Hollywood

കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്‌സിനു പിന്നിലെ യഥാര്‍ത്ഥ കഥ ; എഡ്, ലോറെയ്ന്‍ വാറന്‍ എന്നിവരുടെ ജീവിതത്തിലെ അവസാന കേസ്

ഹൊറര്‍ സിനിമകളില്‍ ലോകത്ത് തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയിലാണ് ‘കോണ്‍ജറിംഗ്’ നിലനില്‍ക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളുടെ അവലംബിത കഥയായി തീയേറ്ററുകളില്‍ എത്തിയ സിനിമകള്‍ വലിയ പണംവാരലും നടത്തിയിട്ടുണ്ട്. പുതുതായി പുറത്തിറങ്ങിയ ‘ദി കണ്‍ജറിംഗ്: ലാസ്റ്റ് റൈറ്റ്‌സ്’, ഈ ഫ്രാഞ്ചൈസിയുടെ ആദ്യ ഘട്ടത്തിന് വിരാമമിടുന്നു. ഇത്തവണ, എഡ്, ലോറെയ്ന്‍ വാറന്‍ എന്നിവര്‍ അന്വേഷിച്ച ഏറ്റവും ഭീകരമായ കേസുകളിലൊന്നായ പെന്‍സില്‍വാനിയയിലെ സ്മള്‍ കുടുംബത്തിന്റെ കഥയാണ് ഇതില്‍ പറയുന്നത്. ഇത് ഏറ്റവുമധികം ഗൂഗിള്‍ ചെയ്യപ്പെട്ട ഒരു അസാധാരണ സംഭവമായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഇത് Read More…

Featured Sports

ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടിക; രോഹിത് ശർമ്മയെ ക്രൂരമായി പുറത്താക്കി !

ഒരു ടി20 ലോകകപ്പ്, ഏകദിന, ടെസ്റ്റ് ലോകകപ്പില്‍ ഫൈനല്‍ പ്രവേശം. ഒന്നിലധികം ഇരട്ട സെഞ്ച്വറികള്‍ എന്നിവയെല്ലാം ഉണ്ടായിട്ടും ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ ടീം ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ ഇന്ത്യയിലെ ഗ്രേറ്റസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ പെടുത്താതെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ‘സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി തുടങ്ങിയ ഇതിഹാസങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. രോഹിത് ശര്‍മ്മയ്ക്ക് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസങ്ങളുടെ പട്ടികയില്‍ Read More…

Lifestyle

ദുബായില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി; സന്തോഷം തന്നത് 18,000 രൂപയുടെ ബംഗലുരുവിലെ ജോലി – യുവതിയുടെ വെളിപ്പെടുത്തല്‍ ​വൈറലാകുന്നു

ബംഗലുരു: ദുബായിലെ വലിയ ശമ്പളം കിട്ടിയിരുന്ന ജോലിയേക്കാള്‍ മെച്ചപ്പെട്ട സന്തോഷം തനിക്ക് ബംഗലുരുവില്‍ കുറഞ്ഞ ശമ്പളം കിട്ടിയിരുന്ന ജോലിയില്‍ നിന്നും ലഭിച്ചിരുന്നതായുള്ള യുവതിയുടെ വെളിപ്പെടുത്തല്‍ വലിയ ശ്രദ്ധനേടുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സീമ പുരോഹിത് എന്ന യുവതി പങ്കുവെച്ച വീഡിയോ അതിവേഗം വൈറലായി. ബാംഗ്ലൂരിലെ തന്റെ ആദ്യ ജോലിക്ക് പ്രതിമാസം 18,000 മാത്രമാണ് ലഭിച്ചിരുന്നത്. അക്കാലത്ത് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയായി തനിക്ക് തോന്നിയിരുന്നുവെന്ന് അവള്‍ പറയുന്നു. പരിമിതമായ ശമ്പളം അവളുടെ പേയിംഗ് ഗസ്റ്റ് വാടക, സ്ട്രീറ്റ് ഷോപ്പിംഗ്, കാന്റീന്‍ Read More…

