Lifestyle

രാവിലത്തെക്കാൾ നല്ലത് രാത്രിയുള്ള കുളി; കാരണമറിയാമോ…?

രണ്ടുനേരവും കുളിക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. രണ്ടെന്നുള്ളത് മൂന്നും നാലും ആയാലും ചിലര്‍ക്ക് ഇഷ്ടമാണ്. ശുചിത്വത്തിന്റെ മാത്രം കാര്യമില്ല, ഒരു മാനസികോല്ലാസം കൂടിയാണ് പലര്‍ക്കും കുളി. എന്നാല്‍ രാവിലെയുള്ള കുളിയെക്കാള്‍ രാത്രിയിലുള്ള കുളിയാണ് നല്ലതെന്ന് അറിയാമോ? രാത്രി കിടക്കുന്നതിന് മുന്‍പുള്ള കുളി ചിലരുടെ ശീലമാണ്. ഇത് നല്ലതാണെന്നാണു ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം നമ്മുടെ ചർമത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് രാത്രിയിലെ കുളിയാണ്. പ്രത്യേകിച്ചു വേനല്‍ക്കാലത്ത്. രാവിലെയുള്ള കുളിയെക്കാള്‍ രാത്രിയിലെ കുളിയുടെ ഗുണം എന്താണ്? ദിവസം മുഴുവന്‍ Read More…

Health

ചുമയോ?… സ്വയം കഫ് സിറപ്പ് വാങ്ങി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

എപ്പോൾ വേണമെങ്കിലും പിടികൂടാവുന്ന ഒന്നാണ് ചുമ. പലപ്പോഴും ആളുകള്‍ ഇത് നിസ്സാരമായി കണ്ട് അവഗണിക്കാറാണ് പതിവ്. എന്നാൽ ചുമ നിസ്സാരക്കാരനല്ല . ചുമ ഒരു പ്രധാന രോഗലക്ഷണമാണ്. വല്ലപ്പോഴും ഉണ്ടാകുന്ന ചുമ സാധാരണമാണ്. എന്നാൽ തുടരെ ഉണ്ടാകുന്നതും കഫത്തോടു കൂടിയതും കഫത്തിനു നിറവ്യത്യാസവും ദുർഗന്ധവുമുള്ളതും നെഞ്ചുവേദന. ശ്വാസതടസ്സം എന്നിവ ഉണ്ടാക്കുന്നതുമായ ചുമ രോഗലക്ഷണമായി കരുതണം. ചുമ നീണ്ടുനിൽക്കുമ്പോൾ ആദ്യം സ്വയം ചികിൽസ ചെയ്യുന്നവരാണ് നമ്മളിൽ പലരും. മെഡിക്കൽ സ്റ്റോറിൽ പോയി ഏതെങ്കിലും ഒരു കഫ് സിറപ്പ് വാങ്ങി Read More…

Featured Oddly News

രാത്രിയില്‍ വിവാഹം, വരനോടൊപ്പം നൃത്തം; രാവിലെ വധുവിനെ കാണാനില്ല, തനിച്ചുമടങ്ങി വരൻ – വീഡിയോ വൈറല്‍

ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നടന്ന ഒരു വിവാഹം നാടകീയമായ വഴിത്തിരിവിലെത്തി. വിവാഹചടങ്ങിന് തൊട്ടടുത്ത ദിവസം രാവിലെ വധുവിനെ കാണാതായതോടെ വരന് ഭാര്യയില്ലാതെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഈ സംഭവം പ്രദേശത്ത് ഞെട്ടലുണ്ടാക്കി. വരന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, സുനിൽ കുമാറും പല്ലവിയും തമ്മിലുള്ള വിവാഹം മൂന്ന് മാസം മുമ്പ് നിശ്ചയിച്ചതാണ്. ഏകദേശം 90 അതിഥികളുമായി വരന്റെ സംഘം ചൊവ്വാഴ്ച രാത്രി വധുവിന്റെ വീട്ടിലെത്തി. വൈകുന്നേരം ഇരുവരും മാലയിടൽ ചടങ്ങ് നടത്തി, തുടർന്ന് രാത്രിയിൽ പൂർണ്ണമായ ആചാരങ്ങളോടെ Read More…

