Oddly News

പൊലീസുകാരെ ആക്രമിച്ച പൂച്ചയെ അറസ്റ്റ് ചെയ്തു ; ചിത്രമെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു

ഒരു പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയൊക്കെ ഇഷ്ടം പിടിച്ചു പറ്റിയ പൂച്ചയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തായ്ലന്‍ഡിലെ ബാങ്കോക്കിലെ പൊലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. ബാങ്കോക്കിലെ പൊലീസ് ഉദ്യോഗസ്ഥനായ ഡ പരീന്ദ പകീസൂക്കാണ് ഈ പൂച്ചയുടെ കഥ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. താന്‍ ഡ്യൂട്ടിയിലിരിക്കെ ഒരു വ്യക്തി പൂച്ചയുമായി സ്റ്റേഷനിലെത്തിയെന്നു പകീസുക് പറയുന്നു. വഴിയില്‍ വെച്ച് കിട്ടിയ അമേരിക്കന്‍ ഷോര്‍ട്ട്‌ഹെയര്‍ വിഭാഗത്തിലുള്ള പൂച്ചയുമായാണ് ആ വ്യക്തി വന്നത്. ഉടമസ്ഥരെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട്, പൂച്ചയെ പൊലീസില്‍ ഏല്‍പിച്ച ശേഷം അദ്ദേഹം പോയി. എന്നാല്‍ അടുത്തുവന്ന Read More…

Health

അമിതവണ്ണം കുറച്ച്‌ ആകര്‍ഷകമാകാം ; ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്

അമിതവണ്ണത്തിന്റെ കാരണങ്ങള്‍ പലതാണ്‌. അതില്‍ ഒന്നാം സ്‌ഥാനം പാരമ്പര്യത്തിനുണ്ട്‌. അതിനു ശേഷമാണ്‌ അമിതാഹാരവും വ്യായാമക്കുറവുമൊക്കെ. പുതുതലമുറ ജോലിയുടെ പ്രത്യേകതയും അമിത വണ്ണത്തിന്‌ കാരണമാകുന്നുണ്ട്‌ . പണം കൊടുത്ത്‌ ആരും രോഗം വാങ്ങാറില്ല. പക്ഷേ, അമിതവണ്ണം നമ്മള്‍ വരുത്തിവയ്‌ക്കുന്ന രോഗം തന്നെയാണ്‌. ചില കുടുംബാംഗങ്ങള്‍ക്ക്‌ അമിത വണ്ണം ‘കുടുംബ സ്വത്തായി’ കിട്ടിവരാറുണ്ട്‌. ഈ പാരമ്പര്യ പ്രതിഭാസം ആരംഭത്തില്‍ തന്നെ മനസിലാക്കി മുന്‍ കരുതലുകളെടുക്കാതിരുന്നാല്‍ പൊണ്ണത്തടിതന്നെ ഫലം. ‘കാണാന്‍ ഒരു ലുക്കില്ല…’ എന്ന തമാശയില്‍ നിന്നുമാറി ഗുതുരമായ ആരോഗ്യപ്രശ്‌നങ്ങളാണ്‌ അമിതവണ്ണം Read More…

Fitness

ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കാം യോഗയിലൂടെ

രോഗങ്ങള്‍ക്ക്‌ നടുവിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. എന്നാല്‍ ഇതില്‍ പല രോഗങ്ങളും പൂര്‍ണമായും നിയന്ത്രിക്കുവാനോ മരുന്നുകളുടെ ഉപയോഗം കുറയ്‌ക്കുവാനോ പരിശീലനത്തിലൂടെ സാധിക്കും. ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുവാനും മാനസിക സംഘര്‍ഷം കുറയ്‌ക്കുന്നതിനും ഇന്ന്‌ രൂപം കൊണ്ടതില്‍ വച്ച്‌ ഏറ്റവും ഫലപ്രദവും ലളിതവും സുഗമവുമായ മാര്‍ഗമാണ്‌ യോഗവിദ്യ. രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിശീലിക്കാവുന്നതാണ്‌ യോഗാസനങ്ങള്‍. കുട്ടിക്കാലത്ത്‌ തുടങ്ങാം സ്‌കൂള്‍ പഠന കാലത്തുതന്നെ യോഗാപരിശീലനം നേടാന്‍ സാധിച്ചാല്‍ നന്ന്‌. പഠനത്തില്‍ ഏകാഗ്രത വര്‍ധിക്കുന്നതിനും വ്യക്‌തിത്വവികസനത്തിനുംയോഗ സഹായിക്കും. അതിലൂടെ സര്‍വതോന്മുഖമായ പുരോഗതി കൈവരിക്കാനുമാവും. ആരോഗ്യപൂര്‍ണമായ ജീവിതം Read More…

Celebrity

പ്രായവ്യത്യാസം 9 വയസ്സ് മാത്രം; മമ്മൂട്ടി മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ചു

മോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പതിറ്റാണ്ടുകളായി സൗഹൃദത്തിനും സാഹോദര്യത്തിനും പേരുകേട്ട രണ്ട് സെലിബ്രിറ്റികളാണ്. 50-ലധികം സിനിമകളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവര്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇനി പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. ഇവരെ കൂടാതെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും സിനിമയിലുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ മോഹന്‍ലാലുമായി ഒമ്പത് വയസ്സിന്റെ മാത്രം പ്രായവ്യത്യാസമുള്ള മമ്മൂട്ടി ഒരിക്കല്‍ മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? 1982-ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത നസീറും മധുവും നായകന്മാരായിരുന്ന ‘പടയോട്ടം’ Read More…

Health

മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍

മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം. വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം, ഓസ്റ്റിയോ ആർതറൈറ്റിസ്, അണുബാധ, അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന Read More…

Crime

കൂട്ടബലാത്സംഗക്കേസില്‍ ജാമ്യം; ജയില്‍ മോചനം വിജയഘോഷമാക്കി; ഗുണ്ടകള്‍ വീണ്ടും അറസ്റ്റില്‍..!

