Health

മലിനജലം കുടിക്കുന്നത് മരണകാരണമായേക്കാം: വീട്ടിൽ പരീക്ഷിക്കാവുന്ന 5 ജലശുദ്ധീകരണ രീതികൾ

മലിനജലം കുടിച്ചതിനെത്തുടർന്ന് ഇൻഡോറിൽ ആകെ 9 പേർ മരിച്ചു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി അംഗീകരിക്കപ്പെട്ട ഇൻഡോർ നിലവിൽ 1,400-ലധികം താമസക്കാരെ ബാധിച്ച ഗുരുതരമായ ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടുകയാണ്. എൻഡിടിവി റിപ്പോർട്ട് പ്രകാരം, ഡിസംബർ പകുതി മുതൽ ഭഗീരഥപുരയിൽ പൈപ്പ് വെള്ളം കുടിച്ച താമസക്കാർക്ക് കഠിനമായ വയറിളക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയും, ഛർദ്ദി, ഓക്കാനം, പനി, തളർച്ച തുടങ്ങിയ മറ്റ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ലക്ഷണങ്ങൾ കാണപ്പെടുകയും ചെയ്തു. പ്രധാന സപ്ലൈ പൈപ്പ് Read More…

Celebrity

പ്രിയങ്കയുടെ മകന്‍ റെയ്ഹാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, അവീവയ്ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും പോസ്റ്റില്‍

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റെയ്ഹാൻ വാദ്രയും അവീവ ബെയ്ഗും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ റെയ്ഹാൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. രാജസ്ഥാനിലെ രന്തംബോറിലായിരുന്നു ചടങ്ങുകൾ. റെയ്ഹാന്റെ സമൂഹ മാധ്യമ പോസ്റ്റ് പ്രകാരം ഡിസംബർ 29നായിരുന്നു വിവാഹ നിശ്ചയം.രണ്ടു ചിത്രങ്ങളാണ് റെയ്ഹാൻ പങ്കുവച്ചത്. ആദ്യത്തേത് വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ളതാണ്. റെയ്ഹാൻ‌ ഒരു ഷെർവാണിയും അവീവ സാരിയുമാണ് ധരിച്ചിരിക്കുന്നത്. രണ്ടാമത്തേത് കുട്ടിക്കാലത്തെ ചിത്രമാണ്. റെയ്ഹാനും Read More…

Crime

പ്രഫസര്‍ ലൈംഗികമായി ഉപദ്രവിച്ചു…’; മരണത്തിനു മുൻപ് വീഡിയോ ചിത്രീകരിച്ച് വിദ്യാർഥിനി, 3 സഹപാഠികൾക്കും പ്രഫസര്‍ക്കുതേിരേ കേസ്

ഷിംല: ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കോളജ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രഫസര്‍ക്കും മൂന്ന് വിദ്യാര്‍ഥിനികള്‍ക്കുമെതിരേ കേസ്. റാഗിങ്, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. ധര്‍മശാല ഗവ. ഡിഗ്രി കോളജിലെ ഭൂമിശാസ്ത്ര വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ 26-ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 18-ന് ഹര്‍ഷിത, അക്രിതി, കൊമോളിക എന്നീ വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് മകളെ ക്രൂരമായ റാഗിങ്ങിന് ഇരയാക്കിയെന്നും അശോക് കുമാര്‍ എന്ന പ്രഫസര്‍ ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. മാനസികമായി തളര്‍ന്ന Read More…

Crime

ബലാല്‍സംഗ ശ്രമിച്ച അയൽക്കാരനെ മഴുകൊണ്ട് വെട്ടിക്കൊന്ന് 18 കാരി; പൊലീസില്‍ കീഴടങ്ങി

തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ മഴുകൊണ്ട് വെട്ടിക്കൊന്ന് 18 കാരി. പുതുവത്സര ദിനത്തിൽ ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. ആത്മരക്ഷയ്ക്കായാണ് പെണ്‍കുട്ടി അക്രമിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് മരിച്ചുപോയ പെണ്‍കുട്ടി തന്‍റെ അമ്മയോടൊപ്പമായിരുന്നു താമസം. ജനുവരി ഒന്നിന് മദ്യപിച്ചെത്തിയ അയല്‍വാസിയായ 45 കാരന്‍ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. ഈ സമയം പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. വാതില്‍ അകത്തുനിന്ന് പൂട്ടിയ ഇയാള്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ സ്വയരക്ഷയ്ക്ക് Read More…

Crime

ജിമ്മിലെത്തിയ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു, അശ്ലീല സന്ദേശമയച്ചു; ട്രെയിനറെ വളഞ്ഞിട്ട് തല്ലി ജനം

സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. ഡെറാഡൂണിലെ ജിം ട്രെയിനറായ നദീം അൻസാരിയാണ് അറസ്റ്റിലായത്. ക്ലെമന്റ് ടൗണിലെ ചന്ദ്രമണി ചൗക്കിന് സമീപമുള്ള ‘ഫിറ്റ് ആൻഡ് ഫൈൻ ജിമ്മിലാണ്’ സംഭവം . ജിം സെഷനുകളിൽ അന്‍സാരി മോശമായി സ്പര്‍ശിക്കുന്നുവെന്നും വര്‍ക്കൗട്ട് ചെയ്യുമ്പോൾ സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാവുന്നുവെന്നും പരാതിയില്‍ പറയുന്നു. ജിമ്മിൽ പരിശീലനത്തിനെത്തിയ ഒരു വിദ്യാർഥിനിക്ക് നദീം അൻസാരി അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും കടന്നുപിടിച്ചെന്നും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചതായും പരാതിയുണ്ട്. ഡിസംബർ 29-ന് യുവതിയും സഹോദരന്മാരും ബജ്‌റങ് ദൾ Read More…

