സിഡ്‌നി: സാത്താന്‍ ആരാധന നടത്തുകയും കുട്ടികളുടെ ലൈംഗിക ദുരുപയോഗ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സംഘം ഓസ്ട്രേലിയയിൽ പിടിയിൽ. സിഡ്‌നി സ്വദേശികളായ നാല് യുവാക്കളെ അറസ്റ്റുചെയ്തതായി ഓസ്‌ട്രേലിയന്‍ പോലീസ് അറിയിച്ചു. ഇവര്‍ നാലുപേരും, നവജാത ശിശുക്കള്‍ മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളെയും മൃഗങ്ങളെയും വരെ ലൈംഗികമായി ഉപയോഗിക്കുന്ന ‘അതിക്രൂരമായ’ ദൃശ്യങ്ങള്‍ ഒരു അന്താരാഷ്ട്ര ശൃംഖലയുമായി പങ്കുവെച്ചതായി വിവരം ലഭിച്ചിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.ഇരകളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രത്യേക ആചാരത്തിന്റെ ഭാഗമായെന്ന Read More…
Author: ashtagon
കാമുകനെ കൊന്നിട്ടുവരാന്‍ സഹോദരനോട് നിർദ്ദേശിച്ചത് പോലീസ് ? കാമുകന്റെ മൃതദേഹത്തെ വിവാഹം കഴിച്ച യുവതിയുടെ വെളിപ്പെടുത്തല്‍
മുംബൈ: പിതാവും സഹോദരന്‍മാരും ചേര്‍ന്നു കൊലപ്പെടുത്തിയ കാമുകന്റെ മൃതദേഹത്തെ വിവാഹം കഴിച്ച യുവതി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. തങ്ങളുടെ വിവാഹത്തിനു സമ്മതമാണെന്നു കുടുംബാംഗങ്ങള്‍ ഉറപ്പുനല്‍കിയിരുന്നെന്നും പിന്നീട് വഞ്ചിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.മഹാരാഷ്‌ട്രയിലെ നന്ദേഡിലാണ് ഭിന്ന സമുദായക്കാരിയെ പ്രണയിച്ചതിന്റെ പേരില്‍ സാക്ഷാം ടേറ്റ് (20) എന്നയാളെ യുവതിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. എന്നാല്‍, എന്നാല്‍, യുവാവിന്റെ മൃതദേഹത്തെ വിവാഹം കഴിച്ചുകൊണ്ടാണ് കാമുകിയായ അഞ്ചല്‍ മാമിദ്വാര്‍ (21) മറുപടി നല്‍കിയത്. സാക്ഷാമിനെ കൊലപ്പെടുത്താനായി തന്റെ സഹോദരന്‍മാരെ പ്രകോപിപ്പിച്ചവരില്‍ രണ്ടു പോലീസ് ഉദ്യോഗസ്‌ഥരുമുണ്ടെന്നു അഞ്ചല്‍ Read More…
എല്ലാ ഫോണിലും സഞ്ചാര്‍സാഥി വേണമെന്ന് കേന്ദ്രം, കാരണം ഇതാ… ആപ്പിള്‍ ഫോണുകള്‍ക്ക് ബാധകമാക്കാനാവില്ല ?
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള സൈബര്‍ സുരക്ഷാ ആപ്പ് ‘സഞ്ചാര്‍ സാഥി’ മുന്‍കൂട്ടി ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ എല്ലാ സെല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്ര ടെലികോം മന്ത്രാലയം. ആ നിര്‍ദേശം ആപ്പിളിനെപ്പോലുള്ള കമ്പനികളുമായി തര്‍ക്കത്തിന് കാരണമായേക്കാം. ആപ്പിള്‍, സാംസങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ കമ്പനികളും ഈ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരും. ഉത്തരവ് പ്രകാരം, പ്രധാന സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് 90 ദിവസത്തിനുള്ളില്‍ അവരുടെ പുതിയ മൊബൈല്‍ ഫോണുകളില്‍ ‘സഞ്ചാര്‍ സാഥി’ ആപ്പ് മുന്‍കൂട്ടി ഇന്‍സ്‌റ്റാള്‍ Read More…
ലേലം ഉറപ്പിച്ച 1.17 കോടി അടച്ചില്ല; റെക്കോര്‍ഡ് തുകയ്ക്ക് പോയ എച്ച്‌ആര്‍-88 8888 വീണ്ടും ലേലം ചെയ്യും
ന്യൂഡല്‍ഹി: വിലയേറിയ നമ്പര്‍ ‘എച്ച്‌ആര്‍ 88 ബി 8888’ വീണ്ടും ലേലത്തിന്. ഹരിയാന രജിസ്‌ട്രേഷനിലുള്ള എച്ച്‌ആര്‍88ബി8888 നമ്പര്‍ പ്ലേറ്റ് കഴിഞ്ഞ ആഴ്‌ച 1.17 കോടി രൂപക്കാണു ലേലത്തില്‍പ്പോയത്. ലേലത്തുക നിശ്‌ചിത സമയപരിധിക്കുള്ളില്‍ അടയ്‌ക്കാത്തതാണു തിരിച്ചടിയായത്. റോമുലസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസ് കമ്പനിയുടെ ഡയറക്‌ടറായ സുധീര്‍ കുമാറാണ് ‘എച്ച്‌ആര്‍88ബി8888’ എന്ന വി.ഐ.പി നമ്പര്‍ 1.17 കോടി രൂപക്ക് സ്വന്തമാക്കാന്‍ ലേലം വിളിച്ചത്. പണം അടക്കേണ്ട അവസാന തീയതി ഇന്നലെ ഉച്ചയ്‌ക്ക് 12ന് അവസാനിച്ചു. ശനിയാഴ്‌ച Read More…
കേക്ക് മുറിക്കാന്‍ കോഹ്ലിയില്ല, ടീമില്‍ പടലപ്പിണക്കം, ഗംഭീറിനോട് അസ്വാരസ്യത്തില്‍ കോഹ്ലിയും രോഹിത് ശര്‍മയും