Featured Lifestyle

മെഷീനുകൾ ബാർബർമാരുടെ ജോലി ഏറ്റെടുക്കുമോ? ഓട്ടോമാറ്റിക് ഉപകരണം മുടിവെട്ടുന്ന വീഡിയോ വൈറലാകുന്നു

മുടിവെട്ടുക എന്നത് ഓരോ വ്യക്തിക്കും ഒരു പ്രത്യേക അനുഭവമാണ്. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, മെഷീനുകൾ കൂടുതൽ കൂടുതൽ ജോലികൾ ഏറ്റെടുക്കുകയും കാര്യക്ഷമതയോടെയും കൃത്യതയോടെയും അവ പൂർത്തിയാക്കുകയും ചെയ്യുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ, നിങ്ങൾക്കാവശ്യമുള്ള മുടിവെട്ട് ഏതാനും മിനിറ്റുകൾക്കുള്ളിൽ മെഷീനുകൾക്ക് നൽകാൻ കഴിയുമെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിക്കാൻ നിങ്ങൾക്ക് പ്രയാസമുണ്ടാവാം. ഒരു ഓട്ടോമാറ്റിക് ഉപകരണത്തിൽ നിന്ന് ഒരു വ്യക്തി മുടിവെട്ടുന്നതിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ മതി, അത് Read More…

Featured Oddly News

വാങ്ങിയത് മുതല്‍ സ്ഥിരം പണി; പുത്തന്‍ എസ്‍യുവി കഴുതയെ കൊണ്ട് കെട്ടിവലിപ്പിച്ച് ഉടമ, ഷോറൂമിന് മുന്നില്‍ പ്രതിഷേധം- വീഡിയോ

എസ്.യു.വി. വാങ്ങിയത് മുതല്‍ സ്ഥിരം പണി. ഷോറൂമില്‍ പറഞ്ഞു മടുത്തുകഴിഞ്ഞാല്‍ പിന്നെയെന്തു ചെയ്യും? പ്രതിഷേധിക്കുക, അതുമാത്രമാണ് മഹാരാഷ്ട്രയിലെ ഈ കാര്‍ ഉടമയും ചെയ്തുള്ളൂ. പണം കൊടുത്തു വാങ്ങിയ വാഹനത്തിന് തുടര്‍ച്ചയായ അറ്റകുറ്റപണി. എത്ര പറഞ്ഞിട്ടും കേള്‍ക്കാതായതോടെ പ്രാദേശിക മഹീന്ദ്ര ഷോറൂമിലേക്ക് വാഹനത്തെ കഴുതയെക്കൊണ്ട് കെട്ടി വലിച്ചാണ് എത്തിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മഹീന്ദ്ര ഥാര്‍ വാഹനത്തിന് മുന്നില്‍ രണ്ടു കഴുതകളെ കെട്ടി സര്‍വീസ് സെന്‍ററിലേക്ക് വലിച്ചു കൊണ്ടുവരുന്നതാണ് വീഡിയോ. കഴുതകളെ കെട്ടിയെങ്കിലും അവയെക്കൊണ്ട് വലിച്ചുനീക്കാനാകാതെ കാറുടമയും Read More…

Featured Oddly News

’35 ദിവസത്തിനിടെ തിന്നത് 50 എലികളെ’; അതിജീവന മത്സരത്തിനിടെ 14 കിലോ കുറച്ചെന്ന് മൂന്നാം സ്ഥാനക്കാരി

കാലം മാറിയപ്പോള്‍ ചൈനയില്‍ ഇപ്പോൾ ട്രെന്‍റുകളുടെ കാലമാണ്. ഇപ്പോഴത്തെ ഏറ്റവും ജനപ്രിയ ട്രെന്‍റുകളിലൊന്നാണ് വന്യജീവി അതിജിവന മത്സരം. ഏറ്റവും കൂടുതല്‍ കാലം വനത്തില്‍, പുറത്ത് നിന്നുള്ള സഹായങ്ങളൊന്നുമില്ലാതെ അതിജീവിക്കുക. മത്സരം ഇപ്പോഴും തുടരുകയാണ്. ഇനി രണ്ട് പേരാണ് മത്സരരംഗത്തുള്ളത്. മത്സരാര്‍ത്ഥികളില്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ, മൂന്നാം സ്ഥാനം നേടിയ യുവതിയുടെ അതിജീവന അനുഭവങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഒക്ടോബർ 1 ന് കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ദ്വീപിലാണ് വനം അതിജീവന മത്സരം ആരംഭിച്ചത്. Read More…

