Lifestyle

വീട്ടിലെ പൊടി ശല്യത്തെ പടിക്കു പുറത്താക്കാം; ഈ കാര്യങ്ങള്‍ ചെയ്യാമോ?

വീട്ടില്‍ പൊടി അടിഞ്ഞു കൂടുന്നത് വീട്ടമ്മമാരെ വളരെയധികം പ്രശ്‌നത്തിലാക്കുന്ന ഒരു കാര്യം തന്നെയാണ്. എത്ര വൃത്തിയാക്കിയാലും പൊടി വീണ്ടും വീണ്ടും അടിയാറുണ്ട്. ജോലിക്കാരായ വീട്ടമ്മമാരെ ഈ പൊടി ശല്യം പ്രതിരോധത്തിലാക്കാറുണ്ട്. അലര്‍ജി ഉള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. പൊടി ശല്യം മൂലം നിങ്ങള്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കാവുന്നതാണ്…..

Featured Fitness

ആദ്യമായാണോ നിങ്ങള്‍ യോഗ ചെയ്യാന്‍ തുടങ്ങുന്നത് ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ് യോഗ. മറ്റ് വ്യായാമങ്ങളില്‍ നിന്ന് യോഗയെ വ്യത്യസ്ഥമാക്കുന്നതും ഈ ഗുണം തന്നെയാണ്. ശരീരത്തിന്റെ ആരോഗ്യം ഒരു പരിധി വരെ മനസിനെ ആശ്രയിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ലഭിക്കാന്‍ യോഗ തന്നെ തിരഞ്ഞെടുക്കണം. ചെറിയ പ്രായത്തില്‍ തന്നെയുള്ള ഓര്‍മ്മക്കുറവ്, പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്‌സ് സംഭവിക്കാനുള്ള സാധ്യത എന്നിവ ഇല്ലാതാക്കാന്‍ യോഗ ചെയ്യുന്നതിലൂടെ സാധിക്കും. യോഗ ആദ്യമായി ചെയ്യാന്‍ തുടങ്ങുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

Oddly News

ആ തലയോട്ടി ക്ലിയോപാട്രയുടെ സഹോദരിയുടേതല്ല ; 100 വര്‍ഷത്തിനുശേഷം തിരുത്തല്‍

എഫെസസിലെ ശവകുടീരത്തില്‍നിന്നു ലഭിച്ച ആ തലയോട്ടി ക്ലിയോപാട്രയുടെ സഹോദരി അര്‍സിനോയുടേതല്ലെന്ന് ഓസ്‌ട്രിയയിലെ ഗവേഷകരുടെ കണ്ടെത്തല്‍. കാരണം അത്‌ ഒരു ആണ്‍കുട്ടിയുടേതാണ്‌. നൂറു വര്‍ഷം മുമ്പ് ശവകുടീരത്തില്‍നിന്നു ലഭിച്ച തലയോട്ടിയുടെ പ്രത്യേകത കണക്കിലെടുത്താണ്‌ അതു ക്ലിയോപാട്രയുടെ സഹോദരിയുടേതാണെന്ന നിഗമനത്തിലെത്തിയത്‌. ആ നിഗമനത്തിനു പതിറ്റാണ്ടുകളോളം തിരുത്തലും ഉണ്ടായില്ല. ബി.സി 205 നും 36 നും ഇടയിലാണ്‌ ആ ആണ്‍കുട്ടി ജീവിച്ചിരുന്നത്‌. മരിക്കുമ്പോള്‍ 11 നും 14 നും ഇടയിലായിരുന്നു പ്രായം. ‘അവികസിതമായ മുകളിലെ താടിയെല്ല്‌’ ഉള്‍പ്പെടെയുള്ള പ്രത്യേകതകളും ശാസ്‌ത്രജ്‌ഞര്‍ തിരിച്ചറിഞ്ഞു. Read More…