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കോച്ച് ഗൗതം ഗംഭീറും വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരും തമ്മില്‍ അസ്വാരസ്യമെന്നു വെളിപ്പെടുത്തല്‍. ദേശീയ മാധ്യമങ്ങളാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഒന്നാം ഏകദിനം 17 റണ്ണിനു ജയിച്ചതിനു പിന്നാലെ നടന്ന വിജയാഘോഷത്തില്‍നിന്നു കോഹ്ലി വിട്ടു നിന്നിരുന്നത്. മത്സരശേഷം ഇന്ത്യന്‍ നായകന്‍ ലോകേഷ് രാഹുല്‍ കേക്ക് മുറിച്ചാണ് വിജയമാഘാഷിച്ചത്. വിരാട് കോഹ്ലി സ്‌ഥലത്തെത്തിയെങ്കിലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തയാറായില്ല.സഹ താരങ്ങള്‍ നിര്‍ബന്ധിച്ചെങ്കിലും താരം മുന്നോട്ടു നടന്നു. Read More…
രാഹുല്‍ ഈശ്വര്‍ എന്നെയും ക്രൂരമായി തേജോവധം ചെയ്‌തു: റിനി ആന്‍ ജോര്‍ജ്
കൊച്ചി: തനിക്കെതിരേയും വളരെ മോശമായ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച ആളാണു രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്‌ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്‌ക്കരുതെന്നും യുവനടി റിനി ആന്‍ ജോര്‍ജ്. ലൈംഗിക അതിക്രമത്തിനു ഇരയായ സ്‌ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ടു വരാതിരിക്കാനാണു രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്നും റിനി പറഞ്ഞു.രാഹുല്‍ ഈശ്വറിനെതിരേ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്കു പ്രതിഷേധമുണ്ടെന്നു റിനി പറയുന്നു. അതിക്രമത്തിനു ഇരയായ സ്‌ത്രീകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന നിയമം പോലും രാഹുല്‍ Read More…
ലഹരിയില്‍ ലക്കുകെട്ടു; അമ്മയെ വെട്ടിവീഴ്‌ത്തി, അച്‌ഛനെ കൊന്നു; അഭിഭാഷകന്‍ ജയിലില്‍, വെട്ടിയത് ഭാര്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കാനിരിക്കെ
കായംകുളം: കായംകുളത്ത് പിതാവിനെ അതിക്രൂരമായി യുവഅഭിഭാഷകന്‍ വെട്ടിക്കൊന്നത് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ്. കണ്ടല്ലൂര്‍ തെക്ക് കളരിക്കല്‍ ജങ്‌ഷന്‍ പീടികച്ചിറയില്‍ അഡ്വ. നവജിത്താ(30) ണ് പിതാവ് നടരാജനെ വെട്ടിക്കൊന്നത്. നവജിത്തിന്റെ വെട്ടേറ്റ അമ്മ സിന്ധു ഗുരുതരാവസ്‌ഥയിലാണ്. പ്രസവത്തിനായി ഭാര്യയെ അവരുടെ വീട്ടിലാക്കി ആഘോഷിക്കാന്‍ ഇറങ്ങിയ നവജിത്ത് വീട്ടില്‍ മടങ്ങിയെത്തിയത് ലഹരിയില്‍ ലക്കുകെട്ടായിരുന്നു. യുവതിയെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കുകയായിരുന്നു. മദ്യത്തിനൊപ്പം രാസലഹരിയും നവജിത്ത് ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. ആഘോഷിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് നവജിത്ത് എറണാകുളത്തേക്കു പുറപ്പെട്ടത്. ആലപ്പുഴയില്‍ എത്തിയപ്പോഴേക്കും Read More…
കുറ്റം നിസാരമല്ലെന്ന് കോടതി, രാഹുൽ സ്ഥിരം കുറ്റവാളി, ലാപ്‌ടോപ്പിൽ യുവതിയുടെ ചിത്രങ്ങളെന്ന് പ്രോസിക്യൂഷൻ, രാഹുല്‍ ഈശ്വര്‍ ജയിലിലേയ്ക്ക്
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ പോസ്റ്റിട്ട രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. രാഹുലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റം നിസാരമായി കാണാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ട്. പ്രഥമദൃഷ്ട്യാകുറ്റം നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി റിമാന്‍ഡ് Read More…
രാഹുല്‍ മുങ്ങിയത് നടിയുടെ ചുവന്ന പോളോ കാറില്‍ ? നിര്‍ണായക വിവരം പഴ്സണല്‍ സ്റ്റാഫില്‍ നിന്ന്
ലൈംഗികാപവാദക്കേസില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ കാറിനെ സംബന്ധിക്കുന്ന വിവരം പുറത്ത്. ചുവപ്പ് നിറത്തിലുള്ള ഒരു പോളോ കാറായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന വിവരം. ചുവപ്പ് നിറത്തിലുള്ള വാഹനം നടിയുടേതാണ് ആണോയെന്നും പരിശോധിക്കുന്നു. പഴ്സണല്‍ സ്റ്റാഫില്‍ നിന്നാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ് എം എല്‍ എ വാഹനം ഉപേക്ഷിച്ച്, രാഹുല്‍ രക്ഷപെട്ടത് ഈ വാഹനത്തില്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. കാറിനായുള്ള അന്വേഷണം Read More…









