Oddly News

പല്ലു കൊഴിഞ്ഞിട്ടില്ല, ആമാശയം അഴുകിയിട്ടുമില്ല; 44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം കണ്ടെത്തി…!!

സൈബീരിയയില്‍ നിന്നും 44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം കണ്ടെത്തി. അല്‍പ്പം പോലും അഴുകാത്തതും രോമങ്ങളോ എല്ലുകളോ പല്ലുകള്‍ പോലും മാംസത്തില്‍ നിന്നും വേര്‍പെടാത്തതുമായ നിലയിലുള്ള അത്ഭുതകരമായ രീതിയിലാണ് മൃതദേഹം. സൈബീരിയയിലെ ഒരിക്കലും ചൂട് തട്ടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ മണ്ണിനെക്കുറിച്ചും മറ്റും പഠിക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. ഇത് യാകുത്സ്‌കിലെ നോര്‍ത്ത് ഈസ്റ്റ് ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ മാമോത്ത് മ്യൂസിയം ലബോറട്ടറിയിലേക്ക് മാറ്റി. അവിടെ പോസ്റ്റ്മോര്‍ട്ടം നടത്തി. വേനല്‍ക്കാലത്ത് പോലും ശാശ്വതമായി തണുത്തുറഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളോളം മഞ്ഞുറഞ്ഞു നില്‍ക്കുന്ന പെര്‍മാഫ്രോസ്റ്റ് ഗ്രൗണ്ടില്‍ Read More…

Hollywood

സെന്‍ട്രല്‍ പാര്‍ക്കില്‍ കാമുകന്‍ ടോബി കോഹനെ ചുംബിക്കുന്ന ചിത്രം; പ്രണയത്തില്‍ സന്തുഷ്ടയായി സൂരി ക്രൂസ്

ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസിന്റെയും നടി കാറ്റി ഹോംസിന്റെയും മകള്‍ സൂരിയാണ് ഇപ്പോള്‍ താരം. ഔദ്യോഗികമായി 18 വയസ്സ് തികഞ്ഞ താരപുത്രി എപ്പോള്‍ സിനിമയുടെ ലൈംലൈറ്റിലേക്ക് എത്തുമെന്ന ആകാംഷയിലാണ് ഹോളിവുഡ് മാധ്യമങ്ങള്‍. തന്റെ പ്രശസ്തരായ മാതാപിതാക്കളെപ്പോലെ സൂരിയും സിനിമയില്‍ എത്തിയേക്കാമെങ്കിലും ഇപ്പോള്‍ പഠനത്തിന്റെ തിരക്കിലാണ് കൗമാരതാരം. പിന്നാലെ സഞ്ചരിക്കുന്ന പാപ്പരാസികള്‍ അടുത്തിടെ, അവളുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പരസ്യമാക്കി താരത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയിരിക്കുകയാണ്. അടുത്തിടെ കാമുകന്‍ ടോബി കോഹനുമായി സൂരി ക്രൂസ് പുറത്തുവരുന്നതും വേനല്‍ക്കാലം ആസ്വദിക്കുന്നതും പരസ്യമായി Read More…

Crime

‘മുന്നാഭായി’ വരും പരീക്ഷ എഴുതാൻ; രവി അത്രി നീറ്റ് തട്ടിപ്പുകാരുടെ ആൾമാറാട്ടക്കാന്‍ ?

