Celebrity

കലുങ്ക് സഭയിലെ വിവാദങ്ങള്‍ തിരിച്ചടി? ‘എസ്ജി കോഫി ടൈംസു’മായി വീണ്ടും സുരേഷ് ഗോപി; ലക്ഷ്യം തൃശൂരിന്റെ വികസനം

തൃശൂര്‍: കലുങ്ക് സഭയിലെ വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ്, പകരം പഴയ സംവാദ പരിപാടിയായ ‘എസ്ജി കോഫി ടൈംസ്’ വീണ്ടും ആരംഭിക്കാൻ‌ സുരേഷ് ഗോപി. ‘എസ്ജി കോഫി ടൈംസ്’ വീണ്ടും തുടങ്ങുമെന്ന് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി ഇക്കാര്യം സ്ഥിരീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്ന പരിപാടി ആയിരുന്നു എസ്ജി കോഫി ടൈംസ്. കലുങ്ക് സംവാദത്തിലെ വിവാദങ്ങള്‍ തിരിച്ചടിയായെന്നു ബിജെപിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ജനസമ്പര്‍ക്ക പരിപാടിയെന്ന നിലയ്ക്കാണ് ‘എസ് ജി കോഫി ടൈംസ്’ പദ്ധതിയിട്ടിരിക്കുന്നത്. Read More…

Featured Oddly News

ഒസാമ ബിൻ ലാദൻ സ്ത്രീ വേഷം ധരിച്ച് അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ടത് എങ്ങനെ? മുൻ സിഐഎ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡല്‍ഹി: സി.ഐ.എയുടെ പിടിയില്‍നിന്നു അഫ്‌ഗാനിസ്‌ഥാനിലെ ടോറ ബോറ കുന്നുകളില്‍നിന്നു അല്‍ഖ്വയ്‌ദ സ്‌ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ രക്ഷപ്പെട്ടത്‌ സ്‌ത്രീ വേഷത്തില്‍. 2001 സെപ്‌റ്റംബര്‍ 11ലെ ഭീകരാക്രമണങ്ങള്‍ക്ക്‌ ശേഷം ഒസാമയെ പിടികൂടാനുള്ള തീവ്രശ്രമത്തിലായിരുന്നു സി.ഐ.എ. മുന്‍ സി.ഐ.എ ഉദ്യോഗസ്‌ഥന്‍ ജോണ്‍ കിരിയാക്കോയാണ്‌ ഒസാമ രക്ഷപ്പെട്ട രീതി വെളിപ്പെടുത്തിയത്‌. 15 വര്‍ഷത്തോളമാണ്‌ അദ്ദേഹം സി.ഐ.എയില്‍ സേവനമനുഷ്‌ഠിച്ചത്‌. പാകിസ്‌താനിലെ സി.ഐ.എയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ മേധാവിയുമായിരുന്ന കിരിയാക്കോ. സെന്‍ട്രല്‍ കമാന്‍ഡ്‌ കമാന്‍ഡറുടെ വിവര്‍ത്തകന്‍ യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സൈന്യത്തില്‍ നുഴഞ്ഞുകയറിയ ‘അല്‍ഖ്വയ്‌ദ പ്രവര്‍ത്തകനായിരുന്നു’ Read More…

Featured Lifestyle

18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൈക്രോസോഫ്റ്റിന്റെ ക്ലിപ്പി തിരിച്ചെത്തി

ഒടുവില്‍ മൈക്രോസോഫ്‌റ്റിന്റെ പേപ്പര്‍ ക്ലിപ്പ്‌ മാസ്‌കോട്ട്‌ തിരിച്ചെത്തി. 18 വര്‍ഷത്തിനുശേഷമാണ്‌ ഔദ്യോഗിക മടങ്ങിവരവ്‌. സിരി, അലക്‌സ, ബിക്‌സ്‌ബി എന്നിവ അവതരിപ്പിക്കുന്നതിനു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പുറത്തിറങ്ങിയ ആദ്യ വെര്‍ച്വല്‍ അസിസ്‌റ്റന്റ്‌ ആയിരുന്നു ‘പേപ്പര്‍ ക്ലിപ്പ്‌’. പിന്നീട്‌ ഒഴിവാക്കപ്പെട്ടു. ‘മൈകോ’ എന്ന പുതിയ എഐ കൂട്ടാളിയെക്കുറിച്ചുള്ള മൈക്രോസോഫ്‌റ്റിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തില്‍ ഒരു ഈസ്‌റ്റര്‍ എഗ്‌ ആയി പേപ്പര്‍ ക്ലിപ്പ്‌ പ്രത്യക്ഷപ്പെട്ടു.മൈകോ എന്ന പേര്‍ മൈക്രോസോഫ്‌റ്റ്‌ കോപൈലറ്റിനെ സൂചിപ്പിക്കുന്നതാണ്‌. മൈകോയെ പലതവണ ടാപ്പ്‌ ചെയ്യുകയാണെങ്കില്‍, അത്‌ അവസാനം ക്ലിപ്പിയായി മാറും.‘കോപൈലറ്റിന്റെ Read More…

