Featured Oddly News

ഉദയനിധിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ അല്‍പ്പവസ്ത്രം ധരിച്ച യുവതികളുടെ നൃത്തം; മന്ത്രി വെട്ടില്‍ – വീഡിയോ

ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രിയുടെ മുന്നില്‍ നൃത്തം ചെയ്യുന്ന വനിതാ നര്‍ത്തകരുടെ വൈറല്‍ വീഡിയോയില്‍ പ്രതിരോധത്തിലായി ഡി.എം.കെ. ശിവഗംഗയില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വിരുന്നില്‍ സഹകരണ മന്ത്രി എസ്. പെരിയകറുപ്പന്‍ യുവതികളുടെ നൃത്തം ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ മന്ത്രിക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. തമിഴ് സംസ്‌കാരത്തിനും സ്ത്രീകളുടെ അന്തസിനും ഹാനികരമായ പ്രവൃത്തിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബി.ജെ.പി. ആരോപിച്ചു. ‘പരിപാടിയെ അശ്ലീല കാഴ്ചയാക്കി മാറ്റുന്നവര്‍ക്ക് ആത്മാഭിമാനത്തെക്കുറിച്ചോ യുക്തിസഹമായ ചിന്തയെക്കുറിച്ചോ സംസാരിക്കാന്‍ പോലും യോഗ്യതയില്ല. അര്‍ദ്ധനഗ്‌ന Read More…

Featured Lifestyle

പൊല്ലാപ്പായി ‘സ്‌കൈ ഡൈനിങ്’ ; 120 അടി ഉയരത്തില്‍ നാലംഗ കുടുംബം കുടുങ്ങിയത് രണ്ടര മണിക്കൂര്‍ !

ആനച്ചാല്‍ : ആകാശവിരുന്ന് ആസ്വദിക്കാന്‍ ക്രെയിനില്‍ കയറിയ വിനോദസഞ്ചാരികളുടെ കുടുംബം രണ്ടര മണിക്കൂറിലേറെ 120 അടി ഉയരത്തില്‍ കുടുങ്ങിക്കിടന്നു. ആനച്ചാല്‍ ടൗണിനടുത്തുള്ള സാഹസിക വിനോദസഞ്ചാര പാര്‍ക്കിനു സമീപത്തെ സ്‌കൈ ഡൈനിങ് സെന്ററില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് സംഭവം. മംഗലാപുരത്ത് സ്ഥിരതാമസമാക്കിയ മലയാളിയായ മുഹമ്മദ് സഫാന്‍, ഭാര്യ തൗഫീന എന്നിവരും ആറും മൂന്നും വയസുള്ള ഇവരുടെ രണ്ടുകുട്ടികളും കൂടാതെ സ്ഥാപനത്തിലെ വനിതാ സ്റ്റാഫ് ഹരിപ്രിയയുമാണ് ആകാശത്ത് ആശങ്കയിലായത്. രണ്ടര മണിക്കൂറിനു ശേഷം അടിമാലിയില്‍ നിന്നും മൂന്നാറില്‍നിന്നും അഗ്‌നിരക്ഷാ സേനയെത്തി Read More…

Featured Oddly News

അവിടെ നില്‍ക്ക്, അല്‍പ്പം കഴിഞ്ഞുപോകാം! കടുവ റോഡ് തടഞ്ഞു, ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു- വീഡിയോ

മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തഡോബയ്ക്ക് സമീപമുള്ള ചന്ദ്രപൂർ-മോഹർലി റോഡിൽ അപൂർവമെങ്കിലും അപകടകരമായ ഒരു നിമിഷമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഒരു കടുവ റോഡിന് നടുവിൽ ശാന്തമായി ഇരിക്കുകയും ഇടയ്ക്ക് കിടക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാല്‍ ഇത് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി. വനപ്രദേശമുള്ളതിനാലും മൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരം നടക്കുന്ന റോഡായിരുന്നതിനാലും വന്യജീവികളെ പതിവായി കാണാറുള്ള തഡോബ ടൈഗർ റിസർവിന്റെ ബഫർ സോണിലാണ് ഈ സംഭവം. ഈ റൂട്ടിലൂടെ യാത്ര Read More…

Crime

ടിക്കറ്റ് തര്‍ക്കം; പഴ്‌സ് പുറത്തേയ്ക്ക് എറിഞ്ഞു, ടി.ടി.ഇ. തള്ളിവീഴ്ത്തിയ നേവി ഓഫീസറുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഓടുന്ന ട്രെയിനില്‍ ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ടി.ടി.ഇ പുറത്തേക്ക് തള്ളിയിട്ട യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് മരിച്ചത്. ഇവരെ ട്രെയിനില്‍നിന്ന് തള്ളി വീഴ്ത്തിയ ടി.ടി.ഇ സന്തോഷ് കുമാറിനെതിരേ കേസെടുത്തു. ഡല്‍ഹിയിലേക്ക് ചികിത്സാര്‍ഥം പുറപ്പെട്ടതായിരുന്നു ആരതി. എന്നാല്‍, തിരക്കിനിടെ ടിക്കറ്റ് റിസര്‍വ് ചെയ്ത ട്രെയിനിന് പകരം 04089 പട്‌ന-ആനന്ദ് വിഹാര്‍ സ്‌പെഷല്‍ ട്രെയിനില്‍ ഇവര്‍ കയറുകയായിരുന്നു. പിന്നാലെയാണ് സന്തോഷ് കുമാറുമായി തര്‍ക്കമുണ്ടാകുന്നത്. സന്തോഷ് Read More…