സഞ്ജയ് ദത്തിന്റെ ‘മുന്നാഭായി എം.ബി.ബി.എസ്’ എന്ന ബോളിവുഡ് സിനിമ ഓര്‍മ്മയില്ലേ? മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആൾമാറാട്ടം നടത്തി ഉയർന്ന റാങ്ക് കരസ്ഥമാക്കുന്ന കഥയാണ് സിനിമ പറയുന്നത്. പരീക്ഷ എഴുതേണ്ടയാളിനുപകരം ആൾമാറാട്ടം നടത്തി വേറെയാളെകൊണ്ട് പരീക്ഷ എഴുതിക്കുന്നതാണത്രെ തട്ടിപ്പുകാരുടെ തന്ത്രം. ഇപ്പോള്‍ വിവാദമായിരിക്കുന്ന നീറ്റ് പരീക്ഷയില്‍ ചോദ്യപേപ്പർ ചോർത്തിയവരെന്ന് കരുതുന്ന ‘സോൾവർ ഗ്യാങ്ങ്’ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ഇതുപോലുള്ള ‘മുന്നാഭായി’മാരെ വാഗ്ദാനം ചെയ്തതായാണ് വിവരം. ഉത്തര്‍പ്രദേശ്‌ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ രവി അത്രിയെ അറസ്റ്റ് ചെയ്തിരുന്നു. Read More…

Crime

ഹോട്ടല്‍മുറിയില്‍ വനിതാ കോണ്‍സ്റ്റബിളിനൊപ്പം പിടിയിലായ ഡിവൈ.എസ്.പി.യെ തരംതാഴ്ത്തി കോണ്‍സ്റ്റബിളാക്കി

ലഖ്‌നൗ: സഹപ്രവര്‍ത്തകയ്‌ക്കൊപ്പം അസ്വാഭാവിക സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയ ഉത്തര്‍പ്രദേശ് ഡിവൈ.എസ്.പി.യെ തരംതാഴ്ത്തി. വനിതാ കോണ്‍സ്റ്റബിളിനൊപ്പം പിടിയിലായ ഉന്നാവിലെ ബിഗാപുര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് കൃപാശങ്കര്‍ കനൗജിയെയാണ് കോണ്‍സ്റ്റബിളാക്കി തരംതാഴ്ത്തിയത്. സംഭവം നടന്നിട്ട് മൂന്നുവര്‍ഷമായെങ്കിലും ഇമപ്പാഴാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. 2021 ജൂലൈയില്‍ അവധിക്ക് അപേക്ഷിച്ചതിനുപിന്നാലെ കനൗജിയയെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ മേലധികാരികള്‍ അംഗീകരിച്ചെങ്കിലും കനൗജിയ വീട്ടിലേക്കല്ല പോയത്. പകരം കാണ്‍പൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. ഇതിനൊപ്പം തന്റെ സ്വകാര്യ, Read More…

Crime Featured

ശ്രുതിയുടെ ഹണിട്രാപ്പില്‍ പെട്ടത് പൊലീസുകാരും; പരാതി നല്‍കിയാല്‍ പീഡനക്കേസില്‍ കുടുക്കും

കാസർകോട് പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഹണിട്രാപ്പില്‍പ്പെുത്തി പണം തട്ടിയെടുത്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. കാസർകോട് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് തട്ടിപ്പിന് മേൽപറമ്പ് പൊലീസ് കേസെടുത്തത്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട പൊയിനാച്ചി സ്വദേശി യുവാവിൽനിന്ന് പണവും സ്വർണവും തട്ടിയെടുത്ത പരാതിയിലാണ് കേസ്. ആളുകളുമായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൗഹൃദം സ്ഥാപിക്കുക. പരിചയപ്പെടുത്തുന്നത് സിവില്‍സര്‍വീസുകാരിയാണെന്നും ഐ.എസ്.ആർ.ഒയിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ ആണെന്നുമൊക്കെ പറഞ്ഞായിരി്കും. തെളിവുകളും നല്‍കും. ഈ സൗഹൃദം ഉപയോഗിച്ചാണ് പണവും സ്വര്‍ണവും തട്ടിയെടുക്കുക. തട്ടിപ്പ് തിരിച്ചറിഞ്ഞാലും നാണക്കേട് ഓര്‍ത്ത് ആരും പ്രതികരിക്കാന്‍ തയാറാകില്ല. ഇതിന്റെ Read More…

Featured The Origin Story

തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ലോകത്തിലെ ആദ്യത്തെ AI സ്ഥാനാർത്ഥി; ഇനി AI രാഷ്ട്രീയവും

