Featured Lifestyle

വീഡിയോകോളിനു 34ലക്ഷം, അശ്ലീല സൈറ്റിന് രണ്ടരക്കോടി: ബൈറനെ വീണ്ടും കുരുക്കിയ സോഫി റെയിൻ ആരാണ്?

കോൾഡ്പ്ലേ സംഗീത കച്ചേരിയിൽ വെച്ച് കമ്പനിയുടെ എച്ച്ആർ ഡയറക്ടറായ ക്രിസ്റ്റിൻ കാബോട്ടുമൊത്തുള്ള ഒരു വീഡിയോ വൈറലായതിനെ തുടർന്ന് ആസ്‌ട്രോണോമർ സിഇഒ ആൻഡി ബൈറൺ രാജി വെച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ദ് ബ്ലാസ്റ്റിന്റെ റിപ്പോർട്ടുകൾ പ്രകാരം, ബൈറൺ 250,000 ഡോളറിൽ (ഏകദേശം 2.2 കോടി രൂപ) കൂടുതൽ OnlyFans-ൽ ചെലവഴിച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷനുകൾ, കസ്റ്റം വീഡിയോകൾ, സ്വകാര്യ വീഡിയോ കോളുകൾ എന്നിവയിലൂടെ വിവിധ ക്രിയേറ്റർമാരുമായി അദ്ദേഹം ഇടപാടുകൾ നടത്തിയിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇപ്പോൾ, ബൈറന്റെ Read More…

Featured Oddly News

ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യത്തെ കറന്‍സിയില്‍ അന്ന് ഗണപതി ! ആ ഒരേയൊരു രാജ്യം ഇന്ത്യ അല്ല!

ഗണപതിയുടെ ചിത്രം ഉള്ള ഇന്തോനേഷ്യയുടെ പഴയ 20,000 രൂപ നോട്ടിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ച. ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യത്ത് ഹിന്ദു സംസ്കാരത്തിന് ഇത്രയധികം പ്രാധാന്യമുണ്ടോ എന്നതിൽ പലർക്കും അത്ഭുതമുണ്ട്. 1998-ൽ പുറത്തിറങ്ങിയ ഈ നോട്ടിൽ ഗണപതിയുടെയും ഇന്തോനേഷ്യൻ വിദ്യാഭ്യാസ പരിഷ്കർത്താവായ കി ഹജർ ദേവാന്തരയുടെയും ചിത്രവും ഒരു ക്ലാസ് മുറിയുടെ ചിത്രവും ഉണ്ടായിരുന്നു. ചില നെറ്റിസൺസ് തങ്ങളുടെ ഹിന്ദു പൈതൃകത്തിൽ അഭിമാനം കൊള്ളുമ്പോൾ, മറ്റു ചിലർ ഇന്തോനേഷ്യയുടെ മതസഹിഷ്ണുതയെ പ്രശംസിക്കുന്നു. Read More…

Lifestyle

സ്‌കൂള്‍ ഓഫീസ്‌ മുറിയില്‍ മൂര്‍ഖന്‍, ജീവനക്കാരി ഇറങ്ങിയോടി !

മാനന്തവാടി: തൃശിലേരി ഗവ. ഫയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ്‌ മുറിയില്‍നിന്നും മൂര്‍ഖന്‍പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട്‌ നാലേമുക്കാലോടുകൂടിയാണ്‌ പാമ്പിനെ കണ്ടെത്തിയത്‌. ഓഫീസ്‌ ജിവനക്കാരി മുറിയിലേക്ക്‌ കയറിയപ്പോള്‍ ചില സംശയം തോന്നി നോക്കിയപ്പോളാണ്‌ വിഷപ്പാമ്പിനെ കണ്ടത്‌. ഭയന്നുവിറച്ച ജീവനക്കാരി ഉടന്‍ പുറത്തേക്കോടി. പിന്നാലെ മറ്റ്‌ അധ്യാപകരെ വിവരം അറിയിച്ചു. ഓഫീസ്‌ മുറിയിലെ ഷെല്‍ഫിനോട്‌ ചേര്‍ന്നാണു പാമ്പ്‌ ഉണ്ടായിരുന്നതെന്നു ജീവനക്കാരി പറഞ്ഞതിന്റെ അടിസ്‌ഥാനത്തില്‍ അധ്യാപകര്‍ അവിടെ പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്നു വനം വകുപ്പിന്റെ തന്നെ Read More…

