2013ല്‍ പ്രഭുദേവ സംവിധാനം ചെയ്ത ‘രാമയ്യ വസ്തവയ്യ’ എന്ന റൊമാന്റിക് ചിത്രത്തിലൂടെയാണ് ഗിരീഷ് കുമാര്‍ ബോളിവുഡിലേക്ക് ചുവടുവെച്ചത്. ഒരു ജനപ്രിയ തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയ ഒരു സിനിമയില്‍ അദ്ദേഹം ശ്രുതി ഹാസനൊപ്പം അഭിനയിച്ചു. ബോക്സ് ഓഫീസില്‍ ശരാശരി കളക്ഷന്‍ നേടിയിട്ടുള്ളൂവെങ്കിലും ഗിരീഷിന്റെ അരങ്ങേറ്റം അദ്ദേഹത്തിന് മികച്ച അവസരങ്ങള്‍ നേടിക്കൊടുത്തു. അതിനുശേഷം, നവനീത് കൗര്‍ ധില്ലനൊപ്പം 2016-ല്‍ ‘ലവേഷ്ഹുദ’ എന്ന ഒരു സിനിമയില്‍ കൂടി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ചിത്രം പരാജയപ്പെടുകയും നിരൂപകരില്‍ നിന്ന് മോശം കമന്റുകള്‍ Read More…
Author: Priya
സെല്‍ഫി ഉണ്ടാക്കുന്ന പൊല്ലാപ്പ് ; മോഷണമുതല്‍ ഫോട്ടോയില്‍ കണ്ടു ; ജ്വല്ലറി ജീവനക്കാരിയെ പൊക്കി
മോഷണമുതല്‍ ഇട്ട് നല്ല കലക്കന്‍ സെല്‍ഫിയെടുത്ത് കൂട്ടത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് അയച്ചുകൊടുത്തത് വിനയായി മാറി. യുകെയിലെ ഒരു മുന്‍ ജ്വല്ലറി സ്റ്റോര്‍ മാനേജര്‍ക്ക് 28 മാസത്തെ തടവ് ശിക്ഷ ലഭിച്ചു. ഹാംബുര്‍ഗ് പോലീസിന്റേതാണ് നടപടി. 39 കാരിയായ ലൂസി റോബര്‍ട്ട്‌സ് ഒരു വലിയ ജ്വല്ലറിഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. കടയില്‍ ജോലി ചെയ്തിരുന്ന സമയത്ത് കുറേശ്ശെ ആഭരണങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംശയിച്ച സഹപ്രവര്‍ത്തകരോട് വീട്ടിലിരുന്ന ജോലി ചെയ്യുമെന്നും വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റുകയാണെന്നുമായിരുന്നു മറുപടി. എന്നാല്‍ ജോലി ഉപേക്ഷിച്ച് Read More…
അടുത്ത ലോകകപ്പില്‍ വിരമിച്ചേക്കും ; അതിന് മുമ്പ് ഒരു കാര്യം കൂടി മെസ്സിക്ക് ബാക്കിയുണ്ട്
അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ജൂണ്‍ 24 ന് 38 വയസ്സ് തികഞ്ഞു. ഒരു മിന്നുന്ന ഡ്രിബ്‌ളിംഗായാലും ഗെയിം വിജയിക്കുന്ന സ്ട്രൈക്കായാലും വര്‍ഷങ്ങള്‍ നീണ്ട ഫീല്‍ഡിലെ തന്റെ തുടര്‍ച്ചയായ മികവിലൂടെ ക്ലോക്കിനെ വെല്ലുവിളിക്കുമ്പോള്‍ നല്ല പ്രചോദനം നല്‍കുന്ന ഒരു പാരമ്പര്യം മെസ്സി സ്ഥാപിച്ചു വെച്ചിരിക്കുകയാണ്. തന്റെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തില്‍, അര്‍ജന്റീനയ്ക്ക് മേജര്‍ ട്രോഫികള്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടതിന് ശക്തമായി വിമര്‍ശിക്കപ്പെട്ട മെസ്സി രണ്ട് തവണ കോപ്പ അമേരിക്ക, ഫിഫ ലോകകപ്പ്, ഒരു ഫൈനല്‍സിമ എന്നിവ നേടിയാണ് Read More…
പൊട്ടിത്തെറിക്കുന്ന തടാകം ? സംഭവത്തില്‍ മരണപ്പെട്ടത് 1700 പേര്‍, നിയോസ് തടാകത്തിന്റെ ദുരന്തകഥ