Featured Lifestyle

പ്രായമായ പെൺകുട്ടിയെ വിവാഹം കഴിച്ചാലുള്ള ഗുണങ്ങൾ? പുതിയ തലമുറയിലെ പുതിയ പ്രവണത

പെൺകുട്ടിക്ക് ആൺകുട്ടിയേക്കാൾ പ്രായമുണ്ടെങ്കിൽ വിവാഹം നടക്കുമോ? നിങ്ങളെക്കാൾ പ്രായമുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചാലുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്? ഇന്നത്തെ ആൺകുട്ടികളും പെൺകുട്ടികളും എന്താണ് ചിന്തിക്കുന്നതെന്ന് അറിയുക. സാധാരണയായി വിവാഹങ്ങളിൽ ആൺകുട്ടിയുടെ പ്രായം പെൺകുട്ടിയേക്കാൾ കൂടുതലാണ്. ആൺകുട്ടിക്ക് 21 വയസും പെൺകുട്ടിയുടെ പ്രായം 18 ഉം ആയിരിക്കണമെന്നാണ് നിയമം പറയുന്നത്. എന്നാൽ ഇക്കാലത്ത് ആൺകുട്ടികൾ തങ്ങളെക്കാൾ പ്രായമുള്ള പെൺകുട്ടികളോട് കൂടുതൽ ആകർഷിക്കപ്പെടുന്നു. ചിലർ പ്രായത്തിന്റെ കാര്യത്തിൽ ഒട്ടും ശ്രദ്ധിക്കാറില്ല. പ്രായം ഒരു സംഖ്യ മാത്രമാണെന്നും യഥാർത്ഥ കാര്യം പ്രണയമാണെന്നും Read More…

Health

വെരിക്കോസ്‌ വെയിനാണോ പ്രശ്നം, പരിഹാരം ആയുര്‍വേദത്തിലുണ്ട്

സ്‌ത്രീകളിലാണ്‌ പുരുഷന്മാരേക്കാള്‍ കൂടുതലായി കണ്ടുവരുന്നത്‌. ചിലരില്‍ കുടുംബപാരമ്പര്യം കാണാറുണ്ട്‌. തുടര്‍ച്ചയായി നിന്നുജോലി ചെയ്യുന്നവരിലാണ്‌ വെരിക്കോസ്‌ സിരകള്‍ബാധിക്കാറ്‌. അഞ്ചിലൊരാള്‍ക്ക്‌ സിരാകൗടില്ല്യം ഉണ്ടാകുന്നു വെങ്കിലും ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമല്ല ഇത്‌ . പ്രധാനമായും കാലുകളിലെ തൊലിക്കടിയിലുള്ള സിരകള്‍ തടിച്ചും വളഞ്ഞും കാണപ്പെടുന്ന അത്ര ഗൗരവമല്ലാത്ത ഒരു രോഗമാണ്‌ വെരിക്കോസ്‌ വെയിന്‍. ആയുര്‍വേദത്തില്‍ സിരാഗ്രന്ധി, സിരാകൗടില്യം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇരുപത്‌ വയസിനു താഴെ ഈ രോഗം കാണാറില്ല. മുതിര്‍ന്നവരിലാണ്‌ കൂടുതലായും കാണുന്നത്‌. സ്‌ത്രീകളിലാണ്‌ പുരുഷന്മാരേക്കാള്‍ കൂടുതലായി കണ്ടുവരുന്നത്‌. ചിലരില്‍ കുടുംബപാരമ്പര്യം Read More…

Lifestyle

വസ്ത്രങ്ങളിലെ കറ ഏതുമാകട്ടെ ! നീക്കാന്‍ ഏറ്റവും ഫലവത്തായ ചില പൊടിക്കൈകള്‍

നമ്മുടെ ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ഒരുപാട് കാലം ഇടുന്നതിന് മുന്‍പ് തന്നെ ആ വസ്ത്രത്തില്‍ കറ പറ്റിയാല്‍ നമുക്ക് ഒട്ടും സഹിക്കാന്‍ പറ്റുന്ന കാര്യം ആയിരിയ്ക്കില്ല അത്. ചായക്കറയോ, ഭക്ഷണത്തിന്റെ കറയോ, രക്തക്കറയോ അങ്ങനെ എന്തായാലും അത് വളരെ പെട്ടെന്ന് മാറ്റിയെടുക്കാന്‍ തന്നെയായിരിയ്ക്കും നമ്മുടെ ശ്രമം. സാധാരണ വസ്ത്രങ്ങളെക്കാള്‍ വെള്ള വസ്ത്രങ്ങളില്‍ കറ ആയാല്‍ വളരെ ബുദ്ധിമുട്ടാണ് അത് മാറ്റിയെടുക്കാന്‍. വസ്ത്രങ്ങളിലെ കറ നീക്കാന്‍ ഏറ്റവും ഫലവത്തായ ഒന്നാണ് വിനാഗിരി. ഈ വിനാഗിരി ഉപയോഗിച്ച് കറകള്‍ എങ്ങിനെ നീക്കം Read More…