AI രാഷ്ട്രീയം എന്നാല്‍ മലയാളിയുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് കോണ്‍ഗ്രസിലെ എ- ഐ ഗ്രൂപ്പുരാഷ്ട്രീയമാണ്. എന്നാല്‍ ഇത് സംഭവം വേറെയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ലോകത്തിലെ ആദ്യത്തെ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്ഥാനാർത്ഥിയെ പരിചയപ്പെടൂ. സ്ഥാനാർത്ഥി AI സ്റ്റീവ് ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. അതും രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തുവാനായി. AI അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഓട്ടോമേറ്റഡ് കസ്റ്റമർ സർവീസ്, AI വാർത്താ അവതാരണം, വെർച്വൽ Read More…

Movie News

ചരിത്രംകുറിച്ച് സുരേഷ് ഗോപി ചിത്രം; “വരാഹം” ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ 257-ാമത്തെ ചിത്രം ‘”വരാഹം ” ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. നൂറോളം സെലിബ്രിറ്റി പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികൾ ഒരുമിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ ഷെയർ ചെയ്യുന്നത്. ചരിത്രം കുറിച്ച തൃശ്ശൂരിലെ ഗംഭീര വിജയത്തിനുശേഷം സുരേഷ് ഗോപിയുടെ റിലീസാകാനിരിക്കുന്ന ചിത്രമാണ് വരാഹം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒളിച്ചുവച്ച നിഗൂഢമായ കാര്യങ്ങൾ ചിത്രത്തിൽ ഉണ്ട് എന്ന് ഫസ്റ്റ് ലുക്ക് Read More…

Celebrity

10 ലക്ഷം കര്‍ഷകനോ ജവാനോ അല്ല; കുടുംബംമറന്ന് കുടിച്ച് മരിച്ചവര്‍ക്ക്; വിമര്‍ശനവുമായി നടി കസ്തൂരി

വിഷമദ്യ ദുരന്തത്തിൽ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ മരണമഞ്ഞവര്‍ക്ക് ധനസഹായം നല്‍കുന്നതിനെതിരെ പ്രശസ്ത നടി കസ്തൂരി. വിഷമദ്യദുരന്തത്തില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും, മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപയുമാണ് സ്റ്റാന്‍ലിന്‍സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഏതെങ്കിലും ഒരു കായികതാരത്തിനോ, യുദ്ധത്തെ അതിജീവിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ അല്ല 10ലക്ഷം രൂപ നല്‍കുന്നത്. കുടുംബത്തെ ഉപേക്ഷിച്ച് കള്ളമദ്യം കുടിച്ച് മരിച്ചവര്‍ക്കാണ്. ഈ ഈ മോശം ദ്രാവിഡ മാതൃകയില്‍ പത്ത് ലക്ഷം സമ്പാദിക്കാൻ നിങ്ങൾ കഷ്ടപ്പെടേണ്ടതില്ല. ഫാഷനബിൾ മദ്യപാനിയായാൽ മതി. കസ്തൂരി എക്സില്‍ Read More…

Crime

ബലാല്‍സംഗത്തിന് ശേഷം അരും കൊല? യുവതിയുടെ മൃതദേഹം നഗ്നമായി റെയില്‍വേ ട്രാക്കില്‍

ആന്ധ്രപ്രദേശിലെ എപുരുപളേമില്‍ നിന്ന് കാണാതായ 21കാരി യുവതിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍. സമീപത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി ട്രാക്കില്‍ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനുവേണ്ടി പുറത്തേക്കിറങ്ങിയതാണ് പെണ്‍കുട്ടി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നടത്തിയ തിരച്ചിലിലാണ് മൃതദേഹം റെയില്‍വേ ട്രാക്കിനരികെനിന്നും കണ്ടുകിട്ടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ എത്രയും വേഗത്തില്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നുവെന്നും പൊലീസ് സൂപ്രണ്ട് വകുല്‍ Read More…