ബോളിവുഡിലെ സ്വപ്നസുന്ദരിയെന്നു സര്‍പ്പസുന്ദരിയെന്നും അറിയപ്പെടുന്ന മുതിർന്ന നടി രേഖയ്ക്ക് ഇപ്പോഴും വലിയ ആരാധവൃന്ദമാണുള്ളത്. അതിശയകരമായ ക്ലാസിക് സിനിമകളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. പ്രായമാകുന്തോറും പഴകിയ വീഞ്ഞ് പോലെ അവര്‍ കൂടുതല്‍ സുന്ദരിയാകുകയാണ്, അവരുടെ മനംമയക്കുന്ന കണ്ണുകളും വസ്ത്രധാരണ രീതിയും വ്യക്തിത്വവും ആരാധകരെ ഇപ്പോഴും ആകര്‍ഷിക്കുന്നു. ബോളിവുഡിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായ രേഖ അവരുടെ മാസ്മരികമായ നോട്ടത്തില്‍ വീണുപോകാത്ത ഹൃദയങ്ങളില്ല. എന്നാല്‍ ഒട്ടും ഭയമില്ലാത്ത, കാര്യങ്ങള്‍ തുറന്നു പറയാൻ ഒരു മടിയുമില്ലാത്തയാളാണ് ഈ തമിഴ്നാട്ടുകാരി. അവരുടെ ജീവിതം ഒരു തുറന്ന Read More…
Author: ashtagon
ഒട്ടിയ കവിളിനെയോര്‍ത്തു ദുഃഖിക്കേണ്ട, പരിഹാരമുണ്ട്
ഒട്ടിയ കവിളിനെയോര്‍ത്തു ദുഃഖിക്കേണ്ട. കവിള്‍ കുറഞ്ഞതുകൊണ്ട് മുഖപ്രസാദവും സൗന്ദര്യവും കുറയില്ല. കവിള്‍ തുടുക്കാന്‍ ചില മുഖവ്യായാമങ്ങള്‍ ശീലിച്ചാല്‍ മതി. ഇടയ്ക്ക് കവിള്‍ വീര്‍പ്പിച്ചു പിടിക്കുന്നത് കവിള്‍ തുടുക്കാന്‍ സഹായിക്കും. അഞ്ചുമിനിറ്റെങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം. രാവിലെയും വൈകുന്നേരവും അല്പനേരം വെള്ളം കവിള്‍ കൊള്ളുന്നതും നല്ലതാണ്. കവിള്‍ വീര്‍പ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലെയും മോതിരവിരല്‍, നടുവിരല്‍, ചൂണ്ടുവിരല്‍ ഇവ ചേര്‍ത്ത് താഴെ നിന്നു മുകളിലേക്ക് മസാജ് ചെയ്യുക. ദിവസം ഇരുപതു തവണയെങ്കിലും ഇതു ചെയ്യണം. കവിളുകള്‍ തുടുക്കും. ഒട്ടിയ Read More…
ഉടമയെ വ്യായാമം ചെയ്യാൻ അനുവദിക്കാതെ നായ്ക്കുട്ടി: കുസൃതി കണ്ട് പൊട്ടിച്ചിരിച്ച് നെറ്റിസൺസ്
മനുഷ്യനുമായി ഏറ്റവും അധികം ആത്മബന്ധം പുലർത്തുന്ന മൃഗങ്ങളാണ് നായ്ക്കൾ. കുടുംബത്തിലെ ഒരംഗത്തെപോലെ കരുതപെടുന്ന ഇവ യജമാനന്റെ ഉറ്റ സുഹൃത്തുക്കളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ ഉടമയും നായ്ക്കളും തമ്മിലുള്ള സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും ആഴം വ്യക്തമാക്കുന്ന രസകരമായ വീഡിയോകൾ നാം കണ്ടിട്ടുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. വ്യായാമം ചെയ്യുന്നതിനിടയിൽ ഉടമയെ നിരന്തരമായി ശല്യം ചെയ്യുന്ന ഒരു വളർത്തുനായകുട്ടിയുടെ വീഡിയോയാണ് ഇത്. നിക്ക് ചാപ്മാൻ എന്ന യുവാവും തന്റെ നായ്ക്കുട്ടിയുമാണ് വീഡിയോയിൽ ഉള്ളത്. അടുത്തിടെയാണ് നിക്ക് Read More…