Crime

സഹോദരിമാരെ കൊന്നത് കഴുത്ത് ഞെരിച്ച്; സഹോദരന്‍ പ്രമോദിനെ കാണാനില്ല

കോഴിക്കോട്‌ ചേവായൂരിനടുത്ത്‌ തടമ്പാട്ടുതാഴത്ത്‌ വയോധിക സഹോദരിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. ശ്രീജ, പുഷ്പലളിത എന്നീ സഹോദരിമാരുടെ മരണം കഴുത്ത് ഞെരിച്ചാണെന്ന് പോസ്‌റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. സംഭവത്തിനുശേഷം കാണാതായ ഇളയസഹോദരൻ പ്രമോദിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. . മൂഴിക്കല്‍ സ്വദേശികളായ ശ്രീജയ(67)യേയും ജ്യേഷ്‌ഠത്തി പുഷ്‌പലളിത(71)യേയുമാണ്‌ തടമ്പാട്ടുതാഴത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. മരണവിവരം ബന്ധുക്കളെ അറിയിച്ച ഇളയസഹോദരന്‍ പ്രമോദിനെ കാണാനില്ലെന്നു പോലീസ്‌ അറിയിച്ചു. ലോട്ടറിക്കച്ചവടക്കാരനായ പ്രമോദും സഹോദരിമാരും ഇവിടെ വാടകയ്‌ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട്‌ മൂന്നുവര്‍ഷത്തോളമായി. ഇവരുടെ തറവാട്‌ Read More…

Movie News

‘മമ്മൂക്കയുടെ പേര് വലിച്ചിഴയ്ക്കുന്നത് ലിസ്റ്റിൻ, സിനിമയില്‍നിന്ന്‌ മമ്മൂട്ടി പിന്മാറിയത്‌ അദ്ദേഹത്തിന്റെ ചോയ്‌സ്’; സാന്ദ്ര

തന്റെ സിനിമയില്‍നിന്നു മമ്മൂട്ടി പിന്മാറിയത്‌ അദ്ദേഹത്തിന്റെ ചോയ്‌സാണെന്നു നിര്‍മാതാവ്‌ സാന്ദ്ര തോമസ്‌. പ്രൊഡ്യൂസിയേഴ്‌സ് അസോസിയേഷന്റെ ‘നാമനിര്‍ദ്ദേശ പത്രിക വിവാദ’ത്തിലേക്കു മമ്മൂട്ടിയെ വലിച്ചിഴയ്‌ക്കാന്‍ നിര്‍മ്മാതാവ്‌ ലിസ്‌റ്റിന്‍ ശ്രമിക്കരുതെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തിൽ മമ്മൂട്ടിയെ കൂടുതൽ വലിച്ചിഴയ്ക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ലിസ്റ്റിൻ സ്റ്റീഫനാണ് വീണ്ടും ഈ വിഷയം കുത്തിപ്പൊക്കിയതെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു. മമ്മൂട്ടി ഇടപെട്ടതു ‘നാമനിര്‍ദ്ദേശ പത്രിക വിവാദ’വുമായി ബന്ധപ്പെട്ടല്ല. സ്‌ത്രീത്വത്തെ അപമാനിച്ചതിനെക്കുറിച്ചുള്ള തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ്‌. ആന്റോ ജോസഫിനു വേണ്ടി, മറ്റാരോ പറഞ്ഞതു പ്രകാരമാണ്‌ മമ്മൂട്ടി Read More…

Celebrity

സിനിമകളൊന്നുമില്ലെങ്കിലും 1500 കോടി രൂപയുടെ ആസ്തിയുള്ള നടന്‍! പ്രതിവർഷം വരുമാനം 3 കോടി

ബോളിവുഡിൽ പല താരങ്ങളും സിനിമകളിലൂടെ കോടികളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്. എന്നാൽ, ഈ നടൻ കുറച്ചുകാലമായി ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ടെലിവിഷൻ രംഗത്തും സജീവമല്ല. എന്നാല്‍, അദ്ദേഹത്തിന് 1500 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് പറയപ്പെടുന്നത്. അതിലും അതിശയകരമായ കാര്യം, അദ്ദേഹം ഇപ്പോഴും എല്ലാ മാസവും കോടിക്കണക്കിന് രൂപ വരുമാനം നേടുന്നു എന്നതാണ്. ആരാണദ്ദേഹം? നമ്മൾ സംസാരിക്കുന്നത് 70-കളിലും 80-കളിലും അഭിനയത്തിലൂടെയും തനതായ നൃത്ത ശൈലിയിലൂടെയും പ്രേക്ഷകരെ ആകർഷിച്ച അതുല്യനായ നടനെക്കുറിച്ചാണ്. 83 വയസ്സായ അദ്ദേഹം ഇപ്പോൾ സിനിമകളിൽ സജീവമല്ല, Read More…

