ജൂലൈ 10 വ്യാഴാഴ്ച ലോര്‍ഡ്സില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റോടെ ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫി പരമ്പര പുനരാരംഭിക്കുമ്പോള്‍ ഇരുടീമുകളും അത്യന്തം വാശിയേറിയ പ്രകടനം നടത്തുമെന്ന് ഉറപ്പാണ്. വരുന്ന മൂന്ന് ടെസ്റ്റില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിച്ചാലേ പരമ്പര പിടിക്കാനാകൂ എന്നിരിക്കെ മത്സരത്തിലെ ഓരോ ദിവസവും നിര്‍ണ്ണായകമാണ്. മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിനായി കരുണ്‍നായരുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് മലയാളി ആരാധകര്‍. മത്സരത്തില്‍ മലയാളികളുടെ നോട്ടം കരുണ്‍ നായരിലേക്കാണ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ നിരയിലേക്ക് തിരിച്ചെത്തിയപ്പോള്‍ നായര്‍ക്ക് ‘ഒരു അവസരം കൂടി’ ലഭിച്ചു. Read More…
Author: Priya
സൈക്കിളില്‍ വ്യാപാരം നടത്തിയയാള്‍ ഇപ്പോള്‍ കോടീശ്വരന്‍ ; 40 അക്കൗണ്ടുകളില്‍ 106 കോടിരൂപ ; പണി മതപരിവര്‍ത്തനം
ഒരിക്കല്‍ സൈക്കിളില്‍ മോതിരവും ആഭരണങ്ങളും കൊണ്ടുനടന്നു വിറ്റിരുന്നയാളുടെ പേരില്‍ ഇപ്പോള്‍ 40 അക്കൗണ്ടുകളിലായി ഉള്ളത് 106 കോടി രൂപ. ഉത്തര്‍പ്രദേശിലെ ജമാലുദ്ദീന്‍ എന്ന ചങ്കൂര്‍ ബാബയുടെ പേരിലാണ് ഈ വന്‍ തുക. മതപരിവര്‍ത്തന സംഘത്തിന്റെ സൂത്രധാരനാണ് ഇദ്ദേഹമെന്നും മദ്ധ്യേഷ്യയില്‍ നിന്നുമാണ് സ്വത്തുക്കള്‍ കുടുതല്‍ വന്നതെന്നും ഇദ്ദേഹത്തിന്റെഹ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം യുപി സര്‍ക്കാര്‍ പൊളിച്ചുമാറ്റിയെന്നുമാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ അടുത്തിടെ പിടികൂടിയ മതപരിവര്‍ത്തന റാക്കറ്റുമായി ബന്ധപ്പെട്ട് ശനിയാഴ്ച ലഖ്നൗവിലെ ഒരു ഹോട്ടലില്‍ നിന്നാണ് Read More…
കുളിമുറിയില്‍ രക്തക്കറ കണ്ടെത്തി…; വിദ്യാര്‍ത്ഥികളുടെ വസ്ത്രമഴിച്ച് മാസമുറ പരിശോധിച്ചു
അഞ്ചാം ക്ലാസിനും പത്താം ക്ലാസിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ കുളിമുറിയില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ വസ്ത്രമഴിച്ചു മാസമുറ പരിശോധന നടത്തി സ്‌കൂള്‍ വിവാദത്തില്‍. മഹാരാഷ്ട്രയില്‍ നടന്ന സംഭവത്തില്‍ താനെയിലെ ഷഹാപൂര്‍ ജില്ലയിലെ ആര്‍എസ് ദമാനി സ്‌കൂളില്‍ മാതാപിതാക്കള്‍ രോഷം പ്രകടിപ്പിച്ച് പ്രതിഷേധവുമായി എത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, രണ്ട് ട്രസ്റ്റിമാര്‍, നാല് അധ്യാപകര്‍, ഒരു ശുചിത്വ തൊഴിലാളി എന്നിവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സസ്പെന്‍ ഡ് ചെയ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഒരു ശുചിത്വ തൊഴിലാളിയെയും അറസ്റ്റ് Read More…
