സുന്ദരിപ്പട്ടം രാജിവെച്ചതിനെ തുടര്‍ന്ന് അമേരിക്ക പുതിയ സുന്ദരിയെ തേടുന്നു. മിസ് യുഎസ്എ 2023 കിരീടം ചൂടിയ നോലിയ വോഗ്റ്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മിസ് യുഎസ്എ സുന്ദരിമത്സര സംഘാടകര്‍ പുതിയ സുന്ദരിയെ അധികം താമസിക്കാതെ പ്രഖ്യാപിക്കും. യുഎസ്എ, മിസ് യുഎസ്എ ഓര്‍ഗനൈസേഷന്‍ ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പ് പുറത്തിറക്കി. ”മുന്‍ മിസ് യുഎസ്എ നോലിയ വോയ്ഗ്റ്റിന്റെ ചുമതലകളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ടൈറ്റില്‍ ഹോള്‍ഡര്‍മാരുടെ ക്ഷേമത്തിന് മുന്‍ഗണനയുണ്ട്. ഈ സമയത്ത് അവള്‍ Read More…
Author: ashtagon
തമിഴര്‍ക്കില്ല, നല്ല കഥാപാത്രങ്ങളെല്ലാം മലയാള നടിമാര്‍ക്ക്; വിമര്‍ശിച്ച് വനിത വിജയകുമാര്‍
തമിഴ് സിനിമയിലെ നല്ല കഥാപാത്രങ്ങള്‍ തമിഴ് നടിമാര്‍ക്കല്ല ലഭിക്കുന്നതെന്ന രൂക്ഷ വിമര്‍ശനവുമായി പ്രമുഖ നടി വനിത വിജയകുമാര്‍. എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ മലയാളം നടിമാര്‍ക്ക് ധാരാളം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ താന്‍ ചെയ്ത 25 സിനിമകളില്‍ പരുക്കനായ ഒരു നാട്ടിന്‍പുറത്തെ കഥാപാത്രം തനിക്ക് ലഭിച്ചില്ലെന്നും താരം പറഞ്ഞു. ഇതു പറയുന്നതില്‍ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു. തണ്ടുപാളയം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു നടിയുടെ വിമര്‍ശനം. തമിഴ് സിനിമാ ലോകത്ത് പ്രവര്‍ത്തിക്കുന്ന Read More…
അടുത്ത അധ്യയന വര്‍ഷത്തെ ഏഴ്, ഒമ്പത് ക്ലാസുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യവിഷയമാവും
ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയനവര്‍ഷം ഏഴ്, ഒന്‍പത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുള്‍പ്പെടുത്തുക. കുട്ടികളുടെ പ്രായം പരിഗണിച്ചുകൊണ്ടാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിലുള്‍പ്പെടുത്താന്‍ വൈകുന്നതില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 15-കാരിയുടെ ഏഴുമാസം ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. കൗമാരകാല ഗര്‍ഭധാരണമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ലൈംഗിക Read More…
വെയിലില്‍ മുഖം ചുളിച്ച് കുഞ്ഞ് റാഹ ; വൈറലായി ചിത്രങ്ങളും വീഡിയോയും
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ബോളിവുഡിലെ സൂപ്പര്‍ പോപ്പുലര്‍ ജോഡികളാണ്. 2022-ലാണ് ഇരുവര്‍ക്കും റാഹ എന്ന പെണ്‍കുട്ടി ജനിച്ചത്. താരദമ്പതികളേക്കാള്‍ റാഹയ്ക്കാണ് ഇപ്പോള്‍ ആരാധകര്‍ ഏറെയും. റാഹയുടെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും നിരവധി ആരാധകരാണുള്ളത്. രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകള്‍ റാഹ അവരുടെ അടുത്ത സുഹൃത്തും സംവിധായകനുമായ അയാന്‍ മുഖര്‍ജിയോടൊപ്പം ചിലവഴിയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടുത്തുള്ള ഒരു റസ്റ്റോറന്റിലേക്ക് റാഹയേയും എടുത്തു കൊണ്ട് നടന്നു പോകുന്ന അയാനെയാണ് വീഡിയോയില്‍ കാണുന്നത്. സ്‌നാക്‌സ് പോലെ Read More…
ഇതൊക്കെയെന്ത് ….? തലയില്‍ വിസ്‌കിഗ്ലാസ് വെച്ചുള്ള ബോബിഡിയോളിന്റെ നൃത്തം; 32 വര്‍ഷം മുമ്പേ ചെയ്ത് രേഖ, വൈറല്‍ വീഡിയോ