പ്രകൃതിദത്തമായാലും മനുഷ്യനിര്‍മിതമായാലും ദുരന്തങ്ങള്‍ പ്രവചനാതീത മായിരിക്കും. അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, ഭൂകമ്പങ്ങള്‍, സുനാമികള്‍ എന്നിവയുടെ മനുഷ്യരിലും ഭൂമിയിലും ഉണ്ടാക്കിയിട്ടുള്ള നാശം വളരെ വലുതാണ്. എന്നാല്‍ 1980-കളില്‍ കാമറൂണില്‍ നടന്ന ‘തടാക വിസ്‌ഫോടനം’ എന്ന് വിളിക്കപ്പെടുന്ന ഒരു പ്രതിഭാസം മാരകമായ ഒരു ദുരന്തമായി മാറി. പൊട്ടിത്തെറിക്കുന്ന തടാകം അടിസ്ഥാനപരമായി ഒരു ലിമിനിക് പൊട്ടിത്തെറിയാണ്, വളരെ അപൂര്‍വമായ പ്രകൃതിദുരന്തമാണ്, അതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്് ആഴത്തിലുള്ള തടാകജലത്തില്‍ നിന്ന് പൊട്ടിത്തെറിക്കുകയും ഒരു വാതക മേഘം രൂപപ്പെടുകയും അത് വന്യജീവികളെയും കന്നുകാലികളെയും മനുഷ്യരെയും Read More…
വ്യോമസേന പൈലറ്റിൽ നിന്ന് ബഹിരാകാശയാത്രികനിലേക്ക്: ശുഭാംശു ശുക്ല ആരാണെന്നറിയാമോ?
ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനെന്ന നേട്ടവുമായാണ് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. അദ്ദേഹത്തോടൊപ്പം മുന്‍ നാസ ബഹിരാകാശയാത്രികന്‍ പെഗ്ഗി വിറ്റ്സണ്‍, മിഷന്‍ സ്പെഷ്യലിസ്റ്റ് പോളണ്ടിലെ സ്ലാവോസ് ഉസ്നാന്‍സ്‌കി-വിഷ്‌നെവ്സ്‌കി, ഹംഗറിയിലെ മിഷന്‍ സ്പെഷ്യലിസ്റ്റ് ടിബോര്‍ കാപ്പു എന്നിവര്‍ക്കൊപ്പം അദ്ദേഹത്തിന്റെ മിഷന്‍ ജൂണ്‍ 25 ന് തിരിച്ചു. ബഹിരാകാശ യാത്രയിലേക്കുള്ള ശുഭാന്‍ഷുവിന്റെ യാത്ര 2019-ല്‍ ആരംഭിച്ചതാണ്. ഇന്ത്യന്‍ ഹ്യൂമന്‍ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമിനായുള്ള ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് Read More…
വെടിനിര്‍ത്തലിന് ശേഷം, ഇസ്രായേലിനായി ചാരവൃത്തി ആരോപിച്ച് 3 പേരെ ഇറാന്‍ തൂക്കിലേറ്റി
തീവ്രമായ സംഘട്ടനത്തിനും ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനും ശേഷം 24 മണിക്കൂറിനുള്ളില്‍ ചാരവൃത്തി ആരോപിച്ച് മൂന്ന് പേരെ തൂക്കിലേറ്റി ഇറാന്‍. ഇറാനിയന്‍ ജുഡീഷ്യറിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘കൊലപാതകങ്ങള്‍’ നടത്തുന്നതിനായി രാജ്യത്തേക്ക് ഉപകരണങ്ങള്‍ കടത്താന്‍ ശ്രമിച്ചതിനും ഇവര്‍ ശിക്ഷിക്കപ്പെട്ടതായി മിസാന്‍ ഏജന്‍സി പറയുന്നു. ഇദ്രിസ് അലി, ആസാദ് ഷോജായ്, റസൂല്‍ അഹമ്മദ് റസൂല്‍ എന്നീ മൂന്ന് പേരെയാണ് ഇറാന്‍ വധിച്ചത്. തുര്‍ക്കിയുടെ അതിര്‍ത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറന്‍ നഗരമായ ഉര്‍മിയയിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ജുഡീഷ്യറി പറഞ്ഞു, നീല Read More…
800 ലധികം റണ്‍സ് ; അഞ്ചുപേര്‍ സെഞ്ച്വറിയടിച്ചു, എന്നിട്ടും ഇന്ത്യ തോറ്റു…!
യുവനായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ടീമിന് ആദ്യ ടെസ്റ്റില്‍ തന്നെ പരാജയം രുചിക്കാനായിരുന്നു വിധി. ഇംഗ്‌ളണ്ടിനെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച ബാറ്റിംഗും കൂറ്റന്‍ സ്‌കോറും ഉയര്‍ത്തിയിട്ടും വിജയം റജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അഞ്ചു സെഞ്ച്വറി കളടക്കം 835 റണ്‍സ് പിറന്ന മത്സരത്തില്‍ 800 റണ്‍സ് സ്‌കോറില്‍ എത്തിയിട്ടും തോറ്റുപോയ നാലാമത്തെ ടീമെന്ന മോശം റെക്കോഡും വാങ്ങിയാണ് ഇന്ത്യ രണ്ടമത്തെ കളിക്കിറങ്ങുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ആദ്യ Read More…
വയറുവേദന; 64കാരന്റെ വയറ്റില്‍നിന്ന് പുറത്തെടുത്തത് 52 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ്
കുട്ടിയായിരുന്നപ്പോള്‍ വിഴുങ്ങിയ ടൂത്ത്ബ്രഷ് വൃദ്ധനായശേഷം ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തി പുറത്തെടുത്തു. 64 വയസ്സുള്ള ഒരാളുടെ കുടലില്‍ 12 വയസ്സുള്ളപ്പോള്‍ വിഴുങ്ങിയ ടൂത്ത് ബ്രഷാണ് കണ്ടെത്തിയത്. 52 വര്‍ഷത്തോളം അത് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ അവിടെ തുടര്‍ന്നു. അടുത്തകാലത്ത് വയറ്റില്‍ കുറച്ച് അസ്വസ്ഥത അനുഭവിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയായിരുന്നു. അവര്‍ ഒന്നിലധികം പരിശോധനകള്‍ നടത്തി 17 സെന്റീമീറ്റര്‍ ടൂത്ത് ബ്രഷ് കണ്ടെത്തുകയായിരുന്നു. 12-ാം വയസ്സില്‍ താന്‍ ഇത് വിഴുങ്ങിയതാണെന്ന് യാങ് അവരോട് പറഞ്ഞു. ഭയം കാരണം അവന്‍ മാതാപിതാക്കളോട് പറഞ്ഞില്ല. Read More…
ഇന്ത്യയില്‍ ആ കറുത്തദിനം ഉണ്ടായിട്ട് 50 വര്‍ഷം ; അതിലേക്ക് കാര്യങ്ങള്‍ എത്തിയത് ഇങ്ങിനെ
ഇന്ത്യാചരിത്രത്തിലെ കലണ്ടര്‍കാഴ്ചയില്‍ കറുത്ത അദ്ധ്യായമെന്നാണ് ജൂണ്‍ 25 ന് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ പൗരാവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കപ്പെടുകയും പത്രങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടുകയും രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് കനത്ത നിയന്ത്രണം വരികയും ചെയ്ത ദിവസം. 1975 ജൂണ്‍ 12-ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ പ്രേരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. സ്റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് വേഴ്സസ് രാജ് നരേന്‍ എന്ന കേസില്‍ ഇന്ദിരാഗാന്ധി വിജയിച്ച 1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരോപിക്കപ്പെട്ട Read More…