Crime

പറമ്പില്‍ കോഴി കയറി; വയോധികദമ്പതികളെ ഇരുമ്പുവടിക്കടിച്ച് പരുക്കേല്‍പ്പിച്ച അയല്‍വാസി പിടിയില്‍

മീനങ്ങാടി: പറമ്പില്‍ കോഴികയറിയതിന് വയോധിക ദമ്പതികളെ ആക്രമിച്ചശേഷം ഒളിവില്‍പ്പോയ അയല്‍വാസി പിടിയില്‍. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയില്‍ ടി.കെ. തോമസി(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. ഇന്നലെ രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 24നാണ് വയോധിക ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുവടിക്കടിച്ച് പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ വയോധികന്റെ കൈകളുടെ എല്ലും തടയാന്‍ ശ്രമിച്ച ഭാര്യയുടെ വലതുകൈയുടെ എല്ലും പൊട്ടി. ഇരുവരും ചികിത്സയിലാണ്. എസ്.എച്ച്.ഒ: എം.എ. സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിഷ്ണു, റോയ്, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ Read More…

Featured Sports

ഡ്രൈവറായി ധോണി , തൊട്ടടുത്ത് കോലി ; വീട്ടില്‍ നിന്നും ഹോട്ടലില്‍ ഡ്രോപ് ചെയ്തു; വൈറല്‍ വിഡിയോ

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു സന്ദര്‍ശനം. വീടിനു പുറത്ത് ഒട്ടേറെ ആരാധകര്‍ തടിച്ചുകൂടി. അത്താഴത്തിനു ശേഷം ടീം ഹോട്ടലിലേക്ക് കോഹ്‌ലിയെ ധോണി സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്തു കൊണ്ടു വിടുകയും ചെയ്തു. ധോണിയോടിക്കുന്ന വാഹനത്തിന്റെ മുന്‍സീറ്റില്‍ കോഹ്‌ലിയിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ”റീയൂണിയന്‍ ഓഫ് ദി Read More…

Movie News

‘നീ ഒന്ന് ഉറപ്പിച്ചോ.. നിന്റെ അന്ത്യം ആരംഭിച്ച് കഴിഞ്ഞു’; ഹരീഷ് കണാരന് മുന്നറിയിപ്പ് വിഡിയോയുമായി ബാദുഷ

കടംവാങ്ങിയ 20 ലക്ഷം രൂപ തിരിച്ച് തന്നില്ലെന്ന പരാതി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ നടൻ ഹരീഷ് കണാരന് ഭീഷണി മുന്നറിയിപ്പുമായി ചലച്ചിത്ര നിർമാതാവ് ബാദുഷാ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബാദുഷായുടെ മുന്നറിയിപ്പ്. ‘എനിക്ക് പറയാനുള്ളതെല്ലാം എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനെ ശേഷം മാത്രം’-എന്ന അടിക്കുറിപ്പിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമയിലെ രംഗമാണ്. സിനിമയിൽ സുരേഷ് ഗോപി തന്നെ ചതിക്കുമ്പോൾ മോഹൻലാൽ പറയുന്നൊരു പഞ്ച് ഡയലോഗ് ആണ് ഹരീഷിനു മറുപടിയെന്നോണം ബാദുഷ പങ്കുവച്ചത്. ബാദുഷയുടെ ഈ പ്രവൃത്തി Read More…

Crime

ഡിവൈഎസ്പി ടെറസിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; യുവതിയുടെ മൊഴി

പാലക്കാട് ചെര്‍പ്പുളശേരി പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഡിവൈഎസ്പി എ. ഉമേഷ് പീഡിപ്പിച്ചെന്ന് പരാമര്‍ശമുള്ള യുവതി പൊലീസിന് മൊഴി നല്‍കി. 2014 ഏപ്രില്‍ 15ന് വീട്ടിലെത്തിയ ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി. ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിൽ ചെയ്തെന്നും മൊഴിയില്‍ യുവതി പറയുന്നു. കഴിഞ്ഞ 15ന്‌ ജീവനൊടുക്കിയ ചെര്‍പ്പുളശേരി പോലീസ്‌ സ്‌റ്റേഷനിലെ എസ്‌.എച്ച്‌.ഒ: ബിനു തോമസിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ്‌ മേലുദ്യോഗസ്‌ഥനെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആരോപണവിധേയനായ മേലുദ്യോഗസ്‌ഥന്‍ നിലവില്‍ കോഴിക്കോട്‌ ജില്ലയില്‍ ഡിവൈ.എസ്‌.പിയാണ്‌. 2014ല്‍ അനാശാസ്യത്തിന്‌ അറസ്‌റ്റിലായ Read More…

Crime

ബലാത്സംഗവും ഗർഭഛിദ്രവും ചെയ്തിട്ടില്ല, ഗർഭിണി ആയിരുന്നെങ്കിൽ ഉത്തരവാദിത്തം ഭർത്താവിന്; മുൻകൂർ ജാമ്യഹർജിയുമായി രാഹുൽ

തിരുവനന്തപുരം: തനിക്കെതിരേ ഉന്നയക്കപ്പെട്ട ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പരാതിക്കാരിയായ യുവതിയുമായി തനിക്ക് ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്ന് ഹർ‌ജിയിൽ പറയുന്നു. യുവതി ആരോപിക്കുന്നതുപോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുൽ വാദിക്കുന്നു. ഉഭയസമ്മതപ്രകാരമുളള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും പെണ്‍കുട്ടി ഗര്‍ഭിണിയാണ് എന്ന ആരോപണം ശരിയല്ലെന്നും രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് രാഹുലിന്റെ ആവശ്യം. ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗര്‍ഭഛിദ്രത്തിന് മരുന്ന് Read More…