Crime

കാമുകന്റെ മൊബൈലിൽ ആദ്യ കാമുകിയുടെ നഗ്നദൃശ്യം, ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത് രണ്ടാംകാമുകി

പതിനാറുകാരിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് ലൈം​ഗികമായി പീഡിപ്പിച്ച യുവാവ് രണ്ടു വർഷങ്ങൾക്കുശേഷം പിടിയിൽ. ഈ പെൺകുട്ടിയുടെ ന​ഗ്ന ദൃശ്യം യുവാവിന്റെ ഇപ്പോഴത്തെ കാമുകിയും കോഴിക്കോട് സ്വദേശിയുമായ പതിനാറുകാരി ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പൊലീസ് ഇപ്പോഴത്തെ കാമുകിയെയും ചോദ്യം ചെയ്തു വരുകയാണ്. കോട്ടയം ഈരാറ്റുപേട്ട വെണ്ണൂർ മാളിയേക്കൽ വീട്ടിൽ അൻസിലാണ് (19) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ലൈം​ഗിക പീഡനത്തിനിരയായ പതിനാറുകാരിയെ, പ്രായപൂ‌ർത്തിയായതിനുശേഷവും വിവാഹവാഗ്ദാനം നൽകി പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പോക്സോ വകുപ്പും ബി.എൻ.എസ് ആക്ടും അൻസിലിനെതിരെ Read More…

Featured Oddly News

ഗര്‍ബ പന്തലില്‍ ചുംബനം; വിവാദമായതോടെ മാപ്പെഴുതിനല്‍കി ദമ്പതിമാര്‍ – വീഡിയോ

വഡോദര: ഗര്‍ബ പന്തലില്‍വെച്ച് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ ദമ്പതിമാര്‍ ക്ഷമാപണം നടത്തി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തിലാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്പതിമാര്‍ മാപ്പ് പറഞ്ഞത്. ഇരുവരും വഡോദരയിലെ പോലീസ് സ്‌റ്റേഷനിലെത്തി രേഖാമൂലം മാപ്പെഴുതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഏറ്റവും വലിയ നവരാത്രി ആഘോഷങ്ങളിൽ ഒന്നായ യുണൈറ്റഡ് വേ ഗർഭ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ച വീഡിയോയിൽ, പ്രതീക് പട്ടേൽ എന്നയാളും ഭാര്യയും, ആളുകൾ ചുറ്റും നൃത്തം ചെയ്യുമ്പോൾ ഗർഭ Read More…

Featured Lifestyle

വാട്ട്‌സാപ്പിനെ പിന്തള്ളി ആറാടി ‘ആറാട്ടൈ’ ; വാട്ട്സ്ആപ്പിന്റെ ഇന്ത്യന്‍ ബദലിന് പ്രിയമേറുന്നു

ന്യൂഡല്‍ഹി: ആപ്പ് സ്റ്റോർ റാങ്കിങ്ങില്‍ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആപ്പ്. ഇന്ത്യൻ ടെക് കമ്പനിയായ സോഹോ 2021-ൽ പുറത്തിറക്കിയ ആപ്പാണ് ഇപ്പോൾ ആപ്പ് സ്റ്റോർ റാങ്കിംഗിൽ വാട്‌സ്ആപ്പിനെ പോലും പിന്നിലാക്കി കുതിക്കുന്നത്. വെറും മൂന്നു ദിവസം കൊണ്ട് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ 100 മടങ്ങ് വർധനയുണ്ടായതായി സോഹോ സഹസ്ഥാപകൻ ശ്രീധർ വെമ്പു പറഞ്ഞു. ദിവസേന പുതുതായി റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 3,000-ൽ നിന്ന് 3.5 ലക്ഷമായി ഉയർന്നു . Read More…

Good News

നൂറ്റാണ്ടിനു ശേഷം പാപാകുരയ്ക്ക് ഓക്സ്ഫെഡ് ബിരുദം, മരിച്ചത് പ്രബന്ധം സമര്‍പ്പിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ

