Celebrity

ഡയാനയുടെ മരണം; ഗൂഢാലോചന അന്വേഷിക്കാന്‍ മുഹമ്മദ് ഫയീദ് ചാരന്മാര്‍ക്ക് നല്‍കിയത് കോടികള്‍

ഡയാന രാജകുമാരിയോടൊപ്പം കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മകന്‍ ഇമാദ് എല്‍-ദിന്‍ ‘ദോഡി’ മുഹമ്മദ് അല്‍-ഫയീദ്, വെയില്‍സ് രാജകുമാരിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് പകരമായി ഈജിപ്ഷ്യന്‍ രഹസ്യ സേവന ഏജന്റുമാര്‍ക്ക് ദശലക്ഷക്കണക്കിന് പണം നല്‍കിയതായി റിപ്പോര്‍ട്ട്. മുന്‍ ഹാരോഡ്സ് മേധാവി ലണ്ടനിലെ ഈജിപ്ഷ്യന്‍ ചാരന്മാര്‍ക്ക് കമ്പനികളുടെ രഹസ്യ ശൃംഖല വഴി പണം ഒഴുക്കാന്‍ ഒരു ദശാബ്ദത്തോളം ചെലവഴിച്ചതായി ദി ടെലിഗ്രാഫിലെ ഒരു റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍ 94-ആം വയസ്സില്‍ അന്തരിച്ച അല്‍-ഫായിദ്, 1997-ലെ പാരീസ് കാര്‍ അപകടത്തില്‍ തന്റെ Read More…

Movie News

10-ാംക്ലാസ്സില്‍ കണക്കിന് നൂറില്‍ നൂറ്; ഫിസിക്‌സിന് 90; നടി സാമന്തയു ടെ മാര്‍ക്ക്‌ലിസ്റ്റ് വൈറലാകുന്നു

പത്താംക്ലാസ്സ് മാര്‍ക്ക് ലിസ്റ്റ് കൂടുതല്‍പേര്‍ക്കും പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നായിരിക്കും. ഗൃഹാതുരത്വം നിറയ്ക്കുന്ന ആ ഓര്‍മ്മ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് നടി സാമന്താറൂത്ത് പ്രഭുവിന്റെ കാര്യത്തിലാണ്. നടിയുടെ ഓണ്‍ലൈനില്‍ പങ്കുവെ യ്ക്കപ്പെട്ടിട്ടുള്ള പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റ്! സോഷ്യല്‍ മീഡിയയില്‍ വന്‍ശ്രദ്ധ നേടുന്നു. സ്‌കൂള്‍ കാലത്ത് സാമന്ത പഠിക്കാന്‍ എത്രമാത്രം മിടുക്കിയാണെന്ന് ഈ സ്‌കോര്‍ഷീറ്റ് കാണിക്കുന്നു. എല്ലാ വിഷയത്തിനും താരം മോശമല്ലാത്ത മാര്‍ക്കുകളാണ് മേടിച്ചിരി ക്കുന്നത്. ഗ്രേഡുകള്‍ താരത്തിന്റെ അത്ര അറിയപ്പെടാത്തതും പഠനാത്മകവുമായ വശം വെളിപ്പെടുത്തിയതോടെ പലരും അവളെ Read More…

Celebrity

ദീര്‍ഘകാലപ്രണയം, റിതികയോട് രോഹിത്ശര്‍മ്മ വിവാഹാഭ്യര്‍ത്ഥന നടത്തിയത് ഇങ്ങിനെ

ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നേടിത്തന്ന ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളായ രോഹിത്ശര്‍മ്മയ്ക്ക് ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരാണ് ഉള്ളത്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ റത്വിക സജ്‌ദേവിനേയും മക്കളെയും ആരാധകര്‍ക്ക് ഇഷ്ടമാണ്. ദീര്‍ഘകാല പ്രണയത്തിനൊടുവിലായിരുന്നു രോഹിത് ഭാര്യയോട് കൗമാരകാലത്ത് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിനോടും ഭാര്യ ഗീത ബസ്ര സിങ്ങിനോടുമുള്ള സംഭാഷണത്തിനിടെ ഭാര്യ റിതിക സജ്ദേയോട് തന്റെ പ്രണയാഭ്യര്‍ത്ഥനയുടെ കഥ ‘ ഹൂ ദി ബോസ്’ എന്ന യൂട്യൂബ് ചാനലില്‍ പങ്കിട്ടു. ഐസ്‌ക്രീം Read More…

