2024 ഡിസംബർ 1 മുതൽ രാജ്യത്തെ ടെലികോം വരിക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ സന്ദേശങ്ങളും ഒറ്റത്തവണ പാസ്‌വേഡുകളും (OTP) ലഭിക്കുന്നതിൽ കാലതാമസം നേരിടുമോ ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് മറുപടിയായി ഈ സന്ദേശങ്ങളുടെ സമയബന്ധിതമായ ഡെലിവറിയെ പുതിയ ട്രെയ്‌സിബിലിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ബാധിക്കില്ലെന്ന് ട്രായ് അറിയിച്ചു. ലൈവ്മിന്റ് റിപ്പോർട്ട് അനുസരിച്ച്, ഡിസംബർ 1 മുതൽ നെറ്റ് ബാങ്കിംഗ്, ആധാർ OTP സന്ദേശങ്ങൾ ഡെലിവറി ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് Read More…
Author: ashtagon
അവയവങ്ങളുടേയും ശരീരത്തിന്റേയും പ്രായം കുറയ്ക്കണം; ‘പണി’ കിട്ടി ടെക് സംരംഭകന്‍
ടെക് സംരംഭകന്‍ ബ്രയാന്‍ ജോണ്‍സണ്‍ തന്റെ പ്രായം കുറയാന്‍ വേണ്ടി കോടികള്‍ ചെലവഴിച്ചു നടത്തുന്ന ചികിത്സകള്‍ കുറെ നാളായി സോഷ്യല്‍ മീഡിയയിലെ വാര്‍ത്തയാണ്. എന്നാല്‍ ഇത്തവണ എട്ടിന്റെ പണിതന്നെ കിട്ടി ഈ ടെക് സംരംഭകന്. ശരീരത്തിന്റെ പ്രായം കുറയ്‌ക്കാനായി നടത്തിയ കൊഴുപ്പ് കുത്തിവയ്‌ക്കല്‍ ചികിത്സ പാളിപ്പോയതിനെ തുടര്‍ന്ന് ബ്രയാന്റെ മുഖമാകെ ചുവന്ന് വീര്‍ത്തു. വേറൊരാളുടെ ശരീരത്തില്‍ നിന്നുള്ള കൊഴുപ്പ് കുത്തിവച്ചതിനെ തുടര്‍ന്നുള്ള അലര്‍ജിയാണ് മുഖം വീര്‍ക്കാന്‍ കാരണമായത് ഇന്‍സ്റ്റാഗ്രാമിലൂടെ തനിക്ക് സംഭവിച്ച ഈ കാര്യത്തെപ്പറ്റി ബ്രയാന്‍ ജോണ്‍സണ്‍ Read More…
ഈ മലയാള സൂപ്പര്‍സ്റ്റാറിന്റെ 14 സിനിമകള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തു; എല്ലാം വമ്പന്‍ ഹിറ്റുകള്‍
ബോളിവുഡ് സിനിമകള്‍ പലപ്പോഴും പ്രശസ്ത സിനിമകളുടെ റീമേക്കുകളാണെന്നും ഈ സിനിമകളില്‍ നിരവധി താരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ നമ്മുടെ മലയാളത്തിലെ ഒരു താരത്തിന്റെ മിക്ക ഹിറ്റ് സിനിമകളും ബോളിവുഡിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. മറ്റാരുമല്ല ആ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ മലയാളികളുടെ ചരിഞ്ഞ അദ്ഭുതം മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാലിന്റെ പതിനാല് സിനിമകള്‍ ഹിന്ദിയില്‍ മാത്രം, വിവിധ വിഭാഗങ്ങളിലായി റീമേക്ക് ചെയ്തിട്ടുണ്ട്. ഇത് സിനിമ വ്യവസായത്തിലെ വലിയ താരങ്ങള്‍ക്കിടയില്‍ പോലും Read More…
രാധികയ്ക്കും അനന്ത് അംബാനിയ്ക്കുമൊപ്പമുള്ള ആ കുട്ടി ആര് ? വീഡിയോ വൈറല്‍
ലോകം കണ്ട ആഡംബര വിവാഹമായിരുന്ന രാധിക മര്‍ച്ചന്റിന്റേയും അനന്ത് അംബാനിയുടേയും. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഇരുവരുടേയും മനോഹരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനന്ത് അംബാനിയോടൊപ്പം രാധിക ഒരു കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന വീഡിയോയാണ് വൈറലായിരിയ്ക്കുന്നത്. രാധികയുടെ കൂടെയുള്ളത് ആരുടെ കുട്ടിയാണെന്ന് ആരാധകര്‍ക്കിടയില്‍ ആകാംക്ഷയുണര്‍ത്തിയിരിയ്ക്കുന്നത്. വീഡിയോയില്‍ രാധിക കുട്ടിയുമായി കളിക്കുമ്പോള്‍ അതീവ സന്തോഷവതിയായാണ് കാണാന്‍ സാധിയ്ക്കുന്നത്. പെണ്‍കുഞ്ഞും രാധികയ്ക്കൊപ്പമുള്ള സമയം ആസ്വദിക്കുന്നതായി കാണാം. അനന്ത് അംബാനി കുട്ടിയുടെ തലയില്‍ തലോടുന്നതും Read More…
ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു
മുംബൈ: നടൻ ധനുഷിനും ഐശ്വര്യ രജനീകാന്തിനും ചെന്നൈ കുടുംബ കോടതി ഔദ്യോഗികമായി വിവാഹമോചനം അനുവദിച്ചു. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോടതിയുടെ വിധി. മൂന്ന് തവണയാണ് ഈ കേസ് കോടതി പരിഗണിച്ചത്. മൂന്ന് തവണയും ഹിയറിംഗിന് ഹാജരാകാത്തതിനാല്‍ ഇരുവരും അനുരഞ്ജനത്തിലേര്‍പ്പെടുമെന്ന് അടുത്തിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.നവംബർ 21 ന് ധനുഷും ഐശ്വര്യയും ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായി വേർപിരിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 2004-ൽ ചെന്നൈയിലാണ് ഇരുവരും വിവാഹിതരായത്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, വേർപിരിയാനുള്ള തീരുമാനം Read More…
