Celebrity

ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ഒരു എതിരാളിയോ ? വൈറല്‍ ഗാനത്തിന് ഗ്ലാമര്‍ നൃത്തവുമായി ഹന്‍സിക

മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. നാലു പെണ്‍മക്കളില്‍ മൂത്ത മകള്‍ അഹാന കൃഷ്ണയും മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. സോഷ്യല്‍ മീഡിയയിലും അഹാനയും സഹോദരിമാരും സജീവമാണ്. വീട്ടു വിശേഷങ്ങളും സഹോദരിമാരോടൊപ്പമുള്ള നൃത്തങ്ങളുമൊക്കെ അഹാന പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഇളയ സഹോദരി ഹന്‍സിക ലൂക്ക എന്ന ചിത്രത്തില്‍ ആഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരുന്നു. ചേച്ചി അഹാനയെ പോലെ തന്നെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി ഹന്‍സികയും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ Read More…

Hollywood

ഷക്കീര പുതിയ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട് ; മ്യൂസിക് വീഡിയോയില്‍ അഭിനയിച്ച ലൂസിയന്‍ ലാവിസ്‌കൗണ്ടുമായി ഡേറ്റിംഗ്

ഫുട്‌ബോള്‍താരം ജറാഡ് പിക്വേയുമായി വേര്‍പിരിഞ്ഞശേഷം മക്കളുമായി ഒറ്റയ്ക്ക് കഴിയുന്ന പാട്ടുകാരി ഷക്കീര പുതിയ പ്രണയത്തിലെന്ന് ഗോസിപ്പുകാര്‍. കാര്‍ഡി ബിയ്ക്കൊപ്പം അവളുടെ മസാല നിറഞ്ഞ ‘പന്റേറിയ’ മ്യൂസിക് വീഡിയോയില്‍ അഭിനയിച്ച ലൂസിയന്‍ ലാവിസ്‌കൗണ്ടിനെ ചേര്‍ത്താണ് പുതിയ കഥകള്‍. ഇരുവര്‍ക്കുമിടയില്‍ ഒരു നല്ല രസതന്ത്രം ഉണ്ടെന്നത് നിഷേധിക്കാനാവില്ലെന്നും ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ ഡേറ്റിംഗിലാണെന്നാണ് ഡെയ്‌ലിമെയില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പറയുന്നത്. സെറ്റില്‍ വെച്ച് കൊളംബിയക്കാരി അവന്റെ പ്രണയത്തില്‍ വീണതായിട്ടാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം, ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറില്‍ നടന്ന Read More…

Celebrity

പിറക്കാന്‍ പോകുന്ന കണ്‍മണിയെ മെഹന്ദി കൊണ്ട് കൈകളില്‍ വരച്ച് അമലപോള്‍- വീഡിയോ

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തന്റേതായ ഇടം നേടിയ നടിയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമൊക്കെ ഒരുപാട് ഉയര്‍ച്ച താഴ്ചയിലൂടെയാണ് താരം കടന്നു പോയത്. ആദ്യ വിവാഹ വിവാഹമോചനവുമൊക്കെ താരത്തിന്റെ കരിയറിനെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അമല സിനിമകളില്‍ സജീവമായി. സുഹൃത്ത് ജഗത്ത് ദേശായിയുമായുള്ള അമലയുടെ വിവാഹത്തിന് പിന്നാലെ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് അമല. അമ്മയാകാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കൈ നിറയെ മെഹന്ദി ഇട്ടു കൊണ്ടുള്ള അമലയുടെ വീഡിയോയാണ് വൈറലാകുന്നത്. ഇരുകൈകളിലുമുള്ള മെഹന്ദികളില്‍ ഒന്നില്‍ ഒരു Read More…

Celebrity

‘ആദ്യം ഓടിച്ചത് ആർഎക്സ് 100, ഇപ്പോള്‍ സ്കൂട്ടർ ഓടിച്ചപ്പോൾ പഴയ സുപ്രിയ ആയതുപോലെ’ ; വീഡിയോ

മോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളാണ് നടനും സംവിധായകനുമായി പൃഥ്വിരാജും ഭാര്യ സുപ്രിയയും. സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനെ പോലെ തന്നെ ആരാധകരാണ് ഭാര്യ സുപ്രിയയ്ക്കും ഇന്‍സ്റ്റഗ്രാമിലുള്ളത്. തന്റെ വിശേഷങ്ങളൊക്കെ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സ്‌കൂട്ടര്‍ ഓടിയ്ക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ട് താന്‍ ആദ്യമായി സ്‌കൂട്ടര്‍ ഓടിയ്ക്കാന്‍ പഠിച്ച ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സുപ്രിയ. ‘ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്ക്/ ടൂ വീലര്‍ ഓടിക്കാന്‍ പഠിച്ചത്. എന്റെ മാതാപിതാക്കളെ ഭയപ്പെടുത്തുന്ന തരത്തില്‍ RX100 ഓടിക്കുന്നത് എങ്ങനെയെന്ന് എന്റെ അയല്‍ക്കാരനായ അമ്മാവന്‍ Read More…

Hollywood

സിനിമകള്‍പോലെ പ്രണയത്തിലും സെലക്ടീവാണ് ; റൊണാള്‍ഡോയുടെ മുന്‍ കാമുകി ഈസാ ഗോണ്‍സാല്‍വസ്