ആറുവയസ്സുള്ള മകനെ ചങ്ങലയ്ക്കിട്ടു പിറ്റ്ബുള്ളിന് ആക്രമിക്കാന്‍ ഇട്ടുകൊ ടുത്തു ; അമ്മയ്ക്ക് 19 വര്‍ഷം തടവ്
നായയെ എടുക്കാന്‍ വിസമ്മതിച്ചതിന് ആറുവയസ്സുള്ള മകനെ പിറ്റ്ബുള്‍ ഇനത്തിലെ വളര്‍ത്തുനായയ്ക്ക് മുന്നിലേക്ക് ഇട്ടുകൊടുത്ത മാതാവിന് 19 വര്‍ഷം തടവുശിക്ഷ. കുട്ടി മൃഗത്തിന്റെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും സ്വയം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തൊണ്ടയില്‍ ഗുരുതരമായ മുറിവേറ്റു. സംഭവത്തില്‍ മാതാവിന് ഒഹായോ കോടതി 19 വര്‍ഷം തടവിന് ശിക്ഷിച്ചു. മകന് മാതാവ് ശിക്ഷ നടപ്പാക്കിയത് കൈവിലങ്ങ് ഇട്ടായിരുന്നു. 2024 ഓഗസ്റ്റ് 17 നായിരുന്നു സംഭവം. 28 കാരിയായ ആഞ്ജലീന വില്യംസാണ് ശിക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി മകനെ പിറ്റ്ബുള്ളിന് ആക്രമിക്കാന്‍ Read More…
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന തിനെക്കുറിച്ച് ആദ്യമായി പരസ്യമായി പ്രഖ്യാപിച്ച് വിരാട് കോഹ്ലി
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ആദ്യമായി വിരമിക്കലിനെക്കുറിച്ച് പരസ്യമായി സംസാരിച്ച് വിരാട്‌കോഹ്ലി. 2025 ജൂലൈ 8 ന് ലണ്ടനില്‍ യുവരാജ് സിംഗ് സംഘടിപ്പിച്ച ഒരു ചാരിറ്റി പരിപാടിയിലായിരുന്നു കോഹ്ലിയുടെ പ്രഖ്യാപനം. വിരാട് കോഹ്ലി ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് പരസ്യമായി സംസാരിച്ചു.”രണ്ട് ദിവസം മുമ്പ് ഞാന്‍ താടിമീശക്ക് നിറം നല്‍കി. നാല് ദിവസം കൂടുമ്പോള്‍ താടിക്ക് നിറം കൊടുക്കുന്ന സമയമാണിതെന്ന് നിങ്ങള്‍ക്കറിയാം. യുവരാജ് സിംഗ്, രവി ശാസ്ത്രി, കെവിന്‍ പീറ്റേഴ്‌സണ്‍, ക്രിസ് ഗെയ്ല്‍, ഡാരന്‍ ഗോഫ് എന്നിവര്‍ Read More…
ജീവിക്കാന്‍ ചെറുപ്പത്തില്‍ കാലി മേയ്ക്കല്‍, സ്‌കൂളില്‍ പോയത് 14-ാം വയസ്സില്‍; ഇപ്പോള്‍ പിഎച്ച്ഡി ജേതാവ്
നാഗര്‍കുര്‍നൂള്‍ ജില്ലയിലെ ബാല്‍മൂര്‍ മണ്ഡലത്തിലെ കൊണ്ടനഗുള എന്ന ഗ്രാമം ജൂലൈ 4 ന് നാടിന്റെ മകന്റെ ശ്രദ്ധേയമായ നേട്ടം ആഘോഷിക്കാന്‍ ഒത്തുകൂടി. ഒരുകാലത്ത് കന്നുകാലികളെ മേയ്ക്കുന്ന ബാലവേലക്കാരിയായി പ്രതിവര്‍ഷം 1,500 രൂപ എന്ന തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന ചിന്ത പരമേഷ്, വളരെക്കാലമായി മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ പേരിലായിരുന്നു ആദരം. 14 വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച പര്‍മേഷ് പഠനത്തില്‍ ക്രമാനുഗതമായി മുന്നേറി, ഇപ്പോള്‍ അദ്ദേഹത്തിന്റെ ഗവേഷണത്തിന് ഒസ്മാനിയ യൂണിവേഴ്‌സിറ്റി പിഎച്ച്ഡി നല്‍കി. ജൂണ്‍ Read More…
