ഹൈദരാബാദ് നഗരത്തിന് സ്വന്തമായി ഒരു ബീച്ച് ഇല്ലെന്നതിനാൽ വാരാന്ത്യങ്ങളിൽ പലപ്പോഴും ആയിരക്കണക്കിന് ആളുകൾ ആന്ധ്രാപ്രദേശിലെ സൂര്യലങ്ക ബീച്ചിലേക്ക് ഒഴുകിയെത്താറുണ്ട്. ഇതിനൊരു പരിഹാരമാകുന്നു. ഹൈദരാബാദ് നഗരത്തിന് സ്വന്തം ബീച്ച് വരുന്നു. ഈ നഗരത്തില്‍ 35 ഏക്കര്‍ സ്ഥലത്ത് ബീച്ച് നിര്‍മ്മിക്കാന്‍ 225 കോടി രൂപയുടെ പദ്ധതിക്ക് തെലങ്കാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള കോട്വാല്‍ ഗുഡയിലാണ് ഈ ബീച്ച് നിര്‍മ്മിക്കുന്നത്. ബീച്ചിന് സമാനമായ ചുറ്റുപാടുകളുള്ള ഒരു കൃത്രിമ തടാകം പ്രധാന ആകര്‍ഷണമായിരിക്കും. ഹൈദരാബാദിനെ ഒരു ലോകോത്തര ടൂറിസം Read More…
Author: Priya
അമ്മയുടെ അവസരോചിത ഇടപെടല്‍ ; മകളെ തട്ടിക്കൊണ്ടു പോകലില്‍ നിന്ന് രക്ഷിച്ചു; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി വീഡിയോ
ലുധിയാന : പരിചയമില്ലാത്ത ഡ്രൈവറും സ്‌കൂള്‍ ബസും കണ്ട് സംശയം തോന്നിയ ഒരു അമ്മയുടെ അവസരോചിതമായ ഇടപെടല്‍ മകളെ തട്ടിക്കൊണ്ടു പോകലില്‍നിന്നും രക്ഷപ്പെടുത്തി. മാതാപിതാക്കളെ ബോധവല്‍ക്കരിക്കാനായി ആ അമ്മ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. പല മാതാപിതാക്കള്‍ക്കും ഇീ സംഭവം വലിയ മുന്നറിയിപ്പായി മാറുകയും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. സംഭവം ഇങ്ങനെ: അന്ന് അപരിചിതമായ സ്‌കൂള്‍ വാനാണ് മകളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നത്. ആദ്യം സംശയം തോന്നിയെങ്കിലും പിന്നീട് തന്റെ മനസു പറയുന്നതിനെ വിശ്വസിക്കാന്‍ തീരുമാനിച്ചു. Read More…
കാമുകനൊപ്പം ഒളിച്ചോടാന്‍ പോയ പെണ്‍കുട്ടി മടങ്ങിയെത്തിയത് മറ്റൊരാളെ വിവാഹം കഴിച്ചുകൊണ്ട്; സിനിമയെ വെല്ലും ട്വിസ്റ്റ്
ന്യൂഡല്‍ഹി: കാമുകനൊപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടി ഒരാഴ്ച കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയത് മറ്റൊരാളെ വിവാഹം കഴിച്ചുകൊണ്ട്. ഓഗസ്റ്റ് 23-ന് നടന്ന സംഭവത്തില്‍ എംഐജി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ശ്രദ്ധ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലാണ് സിനിമയിലേതിന് സമാനമായ ട്വിസ്റ്റ് ഉണ്ടായത്. കാമുകന്‍ സാര്‍ഥക് എന്ന യുവാവിനെ വിവാഹം കഴിക്കാനാണ് പെണ്‍കുട്ടി വീടുവിട്ടിറിങ്ങിയത്. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരുന്നെങ്കിലും സാര്‍ഥക് വന്നില്ല. കാരണം പറഞ്ഞത് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന്. കാമുകന്‍ ചതിച്ചതില്‍ മനംനൊന്ത്, ശ്രദ്ധ ലക്ഷ്യമില്ലാതെ ഒരു ട്രെയിനില്‍ Read More…
ഭാര്യ മരണമടഞ്ഞതായി വാട്സ്ആപ്പ് സ്റ്റാറ്റസ്; 3 ദിവസത്തിന് ശേഷം യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി
പാറ്റ്‌ന: ഭാര്യയുടെ ചിത്രം വെച്ച് അവര്‍ മരണമടഞ്ഞതായി വാട്‌സാപ്പ് സ്റ്റാറ്റസിട്ടയാള്‍ മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ സോനാപൂര്‍ ടാണ്ട ഗ്രാമത്തിലെ 35 വയസ്സുകാരനായ വിജയ രാത്തോഡാണ് ഈ ക്രൂരത ചെയ്തത്. ഓഗസ്റ്റ് 28-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ഓടെ ഇയാള്‍ ഭാര്യ വിദ്യാ രാത്തോഡിനെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു. വിദ്യ ഈ സമയത്ത് തന്റെ അച്ഛന്റെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. വിദ്യയുടെ നെഞ്ചിലും വയറ്റിലും പുറത്തും 12 തവണ Read More…
ഭാര്യയുമായി ഫോണിൽ തർക്കിച്ച യുവാവ് വിമാനത്താവളത്തിൽ സ്വയം തീകൊളുത്തി
ഫോണിലൂടെ ഭാര്യയുമായി വഴക്കിട്ടയാള്‍ വിമാനത്താവളത്തില്‍ സ്വയം തീ കൊളുത്തി. കസാക്കിസ്ഥാനിലെ അൽമാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനത്താവള ജീവനക്കാർ ഒരാൾ സ്വയം തീകൊളുത്തിയതിനെത്തുടർന്നുള്ള ഭയാനക നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ആ നിമിഷത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്,. തീ ആളിക്കത്തുന്നതിനിടെ വിമാനത്താവളത്തിലെ ജീവനക്കാര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മദ്യപിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ ഭാര്യയുമായി വഴക്കിട്ട്, വീട്ടിലേക്കുള്ള അവസാന ട്രെയിന്‍ നഷ്ടമായതിന് ശേഷം വിമാനത്തില്‍ കയറ്റി വിടണമെന്ന് പറഞ്ഞ് എയര്‍പോര്‍ട്ടിലേയും ട്രാവല്‍ ഏജന്‍സിയിലേയും ജീവനക്കാരോട് തര്‍ക്കിക്കുകയായിരുന്നു. ഭാര്യയുമായി Read More…
പെരുമ്പാമ്പുകള്‍ പെറ്റു പെരുകുന്നു, പിടിക്കാനാകുന്നില്ല ; തെക്കന്‍ ഫ്‌ളോറിഡ ഉപയോഗിക്കുന്നത് റോബോട്ട് മുയലുകളെ
ബര്‍മീസ് പെരുമ്പാമ്പുകളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് തെക്കന്‍ ഫ്‌ളോറിഡക്കാര്‍ ഉപയോഗിക്കുന്നത് റോബോട്ട് മുയലുകളെ. ചതുപ്പുകളിലെ രോമമുള്ള മുയലുകളെ പോലെ രൂപത്തിലും ചലനങ്ങളിലും മണത്തിലും വരെ സാമ്യമുള്ളവയായതിനാല്‍ അവയെ തിന്നാന്‍ ബര്‍മീസ് പെരുമ്പാമ്പുകള്‍ ഇഷ്ടപ്പെടും. ഭീമാകാരങ്ങളായ പാമ്പുകളെ പുറത്തുകൊണ്ടുവരാനാണ് ഇവയെ ഉപയോഗിക്കുന്നത്. അമേരിക്കയിലെ തെക്കന്‍ ഫ്‌ലോറിഡ വാട്ടര്‍ മാനേജ്മെന്റ് ഡിസ്ട്രിക്റ്റിന്റെ ഏറ്റവും പുതിയ ശ്രമമാണിത്. എവര്‍ഗ്ലേഡ്സില്‍ നിന്നുള്ള പെരുമ്പാമ്പുകളെ പരമാവധി ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. എവര്‍ഗ്ലേഡ്‌സ് നാഷണല്‍ പാര്‍ക്കില്‍, ഈ പാമ്പുകള്‍ ചെറിയ സസ്തനികളെയും ആയിരക്കണക്കിന് പക്ഷികളെയും 95% Read More…
ഇവിടെ ശുദ്ധജലത്തിന് പകരം ജനങ്ങള്‍ കുടിക്കുന്നത് കൊക്കകോള, കൈക്കുഞ്ഞുങ്ങള്‍ക്കും മതചടങ്ങുകള്‍ക്കും കോള; കാരണം ഞെട്ടിക്കുന്നത് !