Crime

ലഹരിമരുന്ന് വാങ്ങാൻ പണമില്ല, 6 മാസം പ്രായമുള്ള മകനെ 1.8 ലക്ഷത്തിന് ആക്രി വ്യാപാരിക്ക് വിറ്റ് ദമ്പതികൾ, ഗുസ്തി താരമായിരുന്ന യുവതി ലഹരി ഉപയോഗം തുടങ്ങിയത് വിവാഹ ശേഷം

ചണ്ഡീഗഡ്: ലഹരിമരുന്ന് വാങ്ങാൻ പണമില്ല. ആറുമാസം പ്രായമുള്ള ആൺകുട്ടിയെ ആക്രി വ്യാപാരിക്ക് വിറ്റ് ദമ്പതികൾ. മകനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ മാതാപിതാക്കൾ ലഹരിമരുന്ന് വാങ്ങുകയും ചെയ്തു. പഞ്ചാബിലെ മാൻസ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പൊലീസിൽ അറിയിക്കുന്നത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വിറ്റ വിവരം പുറത്ത് വരുന്നത്. കുട്ടിയെ ഇവരിൽ നിന്ന് വീണ്ടെടുത്ത പൊലീസ് രണ്ട് കുടുംബത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. Read More…

Crime

ശബരിമല സ്വർണക്കൊള്ള: അന്വേഷണം എത്തിയതോടെ പൂട്ടി റൊഡ്ഡാം ജ്യൂവൽസ്; കൊള്ളയിൽ പങ്കില്ലെന്ന് ഗോവർധൻ

ബെംഗളൂരു ∙ ശബരിമല സ്വർണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം നടത്തലയത് നിർണായക നീക്കങ്ങൾ. ബെല്ലാരിയിലെ പോറ്റിയുടെ സുഹൃത്ത്‌ ഗോവര്‍ദ്ധന്റെ ഉടമസ്‌ഥതയിലുള്ള റൊദ്ദം ജുവലറിയില്‍ നിന്ന് 400 ഗ്രാമിലേറെ സ്വര്‍ണം കസ്‌റ്റഡിയിലെടുത്തു. 476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് വിറ്റിരുന്നത്. പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ജ്വല്ലറിയിൽ നിന്ന് സ്വർണക്കട്ടികളും ഫ്ലാറ്റിൽ നിന്ന് ആഭരണങ്ങളുമാണ് പിടിച്ചത്. ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് കവർന്ന സ്വർണം തന്നെയാണോ ഇവ എന്ന് ശാസ്ത്രീയപരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ശബരിമലയിലെ Read More…

Featured Sports

‘ക്യാപ്റ്റൻസി ഏറ്റെടുത്ത്’ രോഹിത്, റാണയ്ക്കു ബുദ്ധി ഉപദേശിച്ചു, ഓസീസ് ബാറ്ററെ പുറത്താക്കി ആഘോഷം- വിഡിയോ

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ ഓവനെ പുറത്താക്കാന്‍ ഇന്ത്യൻ പേസർ ഹർഷിത് റാണയ്ക്കു ബുദ്ധി ഉപദേശിച്ച് സൂപ്പര്‍ താരം രോഹിത് ശർമ. മത്സരത്തില്‍ നാലു പന്തുകൾ നേരിട്ട ഓവൻ‌ ഒരു റൺ മാത്രമെടുത്താണു പുറത്തായത്. റാണയുടെ പന്ത് ഓവന്റെ ബാറ്റിൽ തട്ടി എഡ്ജായപ്പോൾ, സ്ലിപ്പിൽ രോഹിത് ശർമയാണു ക്യാച്ചെടുത്തത്. ഓവന്റെ പുറത്താകലോടെ, 198 ന് ആറെന്ന നിലയിലേക്കു വീണ ഓസ്ട്രേലിയയ്ക്ക് പിന്നീടു തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട് 236 റൺസിന് ഓൾഔട്ടായിരുന്നു. അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ Read More…