റോക്കി രക്ഷിച്ചത് 63 ജീവനുകള്‍, ഹിമാചലില്‍ മണ്ണിടിച്ചിലില്‍ വീരനായി വളര്‍ത്തുനായ
ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ ജൂണ്‍ 26 ന് കനത്ത മഴയെ തുടര്‍ന്ന് വിനാശകരമായ മണ്ണിടിച്ചിലുണ്ടായപ്പോള്‍, ഒരു വളര്‍ത്തുനായയുടെ സമയോചിതമായ മുന്നറിയിപ്പ് 63 ജീവന്‍ രക്ഷിച്ചു. സിയാത്തി ഗ്രാമത്തില്‍ പുലര്‍ച്ചെ 12:30 നും 1:00 നും ഇടയിലാണ് സംഭവം. പ്രദേശത്ത് കനത്ത മഴ പെയ്തപ്പോള്‍, ഒരു വീടിന്റെ താഴത്തെ നിലയില്‍ ആയിരുന്നു നായ. അത് അസാധാരണമായി കുരയ്ക്കാനും ഓരിയിടാനും തുടങ്ങി. ബഹളം അന്വേഷി ക്കാന്‍ അവന്റെ ഉടമ ലളിത് കുമാര്‍ ഉണര്‍ന്നു. നോക്കിയപ്പോള്‍ ഭിത്തിയില്‍ ഒരു വലിയ Read More…
വേശ്യാവൃത്തിയില്‍ പെട്ടുപോയി; 25 ലക്ഷം രൂപയ്ക്ക് സ്വാതന്ത്ര്യം വാങ്ങി; ഇപ്പോള്‍ പ്രശസ്ത യുട്യൂബ് താരം
ലൈംഗിക തൊഴിലിലെ തന്റെ ഭൂതകാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ആസാമിലെ പ്രശസ്ത സ്വാധീനിയായ അര്‍ചിത ഫുകാന്‍. ഒരിക്കല്‍ ലൈംഗികത്തൊഴിലില്‍ കുടുങ്ങിപ്പോയെന്നും ‘സ്വാതന്ത്ര്യത്തിന്’ 25 ലക്ഷം രൂപ നല്‍കേണ്ടി വന്നെന്നും അവര്‍ സാമൂഹ്യമാധ്യമ പോസ്റ്റില്‍ വെളിപ്പെടുത്തി. ”ഇന്ത്യയിലെ വേശ്യാവൃത്തിയുടെ ഇരുണ്ട ലോകത്തില്‍ കുടുങ്ങി ആറ് വര്‍ഷം സഹിച്ചതിന് ശേഷം, സ്വാതന്ത്ര്യത്തിനായി ഏകദേശം 25 ലക്ഷം രൂപ നല്‍കി അതിന്റെ പിടിയില്‍ നിന്ന് മോചിതയായി.” അവര്‍ എഴുതി. അതേ പോസ്റ്റില്‍, തലസ്ഥാനത്തെ അറിയപ്പെടുന്ന ഒരു റെഡ്-ലൈറ്റ് ഏരിയയായ ഡല്‍ഹിയിലെ ജിബി റോഡ് എന്ന Read More…
ഇന്ത്യയിലെ ആദ്യ 100 കോടി ക്ലബ്ബിലെത്തിയ സിനിമ ഏതാണെന്നറിയാമോ?
ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ 100 കോടി ക്ലബ്ബ് ഒരു വലിയ കാര്യമല്ല. പക്ഷേ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതൊരു വലിയ കാര്യമായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ സിനിമ ഏതാണെന്നറിയാമോ? 1980 കളില്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. പക്ഷേ ഇത് ഗജിനിയോ ത്രി ഇഡിയറ്റ്‌സോ ദംഗലോ ഒന്നുമല്ല. മിഥുന്‍ ചക്രവര്‍ത്തിയുടെ 1982 ലെ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രമാണ് 100 കോടി രൂപ കടന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമ എന്ന് പറയപ്പെടുന്നു. 1982-ല്‍ Read More…