ലണ്ടന്‍: 1930 ല്‍ അന്തരിച്ച മാകെറെട്ടി പാപാകുരയ്ക്ക് ഓക്സ്ഫെഡ് ബിരുദം. മരണാനന്തര ബഹുമതിയായാണു ബിരുദം നല്‍കുന്നത്. ന്യൂസിലന്‍ഡിലെ ടേ ആറാവ ഗോത്രവര്‍ഗത്തില്‍നിന്നുള്ള ആദ്യ ഓക്സ്ഫെഡ് വിദ്യാര്‍ഥിയായിരുന്നു അവര്‍. ലണ്ടനിലെത്തി ഓക്സ്ഫെഡില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാനായില്ല. പ്രബന്ധം സമര്‍പ്പിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ അവര്‍ മരിക്കുകയായിരുന്നു. ഓക്സ്ഫെഡിലെ ഷെല്‍ഡോണിയന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍, പാപാകുരയുടെ ഒരു ബന്ധു അവരുടെ എം.ഫില്‍ ആന്ത്രോപോളജി ബിരുദ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പൂര്‍വികയുടെ പേരില്‍ ബഹുമതി സ്വീകരിച്ചത് ജൂണ്‍ നോര്‍ക്രോഫ്റ്റ് ഗ്രാന്റാണ്. ബിരുദദാന Read More…

Crime

ആറാം ക്ലാസുകാരിയുമായി ലൈംഗിക ബന്ധത്തിന് 20 ലക്ഷം! കന്യകകളുമായി ബന്ധപ്പെട്ടാല്‍ രോഗം മാറും! അന്ധവിശ്വാസം മുതലെടുത്ത് സെക്​സ് റാക്കറ്റ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്‌സ്ആപ്പിലൂടെ വില്‍പ്പനയ്ക്ക് വച്ചു. ഞെട്ടിക്കുന്ന സംഭവം നടന്നത് കര്‍ണാടകയില്‍. ഈ സെക്​സ് റാക്കറ്റ് സംഘത്തെ മൈസൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി 20 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കന്യകകളായ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനസിക രോഗങ്ങള്‍ ഭേദമാകുമെന്ന അന്ധവിശ്വാസം മുതലെടുത്താണ് സംഘത്തിന്റെ പ്രവര്‍ത്തനം. ‘ഒടനടി സേവ സംസ്‌തേ’ എന്ന എന്‍ജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘത്തെ പിടികൂടിയത്. ഈ Read More…

Featured Lifestyle

ചെക്കനെ കിട്ടാനുണ്ടോ?; വരനെ തേടി റോഡരികിൽ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് യുവതി, വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം

 വ്യത്യസ്തമായ ഒരു പരസ്യ ബോര്‍ഡാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ജീവിതപങ്കാളിയായി ഒപ്പം കൂട്ടാന്‍ പറ്റിയ ചെക്കനെ കിട്ടാതായതോടെ ഒരു യുവതിയാണ് തന്നെ വിവാഹം ചെയ്യാന്‍ ക്ഷണിച്ചുകൊണ്ട് വലിയ ബോര്‍ഡുകളില്‍ പരസ്യം കൊടുത്തത്. കാലിഫോര്‍ണിയയിലെ ഹൈവേ 101-ലാണ് ഈ പരസ്യബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ലിസ കറ്റലാനോ എന്ന 42-കാരിയാണ് ബില്‍ബോര്‍ഡുകളിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താനുള്ള ‘സാഹസ’ത്തിന് മുതിര്‍ന്നത്. വലിയ അക്ഷരങ്ങളില്‍ ‘മാരി ലിസ ഡോട് കോം’ എന്ന വെബ്‌സൈറ്റ് വിലാസവും ലിസയുടെ ചിത്രവും മാത്രമാണ് പരസ്യബോര്‍ഡുകളിലുള്ളത്. സെപ്റ്റംബര്‍ രണ്ട് മുതലാണ് ലിസ Read More…

