കൊല്ലം: ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് ഉടമയെയും ജീവനക്കാരിയെയും കടയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ‘ലാവിഷ്’ ടെക്‌സ്‌റ്റൈയില്‍സിന്റെ ഉടമ കോഴിക്കോട് സ്വദേശി അലി, ഓഫീസ് മാനേജരായ പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ മറ്റു ജീവനക്കാരെത്തിയപ്പോള്‍ കട അടച്ചനിലയിലായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കടയ്ക്കകത്ത് ഇരുവരും രണ്ടു ഫാനിലായി തൂങ്ങിനില്‍ക്കുന്നതു കണ്ടത്. ഉടന്‍ ചടയമംഗലം പോലീസില്‍ വിവരമറിയിച്ചു. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. Read More…
Author: ashtagon
‘ഭാര്യയ്ക്ക് അവിഹിത ബന്ധം’, കരഞ്ഞുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത് യുവാവ് ജീവനൊടുക്കി
തന്റെ ഭാര്യയുടെ നിരന്തരമായ മാനസിക പീഡനത്തെക്കുറിച്ചും അവിഹിത ബന്ധത്തെപ്പറ്റിയും വിവരിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം യുവാവ് ജീവനൊടുക്കി. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഡൽഹി നിഹാൽ വിഹാർ സ്വദേശിയായ വികാസാണ് മരണപ്പെട്ടത്. ‘ഞങ്ങൾക്ക് നാല് വയസ്സുള്ള ഒരു ചെറിയ കുട്ടിയുണ്ട്. ഞങ്ങൾക്കിടയിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് അവൾ എന്നെ ഉപേക്ഷിച്ചു. എന്റെ കുട്ടിയെ അവന്റെ അമ്മയുടെ കൂടെ നിർത്തരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു ’ ജീവനൊടുക്കും മുമ്പ് അവസാനമായി ചെയ്ത വീഡിയോയിൽ വികാസിന്റെ വാക്കുകള്‍ ഇങ്ങനെ:- Read More…
സ്വന്തമായി സൈന്യമില്ലാത്ത ലോകത്തിലെ ഏക രാജ്യം ! ആരാണ് ഈ രാജ്യത്തെ സംരക്ഷിക്കുന്നത് ?
ഒരു രാജ്യത്തിന്റെ ശക്തി പലപ്പോഴും അളക്കുന്നത് അതിന്റെ സൈന്യവും ആയുധങ്ങളും എത്രത്തോളം ആധുനികവും ശക്തവുമാണെന്നതിന്റെ അടിസ്ഥാനത്തിലാണ്. മികച്ച യുദ്ധവിമാനങ്ങളും ശക്തമായ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് പല രാജ്യങ്ങളും മറ്റൊന്നിനേക്കാൾ മുന്നിലെത്താൻ ശ്രമിക്കുന്നു. എന്നാൽ അതിശയകരമെന്നു പറയട്ടെ, ഇപ്പോഴും, ഒരു സാധാരണ സൈന്യം പോലും വേണ്ടെന്ന് തീരുമാനിച്ച ഒരു രാജ്യമുണ്ട്. ഏതാണ് ആ രാജ്യം? ഐസ്‌ലാൻഡ്, സ്ഥിരം സൈന്യമില്ലാത്ത രാജ്യം വളരെക്കാലം മുമ്പ്, 1869-ൽ, ഐസ്‌ലാൻഡ് ധീരമായ ഒരു തീരുമാനമെടുത്തു, ഒരു സ്ഥിരം സൈന്യം വേണ്ടെന്ന്. മിക്ക രാജ്യങ്ങളും Read More…
അഞ്ചുവയസുമുതല്‍ പീഡനം: ഇരയുടെ ഉറ്റബന്ധുവിന് ട്രിപ്പിള്‍ ജീവപര്യന്തം, മൂന്നുലക്ഷം രൂപ പിഴ