Featured Oddly News

അശ്ലീല ആംഗ്യം കാണിച്ച് കയറിപ്പിടിച്ചയാളെ തല്ലി; നര്‍ത്തകിക്കും സംഘത്തിനും ക്രൂരമര്‍ദനം; വിഡിയോ

ഹരിയാനയിലെ നൂഹിൽ വിവാഹാഘോഷങ്ങള്‍ക്കിടെ നർത്തകിക്കും സംഘത്തിനും മര്‍ദനം. വേദിയിൽ തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ച അതിഥിയെ നര്‍ത്തകി അടിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. നവംബർ 16 ന് പച്ച്ഗാവ് ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാത്രി തന്റെ വിവാഹത്തിന് മുന്നോടിയായി സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്കായാണ് വരന്‍ നര്‍ത്തക സംഘത്തെ എത്തിച്ചത്. വേദിയിൽ യുവതി നൃത്തം ചെയ്തുകൊണ്ടിരുന്നപ്പോൾ വരന്റെ ബന്ധു അടുത്തേക്ക് വരികയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും അനുചിതമായി സ്പർശിക്കാൻ Read More…

Crime

“മമ്മി എന്നോട്‌ ക്ഷമിക്കണം, എന്റെ അവയവങ്ങൾ ദാനം ചെയ്യണം’: മെട്രോ സ്‌റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കി വിദ്യാർഥി

ന്യൂഡല്‍ഹി: സ്വകാര്യ സ്‌കൂളിലെ 10-ാം ക്ലാസുകാരന്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ രാജേന്ദ്ര പ്ലേസ്‌ മെട്രോ സ്‌റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമില്‍നിന്നു ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന്‌ അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ സെന്റ്‌ കൊളമ്പസ്‌ സ്‌കൂളിലെ 10-ാം ക്ലാസ്‌ വിദ്യാര്‍ഥിയായ ശൗര്യ പാട്ടീല്‍ (16) ജീവനൊടുക്കിയത്‌. കുട്ടി കഴിഞ്ഞ കാലങ്ങളിലായി അധ്യാപകരുടെ പീഡനം മൂലം ആത്മഹത്യ പ്രവണത കാണിച്ചിരുന്നതായി സഹപാഠികളും കൗണ്‍സിലറും പറഞ്ഞു.കുട്ടിയെ അധ്യാപകര്‍ ഒരു വര്‍ഷത്തോളമായി പരിഹസിക്കുകയും മോശമായി Read More…

Crime

ഗര്‍ഭിണിയെ ബൈക്കില്‍ വലിച്ചിഴച്ച് പൊലീസുകാരന്‍; സമൂഹമാധ്യമങ്ങളില്‍ രോഷം

രാത്രി പട്രോളിംഗിനിടെ ഗര്‍ഭിണിയായ യുവതിയെ പോലീസുകാരന്‍ ബൈക്കില്‍ വലിച്ചിഴയ്ക്കുന്ന വിഡിയോ വൈറലാകുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ബൈക്കിനു മുന്നില്‍ കയറി നിന്ന യുവതിയെ, യൂണിഫോമിലുള്ള പൊലീസുകാരൻ വലിച്ചിഴയ്ക്കുന്നതായി കാണാം. ഇന്ത്യൻ യൂത്ത് കോൺഗ്രസാണ് വിഡിയോ എക്സിലൂടെ പുറത്ത് വിട്ടത്. ബിഹാറിലെ പട്നയിലെ മറൈൻ ഡ്രൈവിലാണ് സംഭവം. യുവതി പൊലീസുകാരന്‍ കയറിയിരിക്കുന്ന സ്കൂട്ടറിന് മുന്നിൽ നിൽക്കുന്നതും അയാൾ മുന്നോട്ട് പോകുന്നത് തടയാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഇയാള്‍ സ്കൂട്ടർ മുന്നോട്ടെടുക്കുന്നു. യുവതി മാറാതിരിക്കുകയും സ്കൂട്ടറിന് മുന്നിലായി നിന്ന Read More…