ഏതൊരു ഉല്‍പ്പന്നത്തിന്റെയും അംഗീകാരത്തിന്റെ പിന്നില്‍ അതിന്റെ ബ്രാന്‍ഡ് നാമത്തിന് പ്രധാനറോളാണുള്ളത്, പല ഐക്കോണിക് ബ്രാന്‍ഡുകള്‍ക്കും പിന്നില്‍ ആകര്‍ഷകമായ കഥകളുണ്ട്. അടുത്തിടെ, ഒരു വൈറലായ സോഷ്യല്‍ മീഡിയ ക്ലിപ്പ് പ്രശസ്ത കാര്‍ ബ്രാന്‍ഡായ മെഴ്‌സിഡസ് ബെന്‍സിന് ആ പേര് എങ്ങനെ ലഭിച്ചുവെന്ന് പറയുന്നു. അമേരിക്കന്‍ അഭിഭാഷകനും വ്യവസായിയുമായ ഡേവിഡ് റൂബന്‍സ്റ്റീനുമായി സംസാരിച്ച മെഴ്‌സിഡസ് ബെന്‍സ് സിഇഒ സ്റ്റെന്‍ ഒല കല്ലേനിയസ് എങ്ങനെയാണ് പ്രശസ്ത ബ്രാന്‍ഡിന് അതിന്റെ പേര് ലഭിച്ചത് എന്ന് വിശദീകരിച്ചു. 1886-ല്‍ ഗോട്ട്‌ലീബ് ഡൈംലര്‍ സ്ഥാപിച്ചപ്പോള്‍ കാര്‍ Read More…
Author: ashtagon
”സാമന്തയെ വിവാഹം ചെയ്യാന്‍ തയ്യാര്‍’ ; ആരാധകന്റെ വിവാഹാഭ്യര്‍ഥനയ്ക്ക് മറുപടിയുമായി താരം
നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം ആരാധകരെ ഉള്‍പ്പെടെയുള്ളവരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആഗസ്റ്റ് 8-ന് ഹൈദരാബാദില്‍ വെച്ചായിരുന്നു ദമ്പതികളുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. നാഗചൈതന്യയുടെ മുന്‍ ഭാര്യ സാമന്തയുടെ പ്രതികരണത്തിനായി ആരാധകര്‍ കാത്തിരിയ്ക്കുകയായിരുന്നു. ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയ വാര്‍ത്തയ്ക്ക് പിന്നാലെ സാമന്തയെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയ ഒരു ആരാധകനാണ് ശ്രദ്ധേയനാകുന്നത്. ‘നിങ്ങള്‍ എടുക്കാത്ത ഷോട്ടുകളുടെ 100 ശതമാനവും നിങ്ങള്‍ക്ക് നഷ്ടമാകും’ എന്ന അടിക്കുറിപ്പോടെയാണ് ആരാധകന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ Read More…
ജയില്‍പ്പുള്ളികളില്ല, നെതർലൻഡ്‌സിൽ തടവറകള്‍ ശൂന്യമാകുന്നു ! എവിടെപ്പോയി കുറ്റവാളികള്‍?