എ.ആര്‍. റഹ്മാന്‍ തനിക്ക് പിതാവിനെ പോലെയെന്ന് മോഹിനിഡേ; ‘അദ്ദേഹത്തിന് എന്റെ പ്രായത്തില്‍ ഒരു മകളുണ്ട്’
എആര്‍ റഹ്മാന്‍ തന്റെ പിതാവിനെപ്പോലെയാണെന്നും അദ്ദേഹത്തിന് തന്റെ പ്രായത്തില്‍ ഒരു മകളുമുണ്ടെന്ന് ബാസിസ്റ്റ് മോഹിനി ഡേ. എ.ആര്‍. റഹ്മാന്‍ ഭാര്യ സൈറ ബാനുവില്‍ നിന്ന് 29 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വേര്‍പിരിയല്‍ പ്രഖ്യാപിച്ച് ആരാധകരെ ദുഃഖിതരാക്കിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ബാസിസ്റ്റായ മോഹിനി ഡേയും അടുത്ത ദിവസം തന്നെ ഭര്‍ത്താവ് മാര്‍ക്ക് ഹാര്‍ട്ട്‌സച്ചിനെ വിവാഹമോചനം ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധമായി ട്രോളുകള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു. ഇതോടെയാണ് മോഹിനി ഡേ തന്നെ രംഗത്ത് വന്നത്. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് തന്നെ Read More…
9:02 AMന് തുടങ്ങി, 9:40 AMന് അവസാനിച്ചു, ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം, വെറും 38 മിനിറ്റ്
ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം’ എന്ന പ്രയോഗം അൽപ്പം രസകരമായി തോന്നിയേക്കാം, പക്ഷേ ചരിത്രം പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്നു. അവയിലൊന്നായ ഒരു യുദ്ധകഥ ഇതാ. 1896-ലെ ആംഗ്ലോ-സാൻസിബാർ യുദ്ധം എന്ന പേരിൽ നടന്ന ഒരു യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. റെക്കോർഡ് ബുക്കുകളിൽ 38 മിനിറ്റ് മാത്രം നീണ്ടുനിന്ന യുദ്ധമായാണ് അതിന്റെ സ്ഥാനം. ആംഗ്ലോ-സാൻസിബാർ യുദ്ധം 1896: ചരിത്രം സാൻസിബാറിലെ സുൽത്താനേറ്റിന്റെ പിന്തുടർച്ചാവകാശത്തെ ചൊല്ലിയുള്ള ഒരു തർക്കത്താൽ പൊട്ടിപ്പുറപ്പെട്ടതാണ് ഈ യുദ്ധം. ബ്രിട്ടീഷ് സാമ്രാജ്യവും സുൽത്താന്റെ സൈന്യവും തമ്മിലായിരുന്നു അധികാരത്തിന്റെ Read More…
മൂന്നു വയസിൽ താഴെയുള്ള കുട്ടി ഉണ്ടോ? മാതാപിതാക്കൾ ഈ കാര്യങ്ങൾ ഓർത്തുവയ്ക്കുക
കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങളെ കുറിച്ച് മനസിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെയാണ് കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുക എന്നത്. നിങ്ങള്‍ കുട്ടികളോട് ഇടപഴകുന്ന രീതിയെ അടിസ്ഥാനമാക്കിയിരിക്കും കുട്ടികളുടെ മാനസികമായ വികസനവും കാഴ്ചപ്പാടുകളും. ഒന്ന് മുതല്‍ മൂന്നു വയസ് വരെ പ്രായത്തിലുള്ള കുട്ടികളെ വളര്‍ത്തുക എന്നത് ഏറെ നിര്‍ണായകമായ കാര്യമാണ്. ഈ പ്രായത്തിലെ സ്വഭാവ രുപീകരണം കുട്ടികളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ തന്നെ, ഈ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിയ്ക്കണം.
മത്തങ്ങയുടെ കുരു തൈരിനോടൊപ്പം കഴിച്ചാലുള്ള 7 ഗുണങ്ങൾ
മത്തങ്ങ വിത്തുകളിൽ ധാരാളം പ്രോട്ടീൻ, സിങ്ക്, ഫൈബർ, മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. തൈരിനൊപ്പം മത്തങ്ങ വിത്തുകൾ കഴിക്കുന്നത് അത്യുത്തമമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . മത്തങ്ങയുടെ കുരു തൈരിനോടൊപ്പം കഴിച്ചാലുള്ള 7 ഗുണങ്ങൾ തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, അത് ദഹനനാളത്തിൻ്റെ പ്രവർത്തനവും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നു. മത്തങ്ങ വിത്തുകളിലെ നാരുകളും പ്രോബയോട്ടിക്സും ദഹനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും ശരീരവണ്ണം കുറയ്ക്കാനും സഹായിക്കുന്നു. മത്തങ്ങവിത്തുകളിൽ 5.1 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. . മത്തങ്ങ വിത്തുകൾ തൈരിനൊപ്പം കഴിക്കുന്നത് Read More…









