Hollywood

പണംവാരിചിത്രം ബാര്‍ബിയിലെ കാറിന്റെ നമ്പര്‍ ലേലത്തിന് ; വില കേട്ടാല്‍ കണ്ണുതള്ളും 10.5 കോടി രൂപ

ഹോളിവുഡിലെ കഴിഞ്ഞവര്‍ഷത്തെ ഏറ്റവും പണംവാരി ചിത്രങ്ങളില്‍ ഒന്നായ ബാര്‍ബിയില്‍ നായിക ‘ബാര്‍ബി’ ഉപയോഗിച്ച കാറിന്റെ നമ്പര്‍ ബ്രിട്ടനില്‍ ഇതുവരെ വിറ്റഴിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ റജിസ്‌ട്രേഷനാകാനൊരുങ്ങുന്നു. ”ബിഎആര്‍8ഐഇ” എന്ന ഏഴക്ക റജിസ്‌ട്രേഷന് വിലയിട്ടിരിക്കുന്നത് 10 ലക്ഷം പൗണ്ടാണ് (ഏകദേശം 10 കോടി 52 ലക്ഷം). ചോദിക്കുന്ന വിലയ്ക്ക് വില്‍ക്കുകയാണെങ്കില്‍ ബ്രിട്ടനില്‍ അത് ചരിത്രമാകും. ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത് മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്ലിംഗും അഭിനയിച്ച ബാര്‍ബി ചിത്രത്തിന് ശേഷമാണ് ‘ബാര്‍ബി’ എന്നു തന്നെ അക്ഷരങ്ങള്‍ വരുന്ന റജിസ്‌ട്രേഷന്‍ Read More…

Crime

പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

പാലാ: പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സണ്‍ തോമസും ഭാര്യ മരീന, മക്കൾ ജെറാൾ ഡ്(4) ജെറീന (2)ജെറിൽ (7 മാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം.ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും കുട്ടികളെയും മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാലു വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. കട്ടിലില്‍ വെട്ടേറ്റ നിലയിലാണ് ഭാര്യയുടെ മൃതദേഹം Read More…

Healthy Food

രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിച്ചാല്‍ ധാരാളം ഗുണങ്ങള്‍; പക്ഷേ എങ്ങിനെ കഴിക്കണം ?

നെയ്യ് കഴിക്കാന്‍ മിക്ക ആളുകള്‍ക്കും മടിയാണ്. എന്നാല്‍ ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായകരമാണ്. സൂപ്പര്‍ ഫുഡ് എന്ന് വേണമെങ്കിലും നമുക്ക് നെയ്യിനെ പറയാവുന്നതാണ്. വിറ്റാമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. രാവിലെ വെറും വയറ്റില്‍ നല്ല ശുദ്ധമായ പശുവിന്‍ നെയ്യ് കഴിക്കുന്നതും നല്ലതാണ്. രാവിലെ നെയ്യ് കഴിച്ചാല്‍ എന്തെല്ലാമാണ് ഗുണങ്ങള്‍ എന്ന് നോക്കാം….

Celebrity

സ്‌കൂളില്‍ പീഡനം, നട്ടെല്ലിന് പ്രശ്നം, ഒരിക്കലും ഒരു നടനാകാനാവില്ലെന്ന് ഡോക്ടര്‍മാര്‍; സൂപ്പര്‍താരത്തിന്റെ ആസ്തി ഇപ്പോള്‍ 3000 കോടി

നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. ഇന്‍ഡസ്ട്രിയിലെ മുന്‍നിര നടന്മാരില്‍ ഒരാളായ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്. എന്നാല്‍ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ജീവിതം വളരെ അന്യായമാണെന്ന് എനിക്ക് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. സ്‌കൂളില്‍, എനിക്ക് സംസാരിക്കാന്‍ കഴിയാത്തത്ര മോശം അനുഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. എനിക്ക് ഒരിക്കലും സുഹൃത്തുക്കളോ കാമുകിമാരോ ഉണ്ടായിരുന്നില്ല. ഞാന്‍ വളരെ ലജ്ജാശീലനായിരുന്ന കുട്ടിയായിരുന്നു. സ്‌കൂളില്‍ നിന്ന് വന്ന് എന്നും കരയുമായിരുന്നുവെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹൃത്വിക് റോഷന്‍ തന്നെ പറഞ്ഞിരുന്നു. Read More…

Celebrity

12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിവാഹ റിസപ്ഷന്‍ നെക്ലേസ് അണിഞ്ഞ് കരീന ; എത്തിയത് ഈ ചടങ്ങില്‍

ബോളിവുഡില്‍ ഫിറ്റ്‌നൈസിനും സ്റ്റൈലിനുമൊന്നും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍. താരത്തിന്റെ ഔട്ട്ഫിറ്റുകളും സ്റ്റൈലുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിയ്ക്കാറുമുണ്ട്. ഇപ്പോള്‍ ലോകം മുഴുവുന്‍ ഉറ്റുനോക്കുന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ജാംനഗറിലെ പ്രീ വെഡ്ഡിംഗിലും ശ്രദ്ധേയ ആയിരിയ്ക്കുകയാണ് കരീന. 12 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിവാഹ റിസപ്ഷന്‍ നെക്ലേസ് അണിഞ്ഞ് ശ്രദ്ധയ ആയിരിയിക്കുകയാണ് കരീന. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ ശനിയാഴ്ച ദില്‍ജിത് ദോസഞ്ചും കരീന കപൂറുമായുള്ള പെര്‍ഫോമന്‍സ് വളരെയധികം Read More…