കേരളത്തിലെ 57 ജയിലുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന 6000 പേരുടെ ഇരട്ടി കുറ്റവാളികളാണ് ഇന്ന് ജയിലുകള്‍ക്കുള്ളിലുള്ളത്. പല രാജ്യങ്ങളും തിങ്ങിനിറഞ്ഞ ജയിലുകളുമായി ബുദ്ധിമുട്ടുമ്പോള്‍, നെതര്‍ലന്‍ഡ്‌സ് നേരിടുന്നത് സവിശേഷമായ മറ്റൊരു വെല്ലുവിളിയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാല്‍ ഡച്ച് ജയിലുകളിലുള്ളത് ശൂന്യമായ സെല്ലുകളാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് , കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നെതര്‍ലന്‍ഡ്‌സ് 19 ജയിലുകള്‍ അടച്ചുപൂട്ടി, കൂടുതല്‍ ജയിലുകള്‍ അടുത്ത വര്‍ഷം അടച്ചുപൂട്ടും. ഇത് എങ്ങനെ സംഭവിക്കുന്നു? ജയിലുകള്‍ അടച്ചുപൂട്ടുന്നത് ജനങ്ങളില്‍ ഒരു വിഭാഗത്തെ ആശങ്കപ്പെടുത്തുന്നുമുണ്ട്. Read More…
ടൈപ്പിംഗ് ഇല്ല, മൗസ് ക്ലിക്ക് ഇല്ല ‘: ഉത്തര കൊറിയയിലെ കമ്പ്യൂട്ടര്‍ ലാബിന്റെ പഴയ വീഡിയോ വൈറലാകുന്നു…
ഉത്തരകൊറിയയിലെ വ്യാജ കമ്പ്യൂട്ടര്‍ ലബോറട്ടറിയുടെ ഒരു പഴയ വീഡിയോ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. ഉത്തരകൊറിയയിലെ ഒരു കമ്പ്യൂട്ടര്‍ ലാബില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത് , എന്നാല്‍ ലാബിലെ ദൃശ്യങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും നിഗൂഢമായ. ഇരുമ്പുമറയ്ക്കുള്ളിലെ രാജ്യമെന്നറിയപ്പെടുന്ന ഉത്തരകൊറിയയില്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഇന്റര്‍നെറ്റ് ആക്‌സസ്സ് ഉണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ഈ ലാബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് സംശയം. ലാബിലെ വിദ്യാര്‍ത്ഥികള്‍ കമ്പ്യൂട്ടറുകള്‍ക്ക് മുന്‍പില്‍ യാതൊരു പ്രവര്‍ത്തനവുമില്ലാതെ നിശബ്ദരായി ഇരിക്കുന്നത് കാണാം, ഇത് വിദ്യാര്‍ത്ഥികള്‍ Read More…
വയറ് നിറയെയാണോ ചോറ് കഴിക്കേണ്ടത്? നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണമാണോ കഴിക്കുന്നത്?
കേരളത്തിന്റെ ഭക്ഷണശീലത്തില്‍ അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍. എന്തുകഴിക്കണം, എങ്ങനെ കഴിക്കണം, ഏതു സമയത്ത് കഴിക്കണം എന്ന കാര്യങ്ങളിലൊക്കെ നമുക്ക് നമ്മുടേതായ ഭക്ഷണ ക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ അതില്‍ പുത്തന്‍ ട്രെന്റുകള്‍ കടന്നുവന്നപ്പോള്‍ പലതും പ്രശ്നമായി. പ്രാതലായി നമ്മള്‍ കഴിക്കുന്ന പുട്ടും കടലയും, അപ്പവും കറിയും, ദോശയു സാമ്പാറും തുടങ്ങിയവയെല്ലാം സമീകൃത ഭക്ഷണത്തിന് ഉദാഹരണങ്ങളാണ്. എന്നാല്‍ ഇവയുടെ അളവും മറ്റും സമീകൃതമാകാന്‍ ശ്രദ്ധിക്കണം. ശരീരപ്രകൃതം ജോലി എന്നിവയൊക്കെ കണക്കാക്കിവേണം എത്രത്തോളം ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാന്‍. പണ്ട് പാടത്തും പറമ്പിലും Read More…
തന്റെ കുഞ്ഞ് രാജകുമാരിയുമായി നടക്കാനിറങ്ങി രണ്‍ബീര്‍ കപൂര്‍ ; വീഡിയോ വൈറല്‍
ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ 14-നാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിവാഹിതരായത്. ഇവര്‍ക്ക് റാഹ എന്നൊരു മകളുണ്ട്. വിവാഹ ശേഷവും താരദമ്പതികള്‍ സിനിമയില്‍ സജീവമാണ്. ബോളിവുഡ് ദമ്പതികളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ക്രിസ്മസ് ആഘോഷ വേളയിലാണ് തങ്ങളുടെ മകള്‍ റാഹയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും അവളുടെ മുഖം ആദ്യമായി വെളിപ്പെടുത്തുകയും ചെയ്തത്. റാഹയുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ പാപ്പരാസികള്‍ പലപ്പോഴും മത്സരിയ്ക്കാറുണ്ട്. ഇപ്പോള്‍ രണ്‍ബീര്‍ കപൂറും Read More…
കേരളത്തിൽ വീണ്ടും നാഗവല്ലിയുടെ ചിലങ്കക്കിലുക്കം ! മണിച്ചിത്രത്താഴ് ട്രെയിലർ എത്തി
മാടമ്പള്ളിയുടെ അറയിൽ നിന്നും കള്ളത്താക്കോലിട്ട് ഗംഗ തുറന്നു വിട്ട നാഗവല്ലി മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേർന്ന് നടക്കാൻ തുടങ്ങിയിട്ടും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓർമ്മകൾക്കും കാഴ്ചകൾക്കും പുതിയ തിളക്കം ലഭിക്കുവാൻ പോവുകയാണ്. മലയാളത്തിന്റെ എവർഗ്രീൻ ചിത്രമായ മണിച്ചിത്രത്താഴ് റീമാസ്റ്റർ വേർഷൻ തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന ഫ്രെയിമുകൾ കൂടുതൽ തെളിമയോടെ ഫോർ കെ കോളിറ്റിയിലാണ് ഇത്തവണ എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 17ന് തിയേറ്ററുകളിൽ പ്രദർശനത്തിന് Read More…
ഗ്രേസോടെ ഗ്രേസ് ആന്റണി ! ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’ ഓഗസ്റ്റ് 15ന്
“ആഹാ… എന്നാ വാശിക്കൊരു കുറവൂല്ലാന്ന് തന്നെ വിചാരിച്ചോ !” ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’യിലെ ഗ്രേസ് ആന്റണിയുടെ കഥാപാത്രമായ രശ്മി പറയുന്ന ഡയലോഗാണിപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ ആകാംക്ഷയിലാണ് ആരാധകരും സിനിമാപ്രേമികളും. ഒരു കഥാപാത്രത്തിന്റെ മാറ്റുകൂടുന്നത് അത് ഭദ്രമായ കൈകളിൽ ചെന്നെത്തുമ്പോഴാണ് കഥാപാത്രത്തെ പൂർണ്ണമായും ഉൾക്കൊണ്ട് അച്ചടക്കത്തോടെയും പക്വതയോടുംകൂടി അവതരിപ്പിക്കുക എന്നതാണ് അഭിനേതാവിന്റെ കർത്തവ്യം. എണ്ണിയാലൊതുങ്ങാത്തത്ര അഭിനേതാക്കൾ ഇന്ന് ഇന്റസ്ട്രിയിലുണ്ട്. അതിൽ മലയാളികൾക്ക് തന്റെതെന്ന് അഹങ്കാരത്തോടെ അവകാശപ്പെടാവുന്ന അഭിനേതാക്കളിൽ ഒരാളാണ് ഗ്രേസ് Read More…
ഉലുവ മുളപ്പിച്ച് കഴിച്ചുനോക്കു… അത്ര നിസാരക്കാരനല്ല, ആശ്ചര്യപ്പെടുത്തുന്ന ഗുണങ്ങള്‍
ആരോഗ്യസംരക്ഷണത്തിന് അത്ഭുതകരമായ ഗുണം ചെയ്യുന്ന ഒന്നാണ് ഉലുവ. പല രോഗങ്ങളെയും തടയാന്‍ ഉലുവ ബെസ്റ്റാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നതുപോലെ ഉലുവയും മുളപ്പിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനായി സഹായിക്കും. ഫൈബര്‍ ധാരളമായി അടങ്ങിയതും കാലറി വളരെ കുറഞ്ഞതുമായ ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. കൊഴുപ്പ് ഉരുക്കി കളയാനും സഹായകമായ ഉലുവ മുളപ്പിച്ച് കഴിക്കുന്നത് കൊണ്ട് രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുമത്രേ. ഇതിന്റെ ഇലയ്ക്കും ഗുണങ്ങള്‍ ഏറെയാണ്. ഉലുവ ഇല ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്ക് വിശപ്പ് കുറച്ചാവും അനുഭവപ്പെടുക. നെഞ്ചെരിച്ചലിനെ തടയാനുമൊക്കെ Read More…