Oddly News

സ്വർണം വാങ്ങാനെത്തിയ യുവതി കുഞ്ഞിനെ ജ്വല്ലറിയിൽ വെച്ച് മറന്ന് വീട്ടിലേക്ക് മടങ്ങി

ഹാസൻ: സ്വർണം വാങ്ങാനെത്തിയ യുവതി സ്വന്തം കുഞ്ഞിനെ ജ്വല്ലറിയിൽവെച്ച് മറന്നു. കർണാടകയിലെ ഹാസനിലെ ഗാന്ധി ബസാറിലെ ജ്വല്ലറിയിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി ജ്വല്ലറിയിലെത്തിയത്. രണ്ടു വയസ്സുള്ള മകളെ റിസപ്ഷൻ കൗണ്ടറിന് സമീപമിരുത്തി സ്വർണം തെരഞ്ഞെടുക്കാൻ പോയി. പിന്നീട് മകളെ മറന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് മകളെക്കുറിച്ച് ഓർമ വന്നത്. ഉടൻ പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കാൺമാനില്ലെന്ന് പരാതി നൽകുകയായിരുന്നു. എന്നാൽ ഈ സമയം വൻ ട്വിസ്റ്റാണ് ജ്വല്ലറിയിൽ സംഭവിച്ചത്. അമ്മയെ കാണാതെ കരഞ്ഞ കുഞ്ഞ് ജ്വല്ലറിക്ക് Read More…

Featured Oddly News

ഈ രണ്ടു പശുക്കള്‍ താമസിക്കുന്നത് ഫ്ലാറ്റിന്റെ അഞ്ചാംനിലയില്‍; ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സ് !

ഹൈദരാബാദിലെ തിരക്കേറിയ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ, ഒരു സാധാരണ കുടുംബം അവരുടെ വീട്ടിൽ മനുഷ്യരോടൊപ്പം രണ്ട് പശുക്കളെയും വളർത്തുന്നു. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ? സത്യമാണ്. ഈ പശുക്കൾ സാധാരണ പശുക്കളല്ല. ഇവ നാഡിപതി എന്ന അപൂർവ ഇനത്തിൽപ്പെട്ടവയാണ്. ഇവയുടെ ചെറിയ വലുപ്പം, സൗഹൃദപരമായ സ്വഭാവം, ചെറിയ ശരീരമായിട്ട് പോലും അത്ഭുതകരമാംവിധം കൂടുതൽ പാൽ നൽകാനുള്ള കഴിവ് എന്നീ പ്രത്യേകതകളോടുകൂടി ഡോ. പി. കൃഷ്ണം രാജു പ്രത്യേകമായി വികസിപ്പിച്ചെടുത്തതാണ് ഈ ഇനം. അവരുടെ കൂട്ടത്തിൽ, ഏതാണ്ട് Read More…

Featured Good News

എന്റെ രാജ്യം, അഭിമാനം; കൊച്ചു പെൺകുട്ടിയുടെ ദേശീയഗാനാലാപനം ഹൃദയം കീഴടക്കുന്നു: വൈറൽ വീഡിയോ

അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു കൊച്ചുകുട്ടി ഇന്ത്യയുടെ ദേശീയഗാനം പാടുന്ന മനോഹരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. റോയിംഗ് എംഎൽഎ മുച്ചു മിഥി(Mutchu Mithi)യാണ് ഈ വീഡിയോ X-ൽ പങ്കുവെച്ചത്. അദ്ദേഹം ഇങ്ങനെ എഴുതി, “അരുണാചലിലെവിടെയോ നിന്നുള്ള ഒരു കൊച്ചു ശബ്ദം വലിയൊരു രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുന്നു, ‘ഞാനാണ് ഇന്ത്യ, ഇന്ത്യയാണ് ഞാൻ’ എന്ന് ലോകത്തോട് വിളിച്ചുപറയുന്നു. ജയ് ഹിന്ദ്.” കുട്ടികൾക്കുമാത്രം സാധിക്കുന്ന ആത്മാർത്ഥതയോടെയും രാജ്യത്തോടുള്ള സ്നേഹത്തോടെയും ‘ജനഗണമന’ പാടുന്ന കുട്ടിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുട്ടിയുടെ ഈ Read More…