Featured Good News

മുന്‍ ആര്‍മി ഉദ്യോഗസ്ഥ, വിവാഹം കഴിക്കാത്ത 79കാരിയുടെ ഇന്‍ഡോറിലെ ഭക്ഷണശാല വൈറൽ

മുന്‍ സൈനികോദ്യോഗസ്ഥയായ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലാത്ത ഇന്‍ഡോറില്‍ രുചികരമായ ഭക്ഷണം നല്‍കുന്ന ഒരു ഭോജനശാലയുടെ നടത്തിപ്പുകാരിയായ 79 കാരി ഇന്റര്‍നെറ്റില്‍ ശ്രദ്ധനേടുന്നു. നിശ്ചയദാര്‍ഡ്യത്തിന്റെയും പോസിറ്റീവ് ചിന്തയുടേയും കാര്യത്തില്‍ ഇവരുടെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലായി മാറുകയാണ്. കാശിഷ് സോണി എന്ന ഉപയോക്താവാണ് വീഡിയോ പങ്കിട്ടിത്. ഇന്ത്യന്‍ ആര്‍മിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സേവനമനുഷ്ഠിച്ചയാളാണ് വയോധിക. വിരമിച്ചതിന് ശേഷം, പാചകത്തോടുള്ള ഇഷ്ടം കാരണം ഇന്‍ഡോറില്‍ ഭക്ഷണ സ്റ്റാള്‍ ആരംഭിച്ചു. മുംബൈയില്‍ നിന്ന് ഫൈന്‍ ആര്‍ട്സ് ബിരുദമുള്ള ഇവര്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. Read More…

Featured Sports

അര്‍ജന്റീന ഇതിഹാസം മെസ്സിയുടെ ഓട്ടോഗ്രാഫ് പതിച്ച ജഴ്‌സി ധോണിയുടെ മകള്‍ സിവയ്ക്ക്

രണ്ടു ക്രിക്കറ്റ് ലോകകപ്പുകള്‍ ഇന്ത്യയുടെ ഷോക്കേസില്‍ എത്തിച്ച നവതലമുറ ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണെന്നതില്‍ ആര്‍ക്കും ഒരു സംശയവും കാണില്ല. സമീപകാലത്തെ എല്ലാ അന്താരാഷ്ട്രകിരീടവും അര്‍ജന്റീനയുടെ ഷോക്കേസില്‍ എത്തിച്ച ലിയോണേല്‍ മെസ്സിയാണെങ്കില്‍ ധോണിയേക്കാള്‍ വലിയ താരവും ആരാധകവൃന്ദമുള്ളയാളുമാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ക്ക് ഈ ആഴ്ച ഫുട്‌ബോള്‍ ഇതിഹാസത്തിന്റേതായി ഒരു മികച്ച സമ്മാനം ലഭിച്ചു. രണ്ട് വ്യത്യസ്ത കായിക താരങ്ങള്‍ തമ്മിലുള്ള അദ്വിതീയ നിമിഷം ക്രിക്കറ്റ്, ഫുട്‌ബോള്‍ ആരാധകരെ ആഹ്ലാദഭരിതരാക്കി. ഫോട്ടോ സോഷ്യല്‍ Read More…

Featured

ദുബായിലെ ബിസിനസുകാരന്റെ സമ്മാനം ; ആദ്യപിറന്നാളിന് മകള്‍ക്ക് പിങ്ക് തീമിലുള്ള റോള്‍സ് റോയ്‌സ് കാര്‍…!!

മകളുടെ ആദ്യ ജന്മദിനത്തിന് നിങ്ങള്‍ എന്തായിരിക്കും ബര്‍ത്ത്‌ഡേ ഗിഫ്റ്റ്് നല്‍കുക ? കൂടി വന്നാല്‍ ഒരു പാവ, അല്ലെങ്കില്‍ ഒരു സൈക്കിള്‍. അല്‍പ്പം വിലപിടിച്ചതായി തോന്നുന്നെങ്കില്‍ അങ്ങേയറ്റം സ്വര്‍ണ്ണാഭരണം. എന്നാല്‍ ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ വ്യവസായി സതീഷ് സന്‍പാല്‍ നല്‍കിയ ഗിഫ്റ്റ് കേട്ടല്‍ ഞെട്ടി കണ്ണുതള്ളുമെന്ന് ഉറപ്പാണ്. എട്ടുപൊട്ടും തിരിയാത്ത തന്റെ ഒരു വയസ്സുള്ള മകള്‍ക്ക് ഇസബെല്ല സന്‍പാലിന് സതീഷ് നല്‍കിയത് കസ്റ്റം പിങ്ക് റോള്‍സ് റോയ്സ് കാറായിരുന്നു. വൈറല്‍ ആയ ക്ലിപ്പില്‍, സന്‍പാല്‍ തന്റെ ഭാര്യ Read More…

Featured Good News

പ്രാഞ്ജലി അവസ്തി; 100 കോടിയുടെ എഐ സ്റ്റാര്‍ട്ടപ്പുമായി 16കാരി …!