സിനിമകള്‍ എന്നപോലെ തന്നെ പ്രണയജീവിതത്തിലും കൂടുതല്‍ സെലക്ടീവായി നടി ഈസ ഗോണ്‍സാല്‍വസ്. പന്തുകളിക്കാരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ മുതല്‍ യുവനഷന്‍ തിമോത്തി ഷലമേറ്റ് വരെ ഡേറ്റിംഗ് പട്ടികയിലുള്ള നടി അടുത്തിടെ പ്രണയത്തിനും ഡേറ്റിംഗിനുമുള്ള തന്റെ പുതിയ സമീപനത്തെക്കുറിച്ച് ‘ദ ഡ്രൂ ബാരിമോര്‍ ഷോ’ യില്‍ വ്യക്തമാക്കി. താന്‍ ഇപ്പോള്‍ ”ബോധപൂര്‍വമായ ഡേറ്റിംഗ്” പരിശീലിക്കുകയാണെന്ന നടി വെളിപ്പെടുത്തി. അവള്‍ പ്രണയത്തെക്കുറിച്ച് മാത്രമല്ല, ഭാവി പങ്കാളിയില്‍ അവള്‍ ആഗ്രഹിക്കുന്നതും ആവശ്യമുള്ളതുമായ ഗുണങ്ങളെക്കുറിച്ച് വരെ ചിന്തിക്കുന്നുണ്ടെന്ന് വെളിവാക്കുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍. മുമ്പ് താനൊരു Read More…

Celebrity

ഒരു സിനിമയ്ക്ക് 10കോടി, മൂന്ന് ആഡംബര കാറുകള്‍; മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സമ്പത്ത് എത്രയാണെന്നറിയാമോ?

അഞ്ചു പതിറ്റാണ്ടായി ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമാണ് മമ്മൂട്ടി. സിനിമയോടുള്ള മമ്മൂട്ടിയുടെ അടങ്ങാത്ത കൂറും അഭിനിവേശവും കാരണം പുതിയ തലമുറയ്ക്ക് പോലും അദ്ദേഹം പാഠപ്പുസ്തകമായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ സിനിമാ നേട്ടങ്ങള്‍ക്കപ്പുറം, മമ്മൂട്ടിയുടെ സാമ്പത്തിക മികവും ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയുമൊക്കെ വ്യാപകമായ ശ്രദ്ധയാണ് നേരിടുന്നത്. മമ്മൂട്ടിയുടെ സമ്പത്ത് ഏഷ്യാനെറ്റ് ന്യൂസബിള്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏകദേശം 340 കോടിയാണ്. വ്യവസായത്തില്‍ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന മമ്മൂട്ടി ഒരു സിനിമയ്ക്ക് 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നതായിട്ടാണ് കണക്കുകള്‍. അനേകം Read More…

Health

ഇഞ്ചി കടിച്ചു രസിക്കാനല്ല; കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലാക്കും, ഈ ഗുണങ്ങള്‍ അറിഞ്ഞു കഴിയ്ക്കാം

നമ്മുടെയെല്ലാം വീടുകളില്‍ എപ്പോഴും ഉള്ള ഒന്നാണ് ഇഞ്ചി. പല തരത്തിലുള്ള രോഗത്തിനുള്ള മരുന്നാണ് ഇഞ്ചിയെന്ന് തന്നെ പറയാം. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ വയറിന്റെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കും. വര്‍ഷങ്ങളായി പല രോഗങ്ങള്‍ക്കും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ജിഞ്ചറോള്‍ ജിഞ്ചര്‍ എന്ന പ്രത്യേക സംയുക്തമുള്‍പ്പെടെയുള്ള ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇഞ്ചി. ഒരു മികച്ച കാര്‍മിനേറ്റീവ് ( കുടല്‍ വാതങ്ങളെ ഉന്മൂലനം ചെയ്യുന്ന ഒരു പദാര്‍ത്ഥം ) കുടല്‍ സ്പാസ്മോലൈറ്റിക് ആയി കണക്കാക്കപ്പെടുന്നു. കറികള്‍ക്ക് രുചിയും മണവും നല്‍കുന്ന ഇഞ്ചി Read More…

Celebrity

‘ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല ..’ – നവ്യ നായര്‍

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. പിന്നീട് സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. ഇതിനു പുറമെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9, കിടിലം തുടങ്ങിയ പരിപാടികളില്‍ വിധികര്‍ത്താവായും നവ്യ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി Read More…

Celebrity

‘ദിവസവും ഉണരുന്നത് കണ്ണില്‍ പിന്നുകളും സൂചികളുമായി ; കടന്നുപോകുന്ന ജീവിത ദുരിതത്തെക്കുറിച്ച് നടി സാമന്ത

നാഗ ചൈതന്യയ്ക്കൊപ്പം ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചതു മുതല്‍, തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മുന്‍നിര നായകന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് സാമന്താ റൂത്ത് പ്രഭു. മഹേഷ് ബാബു, വിജയ് ദളപതി, സൂര്യ, വിജയ് സേതുപതി, വിജയ് ദേവരകൊണ്ട, അല്ലു അര്‍ജുന്‍, കിച്ച സുധീപ്, നിതിന്‍ തുടങ്ങി എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം നായികയായിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകള്‍ നല്‍കിയിട്ടും, സ്വയം രോഗപ്രതിരോധ രോഗമായ മയോസിറ്റിസ് കാരണം നടിക്ക് കരിയറില്‍ കത്തി നില്‍ക്കുമ്പോള്‍ Read More…