Crime

ദളിത്‌ യുവതിയുടെ മാലമോഷണക്കേസ്‌ വഴിത്തിരിവില്‍: പോലീസിന്റെ കള്ളക്കഥയെന്ന്‌ ക്രൈംബ്രാഞ്ച്‌

ദളിത്‌ യുവതി ബിന്ദുവിനെ മാല മോഷ്‌ടാവാക്കിയത്‌ പോലീസിന്റെ കള്ളക്കഥ തന്നെ. മാലമോഷണക്കേസില്‍ വഴിത്തിരിവാകുകയാണ്‌ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌. പേരൂര്‍ക്കടയിലെ അമ്പലമുക്കിലുള്ള വീട്ടില്‍നിന്ന്‌ മാലമോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ പനവൂര്‍ പനയമുട്ടം സ്വദേശിനി ആര്‍. ബിന്ദുവിനെ കുടുക്കാന്‍ പോലീസ്‌ കഥ മെനഞ്ഞെന്നും ക്രൈംബ്രാഞ്ച്‌ കണ്ടെത്തി. മറവി പ്രശ്‌നമുള്ള വീട്ടുടമ അമ്പലമുക്ക്‌ സ്വദേശി ഓമന ദാനിയല്‍ മാല വീട്ടിലെ സോഫയ്‌ക്കു താഴെവച്ചു മറക്കുകയായിരുന്നു. ഓമനയാണ്‌ പോലീസില്‍ പരാതി നല്‍കിയതെങ്കിലും മാല പിന്നീട്‌ കണ്ടെത്തിയ കാര്യം അവര്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അതു Read More…

Crime

3 കുട്ടികളുമായി വനത്തില്‍ 4വര്‍ഷമായി ഒളിവുജീവിതം; കവര്‍ച്ച നടത്താന്‍ ഇടയ്ക്ക് പുറത്തുവരും, ഒടുവില്‍ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി

മൂന്ന് കുട്ടികളുമായി ന്യൂസിലന്റിലെ വനത്തില്‍ നാലു വര്‍ഷമായി ഒളിവുജീവിതം നയിച്ച പിതാവിനെ ഒടുവില്‍ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. 2021-ന്റെ അവസാനം മുതല്‍ കുട്ടികളോടൊപ്പം അപ്രത്യക്ഷനായ ടോം ഫിലിപ്‌സ് എന്നയാള്‍ക്കായി രാജ്യവ്യാപകമായി തിരച്ചില്‍ നടന്നിട്ടും പോലീസിന് കണ്ടെത്താനായിരുന്നില്ല. നിരവധി തവണ അയാള്‍ പുറത്തുവന്നിട്ടും പിടികൂടാനായില്ല. ന്യൂസിലന്റിലെ ഏറ്റവും ദുരൂഹമായ കേസായിട്ടാണ് ടോം ഫിലിപ്സിന്റെ കഥ നിലനില്‍ക്കുന്നത്. എന്താനാണ് ഇയാള്‍ ഒളിവില്‍ പോകുന്നതെന്നോ കുട്ടികളെ എന്തിനാണ് ഒളിവ് ജീവിതത്തിനായി കാടിനുള്ളിലേക്ക് കൊണ്ടുപോകുന്നതെന്നോ ആര്‍ക്കുമറിയില്ല. ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 2.30 Read More…

Featured Hollywood

അഞ്ചുവയസ്സുകാരി ഹിന്ദ് റജബ് നേരിട്ടത് 335 വെടിയുണ്ടകള്‍; പലസ്തീന്‍ ജനതയുടെ ദൈന്യതയുടെ നേര്‍ക്കാഴ്ച

2025-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയയുടെ ‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രം, പ്രസ്റ്റീജിയസ് സില്‍വര്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു. കൈയടികള്‍ക്കും അംഗീകാരങ്ങള്‍ക്കും അപ്പുറം, സിനിമ കണ്ടവരുടെ മനസ്സില്‍ നിന്ന് മായാത്ത ഭീകരമായ ഒരു കഥയാണ് സിനിമ പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് Read More…

Featured Oddly News

ശരീരഭാരം 20കിലോ കുറച്ചാല്‍ 2.5 ലക്ഷം സമ്മാനം; നോയിഡയിലെ കമ്പനിയുടെ ചലഞ്ച് ചര്‍ച്ചയാകുന്നു