സാങ്കേതിക മേഖലയില്‍ പ്രായം വെറുമൊരു സംഖ്യയാണെന്ന് വീണ്ടും തെളിയിക്കു കയാണ് ടെക്‌നോളജിയുടെ ലോകം. വെറും 16 വയസ്സിനുള്ളില്‍ 100 കോടി രൂപയുടെ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് സൃഷ്ടിച്ച് വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ് അമേരിക്ക യിലെ ഇന്ത്യാക്കാരി. യുഎസ് ആസ്ഥാനമായ പ്രാഞ്ജലി അവസ്തിയാണ് താരം. ഇന്ത്യയില്‍ ജനിച്ച് യുഎസ് ആസ്ഥാനമായുള്ള കോഡറില്‍ പരിശീലിച്ച പെണ്‍കുട്ടി കൗമാരപ്രായത്തില്‍ ഡെല്‍വ് എഐ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചിരി ക്കുകയാണ്. വെറും 13 വയസ്സുള്ളപ്പോള്‍ റിസര്‍ച്ച് ലാബുകളില്‍ പരിശീലനം നേടി. 16 വയസ്സുള്ളപ്പോള്‍ സ്വന്തം സ്റ്റാര്‍ട്ടപ്പ് Read More…

Lifestyle

മകളുടെ വിവാഹത്തിന് 20 വര്‍ഷം മുമ്പ് ഭൂമിവിറ്റു; തന്റെ സമ്മതത്തോടെയല്ലെന്ന് , മകള്‍ കോടതിയില്‍

മകളുടെ വിവാഹത്തിന് വേണ്ടി പിതാവ് 20 വര്‍ഷം മുമ്പ് വില്‍പ്പന നടത്തിയ ഭൂമി തന്റെ അറിവോടെയല്ല വില്‍പ്പന നടത്തിയതെന്ന് കാണിച്ച് മകള്‍ കോടതിയില്‍. 2006ല്‍ വിറ്റ ഭൂമിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ വസ്തു വാങ്ങിയവര്‍ക്ക് വക്കീല്‍നോട്ടീസ് അയച്ചിരിക്കുകയാണ്. ബിബിഎംപി പരിധിയില്‍ സ്ഥിതി ചെയ്യുന്ന വസ്തുവിഷയത്തില്‍ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്. വാങ്ങുന്നയാള്‍ പറയുന്നതനുസരിച്ച്, വില്‍പ്പന നേരിട്ട് വില്‍പ്പനക്കാരന്‍ നടത്തിയതാണെന്നും അതില്‍ പവര്‍ഓഫ് അറ്റോര്‍ണി ഉള്‍പ്പെട്ടിട്ടില്ലെന്നും പറയുന്നു. വാങ്ങിയ അന്നുമുതല്‍ സ്ഥിരമായി വസ്തുനികുതി അടയ്ക്കുന്നുണ്ടെന്നും ഖാത്ത സര്‍ട്ടിഫിക്കറ്റ് ഭൂമി വാങ്ങിയ പിതാവിന്റെ Read More…

The Origin Story

133 വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ പ്രമുഖ ചായബ്രാന്‍ഡ് ; വിവേചനത്തെ വരെ അതിജീവിച്ചു

ഇന്ത്യയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ‘ചായ’ ഒരു ആചാരമാണ്. ആചാരങ്ങളും പാരമ്പര്യങ്ങളും ഓരോ പ്രദേശത്തും വ്യത്യാസ പ്പെട്ടിരിക്കുമ്പോഴും സ്ഥിരമായി നിലനില്‍ക്കുന്ന ഒന്നാണ് ചായ. ഇന്ത്യാ – ഇംഗ്ളീഷ് വംശീയ വിവേചനത്തെ മാത്രമല്ല, വിഭജനത്തെയും അതിജീവിച്ച ഒരു പാരമ്പര്യ ‘ചായബ്രാന്‍ഡ്’ ഇന്ത്യയ്ക്കുണ്ട്. ഒരുപക്ഷേ ഇന്ത്യയിലെ ഏറെ പഴക്കമുള്ള ബക്രി ചായ. വാഗ് ബക്രി ചായയ്ക്ക് ആമുഖം ആവശ്യമില്ല, മിക്കവാറും എല്ലാ ഇന്ത്യന്‍ വീട്ടുകാര്‍ക്കും അറിയാം. ‘വാഗ് ബക്രി ചായ്’ വെറുമൊരു കപ്പ് ബ്രാന്‍ഡ് ചായയല്ല. അതില്‍ ഇന്ത്യയുടെ ചരിത്രവും Read More…