തൊടുപുഴ: ബാലികയായ ഉറ്റബന്ധുവിനെ പീഡനത്തിരയാക്കിയാള്‍ക്കു മൂന്നു ജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്‌ജി വി. മഞ്‌ജുവാണ് വിധി പ്രസ്‌താവിച്ചത്. പിഴത്തുക കുട്ടിക്കു കൈമാറണം. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറുവര്‍ഷം അധികതടവ് അനുഭവിക്കണം. കുട്ടിക്കു മതിയായ നഷ്‌ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി ശിപാര്‍ശ ചെയ്‌തു. അഞ്ചുവയസുമുതല്‍ തുടങ്ങിയ ലൈംഗികപീഡനം 2020 ല്‍ കുട്ടിക്ക് എട്ടു വയസുള്ളപ്പോഴാണ് പുറത്തറിയുന്നത്. സ്‌ഥിരമായുള്ള വയറുവേദനയ്‌ക്കു കാരണം ഇയാളുടെ Read More…
സിനിമ തോല്‍ക്കും; ചികിത്സയിലായിരുന്ന കൊടുംക്രിമിനലിനെ ആശുപത്രിയില്‍ കയറി വെടിവച്ച് കൊന്നു
പട്‌ന: പരോളിലിറങ്ങി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊടുംക്രിമിനലിനെ അഞ്ചംഗസംഘം ആശുപത്രിമുറിയില്‍ വെടിവച്ചു കൊന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു ഡസനിലേറെ കൊലപാതകക്കേസുകളിലെ പ്രതിയായ ചന്ദന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാന്‍ കൊലയാളികളെത്തുന്ന സിസിടിവി ദൃശ്യം സിനിമാരംഗങ്ങളെ അനുസ്‌മരിപ്പിക്കുന്നതാണ്. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നെത്തുന്ന അഞ്ചംഗസംഘം മിശ്രയുടെ മുറിക്കു മുന്നിലെത്തി തോക്കുകളെടുക്കുന്നതും മുറിക്കുള്ളിലേക്കു കയറുന്നതും കൊലയ്‌ക്കു ശേഷം പുറത്തിറങ്ങി ഓടി രക്ഷപ്പെടുന്നതുമാണ് സിസി ടിവിയില്‍ പതിഞ്ഞത്. എതിരാളികളായ ചന്ദന്‍ ഷേരു സംഘമാണ് മിശ്രയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ബക്‌സര്‍ സ്വദേശിയായ Read More…
‘അനിയാ നില്‍…… !’ റോഡില്‍ ലംബോർഗിനിയെ നേരിട്ട് തെരുവുനായ, പിന്തുടര്‍ന്ന് ഓടിച്ചുവിട്ടു!
മുംബൈ: തിരക്കേറിയ മുംബൈ തെരുവുകളിൽ തെരുവ് നായ്ക്കൾ കാഴ്ചക്കാർ മാത്രമല്ല, അവരാണ് അവിടത്തെ യഥാർത്ഥ ‘മുതലാളിമാർ’. ഒരു ഓട്ടോറിക്ഷയോ, അമിതവേഗതയിൽ വരുന്ന ബൈക്കോ, എന്തിന് ഒരു ആഡംബര ലംബോർഗിനിയോ ആകട്ടെ, അവയൊന്നും അവരെ ഭയപ്പെടുത്തുന്നില്ല. അവരുടെ നിർഭയത്വവും ആത്മവിശ്വാസവും സമാനതകളില്ലാത്തതാണ്. ഈയടുത്ത് വൈറലായ ഒരു വീഡിയോ ഇത് തെളിയിക്കുന്നതാണ്. ഒരു തെരുവ് നായ തിളക്കമുള്ള ഓറഞ്ച് ലംബോർഗിനിക്ക് മുന്നിലൂടെ ധൈര്യത്തോടെ നടന്നുപോകുന്നതും, ഒട്ടും കൂസലില്ലാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ആഡംബര കാർ കടന്നുപോകാൻ ശ്രമിക്കുമ്പോൾ, നായ പെട്ടെന്ന് Read More…
ലോകം ശ്വാസമടക്കിപ്പിടിച്ചു നോക്കിനിന്ന ഒരു കൂടിക്കാഴ്‌ച; ആ ഹസ്‌തദാനത്തിന് അരനൂറ്റാണ്ട്