Crime

‘പുലര്‍ച്ചെ 3.30 ന്‌ അവള്‍ വിളിച്ചു; വിതുമ്പി കരയുന്നതു മാത്രമാണു കേട്ടത്‌’ ; ഫരീദാബാദില്‍ യുവതി നേരിട്ടതു ക്രൂരപീഡനം

ന്യൂഡല്‍ഹി: ഫരീദാബാദില്‍ ഓടുന്ന കാറില്‍ ബലാല്‍സംഗത്തിനിരയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ഡോക്‌ടര്‍മാര്‍. യുവതിയോടു സംസാരിച്ച ഡോക്‌ടര്‍മാര്‍ അവരുടെ മൊഴിയെടുത്തു. അതിക്രമമുണ്ടായ ദിവസം വൈകിട്ടു തങ്ങള്‍ തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും യുവതിയുടെ സഹോദരി പറഞ്ഞു. പുലര്‍ച്ചെ 3.30 നു യുവതിയുടെ ഫോണില്‍നിന്നു വീണ്ടും വിളിയെത്തി.ഫോണെടുത്തെങ്കിലും മറുപുറത്തു മൗനം മാത്രമായിരുന്നെന്നു സഹോദരി പറഞ്ഞു. ഈ സമയത്തിനിടെയാണ്‌ 25 വയസുകാരി ക്രൂരമായ പീഡനത്തിനിരയായത്‌. അമ്മയോടു പിണങ്ങി രാത്രി വീട്ടില്‍നിന്നും ഇറങ്ങിയ യുവതിയെയാണ്‌ ലിഫ്‌റ്റ്‌ വാഗ്‌ദാനം ചെയ്‌തു ഓടുന്ന വാഹനത്തില്‍ വച്ച്‌ Read More…

Sports

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്താൻ ടീമിനെ പ്രഖ്യാപിച്ചു; റാഷിദ് ഖാൻ നയിക്കും

കാബൂള്‍: ഓള്‍റൗണ്ടര്‍ റാഷിദ്‌ ഖാനെ നായകനാക്കി ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള അഫ്‌ഗാനിസ്‌ഥാന ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ ഗുല്‍ബദീന്‍ നയിബ്‌, ഇടംകൈയന്‍ പേസര്‍ ഫസലുള്ള ഫറൂഖി എന്നിവരുടെ ദേശീയടീമിലേക്കുള്ള മടക്കത്തിന്‌ ലോകകപ്പ്‌ വേദിയാകും. ഇരുപതുകാരന്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ മുഹമ്മദ്‌ ഇഷാഖാണ്‌ ടീം പ്രഖ്യാപനത്തിലെ സര്‍പ്രൈസ്‌. ഓഫ്‌ സ്‌പിന്നര്‍ മുജീബ്‌ ഉര്‍ റഹ്‌മാന്റെ വരവ്‌ മിസ്‌റ്ററി സ്‌പിന്നര്‍ എ.എം. ഗസന്‍ഫാറിനെ റിസര്‍വ്‌ നിരയിലാക്കി. യു.എ.ഇയില്‍ വെസ്‌റ്റിന്‍ഡീസിനെതിരായ മൂന്നു മത്സര പരമ്പരയിലും ഇതേ ടീമാകും കളത്തിലിറങ്ങുന്നത്‌. ജനുവരി 19 മുതല്‍ Read More…

Featured Sports

പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച് ബാറ്റുചെയ്തു, ഫുർഖാൻ ഭട്ടിന് വിലക്ക്; പോലീസ് അന്വേഷണം ആരംഭിച്ചു

കശ്മീർ : ജമ്മു കശ്മീർ ചാമ്പ്യൻസ് ലീഗിലെ ക്രിക്കറ്റ് മത്സരത്തിനിടെ പലസ്തീൻ പതാക പതിപ്പിച്ച ഹെൽമറ്റ് ധരിച്ച താരത്തെച്ചൊല്ലി വിവാദം . മത്സരത്തിൽ നിന്നുള്ള ഈ ചിത്രം സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ പോലീസ് നടപടികള്‍ ആരംഭിച്ചു. വിവാദത്തെത്തുടർന്ന് താരത്തെ ലീഗിൽ നിന്ന് വിലക്കിയതായും റിപ്പോർട്ടുകളുണ്ട്. ന്യൂസ് 9-ൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഫുർഖാൻ ഭട്ട് എന്ന ക്രിക്കറ്റ് താരമാണ് പലസ്തീൻ പതാകയുള്ള ഹെൽമറ്റ് ധരിച്ച് ബാറ്റ് ചെയ്തത്. സംഭവത്തിൽ ജമ്മു കശ്മീർ Read More…