അപമര്യാദ കാട്ടിയ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂൾ പെൺകുട്ടികൾ- വീഡിയോ
കാലം ഇത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകൾ ലൈംഗികപരമായി നിരവധി ചൂഷണങ്ങൾ നേരിടുന്നുണ്ട്. ശാരീരികം മാത്രമല്ല പൊതുസ്ഥലങ്ങളിലെ പുരുഷന്മാരുടെ തുറിച്ചുനോട്ടവും അശ്ലീലച്ചുവയോടെയുള്ള സംസാരവും സ്ത്രീകളെ മാനസികമായി തളർത്തുന്നുണ്ട്. വളരെ ചെറിയ ഒരു ശതമാനം സ്ത്രീകൾ മാത്രമാണ് മുൻപ് ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിച്ചിരുന്നത്. എന്നാൽ ഇന്ന് ഇത് സംബന്ധിച്ച കൂടുതൽ അവബോധവും സാമൂഹിക പിന്തുണയും കാരണം, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കിയിരിക്കുന്നു. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ കയ്യടി ഏറ്റുവാങ്ങുന്നത്. പൊതുസ്ഥലത്ത് വെച്ച് അപമര്യാദയായി Read More…
കടുത്ത വയറുവേദന; 23കാരന്റെ ചെറു കുടലിൽ ജീവനുള്ള പാറ്റ, അതിവിദഗ്ധമായി പുറത്തെടുത്ത് ഡോക്ടർ
ന്യൂ ഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ 23 കാരനായ യുവാവിന്റെ ചെറുകുടലിൽ നിന്ന് 3 സെന്റീമീറ്റർ വലിപ്പമുള്ള ജീവനുള്ള പാറ്റയെ പുറത്തെടുത്ത് ഡോക്ടർമാർ. വസന്ത് കുഞ്ചിലെ ഫോർട്ടിസ് ഹോസ്പിറ്റലിലാണ് സംഭവം. നൂതന എൻഡോസ്കോപ്പിക് ടെക്നിക്കുകൾ ഉപയോഗിച്ചാണ് 10 മിനിറ്റ് നീണ്ട ഈ നടപടിക്രമത്തിലൂടെ പാറ്റയെ പുറത്തെടുത്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതിലെ ബുദ്ധിമുട്ടും മൂലമാണ് രോഗി വൈദ്യസഹായം തേടിയതെന്ന് മെഡിക്കൽ സംഘത്തെ നയിച്ച ഗ്യാസ്ട്രോഎൻട്രോളജിയിലെ സീനിയർ കൺസൾട്ടൻ്റ് ശുഭം Read More…
ഒരു ചെറു സ്പര്‍ശനം വിഷാദവും ഉത്കണ്ഠയും കുറയ്ക്കുമോ? പഠനം സൂചിപ്പിക്കുന്നതിങ്ങനെ
നമ്മളുടെ വിഷമ ഘട്ടത്തില്‍ പ്രിയപ്പെട്ടവരില്‍ നിന്നുള്ള തലോടല്‍, അല്ലെങ്കില്‍ തോളില്‍ തട്ടി എല്ലാം ശരിയാകുമെന്നുള്ള വാക്ക് വളരെ അധികം ഗുണപ്രദമാകും. വിവിധ തരത്തിലുള്ള ഇത്തരത്തിലെ സ്പര്‍ശനങ്ങള്‍ക്ക് വിഷാദവും വേദനയും ഉത്കണ്ഠയുമൊക്കെ കുറയ്ക്കാനുള്ള കഴിവുണ്ടെന്നാണ് ജര്‍മ്മനിയിലെയും നെതര്‍ലാന്‍ഡ്സിലെയും ഗവേഷകരുടെ കണ്ടെത്തല്‍. 13000 മുതിര്‍ന്നവരുടെയും കുട്ടികളുടയും നവജാതശിശുക്കളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗവേഷകര്‍ വിശകലനം നടത്തിയത്. ഇവരെല്ലാവരും തന്നെ ഏതെങ്കിലും തരത്തിലുള്ള ശാരീര സ്പര്‍ശനത്തിനു വിധേയരാക്കപ്പെട്ടവരാണ്.ഇതിലെ ഒരു പഠനം ചൂണ്ടികാണിക്കുന്നത് ദിവസവും 20 മിനിട്ടത്തേക്ക് ആറാഴ്ചക്കാലം മൃദുവായി മസാജ് ചെയ്യുന്നത്മറവിരോഗം ബാധിച്ച Read More…