Celebrity

ഐശ്വര്യയുടെ തനി പകര്‍പ്പ് തന്നെ, പുത്തന്‍ ഹെയര്‍സ്റ്റൈലില്‍ അതിസുന്ദരിയായി ആരാധ്യ ;  വൈറലായി ചിത്രങ്ങള്‍

അഭിഷേക് ബച്ചന്‍ – ഐശ്വര്യ റായ് ദമ്പതികളുടെ വാര്‍ത്തകള്‍ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഈ താരദമ്പതികളുടെ മകളായ ആരാധ്യയും വാര്‍ത്താ താരമാണ്. അമ്മയെപ്പോലെ തന്നെ ആരാധ്യ എവിടെപ്പോയാലും മാധ്യമങ്ങള്‍ക്കു വിരുന്നാണ്. അമ്മ ഐശ്വര്യയുടെയും കുഞ്ഞ് ആരാധ്യയുടെയും ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ആരാധ്യയുടെ ഏറ്റവും പുതിയ ലുക്കാണ്. ഗുജറാത്തിലെ ജാംനഗറില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും ആഡംബരപൂര്‍വമായ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബച്ചന്‍ കുടുംബം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷത്തിനെത്തിയ ബച്ചന്‍ കുടുംബത്തിന്റെ നിരവധി ചിത്രങ്ങളില്‍ Read More…

Hollywood

തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുന്ന ഡ്യൂണിന്റെ മൂന്നാംഭാഗം വരുമോ? സംവിധായകന്‍ പറയുന്നു

തീയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുന്ന ഡ്യുണ്‍ രണ്ടിനു പിന്നാലെ മൂന്നാംഭാഗം ഉണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. 2021-ലെ തിമോത്തി ചലമെറ്റ് നായകനായ ആദ്യസിനിമ ഡ്യൂണിന്റെ അവസാനത്തിലും ഒരു തുടര്‍ച്ചയുണ്ടാകുമോ എന്ന് പ്രേക്ഷകര്‍ ആശ്ചര്യപ്പെട്ടിരുന്നു. എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗം ഇപ്പോള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. എഴുത്തുകാരന്‍ ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ 1965-ലെ സയന്‍സ് ഫിക്ഷന്‍ നോവല്‍ അതേപേരില്‍ സിനിമയാകുകയായിരുന്നു. മരുഭൂമി ഗ്രഹമായ അരാക്കിസിലേക്കുള്ള പോള്‍ ആട്രെയ്ഡിന്റെ യാത്രയുടെയും അനന്തരസംഭവങ്ങളും രണ്ട് സ്‌ക്രീന്‍ ഘട്ടങ്ങളാക്കി മാറ്റാനാണ് പദ്ധതിയെന്ന് സംവിധായകന്‍ ഡെനിസ് Read More…

Hollywood

‘അമ്മയില്‍ നിന്നും വ്യത്യസ്തമായ ഒരു കരിയര്‍ വേണം’ ; ടൈറ്റാനിക് നായിക കേറ്റ് വിന്‍സ്‌ലെറ്റിന്റെ മകള്‍ മിയ

ടൈറ്റാനിക് എന്ന ഒറ്റ സിനിമയിലൂടെ ലോകത്തുടനീളം അനേകം ആരാധകരെ സൃഷ്ടിച്ച നടിയാണ് കേറ്റ് വിന്‍സ്‌ലെറ്റ്. എന്നാല്‍ അമ്മയുടെ സിനിമാ തണലില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമാ കരിയറാണ് തനിക്ക് വേണ്ടതെന്ന് കേറ്റ് വിന്‍സ്‌ലെറ്റിന്റെ മകള്‍ മിയ ത്രെപ്‌ളെട്ടണ്‍. നടിയുടേയും സംവിധായകന്‍ ജിം ത്രെപ്ലട്ടന്റെയും മകളായ മിയയും അഭിനയത്തില്‍ സജീവമാണ്.വിന്‍സ്ലെറ്റിന്റെ മകള്‍ ഇപ്പോള്‍ ചെക്ക് റിപ്പബ്ലിക്കില്‍ ഒരു ടിവി സീരീസ് ആരംഭിക്കാന്‍ പോകുകയാണെന്ന് 2021 ല്‍ പറഞ്ഞിരുന്നു. വിഖ്യാത നടിയായ അമ്മയില്‍ നിന്നും വേറിട്ടൊരു കരിയറിന് വേണ്ടിയായിരുന്നു മിയ Read More…

Crime

കാഞ്ഞങ്ങാട് ജ്യേഷ്ഠന്‍ അനുജനെ വെടിവച്ച് കൊന്നു

കാഞ്ഞങ്ങാട്(കാസര്‍ഗോഡ്): ജ്യഷ്ഠന്‍ അനുജനെ വെടിവച്ച് കൊന്നു. കുറ്റിക്കോല്‍ വളവില്‍ നൂഞ്ഞങ്ങാനത്ത് അശോകന്‍ (45) ആണ് മരിച്ചത്. ജ്യേഷ്ഠന്‍ ബാലകൃഷ്ണനെ (47) ബേഡകം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച രാത്രി മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് ബാലകൃഷ്ണന്‍ സഹോദരനെ വെടിവെക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് സംഭവം. അശോകന്റെ തുടയ്ക്ക് മുകളിലായാണ് വെടിയേറ്റത്. മുന്‍പും മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. അശോകനും ഭാര്യ ബിന്ദുവും പ്രതി ബാലകൃഷ്ണനും ഒരേ വീട്ടിലാണ് താമസം. ഇവര്‍ മദ്യപിച്ച് Read More…