Featured Sports

കോഹ്‌ലി രണ്ടാമൻ! ഏകദിനത്തിലെ റൺവേട്ടയിൽ സംഗക്കാരയെ മറികടന്നു; ആദ്യ രണ്ട് സ്ഥാനത്തും ഇന്ത്യക്കാർ

വിരാട്‌ കോഹ്‌ലി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്നവരില്‍ രണ്ടാമനായി. 14,255 റണ്ണുമായി കോഹ്‌ലി കുമാര്‍ സംഗക്കാരയെയാണു (14,234) മറികടന്നത്‌. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (18,426) മാത്രമാണു കോഹ്‌ലിക്കു മുന്നില്‍. ഓസീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ നിരാശ സിഡ്നിയിൽ കോഹ്‌ലി തീർത്തു. 81 പന്തിൽ ഏഴു ഫോറടക്കം 74 റൺസുമായി താരം പുറത്താകാതെ നിന്നു. ഇതോടെ 305 മത്സരങ്ങളിൽനിന്ന് താരത്തിന് 14,243 റൺസായി. 404 മത്സരങ്ങളിൽനിന്ന് സംഗക്കാര നേടിയ 14,234 റൺസെന്ന റെക്കോഡാണ് കോഹ്‌ലി Read More…

Health

തുമ്മൽ പിടിച്ചുവയ്ക്കുാറുണ്ടോ? അതുവേണ്ട, ​​ഗുരുതര ആരോ​ഗ്യ​പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് വിദഗ്ധർ

ജോലിയില്‍ ആയിരിക്കുമ്പോൾ അല്ലെങ്കിൽ ഓഫീസില്‍ അത്യാവശ്യ മീറ്റിങ്ങിൽ പങ്കെടുക്കുമ്പോള്‍ ആയിരിക്കും തുമ്മാൻ തോന്നുക. പരസ്യമായി തുമ്മുന്നത് മര്യദകേട് ആണെന്ന് തോന്നി, വായും മൂക്കും പരമാവധി മൂട്ടിക്കെട്ടി തുമ്മലിനെ അടിച്ചമർത്തും. എന്നാൽ ഈ ശീലം നമ്മുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ജലദോഷമോ അലർജിയോ ഇല്ലെങ്കിൽ പോലും സ്വാഭാവിക തുമ്മൽ ഉണ്ടാകാറുണ്ട്. മൂക്കിനുള്ളിൽ പൊടിയോ മറ്റ് വസ്തുക്കളോ കയറിയാൽ ഉടനെ തലച്ചോറിന് സന്ദേശം കിട്ടും. അതോടെ, ഒന്നാഞ്ഞു തുമ്മാൻ ശരീരം തയ്യാറാവും. വയറിലെയും തൊണ്ടയിലെയും നെഞ്ചിലേയും Read More…

Lifestyle

കുളിക്കാന്‍ സോപ്പ് ഉപയോഗിച്ചിട്ട് 10 വർഷം, പകരം ഉപ്പ്; ‘സ്‌കിൻ കെയർ രഹസ്യം’ വെളിപ്പെടുത്തി വിദ്യ മല്‍വാഡെ, വിമര്‍ശനം

തന്റെ ശരീര സൗന്ദര്യത്തിന്റെയും ദിനചര്യകളുടെയും വിശേഷങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടിയായ വിദ്യ മല്‍വാഡെ . മലിനമായ തന്റെ ഉള്ളിലെ നെഗറ്റീവ് എനര്‍ജിയെ പുറന്തള്ളാനും മനസ് ശുദ്ധീകരിക്കാനും താന്‍ പാലിക്കുന്ന ചില വിദ്യകള്‍ പങ്കുവെയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ ഏറെ കാഴ്ചക്കാരെ നേടിയെങ്കിലും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വിദ്യ പുറത്ത് വിട്ട വീഡിയോയില്‍ പത്ത് വര്‍ഷമായി താന്‍ സോപ്പ് ഉപയോഗിക്കാറില്ലെന്നും പകരം പലപ്പോഴും ഉപ്പാണ് കുളിക്കാന്‍ ഉപയോഗിക്കുന്നതെന്നും നടി വെളിപ്പെടുത്തുന്നു. ‘ ഞാന്‍ എന്റെ Read More…