Sports

ആദ്യപകുതിയില്‍ നാലു ഗോളുകള്‍ വഴങ്ങി; എല്‍ക്ലാസ്സിക്കോയില്‍ റയലിനെ ബാഴ്‌സ ഗോള്‍മഴയില്‍ മുക്കി

ജിദ്ദ: ലോകം കണ്ണുചിമ്മാതെ കാത്തിരുന്ന മറ്റൊരു എല്‍ ക്ലാസ്സിക്കേയില്‍ റയല്‍മാഡ്രിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്‌സിലോണയുടെ കുതിപ്പ്. രണ്ടു ഗോളുകള്‍ക്ക് എതിരേ അഞ്ചു ഗോളുകളടിച്ചാണ് ബാഴ്‌സ കുതിച്ചത്. ജെദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഫൈനലില്‍ കൂറ്റന്‍ വിജയം നേടിയ ബാഴ്‌സ ക്ലബ്ബിന്റെ ചരിത്രത്തിലെ പതിനഞ്ചാം സ്പാനിഷ് സൂപ്പര്‍കപ്പ് നേടുകയും ചെയ്തു. ആദ്യപകുതിയില്‍ തന്നെ റയലിനെ നാലുഗോളുകള്‍ നേടി വളരെ പിന്നിലാക്കിയ ബാഴ്‌സിലോണ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി കുറിച്ചു. ആദ്യം ഗോളടിച്ച റയലിനെയാണ് ബാഴ്‌സ Read More…

Health

ആ ദിവസങ്ങള്‍ നീട്ടി വയ്‌ക്കേണ്ടതുണ്ടോ? എങ്കില്‍…

സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവ ദിവസങ്ങള്‍ അല്‍പ്പം ടെന്‍ഷന്‍ നിറഞ്ഞതു തന്നെയാണ്. ആര്‍ത്തവത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ശരീരവേദനയും ഛര്‍ദിയും നടുവേദനയും കൈകല്‍ക്കഴപ്പുമൊക്കെ എന്നും ഒരു ബുദ്ധിമുട്ടു തന്നെയാണ്. അതുകൊണ്ടു തന്നെ പരീക്ഷ, യാത്ര, വിവാഹം പേലെയുള്ള സമയങ്ങളില്‍ ആര്‍ത്തവം വരുന്നത് ഒരു തലവേദനയാണ്. ഈ സമയങ്ങളിലാണ് ആര്‍ത്തവം നീട്ടി വയ്ക്കുന്നതിനെ കുറിച്ചുള്ള ചിന്ത വരുന്നത്. ആര്‍ത്തവം വൈകിപ്പിക്കുന്നതു പൊതുവേ നല്ലതല്ല എന്നു പറയുറുണ്ട്. എന്നാല്‍ ഓരോ സ്ത്രീകളുടെയും ആരോഗ്യസ്ഥതി അനുസരിച്ചാണ് ശരീരം ഈ അവസ്ഥകളോടു പ്രതികരിക്കു എന്നു പറയുന്നു. Read More…

Fitness

കൂടുതല്‍ ചെറുപ്പമാകണോ? നീന്തല്‍ മികച്ച ഒരു വ്യായാമം ആണെന്ന് പറയുന്നത് വെറു​തേയല്ല

നീന്തല്‍ മിക്ക ആളുകള്‍ക്കും വശമുള്ള ഒന്നാണ്. നീന്തല്‍ കൊണ്ട് ആരോഗ്യപരമായും മാനസികപരമായും നിരവധി ഗുണങ്ങള്‍ ഉണ്ട്. കൊഴുപ്പിനെ എരിച്ചു കളയുകയും, മസിലുകള്‍ക്ക് പ്രഷര്‍ നല്‍കുകയും ചെയ്യുന്നു, രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു. നീന്തലിന്റെ കൂടുതല്‍ പ്രയോജനങ്ങളെ കുറിച്ച് അറിയാം…