കുറെ വര്‍ഷങ്ങളായി പലരുടെയും മനസ്സിലുള്ള ഒരു സംശയമാണ് തൈരും മീനും ഒരുമിച്ച് കഴിക്കാമോ എന്നത്, തൈരും മീനും വിരുദ്ധാഹാരമായതിനാല്‍ ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതേക്കുറിച്ച് ഡോക്ടറായ സന്തോഷ് ജേക്കബ് പറയുന്നത് എന്താണെന്ന് നോക്കാം. ആയുര്‍വേദത്തില്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കാന്‍ പാടില്ലായെന്ന് പറയുന്നതിനുള്ള രണ്ട് പ്രധാന കാരണങ്ങളുണ്ട്. മീന്‍ എന്നത് വളരെ കൂടുതല്‍ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. അതേ പോലെ തൈരിലും പ്രോട്ടിന്‍ ഉണ്ട്. അതിനാല്‍ തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് Read More…
Author: ashtagon
ഇന്ത്യയിൽ നോണ്‍- വെജ് ഭക്ഷണം കഴിക്കുന്നവരില്‍ കേരളം മുന്നിലെന്ന് സർവേ
2022-23 ലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ജൂൺ 7 ന് പുറത്തിറക്കിയ സർവേ പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും മുട്ട, മത്സ്യം, മാംസം എന്നിവയുൾപ്പെടെയുള്ള നോൺ-വെജിറ്റേറിയൻ ഭക്ഷണ ഉപഭോഗത്തിൽ കേരളം ഒന്നാമത്. ഗാർഹിക ഉപഭോഗച്ചെലവ് കാണിക്കുന്നത് കേരളത്തിലെ ഗ്രാമങ്ങളിലെ ജനങ്ങൾ അവരുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം നോൺ-വെജിറ്റേറിയൻ ഇനങ്ങൾക്കായി നീക്കിവെക്കുമ്പോൾ നഗരവാസികൾ 19.8 ശതമാനം ചെലവഴിക്കുന്നു, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. നോൺ-വെജിറ്റേറിയൻ ഭക്ഷണ ഉപഭോഗത്തിൽ കേരളത്തിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള അസമിലെ ഗ്രാമവാസികള്‍ Read More…
കുടിയന്‍മാര്‍ക്ക് അല്‍പ്പം സന്തോഷിക്കാം.. മദ്യത്തിന്റെ ദൂഷ്യവശങ്ങള്‍ കുറയ്ക്കാനുള്ള പ്രോട്ടീന്‍ ജെല്‍ കണ്ടെത്തി
മദ്യപാനത്തിന് സുരക്ഷിതമായ ഒരു അളവ് എന്നൊന്ന് ഇല്ല. അമിത മദ്യപാനം കരള്‍ രോഗത്തിലേക്ക് നയിച്ചേക്കാം. ഇതിന് പുറമേ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ട്രാക്ടിന്റെ നീര്‍ക്കെട്ടിലേക്കും അര്‍ബുദത്തിലേക്കും വരെ വഴിവെക്കും. ഈ രോഗത്തിന് പിടിയിലായി മരണപ്പെടുന്നവരുടെ എണ്ണവും കുറവല്ല. ഇപ്പോളിതാ മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘുകരിക്കുന്ന പ്രോട്ടീന്‍ അധിഷ്ഠിത ജെല്‍ കണ്ടെത്തിയിരിക്കുകയാണ് ഇടിഎച്ച് സൂറിച്ചിലുള്ള ഒരു കൂട്ടം ഗവേഷകര്‍. രക്തപ്രാവാഹത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് മദ്യത്തെ വളരെ വേഗം അസറ്റിക് ആസിഡായി മാറ്റാനായി സഹായിക്കുന്നതാണ് ജെല്‍. ഇത് എലികളില്‍വിജയകരമായി പരീക്ഷിച്ചതായി നേച്ചര്‍ നാനോടെക്‌നോളജി ജേണലില്‍ Read More…
1980 കളിലെ ‘സെക്‌സ് സിംബല്‍’ കാതറീന്‍ ബാക്ക് എഴുപതാം വയസ്സില്‍, ഇപ്പോഴും ഹോട്ട്
ഹോളിവുഡില്‍ അനേകരുടെ സ്വപ്‌നറാണിയായിരുന്ന കാതറിന്‍ ബാക്ക് ഇപ്പോഴും ഹോട്ട് സുന്ദരി. 1980 കളില്‍ ഹോളിവുഡില്‍ ലൈംഗിക ചിഹ്നമായിരുന്ന നടി കഴിഞ്ഞ ദിവസം ലോസ് ഏഞ്ചല്‍സില്‍ ആരുമറിയാതെ ഷോപ്പിംഗിന് എത്തിയപ്പോഴത്തെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. ഐതിഹാസിക ടിവി ഷോയായ ദി ഡ്യൂക്ക്സ് ഓഫ് ഹസാര്‍ഡില്‍ ഡെയ്സി ഡ്യൂക്കിന്റെ വേഷത്തില്‍ അറിയപ്പെടുന്ന കാതറീന്‍ 70 ാം വയസ്സിലും സെക്‌സി സുന്ദരിയായി കാണപ്പെട്ടതായി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറുത്ത ടോപ്പും പാന്റും സണ്‍ഗ്‌ളാസിലും നടി ആകര്‍ഷണീയമായ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. 1983 ല്‍ Read More…