ഓട്ടം, ചാട്ടം, വ്യായാമം, ആഹാരനിയന്ത്രണം തുടങ്ങി നിങ്ങള്‍ ഭാരം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാറുണ്ട്? അതെല്ലാം ശരീരത്തിന് വേണ്ടിയാണ് ചെയ്യുന്നതെങ്കില്‍ നോയിഡ ആസ്ഥാനമായുള്ള ഒരു ചൈനീസ് കമ്പനി ഇങ്ങനെ ചെയ്യുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ആകര്‍ഷകമായ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ ജീവനക്കാരെ ശരീരഭാരം കുറയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മില്യണ്‍ യുവാനിന്റെ (ഏകദേശം 1.2 കോടി രൂപ) ബോണസ് കമ്പനി പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഒരു ജീവനക്കാരന് 90 ദിവസം കൊണ്ട് 20 കിലോയിലധികം ഭാരം കുറച്ചതിന് 20,000 യുവാനാണ് Read More…

Featured Hollywood

‘ബിക്കിനി കില്ലർ’, ചാൾസ് ശോഭരാജിനെ 2തവണ പിടികൂടിയ ഇന്‍സ്‌പെക്ടറുടെ കഥ നെറ്റ്ഫ്‌ളിക്‌സില്‍

കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഇന്ത്യയിലെ ഭീകരനായ കൊള്ളക്കാരന്‍ ചാള്‍സ് ശോഭരാജിനെ പുതിയ തലമുറയ്ക്ക് അത്ര പരിചയമുണ്ടാകില്ല.’ബിക്കിനി കില്ലര്‍’ എന്നറിയപ്പെടുന്ന ചാള്‍സ് ശോഭരാജ്, തന്റെ കൊലപാതകങ്ങളുടെ പേരിലും ജയില്‍ ചാടിയതിലൂടെയും കുപ്രസിദ്ധി നേടി. ചാള്‍സ് ശോഭരാജ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും സെന്‍സേഷനാക്കി മാറ്റിയതോടെ അന്താരാഷ്ട്ര കുറ്റവാളിയായി ലോകം മുഴുവന്‍ അറിയപ്പെടുന്ന കുറ്റവാളിയായി മാറിയെങ്കിലും രണ്ടു തവണ ഈ ക്രിമിനലിനെ പിടികൂടി ഇന്‍സ്പെക്ടര്‍ മധുകര്‍ സെന്‍ഡെയെ എത്രപേര്‍ അറിയും? അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി വിളിച്ച് അഭിനന്ദിച്ച സെന്‍ഡെയുടെ ജീവിതം ആസ്പദമാക്കി Read More…

Movie News

‘പരമസുന്ദരി’യില്‍ പ്രിയാവാര്യരെ സൈഡാക്കി; സിനിമയ്‌ക്കെതിരേ മലയാളി ആരാധകര്‍

ബോളിവുഡ് റൊമാന്റിക് കോമഡിയായ ‘പരമസുന്ദരി’ യില്‍ നടി ജാന്‍വി കപൂറിന്റെ മലയാളിപെണ്‍കുട്ടി വേഷത്തെ നിലത്തു നിര്‍ത്താതെ ട്രോളുകയായിരുന്നു മലയാളികള്‍ . ഇതിന് പിന്നാലെ സിനിമയില്‍ ‘ ഒരു അഡാര്‍ ലവി’ലെ കണ്ണിറുക്കലിലൂടെ ഒറ്റരാത്രികൊണ്ട് താരമായി മാറിയ നടി പ്രിയ പ്രകാശ് വാര്യരെ സൈഡാക്കി മാറ്റിയെന്ന ആക്ഷേപവും ഉയരുന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും ജാന്‍വി കപൂറിന്റെയും റൊമാന്റിക് കോമഡിയില്‍ പ്രിയാ വാര്യര്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അഭിനയിച്ചത്. ഇത് മലയാളി ആരാധകരുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയാകുകയായിരുന്നു. ഒരു ഡയലോഗ് പോലും Read More…