വാഷിങ്‌ടണ്‍ ഡി.സി, 1975 ജൂലൈ 17. ഫ്രാന്‍സിന് മുകളില്‍ ഏകദേശം 225 കിലോ മീറ്റര്‍ ഉയരത്തില്‍, ലോകം ശ്വാസമടക്കിപ്പിടിച്ചു നോക്കിനില്‍ക്കേ ചരിത്രപരമായ ഒരു കൂടിക്കാഴ്‌ച നടന്നു. ശീതയുദ്ധത്തിന്റെ തീക്ഷ്‌ണനാളുകളില്‍ പരസ്‌പരം ബദ്ധവൈരികളായിരുന്ന അമേരിക്കയും സോവിയറ്റ് യൂണിയനും ബഹിരാകാശത്ത് കൈകോര്‍ത്ത ആ അപൂര്‍വ നിമിഷത്തിന് ഇന്ന് അരനൂറ്റാണ്ട് തികയുകയാണ്. അപ്പോളോ-സോയൂസ് ദൗത്യം എന്ന പേരില്‍ നടന്ന ഈ സംഗമം മനുഷ്യരാശിയുടെ ബഹിരാകാശ സഹകരണ ചരിത്രത്തിലെ ഒരു സുപ്രധാന ഏടാണ്. അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളും സോവിയറ്റ് കോസ്‌മോനോട്ടുകളും ബഹിരാകാശത്ത് വച്ച് Read More…
പ്രോസ്റ്റേറ്റ് കാൻസര്‍ ലൈംഗികതയെ ബാധിക്കുമോ ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രോസ്റ്റേറ്റ് കാൻസർ പുരുഷന്മാരെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. പ്രായം കൂടുമ്പോൾ ഈ രോഗം വരാനുള്ള സാധ്യത വർധിക്കുന്നു. പ്രത്യേകിച്ച് 50 വയസിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത് കാരണവും ലക്ഷണങ്ങളും പുരുഷന്മാരിൽ സെമിനൽ ഫ്ലൂയ്ഡ് ഉൽപാദിപ്പിക്കുന്ന വാൾനട്ടിന്റെ ആകൃതിയിലുള്ള ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മിക്ക പ്രോസ്റ്റേറ്റ് കാൻസറും സാവധാനത്തിലേ വളരുകയുള്ളൂ. എന്നാൽ ചിലയിനം കാൻസറുകൾ വളരെ പെട്ടെന്ന് വലുതാകുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രോഗം നേരത്തെ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഉദ്ധാരണക്കുറവാണ് ആദ്യത്തെ Read More…
മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ച് കൊലപ്പെടുത്തി; ഒരു രാത്രി മൃതദേഹങ്ങള്‍ക്കൊപ്പം ചെലവിട്ടു
ഭുവനേശ്വര്‍: ഒഡീഷയില്‍ ഓട്ടോ ഡ്രൈവര്‍ മാതാപിതാക്കളെ ചുറ്റികയ്‌ക്കടിച്ചു കൊലപ്പെടുത്തി. മയൂര്‍ഭഞ്ച് ജില്ലയില്‍ ചൊവ്വാഴ്‌ച രാത്രിയിലാണ് സംഭവം. രക്‌തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹങ്ങളുമായി ഇയാള്‍ രാത്രി ചെലവഴിച്ചു. ബൈസിംഗ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ധോനാപാല്‍ ഗ്രാമത്തിലെ ഹിമാന്‍ഷു (55)ആണ് ക്രൂരമായി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കൃത്യം ചെയ്യുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. വൃദ്ധ ദമ്പതികളായ ഹദിബന്ധു സാഹു (81) ശാന്തി സാഹു (72) എന്നിവരുടെ മൃതദേഹങ്ങള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്നു അയല്‍ക്കാര്‍ പോലീസില്‍ റിപ്പോര്‍ട്ട് Read More…









