാന്‍ ഏക ആശ്രയം
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍, ഫ്‌ലൈറ്റ് എഐ 171 വിമാനത്തകര്‍ച്ചയുടെ കാരണം അറിയാന്‍ ഇനി സഹായകമാകുക വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ്. പേരിൽ ബ്ലാക്കുണ്ടെങ്കിലും പൊതുവിൽ അതിന് ഓറഞ്ച് നിറമാണ്. വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് എന്‍.എസ്.ജി സംഘം കണ്ടെത്തി. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണത്തിൽ ഈ ബ്ലാക്ക്ബോക്സ് നിർണായകമാകും. മെക്കാനിക്കല്‍ തകരാര്‍, എഞ്ചിന്‍ തകരാര്‍, പക്ഷി ആക്രമണം, ഓണ്‍ബോര്‍ഡ് തീപിടുത്തം അല്ലെങ്കില്‍ മനുഷ്യ പിശക് എന്നിവയില്‍ നിന്നുള്ള Read More…
‘വിവാഹവും ജോലിയുമൊക്കെ സമയം പാഴാക്കല്‍’; ഒന്നുംവേണ്ട, 35കാരന്‍ ഒറ്റയ്ക്ക് ഗുഹയില്‍ താമസിക്കുന്നു
ജോലിയും വിവാഹവും വ്യര്‍ത്ഥമാണെന്ന് വിശ്വസിച്ച 35 കാരന്‍ ഗുഹയില്‍ ഒറ്റയ്ക്ക് താമസിക്കുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ സ്വദേശിയായ മിന്‍ ഹെങ്കായ് ആണ് ജോലിയും വിവാഹവുമൊക്കെ അര്‍ത്ഥശൂന്യമാണെന്ന് വിശ്വസിച്ച് മനുഷ്യരുടെ പരമ്പരാഗത ജീവിതം നിരസിച്ചു ഗുഹാജീവിതം തെരഞ്ഞെടുത്തത്. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഒരു ഗുഹയില്‍ താമസിക്കുന്നതായിട്ടാണ് ഇയാള്‍ അവകാശപ്പെടുന്നു. മിന്‍ മുമ്പ് 2021 വരെ റെഡ് – ഹെയ്ലിംഗ് ക്യാബ് ഡ്രൈവറായി ജോലി ചെയ്തു. പ്രതിമാസം 10,000 യുവാന്‍ (1,400 ഡോളര്‍) സമ്പാദിച്ചു. എന്നിരുന്നാലും കഷ്ടപ്പാട് കൂടുതലായിരുന്നു. Read More…