ഉറക്കമില്ലായ്മ എന്റെ തീരുമാനങ്ങളെ പോലും ബാധിയ്ക്കുന്നു ; തുറന്നു പറഞ്ഞ് ദിപീക പദുക്കോണ്‍
കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. എന്നാല്‍ കുഞ്ഞ് വന്നതോടെ തന്റെ ദിനചര്യകളില്‍ ഉണ്ടായ മാറ്റത്തെ കുറിച്ച് തുറന്നു പറയുകയാണ് ദീപിക പദുക്കോണ്‍. അമ്മയായ ശേഷമുള്ള ഉറക്കമില്ലായ്മയെ കുറിച്ചാണ് ദീപിക തുറന്നു പറഞ്ഞത്. 2024-ലെ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചുള്ള ലൈവ് ലവ് ലാഫ് ഫൗണ്ടേഷന്റെ പരിപാടിയിലാണ് ദീപിക ഇക്കാര്യം പറഞ്ഞത്. ” ഉറക്കം നഷ്ടപ്പെടുമ്പോള്‍ അത് നിങ്ങളുടെ Read More…
മിൽട്ടൺ ചുഴലിക്കാറ്റിലേക്ക് പറന്നുകയറി ഗവേഷണ വിമാനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ മിൽട്ടൺ ചുഴലിക്കാറ്റിലേക്ക് ഇരച്ചുകയറി ഗവേഷണ വിമാനം. കടുത്ത നാശം വിതച്ചു കടന്നുപോകുന്ന മിൽട്ടൺ ചുഴലികാറ്റിനെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. സംഭവത്തിന്റെ അതിഭയാനകമായ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൊടുങ്കാറ്റിൽപ്പെട്ട് വിമാനം ആടിയുലയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ എയർക്രാഫ്റ്റ് ഓപ്പറേഷൻസ് സെന്ററാണ് വീഡിയോ പുറത്തുവിട്ടത്. ലോക്ക്ഹീഡ് WP-3D ഓറിയോണിന്റെ ‘മിസ് പിഗ്ഗി’ വിമാനമാണ്, കനത്ത മഴയ്ക്കിടയിൽ കൊടുങ്കാറ്റിനുള്ളിലേക്ക് പ്രവേശിച്ചത്. വിമാനത്തിലെ പാസഞ്ചർ സൈഡ് വിൻഡോയിൽ നിന്നുള്ള Read More…
ഭീകരനാ.. കൊടും ഭീകരൻ: പ്രാവുകളെ ഉപയോഗിച്ച് 50ഓളം വീടുകൾ കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ
ബംഗളുരുവിൽ പ്രാവുകളെ ഉപയോഗിച്ച് വീടുകളുടെ പൂട്ട് തകർത്ത് മോഷണം നടത്തുന്ന 38-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പരിവാള മഞ്ഞ എന്നറിയപ്പെടുന്ന “ മഞ്ജുനാഥ്” എന്ന യുവാവാണ് അറസ്റ്റിലായത്. ഹൊസൂർ സ്വദേശിയാണെങ്കിലും ബംഗളൂരുവിലെ നാഗരത്ത്പേട്ടയിലാണ് ഇയാൾ താമസിക്കുന്നത്. നഗരത്തിലുടനീളം നടത്തിയ 50 മോഷണങ്ങൾക്കെങ്കിലും ഉത്തരവാദി ഇയാളാണെന്നാണ് അധികൃതർ കരുതുന്നത്. കാരണം മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്തമായിരുന്നു മഞ്ജുനാഥിന്റെ രീതി. മോഷണം നടത്താനായി തിരഞ്ഞെടുക്കുന്ന വീടുകളിൽ മോഷണത്തിന് മുന്നേ ഇയാൾ പ്രാവുകളെയും കൂടെകൊണ്ടുപോകുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരില്ലാത്ത ബഹുനില കെട്ടിടങ്ങളിലായിരുന്നു ഇയാളുടെ Read More…









