Google-ന്റെ വാർഷിക റിപ്പോർട്ടായ ‘Year in Search’, 2025-ൽ ഏറ്റവുമധികം ഇന്ത്യക്കാര്‍ Google-ൽ തിരഞ്ഞ 10 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയണ്ടേ? ഏറ്റവുമധികം തിരഞ്ഞ ഭക്ഷണങ്ങളുടെയും പാചകക്കുറിപ്പുകളുടെയും ലിസ്റ്റ് എന്നതിലുപരി, ഇത് മാറിക്കൊണ്ടിരിക്കുന്ന താൽപ്പര്യങ്ങളുടെ കണ്ണാടിയാണ്. വീട്ടിലെ പാചകക്കാർക്ക് എന്തിനെക്കുറിച്ചാണ് അറിയേണ്ടിയിരുന്നത്, സോഷ്യൽ മീഡിയയിൽ എന്താണ് ട്രെൻഡായത്, പ്രാദേശികമോ ആഗോളതലത്തിലുള്ളതോ ആയ ഏതൊക്കെ വിഭവങ്ങളാണ് ശ്രദ്ധ പിടിച്ചുപറ്റിയത് എന്നെല്ലാം ഇത് കാണിക്കുന്നു. ഈ വർഷത്തെ തിരച്ചിലുകൾ സൂചിപ്പിക്കുന്നത്, ആളുകൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഭക്ഷണങ്ങളോടുള്ള താൽപ്പര്യം, ആഘോഷങ്ങളുടെ ഓർമ്മപ്പെടുത്തുന്ന വിഭവങ്ങൾ, Read More…
Author: ashtagon
എച്ച്.ബി.ഒ. മാക്‌സിനെ ഏറ്റെടുക്കാന്‍ നെറ്റ്ഫ്ലിക്‌സ് , 6.47 ലക്ഷം കോടി രൂപയുടെ ഇടപാട്
വാഷിങ്ടണ്‍: വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയുടെ സിനിമ, സ്ട്രീമിങ് സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ നെറ്റ്ഫ്ലിക്‌സ്. കാംകാസ്റ്റ്, പാരമൗണ്ട് സ്‌കൈഡാന്‍സ് തുടങ്ങിയ എതിരാളികളെ മറികടന്ന് 6.47 ലക്ഷം കോടി രൂപയ്ക്കാണു നെറ്റ്ഫ്ലിക്‌സ് ഇടപാട് ഉറപ്പിച്ചത്. ഇതോടെ ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ എച്ച്.ബി.ഒ. മാക്‌സിന്റെ നിയന്ത്രണം നെറ്റ്ഫ്ലിക്‌സിനു ലഭിക്കും. ഹാരി പോട്ടര്‍, ഗെയിം ഓഫ് ത്രോണ്‍സ് പോലുള്ള ജനപ്രിയ സിനിമകളുടെ ഉടമസ്ഥാവകാശവും എച്ച്.ബി.ഒ. മാക്‌സ് എന്ന സ്ട്രീമിങ് സേവനവും വാര്‍ണര്‍ ബ്രദേഴ്‌സിന് കീഴിലാണ്. ഈ ഏറ്റെടുക്കല്‍ വിനോദ വ്യവസായത്തില്‍ പുതിയ തരംഗമാകുമെന്നാണു സൂചന. Read More…
സ്കൂളില്‍ ഇഷ്ടിക ചുമക്കാൻ കുട്ടികളെ നിർബന്ധിക്കുന്നു; വൈറൽ വീഡിയോയില്‍ വൻ പ്രതിഷേധം
ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി . പ്രൈമറി സ്കൂൾ കുട്ടികളെ ഇഷ്ടിക ചുമക്കാനും സ്കൂൾ വളപ്പിൽ ഇന്റർലോക്കിംഗ് ജോലികൾ ചെയ്യാനും നിർബന്ധിക്കുന്നതാണ് വീഡിയോയിലുള്ളത്. അമാവൻ ബ്ലോക്കിലെ സന്ദി നാഗിൻ പ്രൈമറി സ്കൂളിലാണ് ഈ സംഭവം നടന്നത്. രാഹുൽ സൈനി എന്ന എക്സ് (X) ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, യൂണിഫോം ധരിച്ച നിരവധി കുട്ടികൾ ഇഷ്ടികകൾ ചുമക്കുന്നതും സ്കൂൾ കെട്ടിടത്തിന് സമീപത്തെ തകർന്ന വഴിയിലൂടെ നടക്കാനും പാടുപെടുന്നത് കാണാം. ചില Read More…
ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രപ്പതക്കം കള്ളന്‍ വിഴുങ്ങി; ആറു ദിവസത്തെ കാത്തിരിപ്പിനുശേഷം പോലീസ് ‘കണ്ടെടുത്തു’ !