‘ആനിമല്‍’ സിനിമയിലെ ‘ജമാല്‍ കുടു’ എന്ന ബോബി ഡിയോളിന്റെ നൃത്തം സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായിരുന്നു. ഗാനത്തില്‍ ബോബി ഡിയോള്‍ തലയില്‍ മദ്യം നിറച്ച് ബാലന്‍സ് ചെയ്താണ് നൃത്തം ചെയ്യുന്നത്. എന്നാല്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മുതിര്‍ന്ന നടി രേഖ ചെയ്തതാണെന്ന കണ്ടെത്തലിലാണ് നെറ്റിസണ്‍സ് ഇപ്പോള്‍. രേഖയെ കോപ്പി ചെയ്യുകയാണ് സണ്ണി ചെയ്തതെന്നാണ് നെറ്റിസണ്‍സിന്റെ അവകാശവാദം. 32 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘ബിവി ഹോ തോ ഐസി’ എന്ന ചിത്രത്തിലെ ‘സാസു ജി തുനേ മേരി കാദര്‍ Read More…
സംഭവം വൻഹിറ്റ്: മൂത്രം പരിശോധിച്ച് ആരോഗ്യം വിലയിരുത്താൻ സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍
ലോകത്ത് ഇന്ന് പല തരത്തിലുള്ള കണ്ടുപിടിത്തങ്ങളും നടക്കുന്നുണ്ട്.പലതും മനുഷ്യര്‍ക്ക് ഗുണപ്രദമാകാറുമുണ്ട്. അത്തരത്തിലിപ്പോള്‍ മൂത്ര പരിശോധനയിലൂടെ ജനങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച വിലയിരുത്തലുകള്‍ നടത്തുന്ന സ്മാര്‍ട്ട് പബ്ലിക് ശുചിമുറികള്‍ ചൈനയില്‍ ആരംഭിച്ചു. ഈ പബ്ലിക് ശുചിമുറിയിലെ സ്മാര്‍ട്ട് യുറിനലുകള്‍പല തരത്തിലുള്ള പരിശോധനകള്‍ നടത്തിത്തരും. സ്വകാര്യ കമ്പനി വഴി നടപ്പാക്കുന്നതിനാല്‍ ഇതിന് ചെറിയൊരു തുക ഉപഭോക്താവ് നല്‍കണമെന്ന് മാത്രം. ഇതിന് നല്‍കേണ്ടതായി വരുന്ന ചാര്‍ജ് ഏതാണ്ട് 20 യുവാനാണ് (230 ഇന്ത്യന്‍ രൂപ). വീചാറ്റിലൂടെ പണം അടച്ച് ഇവിടെ കയറി മൂത്രമൊഴിച്ച് Read More…
ബാങ്കിലെ ജോലി ആര്‍ക്കും വേണ്ടേ? വിട്ടുപോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: കാരണം ഇതൊക്കെയാണ്
കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒരു ആശങ്ക പങ്കിട്ടിരുന്നു. ബാങ്കുകള്‍ക്ക് ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല എന്നുള്ളതായിരുന്നു അത്. ബാങ്ക് ജോലി ജീവനക്കാര്‍ ഉപേക്ഷിക്കുന്നത് വലിയ തലവേദന തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഈ കൊഴിഞ്ഞുപോകലിനുള്ള കാരണം പലതാണ്. എൻട്രി ലെവൽ ജോലികളിൽ കൊഴിഞ്ഞുപോകലിന്റെ നിരക്ക് 40 മുതൽ 45 ശതമാനം വരെയാണ്. മിഡിൽ ലെവലിലാകട്ടെ ഇത് 20 -25 ശതമാനവും. വർഷങ്ങൾ ജോലിചെയ്തിട്ടുള്ളവരുടെ ഇടയിൽ കൊഴിഞ്ഞുപോക്ക് 10 മുതൽ 15 ശതമാനം വരെയാണെന്നും കണക്കുകൾ പറയുന്നു. ജോലി ഭാരമാണ് Read More…
സിനിമയുടെ സെറ്റുകള്‍ കിടപ്പറയാക്കിയിട്ടുണ്ട് ; 35 വര്‍ഷത്തെ ദാമ്പത്യത്തിന്റെ രഹസ്യം പുറത്തുവിട്ട് കൈറ
ഹോളിവുഡില്‍ അപൂര്‍വ്വമായിട്ടാണ് നീണ്ട ദാമ്പത്യം വിഷയമാകാറ്. അതുകൊണ്ടു തന്നെ നടി കൈറ സെഡ്ഗ്‌വിക്കും അവരുടെ എ-ലിസ്റ്റ് ഭര്‍ത്താവ് കെവിന്‍ ബേക്കണുമായുള്ള 35 വര്‍ഷം നീണ്ട ദാമ്പത്യം അത്ഭുതത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. അനേകം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച തങ്ങളുടെ മൂന്നര പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി. അവളുടെ പുതിയ ഡ്രാമ ഓള്‍ ഓഫ് മി പ്രൊമോട്ട് ചെയ്യുന്നതിനായി ‘വാട്ട് ഹാപ്പന്‍സ് ലൈവി’ല്‍ പ്രത്യക്ഷപ്പെട്ട നടി ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. സെഡ്ഗ്വിക്ക് അവരുടെ ഓണ്‍-സെറ്റ് ട്രെയിലറുകള്‍ ലൈംഗിക Read More…
‘മച്ചാന്റെ മാലാഖ’; സൗബിൻ ഷാഹിറും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങൾ, ജൂൺ 14ന്
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മച്ചാൻ്റെ മാലാഖ’. ചിത്രം ജൂൺ 14ന് പെരുന്നാൾ റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നത്. ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള Read More…