ഈ ബര്‍ഗറിന് പഴക്കം 30 കൊല്ലം; പൂപ്പല്‍ പിടിക്കാതെ, ദുര്‍ഗന്ധം വമിക്കാതെ ലോകത്തെ ഒരേയൊരു ‘ മക്‌ഫോസിലി’
ഒരു ദിവസം പഴക്കമുള്ള ഭക്ഷണം കഴിക്കാന്‍ മടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഹാം ബര്‍ഗറി നെ കുറിച്ച് കേട്ടിട്ടുണ്ടോ? ന്യൂയോര്‍ക്ക് പോസ്റ്റാണ് ഈ ബര്‍ഗറിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. ഇത്ര പഴക്കം വന്നിട്ടും ഒട്ടും നശിച്ചിട്ടില്ലായെന്ന് മാത്രമല്ല കാണാനുള്ള ഉഷാറും കുറഞ്ഞട്ടില്ല. ഈ ബര്‍ഗര്‍ വാങ്ങിയത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 1995ലാണ് കാസി ഡീനും എഡ്വാര്‍ഡ് നിറ്റ്‌സും ഈ ബര്‍ഗര്‍ വാങ്ങുന്നത്.’അന്ന് കൗമാരക്കാരായിരുന്ന ഞങ്ങള്‍ വളരെയേറെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ബാക്കിയായ ഇത് സൂക്ഷിക്കാമെന്ന് ഞങ്ങള്‍ Read More…
ജീവിതം ഭൂമിക്ക് സമര്‍പ്പിച്ച ഒരമ്മ; ലോകത്തിന് മാതൃകയാണ് ഇന്ത്യയുടെ ഈ ‘ വിത്ത് മാതാവ്’
തന്റെ പത്താം വയസ്സില്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം സ്‌കൂള്‍ ജീവിതം നഷ്ടപ്പെടുത്തിയ ഒരു പെണ്‍കുട്ടി. പിന്നീട് അവള്‍ കൃഷിയുടെ വഴിയിലേക്ക് തിരിഞ്ഞു. ഇന്ന് ഒരു രാജ്യത്തിന് മുഴുവന്‍ ‘വിത്ത് മാതാവാണ് റാഹിബായ് സോമ എന്ന വനിത.. ബിബിസിയുടെ ” 100 സ്ത്രീകളുടെ 2018 ” പട്ടികയിലെ മൂന്ന് ഇന്ത്യക്കാരിൽ ഇവരും ഉൾപ്പെടുന്നു. മികച്ച വിത്ത് സേവർ അവാർഡ്, BAIF ഡെവലപ്‌മെന്റ് റിസർച്ച് ഫൗണ്ടേഷൻ മികച്ച കർഷകനുള്ള അവാർഡ് , നാരി ശക്തി പുരസ്‌കാരം , 2020ല്‍ രാജ്യം Read More…
സന്തോഷകരമായ ജീവിതമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഈ ശീലങ്ങള്‍ പിന്‍തുടരാം
സന്തോഷകരമായ ജീവിതത്തിലൂടെ മുന്നോട്ട് പോകാനാണ് പലരും ആഗ്രഹിയ്ക്കുന്നത്. ശരീരത്തിന്റെ ചലനം, ഓര്‍മ്മ, പ്രചോദനം എന്നിങ്ങനെ പല പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ണ്ണായകമായ ന്യൂറോട്രാന്‍സ്മിറ്ററാണ് ഡോപ്പമിന്‍. ഇവ മാത്രമല്ല മൂഡ് മെച്ചപ്പെടുത്താനും സന്തോഷത്തോടെ ഇരിക്കാനും ഡോപ്പമിന്‍ സഹായിക്കുന്നു. ശരീരത്തിലെ ഡോപ്പമിന്‍ തോത് വര്‍ദ്ധിപ്പിച്ച് സന്തോഷമായിട്ടിരിക്കാന്‍ സഹായിക്കുന്ന ചില ശീലങ്ങള്‍ അറിയാം….
ധ്യാന്‍ ശ്രീനിവാസനും കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; ‘പാര്‍ട്ട്നേഴ്സ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ
ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറക്കി. ജൂൺ അവസാനത്തോടെ തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് Read More…
ടി20 ലോകകപ്പില്‍ കുഞ്ഞന്മാരുടെ വിളയാട്ടം; തകര്‍ന്നു വീണത് ന്യൂസിലന്റ് ഉള്‍പ്പെടെയുള്ള വമ്പന്മാര്‍
അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമായി നടക്കുന്ന 2024 ലെ ടി20 ലോകകപ്പില്‍ കുഞ്ഞന്മാരുടെ വിളയാട്ടം. ചെറുമീനുകള്‍ ആടിത്തിമിര്‍ത്തപ്പോള്‍ ആദ്യ മത്സരങ്ങളില്‍ മുന്‍ ചാംപ്യന്മാരായ പാകിസ്താനും ന്യൂസിലന്റും ഉള്‍പ്പെടെ പരിക്കു പറ്റിയത് വമ്പന്മാര്‍ക്ക്. ആദ്യമായി ടി20 ലോകകപ്പില്‍ കളിക്കുന്ന അമേരിക്ക പാകിസ്താനെ തകര്‍ത്തുകൊണ്ടു തുടങ്ങിയ പരിപാടിയില്‍ ഒടുവില്‍ വീണത് ന്യൂസിലന്റാണ്. ആദ്യ അട്ടിമറി നടത്തിയത് അമേരിക്കയായിരുന്നു. ഡാളസിനെ ഗ്രാന്റ് പ്രെയറി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം സൂപ്പര്‍ ഓവറിലാണ് അവസാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റിന് 159 റണ്ണെടുത്തു. Read More…