ആക്‌ലൻഡിലെ ഒരു ആഡംബര ജ്വല്ലറി സ്റ്റോറിൽ നിന്ന് പതിനെട്ടുലക്ഷത്തോളം വിലവരുന്ന ഡയമണ്ട് പതിച്ച ഫാബെർജെ (Fabergé) ശൈലിയിലുള്ള ഒരു പതക്കം മോഷ്ടിച്ച് വിഴുങ്ങിയ കള്ളന്‍ പിടിയില്‍. ന്യൂസിലാൻഡിലെ ഏറ്റവും വലിയ നഗരത്തിലാണ് കഴിഞ്ഞ ആഴ്ച അവസാനം സംഭവം നടന്നത്. മോഷ്ടിച്ച വിലയേറിയ ആഭരണവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പോലീസ് പിടികൂടി. അധികൃതർ പറയുന്നതനുസരിച്ച്, ഏകദേശം 20,000 യുഎസ് ഡോളർ (ഏകദേശം ₹17,97,500) വിലമതിക്കുന്ന പതക്കം ആറു ദിവസത്തെ കാത്തിരിപ്പിനുശേഷം പോലീസ് വീണ്ടെടുത്തു. ആഭരണം സ്വാഭാവികമായി പുറത്തുവരുന്നതുവരെ പ്രതിയെ Read More…
ലിപ്സ്റ്റിക് ഇടുമ്പോള്‍ ഇതൊക്കെ ശ്രദ്ധിയ്ക്കാറുണ്ടോ ? തുടുത്ത തിളക്കമുള്ള ചുണ്ടുകള്‍ വേണോ? മാര്‍ഗമുണ്ട്
ഇന്ന് മിക്കവരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. പല പെണ്‍കുട്ടികളും തുറന്നു പറയുന്ന ഒന്നാണ് ലിപ്സ്റ്റിക് ഇട്ടില്ലെങ്കില്‍ ഒരു കോണ്‍ഫിഡന്‍സ് ഇല്ലെന്ന്. ലിപ്സ്റ്റിക് പലരുടേയും കോണ്‍ഫിഡന്‍സ് ഫാക്ടറായി കൂടി മാറിയിരിയ്ക്കുകയാണ്. പുഞ്ചിരി കൂടുതല്‍ മനോഹരമാക്കാന്‍ ലിപ്സ്റ്റിക് കുറച്ചധികം സഹായിക്കുന്നുവെന്നു വേണം പറയാന്‍. മാത്രമല്ല, നിങ്ങളുടെ ആകൃതിയുടേതായ അഭംഗി ഉണ്ടെങ്കില്‍ ലിപ്സ്റ്റിക് ഉപയോഗിച്ച് കൂടുതല്‍ ഭംഗിയുമാക്കാം. എന്നാല്‍ ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാനും മറക്കരുത്….. * ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ നല്ല ബ്രാന്‍ഡ് നോക്കി ലിപ്സ്റ്റിക് ഉപയോഗിക്കണം. Read More…
ബില്‍ഗേറ്റ്‌സിന്റെ മകള്‍ VS ഗൂഗിള്‍ ; ഫീബിയുടെ സേര്‍ച്ച് എന്‍ജിന് 1,615 കോടി രൂപ മൂല്യം!