Celebrity

‘ സർ, വൃത്തികേട് പറയരുത്’; ബേസിലിനെ ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് ശശി തരൂർ, മലയാളവും

ശശി തരൂരും ബേസിൽ ജോസഫും ഒന്നിച്ചുള്ള ‘സൂപ്പർ ലീഗ് കേരള’യുടെ പുതിയ പ്രമോ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത്. തരൂരിന്റെ ‘ഒടുക്ക’ത്തെ ഇംഗ്ലീഷിന് മുന്നിൽ പതറാതെ തിരിച്ചടിക്കുന്ന ബേസിലിനെ വീഡിയോയിൽ കാണാം. പക്ഷേ, ഇംഗ്ലീഷ് മാത്രമല്ല, ബേസിലിനെ മലയാളവും പറഞ്ഞ് ഞെട്ടിക്കുകയാണ് തരൂര്‍. വീഡിയോയുടെ ഹൈലൈറ്റ് ഈ മലയാളം ഡയലോഗ് ആണ്. ‘‘ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..’’ എന്നാണ് തരൂർ ബേസിലിനോട് പറയുന്നത്. പ്രമോ വീഡിയോയുടെ ആദ്യ എപ്പിസോഡില്‍ നടന്‍ പൃഥ്വിരാജുമായുള്ള ബേസിലിന്റെ Read More…

Fitness

ഈ 10 ഭക്ഷണങ്ങൾ ഒഴിവാക്കാ​മോ? 7 മാസത്തിനുള്ളിൽ 35 കിലോ കുറച്ച് യുവതി

ശരീരഭാരം കുറയ്ക്കുന്നത് പലപ്പോഴും നീണ്ടതും വെല്ലുവിളി നിറഞ്ഞതുമായ കാര്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ശരിയായ ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണക്രമത്തിലെ അച്ചടക്കത്തിലൂടെയും നല്ല ഫലങ്ങൾ നേടാൻ സാധിക്കും. വെറും ഏഴ് മാസത്തിനുള്ളിൽ 35 കിലോ ഭാരം വിജയകരമായി കുറച്ച നേഹ എന്ന യുവ ഇൻഫ്ലുവൻസർ തന്റെ മാറ്റത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്. എന്ത് കഴിക്കണം എന്നതിനേക്കാൾ, എന്ത് കഴിക്കരുത് എന്ന് അറിയുന്നതാണ് തന്റെ ഭാരം കുറയ്ക്കാനുള്ള വിജയത്തിൽ നിർണായക പങ്ക് വഹിച്ചതെന്ന് അവർ പറയുന്നു. നേഹയുടെ അഭിപ്രായത്തിൽ, ‘ആരോഗ്യകരമാണ്’ എന്ന് Read More…

Health

മോണയിൽ നിന്ന് രക്തസ്രാവവും വായ്‌നാറ്റവും… ഹൃദ്രോഗത്തെ സൂചിപ്പിക്കുന്ന അടയാളങ്ങൾ നിങ്ങളുടെ വായിൽ ഉണ്ട്

പല്ലുകളും മോണകളും സംരക്ഷിക്കുന്നത് തിളക്കമുള്ള പുഞ്ചിരിക്ക് മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഇതിന് കഴിയും. ആരോഗ്യകരമായ വായ എങ്ങനെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നതിനുള്ള ആദ്യ പടിയാകുമെന്ന് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജനും സ്‌മൈൽ കൺസെപ്റ്റ്‌സ് മൾട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ സഹസ്ഥാപകനുമായ ഡോ. നിതേഷ് മോട്‌വാനി HT ലൈഫ്‌സ്‌റ്റൈലുമായി പങ്കുവെക്കുന്നു. “വായ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ കണ്ണാടിയാണ് എന്ന് ഞങ്ങൾ ഡെന്റൽ സർജൻമാർ എപ്പോഴും പറയാറുണ്ട്. വായയുടെ ആരോഗ്യം, അത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവുമായി Read More…