ശുദ്ധമായ കുടിവെള്ളം ഒരു ആഡംബരമായി കണക്കാക്കപ്പെടുന്ന ഒരു മലയോര പട്ടണത്തില്‍, ആളുകള്‍ ദാഹം മാറ്റാന്‍ ആശ്രയിക്കുന്നത് കൊക്കക്കോളയെ. മെക്‌സി ക്കോയിലെ ഏറ്റവും ദരിദ്രവും തെക്കേയറ്റത്തുള്ളതുമായ സംസ്ഥാനമായ ചിയാപാ സില്‍, ശീതളപാനീയങ്ങള്‍ അവിടുത്തെ പ്രാദേശിക സംസ്‌കാരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ചിയാപാസിലെ സാന്‍ ആന്‍ഡ്രസ് എന്ന തദ്ദേശീയ പട്ടണത്തിലാണ് ശീതളപാനീയ ശീലം ഉണ്ടായിരിക്കുന്നത്. ചില ആളുകള്‍ ദിവസവും രണ്ട് ലിറ്റര്‍ വരെ കൊക്കകോള കുടിക്കുന്നു. ഇത് ഒരു വര്‍ഷം ഏകദേശം 800 ലിറ്ററോളം വരും. കടകളുടെ ഷെല്‍ഫു കളിലും, വഴിയോര Read More…
98 രൂപ ദിവസക്കൂലിക്ക് ജോലിചെയ്ത ഈ നടന്റെ മാസവരുമാനം 24 ലക്ഷം, മുംബൈയില്‍ നാല് വീടുകൾ
അമിതാഭ് ബച്ചനോ, ഗോവിന്ദയോ, ഷാരൂഖ് ഖാനോ ആകാന്‍ കൊതിച്ച് മുംബൈയുടെ ആകര്‍ഷകമായ ലോകത്തേക്ക് വന്നെത്തുന്ന അഭിനേതാക്കള്‍ നിരവധിയാണ്. എന്നാല്‍ ഓരോ ദിവസവും മുംബൈയില്‍ വന്നിറങ്ങുന്ന ആയിരക്കണക്കിന് അഭിനേതാക്കളില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ വിജയം നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഉത്തര്‍പ്രദേശില്‍ നിന്ന് ഒരു നടനാകാന്‍ മുംബൈയിലേക്ക് വന്ന യോഗേഷ് ത്രിപാഠിയും അവരില്‍ ഒരാളായിരുന്നു. ജീവിക്കാന്‍ വേണ്ടി ദിവസം 98 രൂപയ്ക്കായി പേന വിറ്റുജീവിച്ച അയാളുടെ ഇപ്പോഴത്തെ ശമ്പളം പ്രതിമാസം 24 ലക്ഷം രൂപ. 20 വര്‍ഷത്തിനുശേഷം ഇപ്പോള്‍ നടന് Read More…
വനിതാ നേതാക്കളുടെ അശ്‌ളീല ഫോട്ടോകള്‍ പോണ്‍സൈറ്റില്‍ ; ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയയെയും വിട്ടില്ല…!
റോം: മോര്‍ഫ് ചെയ്ത വീഡിയോകളും ഫോട്ടോകളും പോണ്‍ സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് സ്ത്രീകള്‍ നേരിടുന്ന വലിയ തലവേദനകളിലൊന്നാണ്. ഈ ആക്രമണത്തില്‍ നിന്ന് പ്രധാനമന്ത്രി ആയാല്‍ പോലും രക്ഷയില്ല. പ്രമുഖ വനിതാ രാഷ്ട്രീയ നേതാക്കളുടേയും മറ്റ് സ്ത്രീകളുടേയും ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഇറ്റലിയില്‍. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയെ പോലും ആള്‍ക്കാര്‍ വെറുതേ വിട്ടില്ല. ജോര്‍ജിയയ്ക്ക് പുറമേ സഹോദരി അരിയന്നയുടെയും ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ വ്യക്തിപരമായ Read More…