കര്‍ണാടക സംസ്ഥാനത്തെ ഞെട്ടിച്ച ഹാവേരി കൂട്ടബലാത്സംഗക്കേസ് പ്രതികളായ നാല് പേര്‍ ജാമ്യം കിട്ടി ജയില്‍മോചനം ആഘോഷമാക്കിയപ്പോള്‍ വീണ്ടും അറസ്റ്റിലായി. 2024 ജനുവരിയില്‍ ഹംഗല്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പ്രതികളിലെ ഏഴുപേര്‍ക്കാണ് കഴിഞ്ഞദിവസം ജാമ്യം കിട്ടിയത്. മെയ് 20 ന് അക്കി അല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്, എന്നാല്‍ ആഘോഷത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് വ്യാപകമായ പൊതു വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് നടപടി സ്വീകരിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും അശ്രദ്ധമായി വാഹനമോടിച്ചതിനും Read More…

Health

സോഡിയം കുറയുന്നത് നിസാരമല്ല, കാരണങ്ങളും പരിഹാരവും അറിയാം

സമീപകാലത്തായി ഏറ്റവും കൂടുതലായി പറഞ്ഞു കേള്‍ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് രക്തത്തില്‍ സോഡിയം കുറയുന്നത്. പ്രായമായവരുടെ ആശുപത്രിവാസവുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം കൂടുതലായി കേട്ടുവരുന്നത്. എന്താണ് സോഡിയം കുറയാന്‍ കാരണം? സോഡിയം കുറഞ്ഞാല്‍ എന്താണ് സംഭവിക്കുന്നത്? നിസാരമല്ല സോഡിയം ശരീരത്തിലെ സുപ്രധാനമായ നിരവധി പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ശരീരത്തില്‍ 100 ഗ്രാം സോഡിയമാണുള്ളത്. ഇതില്‍ 50 ശതമാനം സോഡിയം അസ്ഥികളിലും 40 ശതമാനം കോശങ്ങള്‍ക്ക് പുറമേയുള്ള ദ്രാവകത്തിലും ശേഷിക്കുന്ന 10 ശതമാനം വിവിധ Read More…

Lifestyle

നോൺവെജ് കഴിക്കുന്നത് നിരോധിച്ച ലോകത്തിലെ ഏകനഗരം; മഥുരയോ വാരണാസിയോ അയോധ്യയോ അല്ല, പിന്നെ ഏതാണ് ആ സ്ഥലം?

ദൈനംദിന ജീവിതശൈലിയിൽ സസ്യാഹാരം ഉൾപ്പെടുത്തിയിട്ടുള്ള അപൂർവ രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. പശ്ചിമ ബംഗാളിന്റെ കിഴക്കൻ ഭാഗമോ ഗുജറാത്തിന്റെ പടിഞ്ഞാറൻ ഭാഗമോ ആകട്ടെ, സസ്യാഹാരം ആളുകളുടെ ദൈനംദിന ഭക്ഷണശീലത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ സസ്യാഹാരികൾ ഉള്ളത് ഇന്ത്യയിലാണെന്ന് അറിയുമ്പോൾ അതിശയിക്കേണ്ട കാര്യമില്ല. എന്നാൽ അതേസമയം സസ്യാഹാരം പോലെ തന്നെ, ഇവിടുത്തെ ആളുകൾക്ക് മാംസാഹാരത്തോടും വലിയ പ്രിയമായതുകൊണ്ട് ആ ബിസിനസ്സും ഇവിടെ വളരെ വേഗമാണ് വളർന്നുകൊണ്ടിരിക്കുന്നത്. സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് അനുസരിച്ച്, 2025 ആകുമ്പോഴേക്കും Read More…

Featured Health

കറുത്തു പോകാതിരിക്കാന്‍ സൂര്യപ്രകാശം ഒഴിവാക്കി; ഇപ്പോള്‍ തിരിഞ്ഞുകിടന്നാല്‍ എല്ലൊടിയും !

കറുത്തുപോകാതിരിക്കാന്‍ സൂര്യപ്രകാശത്തില്‍ നിന്നും വര്‍ഷങ്ങളോളം അകന്നുനിന്ന യുവതി ഒടുവിവില്‍ വൈറ്റമിന്‍ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന ഗുരുതരമായ ഓസ്റ്റിയോപൊറോസിസ് അവസ്ഥയില്‍ വലയുന്നു. ചൈനയിലെ ചെങ്ഡുവിലുള്ള 48 കാരിയായ ഒരു സ്ത്രീയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വൈറ്റമിന്‍ ഡി കുറഞ്ഞ് അസ്ഥികള്‍ ദുര്‍ബ്ബലമാകുന്ന അവസ്ഥയിലാണ് യുവതിയുള്ളത്. ഇതുമൂലം കിടക്കയില്‍ മറിഞ്ഞുംതിരിഞ്ഞും കിടക്കുന്നത് പോലും ഇവരുടെ വാരിയെല്ലുകളും മറ്റും ഒടിയാന്‍ കാരണമായി. ലളിതമായ ചലനങ്ങള്‍ പോലും ഇവര്‍ക്ക് പ്രശ്‌നമായി മാറിയിരിക്കുകയാണ്. പരമ്പരാഗത ചൈനീസ് മെഡിസിന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ സിന്‍ഡു ഹോസ്പിറ്റലിലെ അറ്റന്‍ഡിംഗ് Read More…