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിലെ സേര്‍ച്ചില്‍ പുതുതരംഗം സൃഷ്ടിക്കാന്‍ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ഫീബി ഗേറ്റ്‌സ്(22). അവരുണ്ടാക്കിയ സേര്‍ച്ച് എന്‍ജിന്(ഫിയ) മൂല്യം 1,615 കോടി രൂപ. ഗൂഗിള്‍ പോലുള്ള പരമ്പരാഗത സേര്‍ച്ച് എന്‍ജിനല്ല ഫീബി തയാറാക്കിയത്. ഓണ്‍ലൈനില്‍ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ കണ്ടെത്താമെന്ന ചോദ്യത്തിനുള്ള മറുപടിയാണ് അവര്‍ നല്‍കുന്നത്. ആ നീക്കത്തിന് നിര്‍മിത ബുദ്ധി(എ.ഐ)യുടെ സഹായവുമുണ്ട്. ഫീബി ഗേറ്റ്‌സും അവരുടെ സ്റ്റാന്‍ഫോര്‍ഡ് റൂംമേറ്റ് സോഫിയ കിയാനിയും ചേര്‍ന്നാണു ഫിയ ആരംഭിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിങ് മെച്ചപ്പെടുത്താനായിരുന്നു ശ്രമം. ആശയക്കുഴപ്പത്തിലാക്കുന്ന ടാബുകള്‍, വ്യക്തതയില്ലായ്മ, മറ്റ് Read More…
ആശുപത്രിയില്‍, രാത്രിയിലെ മീറ്റിംഗില്‍ പങ്കെടുത്തില്ല ; കമ്പനി ഒരു ദിവസത്തെ ശമ്പളം കുറച്ചു, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
ജീവനക്കാരുടെ ശമ്പളം ഏത് വിധേനയും കട്ട് ചെയ്യാമെന്ന് കരുതുന്ന നിരവധി കമ്പനികള്‍ ഉണ്ട്. ഇത്തരം കമ്പനികള്‍ പലപ്പോഴും തൊഴിലാളികളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളെ കുറിച്ച് ശ്രദ്ധ കൊടുക്കാറുമില്ല. തങ്ങളുടെ ജോലി കൃത്യമായി തീരണം എന്ന ചിന്ത മാത്രമായിരിയ്ക്കും ഇത്തരം കമ്പനികള്‍ക്കുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ഒരു യുവാവ് കുറിച്ചിരിയ്ക്കുന്നത് ഇത്തരത്തില്‍ ഒരു കാര്യമാണ്. യുവാവ് വര്‍ക്ക് ഫ്രം ഹോം ആയിട്ടാണ് ജോലി ചെയ്തിരുന്നത്. മുത്തശ്ശിയെ വയ്യാതെയായി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വര്‍ക്ക് ഫ്രം ഹോം Read More…
അച്ഛനെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ അഡ്വ. നവജിത്തിന് പെണ്‍കുഞ്ഞ് പിറന്നു
കായംകുളം: അച്ഛനെ വെട്ടിക്കൊല്ലുകയും അമ്മയെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ടല്ലൂര്‍ സ്വദേശി അഡ്വ. നവജിത്ത് നടേശന്റെ ഭാര്യ നവ്യ പെണ്‍കുഞ്ഞിനു ജന്മംനല്‍കി. സംഭവം നടന്ന ദിവസമാണ് നവ്യയെ പ്രസവത്തിനായി കൊണ്ടുപോയത്. കൈപ്പട്ടൂരിലെ ആശുപത്രിയിലായിരുന്നു പ്രസവം. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നവ്യയുമായും നവജിത്ത് വഴക്കുണ്ടാക്കുമായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. റിമാന്‍ഡില്‍ കഴിയവെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച നവജിത്തിനെ ജയിലില്‍നിന്നു തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. നവജിത്തിന്റെ പിതാവായ നടരാജന്റെ മൃതദേഹപരിശോധനയ്ക്കിടെ വീടിന്റെ അലമാരയുടെ താക്കോല്‍ കിട്ടിയിരുന്നു. അദ്ദേഹം Read More…
വിവാഹ നിശ്ചയ മോതിരം എവിടെ? സ്മൃതി മന്ദാന മൗനം വെടിഞ്ഞു, വിവാഹം മാറ്റിവെച്ചതിന് ശേഷമുള്ള പോസ്റ്റ്
ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലശ് മുച്ചലും തമ്മില്‍ നവംബർ 23-ന് നടക്കാനിരുന്ന വിവാഹം മാറ്റിവെച്ചതിന് ശേഷം താരം ആദ്യമായി സ്മുതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് . മന്ദാനയുടെ അച്ഛൻ ശ്രീനിവാസ് സുഖമില്ലാതെ സാങ്‌ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ചടങ്ങ് മാറ്റിവെക്കേണ്ടി വന്നത്. ഒരു ദിവസത്തിന് ശേഷം പലശിനും സുഖമില്ലാതാവുകയും അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവരെയും ഇപ്പോൾ ഡിസ്ചാർജ് ചെയ്തെങ്കിലും, ഒരു കുടുംബവും പുതിയ വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. മന്ദാനയുടെ പുതിയ പോസ്റ്റ് Read More…









